കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെ റവന്യൂ ഉദ്യോഗസ്ഥര്‍ സഹായിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. രേഖകള്‍ കൃത്യമായി പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ജോളിക്ക് സഹായകമാം വിധത്തിൽ പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഇത് ഗുരുതരവീഴ്ചയാണെന്നും ഡെപ്യൂട്ടി കളക്ടര്‍ സി.ബിജു ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. റവന്യൂമന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ ഈ ആഴ്ച തന്നെ മന്ത്രിയ്ക്ക് സമര്‍പ്പിക്കും. ഡപ്യൂട്ടി കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജില്ലാകളക്ടര്‍ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കുക. ഡെപ്യൂട്ടി കളക്ടറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് റവന്യൂമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. കേസിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് കളക്ടര്കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിട്ടുണ്ട്. തഹസിൽദാർ ജയശ്രീ വാര്യർ, കടത്തായി മുൻ വില്ലേജ് ഓഫീസർമാരായ കിഷോർ ഖാൻ, മധുസൂദനൻ നായർ എന്നിവർക്കാണ് കാരണം…
Read MoreTag: koodathai crimes
കൂടത്തായ് കൊലപാതകം; രഹസ്യ അറയിൽ രാസവസ്തു; ജോളിയുടെ കാർ കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കാറിനുള്ളിൽ നിന്നും സയനൈഡ് എന്നു കരുതുന്ന വിഷം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിഷമാണെന്ന് സ്ഥിരീകരിച്ചെങ്കിലും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സയനൈഡാണോ എന്ന് ഉറപ്പാക്കാൻ കഴിയൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. കാറിന്റെ ഡ്രൈവർ സീറ്റിന് ഇടതു ഭാഗത്തായി ഡാഷ് ബോർഡിന് സമീപം രഹസ്യ അറയുണ്ടാക്കിയാണ് ജോളി വിഷം സൂക്ഷിച്ചിരുന്നത്. പ്രത്യേകം കവറുകളാക്കിയ നിലയിലാണ് വിഷം കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് കാറിനുള്ളിൽ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പോലീസിനോട് പറഞ്ഞത്. പിന്നാലെ ഇന്ന് രാവിലെ എത്തി അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ജോളി ഈ കാറാണ് ഉപയോഗിച്ചിരുന്നത്. കേസിൽ അറസ്റ്റുണ്ടായതിന് പിന്നാലെ പൊന്നാമറ്റം വീട്ടിൽ നിന്നും മാറ്റിയ കാർ സമീപത്തെ വീടിന്റെ പരിസരത്താണ് പാർക്ക് ചെയ്തിരുന്നത്. ഇവിടെയെത്തിയാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തത്.…
Read Moreകൂടത്തായി കൊലപാതക പരമ്പര: ഷാജുവിനെയും സഖറിയാസിനെയും വീണ്ടും ചോദ്യം ചെയ്യുന്നു; നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ്
കോഴിക്കോട്: കൂടത്തായികൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ ഭര്‍ത്താവും അധ്യാപകനുമായ ഷാജുവിനെയും പിതാവ് സക്കറിയാസിനേയും വീണ്ടും ചോദ്യംചെയ്യുന്നു. ഇയാളുടെ മകന് , മുഖ്യപ്രതി ജോളി, ചില അയൽവാസികൾ എന്നിവരിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ വടകര എസ്പി ഓഫീസിലേക്ക് വിളിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഏഴോടെ ഇരുവരും എസ്പി ഓഫീസിലെത്തി. ലഭിച്ച മൊഴികളും, തെളിവുകളും ഷാജുവിന്റെയും സക്കാറിയാസിന്റേയും പങ്ക് സംശയാതീതമായി തെളിയിക്കാനാവുമെന്ന് ഉറപ്പായാൽ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കൃത്യമായ തെളിവുകൾ ലഭിക്കാതെ തിടുക്കത്തിൽ അറസ്റ്റ്ചെയ്യുന്നത് പിന്നീട് കേസിന്റെ ഭാവിയെ ദുർബലപ്പെടുത്തുമെന്ന നിയമോപദേശം അനുസരിച്ചാണ് വളരെ ശ്രദ്ധാപൂർവമുള്ള പോലീസിന്റെ നീക്കം. ഷാജു, പിതാവ് സക്കറിയാസ്, ജോളിയുടെ ഉറ്റസുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ എന്നിവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. “കൂട്ടിലെ തത്തകൾ ‘ആയതിനാൽ ഇവരെ എപ്പോൾ വേണമെങ്കിലും അറസ്റ്റ്ചെയ്യാമല്ലോ എന്നാണ് പോലീസിന്റെ നിലപാട്. ആദ്യഭാര്യ സിലിയുടെ മരണത്തില്‍ ഷാജുവിന്…
Read Moreകൊലപാതകങ്ങളുടെ ചുരുളഴിക്കുമ്പോള്‍ ..! റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസ്ഫയൽ മുക്കിയത് ആര്‍ക്കുവേണ്ടി ? ഉത്തരം തേടി ക്രൈംബ്രാഞ്ച്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പൊന്നാമറ്റത്തില്‍ റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ്ഫയല്‍ ആര്‍ഡിഒ മുക്കിയത് ആര്‍ക്കുവേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം തേടി അന്വേഷണസംഘം. ഇത്രയും പ്രമാദമായ കേസിലെ രേഖകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം ഗൗരവമായി ‘കൈകാര്യം’ ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. കൊലപാതകങ്ങളുടെ ചുരുളഴിക്കുമ്പോള്‍ തന്നെ ഈ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം വിവാദമമായതോടെ എഫ്ഐആര്‍ ഉള്‍പ്പെടെയുള്ള അസ്സല് കേസ് രേഖകള്‍ ശനിയാഴ്ച വൈകിട്ട് കോടതി സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ആർഡിഒ കോടതിയില്‍ നിന്ന് താമരശേരി കോടതിയില്‍ ഒരു ഉദ്യോഗസ്ഥന് വഴി നേരിട്ട് നല്‍കിയത്. ഇത്രയും ദിവസമായിട്ടും അസ്സല് രേഖകള്‍ ഹാജരാക്കാത്ത കാര്യം കഴിഞ്ഞ വെള്ളിയാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കവേ പ്രതിഭാഗം അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് രേഖകള്‍ കൈമാറാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥ തലവന്‍ കോടതിയെ അറിയിച്ചു. എന്നാല്‍…
Read Moreകൂടത്തായി കൊലപാതകപരന്പര കേസ്; ഒമ്പതു ദിവസത്തെ കസ്റ്റഡിയിൽ പരമാവധി പിഴിഞ്ഞ് പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്:കൂടത്തായി കൊലപാതകപരന്പര കേസില്‍ ഒമ്പതു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി ജോളിയില്‍ നിന്നും പരമാവധി ‘പിഴിഞ്ഞെടുത്ത്’ പോലീസ്. ഇടയ്ക്ക് നിസഹകരണവും ഉത്തരം തരാതെയും പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെങ്കിലും അന്വേഷണത്തിന് സഹായകരമാകുന്നതും മറ്റു കൊലപാതകകേസുകളിലേക്ക് വെളിച്ചം വീശുന്നതുമായ നിരവധി തെളിവുകളാണ് മുഖ്യ പ്രതിയില്‍ നിന്നും പോലീസിന് ലഭിച്ചത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനും തന്ത്രങ്ങള്‍ക്കും ഒടുവിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സയനൈഡ് ഉള്പ്പെടെജോളിക്ക് പോലീസിന് കാണിച്ചുകൊടുകോടുക്കേണ്ടിവന്നത്. ഇതോടൊപ്പം ജോളിയുടെ സ്വദേശമായ കട്ടപ്പനയിലെ ബന്ധുക്കളില്‍ നിന്നും പോലീസിന് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനും കഴിഞ്ഞു. ജോളിയുമായി അടുപ്പമുണ്ടായിരുന്നലീഗ് നേതാവിന്റെ വീട്ടിലും ഇയാളുടെ മക്ന്റെ കടയിലും റെയ്ഡ് നടത്തി ജോളിയുടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള നിര്‍ണായക രേഖകള്‍ കണ്ടെടുക്കാന്‍ പോലീസ് കഴിഞ്ഞു. റേഷന്‍ കാര്‍ഡില്‍ പോലും അധ്യാപിക എന്ന് രേഖപ്പെടുത്തിയത് ജോളിയുടെ സ്വാഭാവവും അവര്‍ സമൂഹത്തെ കബളിപ്പിച്ചതെങ്ങിനെ എന്നതുമായി ബന്ധപ്പെട്ട് പ്രധാന തെളിവായി.…
Read Moreഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് പുറമേ രണ്ടാം ഭർത്താവിന്റെ ഭാര്യ സിലി മരിച്ച കേസിലും ജോളിക്കെതിരേ കേസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഷാജുവിന്റെ ആദ്യഭാര്യ കല്ലാനോട് എട്ടിയിൽ കുടുംബാംഗം സിലി വധിക്കപ്പെട്ട കേസിൽ ഇന്ന്ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. മറ്റ് കേസുകൾക്കുള്ള കാലപ്പഴക്കവും തെളിവുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കാനുള്ള സാങ്കേതിക പ്രയാസവും പരിഗണിച്ചാണ് സിലി സെബാസ്റ്റ്യൻ(43) 2016 ജനുവരി 11 ന് കൊലചെയ്യപ്പെട്ട കേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം അറസ്റ്റ് രേഖപ്പെടുത്തുന്നത്. സിലി വധക്കേസ് അന്വേഷിക്കുന്ന വടകര തീരദേശപോലീസ് സ്റ്റേഷൻ സിഐ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസിൽ ഔപചാരിക അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബിയ്ക്ക് കൈമാറി. അറസ്റ്റിനുള്ള അപേക്ഷ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) മജിസ്ട്രേറ്റ് എം.അബ്ദുൾ റഹീം മുമ്പാകെ ഇന്ന് രാവിലെ സമർപ്പിച്ചു. തുടർന്ന് അന്വേഷണസംഘം പ്രൊഡക്ഷൻ വാറന്റ് വാങ്ങി പ്രതികളെ കോടതിയിലെത്തിച്ച് വീണ്ടും അറസ്റ്റ് ചെയ്യും. പ്രൊഡക്ഷൻ വാറന്റിനുള്ള അപേക്ഷ ഒന്നാം…
Read Moreകൂടത്തായി കൂട്ടക്കൊലക്കേസ്; ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആല്‍ഫൈന്റെ മരണം; സ്വകാര്യ ആശുപത്രിയിൽ അന്വേഷണം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അന്വേഷണം.കോടഞ്ചേരി പുലിക്കയം സ്വദേശി ഷാജുവിന്റെ മകള്‍ ആല്‍ഫൈന്റെ മരണവുമായി ബന്ധപ്പെട്ടാണ് മിംസ് ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. താമരശേരി ഡിവൈഎസ്പി കെ.പി.അബ്ദുള്‍റസാഖിന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘം നേരത്തെ തന്നെ ഇവിടെയെത്തി അന്വേഷണം നടത്തിയിരുന്നു. ഇന്നലെ ആല്‍ഫൈന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടേയും മറ്റു ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുന്നതിനാണ് അന്വേഷണസംഘം എത്തിയത്. 2014 മേയ് മൂന്നിനാണ് ആല്ഫൈന് മരിക്കുന്നത്. സിലി-ഷാജു ദമ്പതികളുടെ മൂത്തമകന്റെ ആദ്യ കുര്‍ബാന ദിവസമാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ബ്രഡ് കഴിച്ചയുടന്‍ ആല്‍ഫൈന്റെ വായില്‍ നിന്ന് നുരയും പതയും വരികയും കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം തൊട്ടടുത്തുണ്ടായിരുന്ന ജോളി കുഞ്ഞിനെയെടുത്ത് ഭക്ഷണം നെറുകയില്‍ കയറിയതാവുമെന്ന് പറഞ്ഞു. അമ്മ സിലി വാവിട്ട് നിലവിളിച്ചപ്പോള്‍ ഷാജു ആല്‍ഫൈനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായി. ഓമശേരി ശാന്തി ആശുപത്രിയിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം ജോളിയും പോയി. കുഞ്ഞിന്…
Read Moreജോളി പറയാൻ ബാക്കിവച്ചതെങ്കിലും റാണിക്ക് പറയാൻ ഉണ്ടാകുമോ? ജോളിയുടെ സഹൃത്ത് തയ്യൽക്കാരി റാണി കീഴടങ്ങി; കൊലപാതകങ്ങളെക്കുറിച്ച് റാണിക്കെല്ലാം അറിയാമെന്ന കണക്കൂകൂട്ടലിൽ പോലീസ്
കോഴിക്കോട്: കൂടത്തായി മരണ പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് പറമ്പില്‍ബസാര്‍ സ്വദേശിയായ റാണിയെ ചോദ്യം ചെയ്യുന്നു. വടകര റൂറല്‍ സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പിയാണ് റാണിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റാണിയെ കുറിച്ച് അന്വേഷിച്ചെങ്കിലും മുങ്ങിയതായാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് റാണി ഇന്ന് നേരിട്ട് വടകര എസ്പി ഓഫീസിലെത്തിയത്. റാണിയോട് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസും നല്‍കിയിരുന്നു. ജോളി അറസ്റ്റിലായതിനു പിന്നാലെയാണ് യുവതി മുങ്ങിയത്. തലശേരിയില്‍ കല്ല്യാണത്തിനാണെന്ന് പറഞ്ഞാണ് ഇവര്‍ പോയതെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. എന്‍ഐടി പരിസരത്ത് തയ്യല്‍കട നടത്തിയിരുന്ന റാണിക്ക് ജോളിയുമായി അടുത്ത ബന്ധമായിരുന്നുളളതെന്നാണ് പറയുന്നത്. ജോളിയുടെ മൊബൈല്‍ഫോണിലും റാണിക്കൊപ്പമുള്ള ഫോട്ടോകള്‍ ഉണ്ടായിരുന്നു. കുടുംബശ്രീ ചെയര്‍പഴ്സണായിരുന്ന റാണി എന്‍ഐടിക്കടുത്ത് തയ്യല്‍കട നടത്തുമ്പോള്‍ ജോളി അതിനടുത്തുള്ള ഡ്രൈവിംഗ് സ്കൂളില്‍ എത്തിയിരുന്നു. അവിടെ നിന്നുള്ള ബന്ധമാണ് ഇരുവരേയും ഉറ്റസുഹൃത്തക്കളാക്കി മാറ്റിയത്. ജോളി കൊലപാതം നടത്തിയതിന്റെ…
Read Moreഅവർ അമ്മയെ കാണുമോ? നാടിനെ ഞെട്ടിച്ച കൂട്ടകൊലപാതകങ്ങളിൽ ചേട്ടത്തി ജോളിക്കെതിരേ റോജോ മൊഴി നൽകാനെത്തി; അച്ഛൻ പെങ്ങളുടെകൂടെ എസ്പി ഓഫിസിലേക്ക് ജോളിയുടെ മക്കളും
കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പര കേസിലെ മുഖ്യപരാതിക്കാരനായ റോജോ വടകര എസ്പി ഓഫിസിൽ എത്തി മൊഴി നൽകുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ സഹോദരനാണു റോജോ. സഹോദരി രഞ്ജിയും ജോളിയുടെ മക്കളും റോജോയ്ക്കൊപ്പമുണ്ട്. ജോളിയേയും എസ്പി ഓഫിസിലെത്തിച്ചു. തിങ്കളാഴ്ചയാണു റോജോ അമേരിക്കയിൽനിന്നു നാട്ടിലെത്തിയത്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് റോജോയ്ക്കുണ്ടായ സംശയങ്ങളാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരന്പരയുടെ ചുരുളഴിച്ചത്. കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്വേഷണ സംഘം റോജോയോട് ആവശ്യപ്പെട്ടിരുന്നു. നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു റോജോ പോലീസ് അകന്പടിയോടെ സഹോദരി റെഞ്ജിയുടെ വൈക്കത്തുള്ള വീട്ടിലേക്കാണ് പോയത്. തന്റെ കുടുംബത്തിൽ നടന്ന കൂട്ടക്കൊലപാതകങ്ങളുടെ രഹസ്യമറിയാൻ സഹോദരി രഞ്ജിയുമായി ചേർന്നാണ് റോജോ നീക്കം നടത്തിയത്. ഇതിനിടെ ഇവരെയും വകവരുത്താൻ ജോളി നീക്കം നടത്തിയിരുന്നുവെന്നു പറയുന്നുണ്ട്. മുഖ്യപ്രതി ജോളി പിടിയിലായെങ്കിലും കേസിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ റോജോയുടെ…
Read Moreലീഗ് നേതാവ് ‘സൂക്ഷിപ്പുകാരന്’ മാത്രമോ ? ജോളിയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നു
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ശാഖാ പ്രസിഡനന്റും ജോളിയുമായുള്ള ബന്ധത്തക്കുറിച്ച് വിശദമായി പരിശോധിക്കുന്നു. ജോളിയുടെ അയല്‍ക്കാരനായ ഇമ്പിച്ചി മൊയ്തീന്റെ കൈവശം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ജോളി ഏല്‍പ്പിച്ചിരുന്നു. വെറുമൊരു അയല്ക്കാരനായതിനാലോ അല്ലെങ്കില്‍ മറ്റെന്തിലും സഹായത്തിന് വേണ്ടിയാണോ ലീഗ് നേതാവിനെ ബന്ധപ്പെട്ടതെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ വീട്ടിലും കൂടത്തായിയിലുള്ള മകന്റെ കടയിലും പോലീസ് പരിശോധന നടത്തി. ജോളിയുടെ റേഷന്‍ കാര്‍ഡ് ഈ കടയില്‍ നിന്നും കണ്ടെടുത്തു. അറസ്റ്റിന് തൊട്ടുമുമ്പാണ് റേഷന്‍ കാര്‍ഡും മറ്റും ജോളി ഏല്പിച്ചിരുന്നതെന്നാണ് മൊഴി. അന്വേഷണസംഘം അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ജോളി ഇമ്പിച്ചിമൊയ്തീനെ നിരവധി തവണ വിളിച്ചിരുന്നതായുള്ള ഫോണ്‍ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ തനിക്ക് വേണ്ടി വക്കീലിനെ ഏര്‍പ്പാടാക്കി തരണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീന്‍ പോലീസിന് മൊഴി നല്‍കിയത്. ജോളി അദ്ദേഹത്തെ നേരില്‍ ചെന്ന്…
Read More