പെണ്‍കുട്ടികളെ ചൂഷണം ചെയ്യാനെത്തുന്നവര്‍ക്കെതിരേ സ്വയം പ്രതിരോധം തീര്‍ക്കാന്‍ പെണ്‍കുട്ടികള്‍ പ്രാപ്തരാവണം എന്ന സന്ദേശം പങ്കുവയ്ക്കുന്ന പെന്‍സില്‍ ബോക്‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. രാജേഷ് മോഹനാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പെന്‍സിലും പേനയ്ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമായി പെന്‍സില്‍ ബോക്‌സിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതിനോടകം രാജ്യത്തെ വിവിധ അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച് അവര്‍ഡുകള്‍ വാരിക്കൂട്ടിയ ഹ്രസ്വചിത്രം പ്രശസ്ത നടന്‍ ബിജുമേനോന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. കൊല്‍ക്കത്ത ഹോട്ടോമേള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച എഡിറ്റിങ്ങിനും മികച്ച നിര്‍മാണത്തിനും മികച്ച BGM നുമുള്ള പുരസ്‌കാരം, സിനി ബോണ്‍ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ മികച്ച ബിജിഎമ്മിനുള്ള പുരസ്‌കാരം തുടങ്ങി 8 മേളകളിലായി വിവിധ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ജോജി തോമസും രാജേഷ് മോഹനും ചേര്‍ന്നു നിര്‍മിച്ച 5 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ ഏറ്റവും വലിയ…
Read MoreTag: kolkota
കോല്‍ക്കത്ത പോലീസ് ഇനി പറപറക്കും ഹാര്‍ലി ഡേവിഡ്‌സണില്‍; വാങ്ങുന്നത് ഹാര്‍ലിയുടെ സ്ട്രീറ്റ് 750 ബൈക്കുകള്‍
ദുബായ് പോലീസ് റോള്‍സ് റോയ്‌സ് ഉപയോഗിക്കുന്ന വാര്‍ത്ത വന്നതിനു പിന്നാലെ കോല്‍ക്കത്ത പോലീസ് ഹാര്‍ലി ഡേവിഡ്‌സണ്‍ വാങ്ങുന്നതായി വിവരം. കോല്‍ക്കത്ത് പോലീസ് സേനയിലേക്കെത്തുന്നത് ഹാര്‍ലിയുടെ അഞ്ച് സ്ട്രീറ്റ്750 ബൈക്കുകളാണ്. അഞ്ചു ലക്ഷമാണ് വില. പോലീസ് സേനയില്‍ ഹാര്‍ലിയുടെ ഹൈ പവര്‍ ക്രൂസര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കൊല്‍ക്കത്ത. നേരത്തെ ഗുജറാത്ത് പോലീസും ഹാര്‍ലിയിലേക്ക് ചുവടുമാറ്റിയിരുന്നു. ഹാര്‍ലി നിരയില്‍ ഏറ്റവും വില കുറഞ്ഞവനാണ് സ്ട്രീറ്റ് 750. ഗുജറാത്ത് പോലീസും വാങ്ങിയത് ഇതേ സ്ട്രീറ്റ് 750 തന്നെയാണ്. ലോകത്തുള്ള 45 രാജ്യങ്ങളിലെ പോലീസ് സേനകള്‍ ഹാര്‍ലി ഉപയോഗിക്കുന്നുണ്ട്. പോലീസ് സേനയുടെ ആവശ്യാനുസരണം നിരവധി മോഡിഫിക്കേഷനുകള്‍ വാഹനത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. നിറം വെള്ളയിലേക്ക് ചുവടുമാറ്റി. അടിയന്തര ആവശ്യങ്ങള്‍ക്കായി സയറന്‍, എമര്‍ജന്‍സി ലൈറ്റുകളും ഉള്‍പ്പെടുത്തി. വലിയ വിന്‍ഡ് ഷീല്‍ഡ്, സ്‌റ്റോറേജ് ബോക്‌സ്, പില്യന്‍ ബാക്ക്‌റെസ്റ്റ്, ക്രോം ക്രാഷ് ഗാര്‍ഡ് എന്നിവ അഡീഷണലായി നല്‍കിയിട്ടുണ്ട്.…
Read More