മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും ഉദ്യോഗസ്ഥ നിയമനവും പിഎസ് സി നിയമനവും അതിന്റെ തെളിവാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രിതന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു. സിപിഎമ്മില്‍ എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാരുണ്ടെന്നും അവര്‍ക്കാര്‍ക്കെങ്കിലും മകളെ വിവാഹം ചെയ്താല്‍ അത് നവോത്ഥാനമാകുമായിരുന്നു.…
Read MoreTag: kodikkunnil suresh
ഒടുവില്‍ വേദനയോടെ ഞങ്ങള്‍ ആ സത്യം മനസിലാക്കി ! നീതു ജോണ്‍സന്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ്…
വടക്കാഞ്ചേരി നീതു ജോണ്‍സന്‍ വിവാദത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. വിസ്മയത്തുമ്പത്ത് സിനിമയിലെ മോഹന്‍ലാലിന്റേയും നയന്‍താരയുടെയും സീനിന്റെ ചിത്രം പങ്കുവെച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതികരണം. ”ഒടുവില്‍ വേദനയോടെ ഞങ്ങള്‍ ആ സത്യം മനസിലാക്കി. നീതു ജോണ്‍സന്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ്. ” എന്നാണ് നീതു ജോണ്‍സണ്‍, ക്യാപ്‌സ്യൂള്‍ ടാക്‌സി എന്നീ ഹാഷ് ടാഗുകളോടെ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പുറമ്പോക്കില്‍ താമസിക്കുന്ന താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വടക്കാഞ്ചേരി ഫ്‌ളാറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഫ്‌ളാറ്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അത് ഇല്ലാതെ ആക്കരുതെന്നും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ നീതു ജോണ്‍സണ്‍ എന്ന പേരിലെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അനില്‍ അക്കരയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറ ബാനുവിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കുറിപ്പ്. വടക്കാഞ്ചേരി ഹയര്‍…
Read More