സതാംപ്ടണ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റില്‍ 6,000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലാണ് കോഹ്ലി നേട്ടത്തിലെത്തിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി കോഹ്ലി മാറി. കരിയറിലെ 70-ാം മത്സരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേട്ടം സ്വന്തമാക്കിയത്. 65 മത്സരങ്ങളില്‍ നേട്ടം കൊയ്ത സുനില്‍ ഗവാസ്കറാണ് വേഗത്തില്‍ 6,000 നേടിയ ഇന്ത്യന്‍ താരം. സച്ചിന് തെന്‍ഡുല്‍ക്കര്‍ 76 മത്സരങ്ങളിലും വീരേന്ദര്‍ സേവാഗ് 72 മത്സരങ്ങളിലും രാഹുല്‍ ദ്രാവിഡ് 73 മത്സരങ്ങളിലും നേട്ടം സ്വന്തമാക്കി. 45 മത്സരങ്ങളില്‍ 6,000 റണ്‍സ് നേടിയ ഡൊണാള്‍ഡ് ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്. നാലാം ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഇന്ത്യ 125/2 എന്ന ശക്തമായ നിലയിലാണ്. കോഹ്ലി (37), ചേതേശ്വര്‍ പൂജാര (41) എന്നിവരാണ് ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ ഒന്നാം…
Read MoreTag: kohli
ആരും കേള്‍ക്കാതെ ദക്ഷിണാഫ്രിക്കയെ വിളിച്ച ‘പച്ചത്തെറി’ സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു ! ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വീണ്ടും വിവാദത്തില്‍
കളി മികവിനൊപ്പം തന്നെ വിവാദങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ് ലിയുടെ കൂടെപ്പിറപ്പാണ്.കളിക്കളത്തില്‍ ഒന്നും മറച്ചുവെയ്ക്കാതെ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടേത്. കോഹ് ലിയെ കുഴിയില്‍ ചാടിക്കുന്നതും ഈ സ്വഭാവം തന്നെ. എന്നാല്‍ ഇത്തവണ കോഹ്ലിയെ വിവാദത്തിലേക്ക് തള്ളിവിട്ടത് സ്റ്റംപ് മൈക്കാണ് എന്നതാണ് സത്യം. സഹതാരം മുരളി വിജയോട് കളി തന്ത്രങ്ങള്‍ പറയുന്നതിനിടെ നാവില്‍ കയറി വന്ന നാടന്‍ തെറിയാണ് സ്റ്റംപ് മൈക്ക് പിച്ചിച്ചെടുത്ത് ലോകത്തെ കേള്‍പ്പിച്ചത്. ഈ ദിവസം മുഴുവന്‍ തനിയ്ക്കും മുരളി വിജയ്ക്കും ബാറ്റ് ചെയ്യാനായാല്‍ ദക്ഷിണാഫ്രിക്ക പതറി പോകും എന്ന് പറയുന്നതിനിടെയാണ് കോഹ്ലി മോശം വാക്ക് ഉപയോഗിച്ചത്. ഇതാണ് സ്റ്റംപ് മൈക്ക് റെക്കോര്‍ഡ് ചെയ്ത് ലോകത്തെ കേള്‍പ്പിച്ചത്.എന്തായാലും ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് ഹിന്ദി മനസിലാകാത്തത് കോഹ്ലിയുടെ ഭാഗ്യം. Stump mic catches Virat abusing…
Read Moreജഗദീഷ് നെഹ്റയും ജോസഫ് പത്താനും ! ഗുര്‍മീത് രാം റഹിമും വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധമെന്ത് ; വിവാദ ആള്‍ദൈവവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി കോഹ്ലി പറയുന്നതിങ്ങനെ…
ബലാത്സംഗകേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ ആള്‍ദൈവം ഗുര്‍മീത് സിങ്ങും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് കോഹ്ലിയുമായുള്ള കുടിക്കാഴ്ച ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ടു പേര് ഉള്‍പ്പെടെയാണ് കോഹ്ലി ഗുര്‍മീതിനെ സന്ദര്‍ശിക്കാന്‍ ആശ്രമത്തില്‍ പോയത്. സന്ദര്‍ശനത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തെത്തിയതോടെ വിവാദവും കനത്തു. ആള്‍ദൈവം ജയിലിലായതിനു പിന്നാലെ ഇതാദ്യമായി കോഹ്ലി ആ സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്തി. കോഹ്ലിയും ആമിര്‍ഖാനും തമ്മിലുള്ള ചാറ്റ് ഷോയിലാണ് കോഹ്ലി ആദ്യമായി ആ സന്ദര്ശനത്തെക്കുറിച്ച്് മനസു തുറന്നത്. ഗുര്‍മീത് റാം റഹിം സിംഗിനെ നേരില്‍ കണ്ടപ്പോഴുള്ള അനുഭവം രസകരമായിരുന്നുവെന്നാണ് കോഹ്ലി ആദ്യം പറഞ്ഞത്. തനിക്കൊപ്പം ഉണ്ടായിരുന്ന ആശിഷ് നെഹ്റയുടേയും, യൂസഫ് പത്താന്റെയും പേരുകള്‍ തെറ്റിച്ച് പറഞ്ഞ സംഭവവും കോഹ്ലി ഓര്‍മ്മിക്കുന്നു. ആശിഷ് നെഹ്റയെ ജഗദീഷ് നെഹ്റയെന്നും, പത്താനെ ജോസഫ് പത്താന് എന്നുമാണ് ഗുര്‍മീത് വിളിച്ചത്. ഗുര്‍മീതിന്റെ അബദ്ധം എല്ലാവരിലും…
Read More