കോഴിക്കോട്: നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി പോലീസ് കമ്പനീസ് ഓഫ് രജിട്രേഷന് വിഭാഗത്തെ സമീപിക്കുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടിഷ് നിധി രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് പോലീസ് രജിസ്ട്രേഷന് വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ രജിസ്ട്രേഷന്വിഭാഗത്തിന് നല്ലളം പോലീസ് കത്തയച്ചിട്ടുണ്ട്. അതേസമയം കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂര്‍ രാമന്‍കുത്ത് മുതുവാട് ചേലക്കല്‍ പറമ്പില്‍ അബ്ദുള്ളക്കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പും തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. നിലമ്പൂരിലായിരുന്നു ഇത്തരത്തിലുള്ള പണിമിടപാടുകളിലൂടെ തട്ടിപ്പ് നടത്തിയത്. എന്നിട്ടും രജിസ്ട്രേഷന് വിഭാഗം പുതിയ അപേക്ഷയില്‍ സ്ഥാപനംതുടങ്ങാനുള്ള അനുമതി നല്‍കിയത് ദുരൂഹമാണ്. ഇതിന്റെ നിയമവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പരാതി കൂടുന്നു ദിവസവും കോടിഷ് നിധിയില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി എത്തുന്നുണ്ടെന്ന് നല്ലളം സിഐ എം.കെ. സുരേഷ്കുമാര്‍ അറിയിച്ചു. ഇതുവരെ നല്ലളത്ത്…
Read More