കെ റെയിലിനെതിരായ സമരത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പറഞ്ഞ കോടിയേരി ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമായിരുന്നുവെന്നും എന്നാല്‍ പോലീസ് സംയമനം പാലിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. പ്രതിഷേധക്കാര്‍ സര്‍വേ കല്ല് എടുത്തുകൊണ്ടുപോയി എന്നു വെച്ച് കല്ലിന് ക്ഷാമമുണ്ടാകില്ല. കേരളത്തില്‍ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വന്നെങ്കിലും കല്ലിടും. ജനങ്ങള്‍ക്കെതിരെയുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയതിന് ശേഷമെന്നും കോടിയേരി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നു പറഞ്ഞ കോടിയേരി, സര്‍വേ നടത്താനും ഡിപിആര്‍ തയ്യാറാക്കാനും ഉള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. വിമോചനസമരമാണ് പ്രതിപക്ഷ ലക്ഷ്യമെങ്കില്‍ അതിവിടെ നടക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം…
Read MoreTag: kodiyeri balakrishnan
തച്ചങ്കരി തെറിച്ചത് രണ്ടും കല്‍പ്പിച്ച് കോടിയേരി ഇറങ്ങിയപ്പോള്‍ ! യൂണിയന്‍കാരും പാര്‍ട്ടിനേതാക്കളും കൊടിയേരിയുടെ നേതൃത്വത്തില്‍ അണിനിരന്നപ്പോള്‍ പിണറായിക്കും പിടിവിട്ടു; കെഎസ്ആര്‍ടിസിയുടെ കാര്യം ഗുദാ ഹവാ…എന്ന് ഉറപ്പിച്ച് മലയാളികള്‍
തിരുവനന്തപുരം:നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തിയ രക്ഷകനായാണ് മലയാളികള്‍ ടോമിന് തച്ചങ്കരിയെ കണ്ടത്. ശബരിമലക്കാലത്ത് നിലയ്ക്കലില്‍ ക്യാമ്പ് ചെയ്ത് തച്ചങ്കരി എല്ലാം നിയന്ത്രിച്ചപ്പോള്‍ അത് കെഎസ്ആര്‍ടിസിക്ക് തുണയായി. ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തിന്റെ വക സ്വന്തമായി കണ്ടെത്തി. ഇതോടെ ആരും അധികനാള്‍ ഉറയ്ക്കാത്ത കെഎസ്ആര്‍ടിസി എംഡി കസേരയില്‍ തച്ചങ്കരി ഇനിയും ഏറെനാള്‍ വാഴുമെന്ന പ്രതീതിയുമുണ്ടായി. ഇലക്ട്രിക് ബസിന്റെ വിജയത്തില്‍ പോസ്റ്റിട്ട് തച്ചങ്കരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയടിയും നേടി തച്ചങ്കരി മുന്നേറുമ്പോള്‍ മറുവശത്ത് തൊഴിലാളി യൂണിയന്കാര് അസഹിഷ്ണതയാല്‍ പൊറുതിമുട്ടുകയായിരുന്നു. യൂണിയനുകളെ കൊല്ലുന്ന തച്ചങ്കരിയെ ആനവണ്ടിയുടെ തലപ്പത്ത് ഇരുത്താനാകില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ പിണറായിയുടെ പിന്തുണ തച്ചങ്കരിയെ രക്ഷിക്കുമെന്ന് ഏവരും കരുതിയിരുന്നപ്പോഴാണ് സിപിഎം നേരിട്ട് കളത്തിലിറങ്ങിയത് ഇതോടെ പിണറായിക്കും പിടിവിട്ടു പാര്‍ട്ടിയിലും ഭരണത്തിലും കുറച്ചു കാലം മുമ്പ് വരെ പിണറായിയായിരുന്നു അവസാന വാക്ക്. ഈ ബലത്തിലാണ് ഒന്നരക്കൊല്ലം…
Read More