കൊച്ചുപ്രേമന്റെ മകന്റെ പ്രതിശ്രുതവധു ജീവനൊടുക്കാന്‍ കാരണം കനത്ത സാമ്പത്തിക ബാധ്യതകള്‍; രഹസ്യമായി സൂക്ഷിച്ച വിവരങ്ങള്‍ കാമുകന്‍ അറിഞ്ഞത് ആത്മഹത്യയിലേക്ക് നയിച്ചു…

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രമന്റെ മകന്‍ ഹരികൃഷ്ണന്‍ വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രശ്‌നങ്ങളാണ് വിന്ദുജയുടെ ജീവനെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറു വര്‍ഷം പ്രണയിച്ചിട്ടും രഹസ്യമായി വച്ച സാമ്പത്തിക പ്രശ്‌നങ്ങള്‍ കാമുകനറിഞ്ഞതാണ് വിന്ദുജയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.  ടെക്‌നോപാര്‍ക്കിലെ തേജസ്വിനി സമുച്ചയത്തിലെ അലയന്‍സ് എന്ന കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് വിന്ദുജയും ഹരികൃഷ്ണനും അടുക്കുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വിന്ദുജ അലയന്‍സ് വിട്ടു പഞ്ചാബ് നാഷണല്‍ ബാങ്കിലേക്കും അവിടെനിന്ന് എച്ച്ഡിഎഫ്‌സി ഇന്‍ഷുറന്‍സിലേക്കും മാറിയെങ്കിലും പ്രണയം തുടരുകയായിരുന്നു. വന്‍ സാമ്പത്തിക ബാധ്യതകള്‍ വിന്ദുജയ്ക്കുള്ള കാര്യം ഹരികൃഷ്ണന്‍ അറിയുന്നത് അടുത്ത കാലത്താണ്. അലയന്‍സ് കമ്പനിയില്‍ നിന്നും പിഎന്‍ബിയിലേക്ക് മാറിയ സമയത്ത് പെണ്‍കുട്ടിക്ക് ചില സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഒരു സുഹൃത്തിന്റെ പക്കല്‍ നിന്നും പണത്തിനായി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് ഇത് തിരിച്ച് നല്‍കാനാകാതിരുന്നതോടെ…

Read More