കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന് . ജോളിയുടെ ആദ്യഭര്‍ത്താവ് റോയ്തോമസ് വധക്കേസുമായി ബന്ധപ്പെട്ട് ജോളിയുടെ അഭിഭാഷകന് നല്കിയ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന് ഹര്‍ജി നല്‍കിയത്. കോഴിക്കോട് സെഷന്‍സ് കോടതി (മൂന്ന്)യിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. കൂടത്തായ് കൊലപാതക പരമ്പരയിലെ ആറു കേസുകളിലും ജോളിക്കെതിരേയുള്ള പ്രധാന സാക്ഷികള്‍ ബന്ധുക്കളാണ്. ജോളിയുടെ മക്കളുള്‍പ്പെടെയുള്ളവരാണ് സാക്ഷിള് . ജോളിക്ക് ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയേറെയാണ്. താമരശേരി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജോളി സാക്ഷികളില്‍ ഒരാളുമായി സംസാരിച്ചത് ഏറെ വിവാദമായിരുന്നു. സാക്ഷിയെ സ്വാധീനിച്ചതാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഇപ്രകാരം പോലീസ് കസ്റ്റഡിയില്‍ വച്ചുതന്നെ സാക്ഷികളുമായി ബന്ധപ്പെടാന്‍ ജോളി ശ്രമിച്ചിട്ടുണ്ട്. ജാമ്യം അനുവദിക്കുന്ന പക്ഷം ഇവരെ നേരില്‍ കാണുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മക്കളുടെ…
Read MoreTag: koodathai crime
കൂടത്തായി ജോളി വിചാരിച്ചാൽ പോലീസ് കണ്ണടയ്ക്കും..! സാക്ഷിയുമായി സംസാരിക്കാന്‍ പോലീസ് അവസരമൊരുക്കി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട മുഖ്യപ്രതി ജോളി ജോസഫിനെ കോടതിയില്‍ എത്തിച്ചപ്പോള്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോപണം. ജോളിക്കെതിരേ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കിയ വ്യക്തിയോട് സംസാരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തതായാണ് പോലീസിനെതിരേ ആരോപണമുയരുന്നത്. ജോളിയെ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുവേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കിക്കൊടുത്ത പോലീസിന്റെ നടപടിക്കെതിരേ അന്വേഷണസംഘത്തിനും എതിര്‍പ്പുണ്ട്. ഇന്നലെ താമരശേരി കോടതിയിലാണ് സംഭവം. പി.എച്ച്. ജോസഫ് ഹില്ലാരിയോസ് എന്നയാളാണ് കോടതിയില്‍ വച്ച് ജോളിയുമായി സംസാരിച്ചതെന്നാണ് പറയുന്നത്. പൊന്നാമറ്റത്ത് റോയ് തോമസ് മരിച്ചതിനെ തുടര്‍ന്ന് ജോസഫായിരുന്നു പോലീസില്‍ 2011ല്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും നടത്തിയത്. എന്നാല്‍ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കല്ലറ പൊളിക്കാനുള്ള അന്വേഷണസംഘത്തിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ ജോളിക്കു വേണ്ട നിയമസഹായം ഒരുക്കുന്നതിന് ജോസഫ് സഹായം ചെയ്തു നല്‍കിയെന്നാണ് അന്വേഷണസംഘം പറയുന്നത്. അഭിഭാഷകനെ കാണുന്നതിനും മറ്റും ജോളിക്ക് സൗകര്യമൊരുക്കിയതില്‍…
Read Moreകൂടത്തായ് കൊലപാതകപരമ്പര; റോയ് തോമസ് വധക്കേസിലെ ആദ്യകുറ്റപത്രം നാളെ സമര്‍പ്പിക്കും
കോഴിക്കോട്: കൂടത്തായ് കൊലപാതകപരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ചെയ്ത റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. താമരശേരി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് . ഹരിദാസാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രമാദമായ കേസായതിനാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് അഡീഷണല്‍ എസ്പി, എസ്പി, ഡിഐജി, ഐജി, ഡിജിപി എന്നിവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇവരുടെ അനുമതിയോടെയാണ് നാളെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ 250 ഓളം സാക്ഷികളാണുള്ളത്. കൂടാതെ സംസ്ഥാന ഡ്രഗ് കണ്ട്രോളര് നല്കിയ റിപ്പോര്‍ട്ട് കേസിന് ബലമാകും. ജോളിയുടെ കാറില്‍നിന്ന് പോലീസ് പിടിച്ചെടുത്തപൊടി സയനൈഡാണെന്ന് സ്ഥിരീകരണം കണ്ണൂരിലെ ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ രേഖാമൂലമുള്ള റിപ്പോര്‍ട്ടും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയായ ജോളിയെയാണ് ഒന്നാംപ്രതിയാക്കിയത്. എം.എസ്.മാത്യു, പ്രജികുമാര്‍ , മനോജ് എന്നിവരാണ് മറ്റു പ്രതികള്‍ .
Read Moreതനിക്കും ഭാര്യക്കും മകനും ഗുരുതര രോഗമാണെന്ന പ്രജികുമാറിന്റെ വാദവും കോടതി പരിഗണിച്ചില്ല; സിലി വധക്കേസിൽ പ്രജികുമാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു; നുണ പരിശോധനയ്ക്ക് വിധേയനാക്കണം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ അനായാസേന ജാമ്യം നേടിയ മൂന്നാംപ്രതി പ്രജികുമാറിന്, സിലി വധക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അറസ്റ്റിനു തൊട്ടുമുൻപ് രണ്ടാംപ്രതി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയുമായി ഫോണിൽ ബന്ധപ്പെട്ടില്ല എന്ന നുണ പ്രോസിക്യൂഷന് ഖണ്ഡിക്കാനായതും പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യവും പരിഗണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസ് പ്രജികുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. തനിക്കും ഭാര്യക്കും മകനും ഗുരുതരരോഗമാണെന്ന പ്രജികുമാറിന്റെ വാദവും കോടതി പരിഗണിച്ചില്ല. രോഗവിവരം ചൂണ്ടിക്കാണിച്ചായിരുന്നു റോയ് തോമസ് വധക്കേസിൽ ഇയാൾ നിഷ്പ്രയാസം ജാമ്യം സമ്പാദിച്ചത്. അന്ന് ഹാജരാക്കാതിരുന്ന നിരവധി സുപ്രധാന തെളിവുകൾ ഇന്നലെ ഗവ. പ്ലീഡർ കോടതിയിൽ ഹാജരാക്കി. കോടഞ്ചേരിയിലെയും കൂടത്തായിയിലെയും കല്ലറകൾ പൊളിക്കുന്നതിനു തലേന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ് പ്രജി കുമാറിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടയിൽ ഭക്ഷണം കഴിക്കണമെന്ന് പ്രജികുമാർ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ്…
Read Moreകൂടത്തായ് കൊലപാതക പരമ്പര; അന്നമ്മ വധക്കേസില്‍ ജോളി ജാമ്യാപേക്ഷ നല്കി
താമരശേരി: കൂടത്തായ് കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ജോളി(44)ക്കായി താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ജോളിയുടെ അഭിഭാഷകന് കെ. ഹൈദരാണ് ജാമ്യാപേക്ഷ നല്‍കിയത്. കൂടത്തായി കൊലപാതക പരമ്പരയില്‍ ഇത് മൂന്നാം കേസിലാണ് ജോളിക്ക് വേണ്ടി ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നത്. റോയ് തോമസ് കേസില്‍ ആളൂര്‍ അസോസിയേറ്റ്സും സിലി വധക്കേസില്‍ ഹൈദരും ജോളിക്കായി നേരത്തെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു. ജാമ്യപേക്ഷക്കെതിരെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയ സുധാകരന് വെള്ളിയാഴ്ച തടസ ഹര്‍ജി സമര്‍പ്പിച്ചു. ജോളിയെ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ചതിന് പിടിയിലായ സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി തട്ടൂര്‍പൊയില്‍ കെ. മനോജിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Read Moreസത്യം തെളിയാനായി വിദേശത്തേക്കും; കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മൃതശരീരങ്ങളുടെയും 12 വീതം സാമ്പിളുകള്‍ പരിശോധനയ്ക്ക്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ വധക്കേസുകമായി ബന്ധപ്പെട്ട് ഫോറന്‍സിക് സാധ്യതകളില്‍ വിശ്വാസമര്‍പ്പിച്ച് അന്വേഷണസംഘം. ഓരോ മൃതശരീരങ്ങളുടെയും തല, കാലുകള്‍ , ശരീരത്തിന്റെ ഇരുവശങ്ങള്‍ എന്നിവയുടെ മൂന്നോളം വീതം സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്. ഇതിന്റെ പരിശോധനാഫലങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ അന്വേഷണസംഘം ഫോറൻസിക് അധികൃതരോട് നിര്‍േദശിച്ചിട്ടുണ്ട്. അന്നമ്മ വധക്കേസില്‍ ശാസ്ത്രീയ പരിശോധന ഏറെ നിര്‍ണായകമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. മറ്റ് തെളിവുകളുടെ അപര്യാപ്തതതായ് ഇതിന് കാരണം. ഡോഗ് കില്‍ വിഷമുപയോഗിച്ചാണ് അന്നമ്മയെ ജോളികൊലപ്പെടുത്തിയതെന്നാണ് അന്വേഷസംഘത്തിന്റെ നിഗമനം. അന്നമ്മയുടേതുള്‍പ്പെടെ ഒരോ മൃതശരിരത്തിന്റെയും 12 വീതം സാമ്പിളുകകളുള്പ്പെടെ നൂറോളം ഡപ്പികളാണ് ഫോറന്‍സിക് അധികൃതര്‍ ശേഖരിച്ചത്.ഇത് എത്രയും പെട്ടെന്ന് ലഭ്യമാകുന്നതോടെ കേസ് കുടുതല്‍ ദൃഢമാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഡോഗ് കില്‍ എത്ര നാള് മണ്ണില്‍ നില്‍ക്കുമെന്നതും കേസിനെ ആശ്രയിക്കും. ഇതോടൊപ്പം സമീപത്തെ മണ്ണും പരിശോധനയ്ക്കയച്ചിട്ടുണ്ട്. കല്ലറയ്ക്കുള്ളില്‍ നിന്നാണ് ശേഖരിച്ചത് എന്നതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വളരെ സൂക്ഷ്മമായ…
Read Moreകൂടത്തായ് കൊലപാതക പരമ്പര; ജോൺസന്റെ രഹസ്യമൊഴി ; ഇന്ന് കോടതിയിൽ അപേക്ഷ നൽകും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ വലിയപറമ്പിൽ ജോൺസന്റെ രഹസ്യ മൊഴിയെടുക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര കോസ്റ്റൽ ഇൻസ്പെക്ടർ ബി.കെ. സിജുവാണ് ഇന്ന് കോഴിക്കോട് സി ജെഎം കോടതിയിൽ അപേക്ഷ സമർപ്പിക്കുക. സിലി മരിച്ച് രണ്ട് ദിവസത്തിനകം ജോളി തന്ത്രപൂർവം കൈക്കലാക്കിയ സിലിയുടെ സ്വർണാഭരണങ്ങളിൽ കുറെ പണയം വയ്ക്കാനും മറ്റുമായി ജോളി ജോൺസന് കൈമാറിയിരുന്നു. ഇതുകൂടാതെ ഇരുവരുംതമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി ജോൺസൺ മൊഴി നൽകിയിരുന്നു. ജോളിക്ക് എതിരായി മാറാവുന്ന ഈമൊഴി പിന്നീട് മാറ്റി പറയാതിരിക്കുന്നതിനാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം ഇയാളുടെ രഹസ്യമൊഴിയെടുക്കുന്നത്. കോയമ്പത്തൂരിൽ ജോലിചെയ്യുന്ന ജോൺസനെ കോടതി നോട്ടീസയച്ച് വരുത്തും. ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം സിലി വധക്കേസിൽ അടുത്ത അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ജോളിയുടെ രണ്ടാം…
Read Moreകൂടത്തായി കൊലപാതക പരമ്പര; മാത്യുവിനെ കസ്റ്റഡിയില്‍ വാങ്ങും
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ രണ്ടാം പ്രതി കക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു എന്ന ഷാജി (44)യെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കേസില്‍ മാത്യുവിനെ 14-ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പ്രതിക്ക് അസുഖമായതിനാലാണ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുന്നത് നീട്ടിയത്. മാത്യുവിന്റെ പ്രൊഡക്ഷന്‍ വാറന്റ് അപേക്ഷയ്ക്ക് കോടതി ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ മാത്യുവിനെ താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Read Moreനാലുമണിക്കൂറത്തെ തെളിവെടുപ്പിൽ നിർണായക തെളിവുകൾ; ജോളിയെ ഇന്ന് എസ്പി ഓഫീസില്‍ ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ ഇന്ന് റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യും. നിലവില്‍ ജോളിയുടെ കസ്റ്റഡി കാലാവധി കഴിയുന്ന തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്നമ്മ വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. അതേസമയം കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ജോളി വ്യാജ ഒസ്യത്ത് നിര്‍മിച്ച ഫറോക്കിലെ കടയില്‍ എത്തിച്ച് അന്വേഷണസംഘം ഇന്നലെ തെളിവെടുത്തു. കുറ്റ്യാടി എസ്എച്ച്ഒ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വ്യാജ ഒസ്യത്ത് തയാറാക്കിയ ഫറോക്ക് മാര്‍ക്കറ്റ് റോഡിലെ ടൈപ്പിംഗ് സെന്ററിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. എന്നാല്‍ സ്ഥാപനം അവിടെ ഉണ്ടെങ്കിലും നടത്തിപ്പുകാരനെയും ഡിടിപി ഓപ്പറേറ്ററെയും കണ്ടെത്താനായില്ല. കൃത്യമായ സ്ഥലം ജോളി കാണിച്ചുകൊടുത്തതിനാല്‍ ഇത് കേസില്‍ മുഖ്യ തെളിവാകും. നാലുമണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 12 വര്‍ഷം മുന്‍പാണ് ഒസ്യത്ത് തയ്യാറാക്കാന്‍ മുഖ്യ പ്രതി ജോളി…
Read Moreകൂടത്തായി കൊലപാതക പരന്പര;അഞ്ചു പേരുടെ മരണവും വിഷവസ്തു ഉള്ളിൽ ചെന്നാണെന്ന് മെഡിക്കൽ ബോർഡ്
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് തോമസ് ഒഴികെയുള്ള അഞ്ചുപേരുടേയും മരണം വിഷം ഉള്ളിൽ ചെന്നുള്ള കൊലപാതകമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് മെഡിക്കൽ ബോർഡ് ചേർന്നു. വിഷവസ്തു കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് അഞ്ചു പേരും മരിച്ചതെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. ഇത് സയനൈഡും ആവാമെന്നാണ് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം. മെഡിക്കൽ കോളജ് ഇഎംആർ ഓഡിറ്റോറിയത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മെഡിക്കൽ കോളജിലെ ന്യൂറോ സർജൻ ഡോ. ജയിംസ് ജോസ്, ഫോറൻസിക് സർജൻ സുജിത് ശ്രീനിവാസൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ മുഹമ്മദ് ഷാൻ, ഷിജി എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായക വിവരം നൽകിയത്. അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ, സിലി എന്നിവരുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞെങ്കിലും പ്രതി ജോളിയുടെ സമർത്ഥമായ നീക്കം മൂലം ഒന്നിലും പോസ്റ്റ്മോർട്ടം നടന്നിട്ടില്ല. എന്നാൽ ഓരോരുത്തരുടെയും മരണം നേരിൽ കണ്ട സാക്ഷികളുണ്ട്. ഇവരുടെ…
Read More