രാജഭരണവും ജന്മി വാഴ്ചയും നിലനിന്നിരുന്ന കാലത്താണ് വലിയ തറവാടുകളുടെ കാര്യങ്ങള്‍ നോക്കി നടത്താന്‍ കാര്യസ്ഥന്മാര്‍ എന്നു പറയുന്ന ഒരു വിഭാഗം ഉണ്ടായിരുന്നത്. തറവാടിന് എവിടെയൊക്കെ സ്വത്തുക്കളുണ്ടെന്ന കാര്യം തടവാട്ടിലെ കാരണവര്‍ക്കറിയില്ലെങ്കിലും കാര്യസ്ഥന്മാര്‍ക്ക് വസ്തുവിന്റെ ഓരോ ഇഞ്ചിനെക്കുറിച്ചും വ്യക്തമായറിയാമായിരുന്നു. ഈ ആധുനിക കാലത്തും ചില കാര്യസ്ഥന്മാര്‍ പല കാര്യങ്ങളും ചെയ്യുന്നു എന്ന വിവരമാണ് ഇപ്പോള്‍ തലസ്ഥാനത്തു നിന്നു വെളിയില്‍ വന്നുകൊണ്ടിരിക്കുന്നത്. നിഗൂഢരഹസ്യങ്ങളുടെ കേന്ദ്രമാകുകയാണ് ഉമാമന്ദിരം. ഭൂമിയും കെട്ടിടങ്ങളുമായി കോടികളുടെ സ്വത്ത്. നാട്ടുകാര്‍ക്ക് ഉമാ മന്ദിരത്തിലേക്ക് പ്രവേശനമില്ല. തറവാട്ടില്‍ സര്‍വ സ്വാതന്ത്ര്യവുമുള്ളത് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കും അടുപ്പക്കാര്‍ക്കും മാത്രം. അകത്തു സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരിസരവാസികള്‍ക്ക് അറിയാവുന്നത് തീരെക്കുറച്ചു കാര്യങ്ങള്‍. ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങളുടെ പരമ്പരയില്‍ രണ്ടു വര്‍ഷം മുമ്പായിരുന്നു അവസാനത്തെ മരണം. കൂടത്തില്‍ ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍ നാരായണപിള്ളയുടെ മകനും തറവാട്ടു സ്വത്തുക്കളുടെ ഏക അവകാശിയുമായ ജയമാധവന്‍ നായര്‍ ആയിരുന്നു…
Read More