കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ ഇന്ന് റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്യും. നിലവില്‍ ജോളിയുടെ കസ്റ്റഡി കാലാവധി കഴിയുന്ന തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് അന്നമ്മ വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. അതേസമയം കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ജോളി വ്യാജ ഒസ്യത്ത് നിര്‍മിച്ച ഫറോക്കിലെ കടയില്‍ എത്തിച്ച് അന്വേഷണസംഘം ഇന്നലെ തെളിവെടുത്തു. കുറ്റ്യാടി എസ്എച്ച്ഒ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വ്യാജ ഒസ്യത്ത് തയാറാക്കിയ ഫറോക്ക് മാര്‍ക്കറ്റ് റോഡിലെ ടൈപ്പിംഗ് സെന്ററിലാണ് തെളിവെടുപ്പിനായി എത്തിച്ചത്. എന്നാല്‍ സ്ഥാപനം അവിടെ ഉണ്ടെങ്കിലും നടത്തിപ്പുകാരനെയും ഡിടിപി ഓപ്പറേറ്ററെയും കണ്ടെത്താനായില്ല. കൃത്യമായ സ്ഥലം ജോളി കാണിച്ചുകൊടുത്തതിനാല്‍ ഇത് കേസില്‍ മുഖ്യ തെളിവാകും. നാലുമണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. 12 വര്‍ഷം മുന്‍പാണ് ഒസ്യത്ത് തയ്യാറാക്കാന്‍ മുഖ്യ പ്രതി ജോളി…
Read MoreTag: koodathai crimes
കൂടത്തായി കൊലപാതക പരന്പര;അഞ്ചു പേരുടെ മരണവും വിഷവസ്തു ഉള്ളിൽ ചെന്നാണെന്ന് മെഡിക്കൽ ബോർഡ്
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് തോമസ് ഒഴികെയുള്ള അഞ്ചുപേരുടേയും മരണം വിഷം ഉള്ളിൽ ചെന്നുള്ള കൊലപാതകമാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതിന് മെഡിക്കൽ ബോർഡ് ചേർന്നു. വിഷവസ്തു കഴിച്ചാലുണ്ടായേക്കാവുന്ന ലക്ഷണങ്ങളോടെയാണ് അഞ്ചു പേരും മരിച്ചതെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. ഇത് സയനൈഡും ആവാമെന്നാണ് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം. മെഡിക്കൽ കോളജ് ഇഎംആർ ഓഡിറ്റോറിയത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ മെഡിക്കൽ കോളജിലെ ന്യൂറോ സർജൻ ഡോ. ജയിംസ് ജോസ്, ഫോറൻസിക് സർജൻ സുജിത് ശ്രീനിവാസൻ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരായ മുഹമ്മദ് ഷാൻ, ഷിജി എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർണായക വിവരം നൽകിയത്. അന്നമ്മ, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ, സിലി എന്നിവരുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞെങ്കിലും പ്രതി ജോളിയുടെ സമർത്ഥമായ നീക്കം മൂലം ഒന്നിലും പോസ്റ്റ്മോർട്ടം നടന്നിട്ടില്ല. എന്നാൽ ഓരോരുത്തരുടെയും മരണം നേരിൽ കണ്ട സാക്ഷികളുണ്ട്. ഇവരുടെ…
Read Moreകൂടത്തായ് റോയ് തോമസ് വധക്കേസ്; ജോളിയുടെ ജാമ്യാപേക്ഷയില്‍ 18ന് വാദം കേള്‍ക്കും
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസില്‍ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 18-ന് വാദം കേള്‍ക്കും. ജാമ്യഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിച്ചെങ്കിലും വക്കാലത്ത് ഏറ്റെടുത്ത ബി.എ. ആളൂര്‍ ഹാജരാകാത്തതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ജൂനിയര്‍ അഭിഭാഷകന് ഷഫിന്‍ അഹമ്മദ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. വക്കാലത്ത് തുടരുന്നത് സംബന്ധിച്ച് ജോളിയില്‍ നിന്ന് തിങ്കളാഴ്ചയ്ക്കകം അനുകൂല പ്രതികരണമുണ്ടായില്ലെങ്കില്‍ കേസില്‍ നിന്ന് പിന്മാറാണ് ആളൂര്‍ അസോസിയേറ്റ്സിന്റെ തീരുമാനം.
Read Moreടോം തോമസ് ഭൂമി വിറ്റുണ്ടാക്കിയ 26 ലക്ഷം ജോളിയുടെ അക്കൗണ്ടിലെത്തിയതിന് തെളിവ്; റോയി തോമസിന്റെ പാർട്ണറുടെ മരണത്തിലും സംശയം പ്രകടിപ്പിച്ച് പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. ഭൂമി വിൽപ്പനയിൽ ലഭിച്ച 26 ലക്ഷം രൂപയും ദിവസങ്ങൾക്കകം ജോളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത്രയും പണം അധികം വൈകാതെതന്നെ ബാങ്കിൽനിന്ന് ജോളി പിൻവലിച്ചിട്ടുണ്ട്. റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു. 20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.…
Read Moreകൂടത്തായി മരണ പരമ്പര ; ജോളിയെയും മാത്യുവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ മുഖ്യപ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി എന്ന ജോളിയമ്മ ജോസഫിനെയും, ആല്ഫൈന് വധക്കേസില്‍ രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജിയെയും അന്വേഷണസംഘം തിങ്കളാഴ്ച കൊയിലാണ്ടി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെയും ഒന്നാം കോടതിയിലെയും മജിസ്ട്രേറ്റുമാര്‍ അവധിയായതിനെത്തുടര്ന്നാണ് നടപടി കൊയിലാണ്ടി കോടതിയിലേക്ക് മാറ്റിയത്. അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് കൊയിലാണ്ടി ഇന്‍സ്പെക്ടര്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കോടതിയില്‍ ഹാജരാക്കുന്നത്. മാത്യു കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിക്കാന്‍ ഒമ്പത് ദിവസം ശേഷിക്കുന്നുണ്ടെങ്കിലും അത്യാവശ്യമെങ്കില്‍ മാത്രം ജോളിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ജോളിയെയും കൊണ്ട് പൊന്നാമറ്റം, മഞ്ചാടിയില്‍ വീട്, ഓമശേരി ശാന്തി ആശുപത്രി തുടങ്ങിയവിടങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.…
Read Moreകൂടത്തായി കൊലപാതക പരമ്പര; സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും; കുറ്റപത്രം വൈകില്ല
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. ഇത് സംബന്ധിച്ച് വരും ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കും. കൂടത്തായി കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി വാഴവര സ്വദേശിയും പൊന്നാമറ്റത്ത് ഷാജുവിന്റെ ഭാര്യയുമായ ജോളി ജോസഫ് (47), ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ മഞ്ചാടിയില്‍ എം.എസ്.മാത്യു എന്ന ഷാജു(44), സ്വര്ണപ്പണിക്കാരന് താമരശേരി തച്ചംപൊയില്‍ സ്വദേശി മുല്ലംവളത്തില് പ്രജുകുമാര്‍ (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷാജുവിനും പിതാവ് സക്കറിയാസിനും ജോളിയുടെ സുഹൃത്തായ ജോണ്‍സണും കൊലപാതക പരമ്പരയുമായി നേരിട്ടും അല്ലാതേയും പലരീതിയിലുള്ള ബന്ധങ്ങളുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഒരാളുടേത് ഒഴികെ അറസ്റ്റ് ഇപ്പോഴുണ്ടാവില്ല. സ്പഷല് പബ്ലിക് പ്രോസിക്യൂട്ടറും റൂറല്‍ എസ്പിയും ഉള്‍പ്പെടെയുള്ളവര്‍ കേസിനെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ചു കൊലപാതക കേസുകളില്‍ ഏതെല്ലാം കേസില്‍ ഇവരുടെ പങ്ക്…
Read Moreകൂടത്തായ് കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ മഞ്ചാടിയിൽ എം.എസ്. മാത്യു അറസ്റ്റിൽ
കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പരകേസിലെ പിഞ്ചുകുഞ്ഞ് പൊന്നാമറ്റം ആൽഫൈനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി മഞ്ചാടിയിൽ സാമൂവൽ മാത്യു എന്ന ഷാജിയെ അറസ്റ്റുചെയ്തു. ആൽഫൈൻ വധകേസ് അന്വേഷിക്കുന്ന തിരുവന്പാടി ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി വിവധ കേസുകളിൽ ഒരു മാസത്തിലധികമായി റിമാൻഡിലാണ്. തനിക്ക് സയനെഡ് നൽകിയത് ഭർത്താവ് റോയിയുടെ അമ്മാവനായ സാമൂവലിന്റെ മകൻ മാത്യുവാണെന്ന് മുഖ്യപ്രതി ജോളി നേരത്തെ മൊഴിനൽകിയിരുന്നു. കോഴിക്കോട്ടെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്ന മാത്യുവുമായി റോയിയുടെ മരണത്തിനുമുൻപുതന്നെ ഉറ്റബന്ധമുള്ളതായും ജോളി മൊഴി നൽകിയിരുന്നു. ആൽഫൈൻ കേസിലെ അറസ്റ്റിനുശേഷം മാത്യുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും . മൂന്നാം പ്രതിയായ പ്രജികുമാർ മാത്യുവിന് സയനൈഡ് കൈമാറിയത് താമരശേരിയിലെ പ്രജികുമാർ ജോലിചെയ്യുന്ന സ്ഥാപനത്തിൽവച്ചാണ്. പ്രജികുമാറിന്റെ ഭാര്യ ഇവിടെ ജോലിചെയ്യുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങിയശേഷം മഹസർ…
Read Moreകൂടത്തായ് കൊലപാതകം; സിലിയുടെ ചികിത്സാ രേഖകളിൽ കൊലപാതക സൂചനകൾ
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ അവസാന ഇര സിലി സെബാസ്റ്റ്യന്റെ പഴയ ചികിത്സാ രേഖകൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സിലി വധകേസ് അന്വേഷിക്കുന്ന സംഘതലവൻ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് രേഖകൾ കസ്റ്റഡിയിലെടുത്തത്. വിഷവസ്തു ഉള്ളിൽ ചെന്നതാണെന്ന നിഗമനമടക്കം ചില സുപ്രധാന തെളിവുകൾ ചികിത്സാരേഖയിലുള്ളതായി സൂചനയുണ്ട്. 2016 ജനുവരി 11ന് ജോളി നടത്തിയ രണ്ടാമത്തെ ശ്രമത്തിലാണ് സിലി കൊല്ലപ്പെടുന്നത്. അതിനു മാസങ്ങൾക്കു മുമ്പ് കഷായത്തിൽ സയനൈഡ് കലർത്തി ജോളി മറ്റൊരു ശ്രമം നടത്തിയിരുന്നു. മൂക്കിൽ നിന്നും വായിൽനിന്നും നുരയും പതയും വന്ന് കുഴഞ്ഞു വീണ സിലിയെ ഭർത്താവ് ഷാജുവും മറ്റും ചേർന്ന് ആദ്യം ഓമശേരിയിലെ ശാന്തി ആശുപത്രിയിലാണെത്തിച്ചത്. സിലിക്ക് അപസ്മാരം ഉണ്ടായതാണെന്നു പറഞ്ഞ് ഷാജുവും ജോളിയും ശാന്തി ആശുപത്രിയിൽ തന്നെ ചികിത്സ തുടരാൻ നിർബന്ധിച്ചെങ്കിലും വിവരമറിഞ്ഞെത്തിയ സിലിയുടെ ബന്ധുക്കൾ ഇടപെട്ടാണ്…
Read Moreകൂടത്തായ് കൊലപാതക പരമ്പര; പൊന്നാമറ്റം ഷാജുവിന്റെ രഹസ്യമൊഴിയെടുത്തു
കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരകേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് കോടഞ്ചേരി പാലക്കയം പൊന്നാമറ്റം ഷാജു സഖറിയാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലിനോടെയാണ് ഷാജു കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി- ഒന്നിൽ മൊഴി നൽകാനെത്തിയത്. ജോളിയുടെ ആദ്യഭർത്താവ് കൂടത്തായ് പൊന്നാമറ്റം റോയ് തോമസിനെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഇയാളുടെ രഹസ്യ മൊഴി എടുത്തത്. ഒരു മണിക്കൂറിലധികം മൊഴിയെടുക്കൽ നീണ്ടു. റോയിയുടെതടക്കം കൊലപാതകങ്ങളിൽ ഷാജു ജോളിക്കെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് കേസിന്റെ വിചാരണ വേളയിൽ മാറ്റി പറയാതിരിക്കുന്നതിനാണ് ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം രഹസ്യമൊഴിയെടുത്തത്. ഇതേ കേസിൽ റോയിയുടെ മക്കളായ റെമോ, റൊണാൾഡ്, റോയിയുടെ ബന്ധു പൊന്നാമറ്റം ജോസഫ് എന്നിവരിൽ നിന്ന് കുന്നമംഗലം കോടതി കഴിഞ്ഞദിവസം രഹസ്യമൊഴിയെടുത്തിരുന്നു. റോയി വധകേസിൽ ഷാജുവിനെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
Read Moreസയനൈഡ് എത്തിയ വഴിതേടി അന്വേഷണ സംഘം; ജോളിക്ക് സയനൈഡ് ലഭിച്ചതിന്റെ വിവരങ്ങള്‍ കേസില്‍ നിര്‍ണായകം; ആവശ്യമെങ്കില്‍ സാക്ഷികളേയും ഉള്‍പ്പെടുത്തും
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളി ജോസഫിന് സയനൈഡ് ലഭിച്ച വഴി തേടി അന്വേഷണസംഘം. ആറുപേരിൽ അഞ്ചുപേരേയും ജോളി സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയത്. ഭര്‍തൃപിതാവ് പൊന്നാമറ്റം ടോംതോമസ്, ഭര്‍ത്താവ് റോയ് തോമസ്, വിമുക്ത ഭടനും റോയ് തോമസിന്റെ അമ്മാവനുമായ മഞ്ചാടി മാത്യു, പുലിക്കയം പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലി, മകൾ ആല്ഫൈന് എന്നിവരെയാണ് സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. അതേസമയം ടോംതോമസിന്റെ ഭാര്യ അന്നമ്മയെ മാത്രം കീടനാശിനി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ജോളിയുടെ മൊഴി.ഓരോ വധക്കേസും ഓരോ സംഘമാണ് അന്വേഷിക്കുന്നത്. എല്ലാ കേസുകളിലും സയനൈഡ് ജോളിക്ക് എങ്ങനെ ലഭിച്ചുവെന്നത് നിര്‍ണായകമാണ്. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയെ കൂടാതെ രണ്ടുപേരെയാണ് പ്രതിചേര്‍ത്തത്. ജോളിക്ക് സയനൈഡ് എത്തിച്ച് നല്കിയ എം.എസ്.മാത്യു എന്ന ഷാജി, പ്രജുകുമാര്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ മാത്യു ജ്വല്ലറി ജീവനക്കാരനാണ്. പ്രജുകുമാറും ആഭരണ നിര്മാണതൊഴിലാളിയാണ്. മാത്യുവാണ്…
Read More