ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും മാധ്യമങ്ങളിലൂടെ പൊടിപൊടിക്കുമ്പോള്‍. ആരും കാണാതെ പോവുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുകയാണ് നഴ്‌സുമാരുടെ ദുരിതം. കൊല്ലം മെഡിസിറ്റിയുടെ പുതിയ ഡ്യൂട്ടിടൈം നഴ്‌സുമാരെ കൊല്ലാക്കൊല ചെയ്യുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സ്മിതാ ദീപു എന്ന നഴ്‌സ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കൊല്ലം മീഡിസൈറ്റി യുടെ പുതിയ ഡ്യൂട്ടി time for all nurses..മോര്‍നിങ് ഷിഫ്റ്റ് 8 am to 5pm, evening shift 4.30 pm to 1 am (രാത്രി).night shift (വെളുപ്പകാല ഷിഫ്റ്റ്)12.30 am മുതല്‍ 8am വരെ… ഈ പെണ്കുട്ടി കള്‍ ഏങ്ങനെ വീട്ടില്‍ പോകും…എങ്ങനെ നൈറ്റ് ഷിഫ്റ്റിന് വരും? ഇതൊന്നും കാണാനും കേള്‍ക്കാനും ഗവണ്‍മെന്റും ഇല്ല… വനിത കമ്മീഷനും ഇല്ല.. കുറെ പുരോഗമന വാദികള്‍ ഉണ്ട്… അവരുടെ ഒന്നും കണ്ണില്‍…
Read MoreTag: kollam medicity
കൊല്ലം മെഡിസിറ്റിയില്‍ ചികിത്സ നിഷേധിച്ചു; റോഡപകടത്തില്‍പ്പെട്ട തമിഴ് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയ്‌ക്കെതിരേ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍
കൊല്ലം: അപകടത്തില്‍പ്പെട്ട യുവാവിന് ചികിത്സ നിഷേധിച്ച ആശുപത്രിയുടെ നിഷ്ഠൂരതയില്‍ പൊലിഞ്ഞത് ഒരു മനുഷ്യജീവന്‍. തിരുനെല്‍വേലി സ്വദേശി മുരുകന്‍(30) ആണ് മരിച്ചത്. കൂടെ ആരുമില്ലാത്തതിനാല്‍ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആബുലന്‍സില്‍ ചികിത്സ കിട്ടാതെ വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ കാത്ത് കിടന്നത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ കേസ് എടുക്കാന്‍ ഐജി മനോജ് എബ്രഹാം ആണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ തങ്ങള്‍ക്ക് പിഴവ് പറ്റിയില്ലെന്ന വാദത്തിലാണ് ആശുപത്രി അധികൃതര്‍. സംഭവത്തില്‍ പൊലീസ് അംബുലന്‍സ് െ്രെഡവറുടെ മൊഴിയെടുത്തു. ഇരവിപുരം പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മെഡിസിറ്റി അധികൃതര്‍ക്ക് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയില്‍ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് എടുക്കും. മെഡിസിറ്റി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ല.…
Read More