താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 18-ന് വാദം കേള്‍ക്കും. ജാമ്യഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിച്ചെങ്കിലും വക്കാലത്ത് ഏറ്റെടുത്ത ബി.എ. ആളൂര്‍ ഹാജരാകാത്തതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന് ഷഫിന്‍ അഹമ്മദ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. വക്കാലത്ത് തുടരുന്നത് സംബന്ധിച്ച് ജോളിയില്‍ നിന്ന് തിങ്കളാഴ്ചയ്ക്കകം അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ കേസില്‍ നിന്ന് പിന്മാറാണ് ആളൂര്‍ അസോസിയേറ്റ്സിന്റെ തീരുമാനം.
Read MoreTag: koodathai crime
ടോം തോമസ് ഭൂമി വിറ്റുണ്ടാക്കിയ 26 ലക്ഷം ജോളിയുടെ അക്കൗണ്ടിലെത്തിയതിന് തെളിവ്; റോയി തോമസിന്റെ പാർട്ണറുടെ മരണത്തിലും സംശയം പ്രകടിപ്പിച്ച് പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമി വിൽപ്പനയിൽ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങൾക്കകം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കിൽനിന്ന് ജോളി പിൻവലിച്ചിട്ടുണ്ട്. റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു. 20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.…
Read Moreകൂടത്തായി കൊലപാതക പരമ്പര; കൊലപ്പെടുത്തുന്നതില്‍ മാത്യുവിന് പ്രത്യേക ലക്ഷ്യങ്ങളില്ല; എം.എസ്. മാത്യുവിനെ മാപ്പുസാക്ഷിയാക്കിയേക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ രണ്ടാംപ്രതി മഞ്ചാടിയില്‍ സാമൂവല്‍ മാത്യു എന്ന ഷാജിയെ മാപ്പുസാക്ഷിയാക്കിയേക്കും. കേസിലെ മുഖ്യപ്രതി ജോളി അഞ്ചു കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന സയനൈഡ് മാത്യുവാണ് സംഘടിപ്പിച്ച് നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്നാണ് പൊന്നാമറ്റത്ത് ടോംതോമസ്, റോയ് തോമസ്, വിമുക്ത ഭടന് മാത്യു, ആല്ഫൈന്, സിലി വധക്കേസുകളില്‍ മാത്യുവിനെ പ്രതിയാക്കിയത്. കൂടത്തായി കേസില്‍ അഞ്ചുപേരേയും കൊലപ്പെടുത്തുന്നതില്‍ മാത്യുവിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും കണ്ടുകൊണ്ടാണ് അന്വേഷണസംഘം തത്വത്തില്‍ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനമെടുത്തതായി അറിയുന്നു. ഒരേ കേസില്‍ പങ്കാളിയായ ആള് മറ്റു പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞ് പ്രോസിക്യൂഷനെ സഹായിക്കുക വഴി മറ്റു പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കെടുക്കാന് സഹായിക്കുമ്പോഴാണ് മാപ്പുസാക്ഷിയാകുക. എം.എസ് മാത്യുവിന്റെ പിതാവ് സാമൂവലിന്റെ സഹോദരരാണ് ജോളി കൊലപ്പെടുത്തിയ അന്നമ്മ ടീച്ചറും, വിമുക്ത ഭടനായ മഞ്ചാടിയില്‍ എം.എം മാത്യുവും. കൂടാതെ മാത്യുവിന് കുടുംബമുണ്ടെന്നതും ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറയാന്‍ തയാറായത് പുതിയ ജീവിതത്തിലേക്ക്…
Read Moreകുടുംബത്തിന്റെ അധികാരം കൈപിടിയിലൊതുക്കാൻ ആദ്യം അന്നമ്മയെ കൊന്നുതള്ളിയത് ‘ഡോഗ്കിൽ’ എന്ന പട്ടിവിഷം നൽകി; ജോളിയുടെ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ…
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസിലെ ആദ്യ ഇര പൊന്നാമറ്റം അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് പട്ടിക്ക് നല്കുന്ന ‘ഡോഗ്കിൽ’ എന്ന വിഷം ഉപയോഗിച്ചാണെന്ന് സൂചന. ആട്ടിൻസൂപ്പിൽ കീടനാശിനി കലർത്തിയാണ് അന്നമ്മയെ 2002 ഓഗസ്റ്റ് 22ന് കൊലപ്പെടുത്തിയത് എന്നായിരുന്നു മുഖ്യപ്രതി ജോളിയുടെ ആദ്യ മൊഴി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞിരത്തിന്റെ വേരിൽനിന്ന് തയാറാക്കുന്ന ‘ഡോഗ് കിൽ’ വിഷമാണ് ഉപയോഗിച്ചതെന്ന് ജോളി മൊഴി മാറ്റിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ, 2002 ഓഗസ്റ്റ് 22ന് ഏതാ നും ദിവസങ്ങൾക്ക് മുൻപ് കൂടത്തായി സ്വദേശിനി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽനിന്ന് വിഷം വാങ്ങിയതിന്റെ രേഖകൾ പോലീസ് പിടിച്ചെടുത്തു. ജോളിയുടെ പേരിനു സമാനമായ മറ്റൊരു പേരാണ് ആശുപത്രി രജിസ്റ്ററിൽ എഴുതിയിരിക്കുന്നത്. എന്നാൽ സ്ഥലനാമം കൂടത്തായി എന്നാണ്. രജിസ്റ്ററിലെ കൈയക്ഷരം ജോളിയുടേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു. കൈയക്ഷരത്തിന്റെ ഫോറൻസിക് പരിശോധന നടത്തും. നായയെ കൊല്ലാനാണെങ്കിൽ സ്വന്തം പേരിൽ വാങ്ങാമെന്നിരിക്കെ ജോളി…
Read Moreകൂടത്തായ് കൊലപാതക പരമ്പര; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു ; ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിക്കും
സ്വന്തംലേഖകന്‍ കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിലെ പ്രഫസര്‍മാരെയും ഫോറന്‍സിക്ക് മെഡിസിന് വിഭാഗം മേധാവിയേയും മറ്റ് വിദഗ്ധരേയും ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശപ്രകാരമാണ് കുറ്റപത്രം തയാറാക്കുന്നതിന് മുന്നോടിയായി ബോര്‍ഡ് രൂപീകരിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ ആദ്യ യോഗം ഇന്നലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്. ഹരിദാസന്റെ നേതൃത്യത്തില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. ഡോക്ടര്‍മാരും അന്വേഷണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസിന്റെ മരണം മാത്രമാണ് സയനൈഡ് ഉള്ളില്‍ ചെന്നതാണെന്നതിന് തെളിവുള്ളത്. മറ്റുള്ള മരണങ്ങളിലെല്ലാം കുറ്റസമ്മത മൊഴി മാത്രമാണുള്ളത്. മരിക്കുന്നതിന് തൊട്ടുമുമ്പുണ്ടായ പെരുമാറ്റം കണ്ടവരുടെ മൊഴി കൂടി അടിസ്ഥാനമാക്കിയാണ് നാലുപേരുടെ മരണവും കൊലപാതകമാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നത്. എന്നാല്‍ ശാസ്ത്രീയമായി ഇത് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. പ്രതിഭാഗം ഈ…
Read More