കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പര കേസിലെ ആറ് കൊലപാതകങ്ങളിൽ ഒന്നരവയസുകാരി പൊന്നാമറ്റത്തിൽ ആൽഫൈനെ കൊന്നത് താനല്ലെന്ന മുഖ്യപ്രതി ജോളിയുടെ മൊഴി അഭിഭാഷകൻ ഉപദേശിച്ചതിനാലാണെന്ന് കുറ്റസമ്മതം. ഞായറാഴ്ച മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് പിടിച്ചുനിൽക്കാനാകാതെ ജോളിയുടെ തുറന്നുപറച്ചിൽ. ആൽഫൈനെ കൊന്നത് ഒരുകാരണവശാലും പോലീസിനുമുമ്പാകെ സമ്മതിക്കരുതെന്ന് അഭിഭാക്ഷകൻ നിർബന്ധിച്ചു. പിഞ്ചുകുഞ്ഞായതിനാൽ കോടതിയിൽനിന്ന് യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കരുതെന്ന് അഭിഭാഷകൻ ഉപദേശിച്ചു. മറ്റുള്ളവർ മുതിർന്നവരായിനാൽ സംശയത്തിന്റെ ആനുകൂല്ല്യം നേടി കേസിൽനിന്ന് ഊരിപ്പോരാമെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. അതിനാലാണ് ആൽഫൈന്റെ മാത്രം കാര്യത്തിൽ മൊഴി മാറ്റി മാറ്റി പറഞ്ഞ് ഇതുവരെ പിടിച്ചുനിന്നതെന്ന് ജോളി ഇന്നലെ അന്വേഷണസംഘത്തിനു മൊഴിനൽകി. ഭർത്താവ് റോയ് തോമസിനെ ഇല്ലാതാക്കിയതോടെ എത്രയും വേഗം ഷാജുവിന്റെ പിതൃസഹോദര പുത്രനായ ഷാജു സക്കറിയാസിനെ സ്വന്തമാക്കാൻ തീരുമാനിച്ചു. ഇത് നേരത്തെ തോന്നിയതിനാലാണ് റോയിയെ തരംകിട്ടിയപ്പോൾ കൊലപ്പെടുത്തിയത്. ഷാജുവും താനും തമ്മിലുള്ള പുനഃർവിവാഹത്തിന് ഷാജുവിന്റെ പിതാവ് പി.ടി.സക്കറിയാസിൽനിന്ന്…
Read MoreTag: koodathai crimes
ടോം തോമസിന്റെ മരണത്തിൽ തന്നെ സംശയിച്ചു; പുരുഷ സുഹൃത്തുക്കളും രണ്ടാം ഭർത്താവിന്റെ പിതാവും വരുന്നതിൽ എതിർത്തു; കൊലപ്പെടുത്തിയവരിൽ ഏറ്റവും കൂടുതൽ പക മഞ്ചാടിയിൽ മാത്യുവിനോടെന്ന് ജോളി
കോഴിക്കോട്: സയനൈഡ് നൽകി കൊലപ്പെടുത്തിയ ആറുപേരിൽ ഏറ്റവുമധികം പക തോന്നിയത് മാത്യു റോയിയുടെ അമ്മാവനായ മഞ്ചാടിയിൽ മാത്യുവിനോട് ആയിരുന്നെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. ടോം തോമസിന്റെ മരണത്തിൽ മാത്യു പലരോടും എന്നെ സംശയിച്ച് സംസാരിച്ച വിവരം അറിഞ്ഞു . മാത്യുവിന്റെ പിതൃസഹോദര പുത്രനായ എം.എസ്. മാത്യു എന്ന ഷാജി വിവരങ്ങൾ അപ്പപ്പോൾ എന്നെ അറിയിക്കുമായിരുന്നു. ഞങ്ങൾ തമ്മിൽ അടുപ്പത്തിലായതിനാലാണ് ആവശ്യപ്പെട്ടപ്പോൾ എനിക്ക് സയനൈഡ് സംഘടിപ്പിച് തന്നത്. റോയിയുടെ മരണശേഷം മഞ്ചാടി മാത്യു എന്നെ നിരന്തരം നിരീക്ഷിക്കുമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാൻ മാത്യു ശ്രമിച്ചു.എന്നെ സംശയമുണ്ടെന്ന് പലരോടും പറഞ്ഞത് ഞാനറിഞ്ഞു. വീട്ടിൽ പുരുഷ സുഹൃത്തുക്കൾ വരുന്നതിനെ മാത്യു എതിർത്തു. ടോം തോമസിന്റെ സഹോദരനും രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവുമായ സക്കറിയാസ് വീട്ടിൽ വരുന്നതിനെ മാത്യു ചോദ്യം ചെയ്തു. സക്കറിയാസിനെ വീട്ടിൽ കയറ്റരുതെന്ന്…
Read Moreകൂടത്തായി കൊലപാതകം; ജോളി സാധാരണ സ്ത്രീ അല്ല; സാഹചര്യതെളിവുകള്‍ ബലപ്പെടുത്തും; മുഖ്യ പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തിൽ ഇരുനൂറ് ശതമാനം ഉറപ്പെന്ന് എസ്പി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ജോളി ശ്രമിച്ചതായി റൂറല്‍ എസ്പി കെ.ജി. സൈമണ്‍ . ജോളി സാധാരണസ്ത്രീയെപോലെയല്ല. അങ്ങനെ അവരെ കാണാനും കഴിയില്ല. മുഖ്യപ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് എന്നനിലയില്‍ ഇരുനൂറ് ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ബലമുള്ളതാണ്. റോയിയുടെ മരണം ഉള്‍പ്പെടെ എല്ലാ കേസുകളും ലക്ഷ്യത്തിലെത്തും. ദൃക്സാക്ഷികളില്ലാത്തതും കാലപ്പഴക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും അന്വേഷണം ബലപ്പെടുത്തുമെന്നും സൈമണ്‍ കൂട്ടിച്ചേര്‍ത്തു. ആറു കൊലപാതകങ്ങള്‍ക്കും ആറു കാരണങ്ങളാണുള്ളത്. എല്ലാ സ്ത്രീകളേയും പോലെ ജോളിയെ കാണാന്‍ കഴിയില്ല. ജോളിയുടെ മാനസികാവസ്ഥ പ്രത്യേകം പഠിക്കും. വളരെ രഹസ്യമായി ഇത്രയധികം കൊലപാതകങ്ങള്‍ ചെയ്യാനും വര്‍ഷങ്ങളോളം മറച്ചു വയ്ക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇത്രയും കാലം എങ്ങനെ നാട്ടുകാരെയും ബന്ധുക്കളെയും കബളിപ്പിച്ച് എന്‍ഐടി…
Read Moreകൂടത്തായി കൂട്ടക്കൊലക്കേസ്; ജോളിയുടെ സുഹൃത്ത് തഹസിൽദാർ ജയശ്രീയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് തഹസിൽദാർ ജയശ്രീയുടെ മൊഴി രേഖപ്പെടുത്തി. ഡെപ്യൂട്ടി കളക്ടർ സി.ബിജുവാണ് മൊഴിരേഖപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയുമായ ജോളിയുടെ സുഹൃത്താണു ജയശ്രീ. ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് ചമച്ച സംഭവത്തിലാണ് ജയശ്രീയുടെ മൊഴി രേഖപ്പെടുത്തിയത്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ജയശ്രീക്കെതിരേ നടപടിയെടുക്കാനാണു നീക്കം. ജയശ്രീ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ജോളിയെ സഹായിച്ചെന്നാണു റവന്യൂ മന്ത്രിക്കു ലഭിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടോം തോമസിന്റെ 38.5 സെന്റ് സ്ഥലവും ഇരുനില വീടും തട്ടിയെടുക്കാന്‍ ജയശ്രീയുടെ സഹായത്തോടെ ജോളി വ്യാജ ഒസ്യത്ത് ചമച്ചെന്നാണ് ആരോപണം. ജയശ്രീക്കു കൈമാറാനെന്ന പേരില്‍ ജോളി സയനൈഡ് വാങ്ങിയതായും പോലീസിനു വിവരം ലഭിച്ചിരുന്നു. വ്യാജ ഒസ്യത്ത് നിര്‍മിച്ച കാലയളവില്‍ കൂടത്തായി വില്ലേജ് ഓഫീസറുടെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാറായിരുന്നു ജയശ്രീ.
Read Moreകൂടത്തായി അന്വേഷണം വെല്ലുവിളി, തെളിവ് കണ്ടെത്തൽ അത്ര എളുപ്പമല്ല; ഡിജിപി ജോളിയെ ചോദ്യം ചെയ്യുമോയെന്ന ചോദ്യത്തിനുള്ള മറുപടിയിങ്ങനെ…
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് തെളിയിക്കുക എന്നതു വെല്ലുവിളിയെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. കൊലപാതകങ്ങൾ നടന്ന കൂടത്തായിയിലെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡിജിപി. പ്രധാനപ്പെട്ട കേസായതുകൊണ്ടാണു താൻ നേരിട്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട ആറു കേസുകളുണ്ട്. ഈ ആറു കേസുകളും പ്രത്യേകം അന്വേഷിച്ച് തെളിവുകൾ കണ്ടെത്തും. 17 വർഷം മുന്‍പു നടന്ന മരണത്തിന്റെ തെളിവുകൾ കണ്ടെത്തുക ദുഷ്കരമാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളെയും അടിസ്ഥാനമാക്കിയാകും കേസ് മുന്നോട്ടുപോകുകയെന്നും ഡിജിപി പറഞ്ഞു. കേസ് അന്വേഷണവും തെളിവുകൾ കണ്ടെത്തലും ചിന്തിച്ചതുപോലെ അത്ര എളുപ്പമല്ല. എന്നാൽ അന്വേഷണത്തിൽ ഒന്നും അസാധ്യമല്ല. കോടതിയിൽ തെളിവുകളാണു പ്രധാനം. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തനാണ്. ഒരു പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി കണ്ടെത്തിയ എസ്പി അഭിനന്ദനം അർഹിക്കുന്നെന്നും ബെഹ്റ പറഞ്ഞു. ജോളി ഉൾപ്പെടെയുള്ള പ്രതികളെ ഡിജിപി നേരിട്ടു ചോദ്യം ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അക്കാര്യം വെളിപ്പെടുത്താനാകില്ല എന്നായിരുന്നു ഡിജിപിയുടെ…
Read Moreജോണ്‍സനെ സ്വന്തമാക്കണം; ആദ്യ ഭർത്താവിന്റെ വഴിക്ക് രണ്ടാമൻ ഷാജുവിനെയും ഇല്ലാതാക്കാൻ പദ്ധതിയിട്ടു?; ഇതിലൂടെ ലക്ഷ്യമിട്ടത് ആശ്രിത നിയമനവും മൂന്നാമതൊരു വിവാഹവും; ചോദ്യം ചെയ്യലിൽ ജോളിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ…
കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരയിലെ പ്രതി ജോളി മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭർത്താവ് പൊന്നാമറ്റത്തിൽ ഷാജു സക്കറിയയെ അപായപ്പെടുത്താൻ പദ്ധതിയിട്ടതായി പോലീസ്. പോലീസിന്റെ സംശയ ലിസ്റ്റിലുള്ള കക്കയം സ്വദേശിയായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോണ്‍സനെ സ്വന്തമാക്കാനായാണു ഷാജുവിനെ അപായപ്പെടുത്താൻ ആഗ്രഹിച്ചതെന്നാണ് ജോളിയുടെ മൊഴി. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിലാണിക്കാര്യം ജോളി വെളിപ്പെടുത്തിയത്. ഷാജുവിനെ അപായപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നിൽ ആശ്രിത നിയമനവും മുന്നിൽ കണ്ടിരുന്നതായും ജോളി സമ്മതിച്ചു. ഇതിനായി ബിഎസ്എൻഎൽ ജീവനക്കാരന്റെ ഭാര്യയായ അധ്യാപികയേയും കൊലപ്പെടുത്താൻ ശ്രമം നടത്തി. ഭാഗ്യംകൊണ്ടാണ് ഇവർ രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനായ ഷാജു മരിച്ചാൽ തനിക്ക് സർക്കാർ സർവീസിൽ ജോലി ലഭിക്കുമെന്നതിനാലാണ് അപായപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് ജോളിയുടെ മൊഴി. അതേസമയം ഗൂഢാലോചനയിൽ ആർക്കെല്ലാം പങ്കുണ്ടെന്നത് സംബന്ധിച്ച് ജോളി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഷാജുവിനെ അപായപ്പെടുത്താനും മൂന്നാമത് വിവാഹം…
Read Moreജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച സംഭവം ; ഓമശ്ശേരി പഞ്ചായത്തോഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി
മുക്കം: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളി വ്യാജ ഒസ്യത്ത് തയാറാക്കി പൊന്നാമറ്റം കുടുംബവീടും സ്ഥലവും തന്റെ പേരിലാക്കിയന്ന പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം ഓമശ്ശേരി പഞ്ചായത്തോഫീസിൽ പരിശോധന നടത്തി. എഎസ്പി ടി.കെ.സുബ്രമണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പരിശോധന നാല് മണിക്കൂറോളം നീണ്ടു. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടേയും പകർപ്പ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. 2012 ലാണ് ജോളി പൊന്നാമറ്റം കുടുംബസ്വത്ത് വ്യാജ ഒസ്യത്ത് തയാറാക്കി തന്റെ പേരിലേക്ക് മാറ്റിയത്. ആറ് മാസം ഈ വസ്തുവകകൾ തന്റെ സ്വന്തമായി ഇവർ ഉപയോഗിക്കുകയും ചെയ്തു. അതേസമയം വ്യാജ ഒസ്യത്ത് തയാറാക്കുന്ന സമയത്ത് പഞ്ചായത്തിലുണ്ടായിരുന്ന സെക്രട്ടറിയല്ല ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ രേഖകൾ പരിശോധിച്ച ശേഷം അന്നത്തെ സെക്രട്ടറിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും സാധ്യത ഏറെയാണ്. ഒസ്യത്ത് തയാറാക്കാൻ പഞ്ചായത്തോഫീസിൽനിന്ന്…
Read Moreജോളിയെ കൂകി വരവേറ്റ് കാഴ്ചക്കാർ; പ്രതികളെയും കാത്ത് നാട്ടുകാർ നിന്നത് മണിക്കൂറുകളോളം; വൻ സുരക്ഷയൊരുക്കി പോലീസും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് പ്രതികളെയും പൊന്നാമറ്റം തറവാട്ടിൽ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് തടിച്ചുകൂടിയത് വൻ ജനക്കൂട്ടം. ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ പൊന്നാമറ്റത്ത് എത്തിക്കുന്നതിന് മുന്നോടിയായി പ്രദേശം കാഴ്ച്ചക്കാരെക്കൊണ്ട് നിറഞ്ഞു. കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. ജോളി പോലീസ് വാഹനത്തിൽ വന്നിറങ്ങിയതോടെ കണ്ടുനിന്ന ജനം കൂകിവിളിച്ചു. കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ ഉൾപ്പടെ വൻ ജനാവലിയാണ് പ്രതികളെ കാണാൻ പ്രദേശത്ത് തമ്പടിച്ചിരുന്നത്. തെളിവെടുപ്പിന് എത്തിക്കുമ്പോൾ നാട്ടുകാരുടെ ഭാഗത്തു നിന്നും പ്രതിഷേധം ഉണ്ടാകുമോ എന്ന് പോലീസ് ഭയപ്പെട്ടിരുന്നു. അതിനാൽ വലിയ പോലീസ് സാന്നിധ്യം തെളിവെടുപ്പിനുണ്ടായിരുന്നു. മാധ്യമങ്ങളുടെ വൻ പടയും രാവിലെ മുതൽ പ്രദേശത്ത് തമ്പടിച്ചിരുന്നു.
Read Moreകൂടത്തായിലെ മരണങ്ങളെല്ലാം ആത്മഹത്യ; സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാൻ കഴിയില്ല; ജോളിക്ക് വേണ്ടി കേസ് വാദിക്കുന്ന അഡ്വ. ആളൂർ പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ…
കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ അഡ്വ. ബി.എ.ആളൂർ. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളിൽ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവർ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകൾ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂർ അസോസിയേറ്റ്സ് കേസിന്റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പ്രതികൾക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകൾ സമീപിച്ചാൽ അവർക്ക് വേണ്ടിയും ഹാജരാകുമെന്നും അഡ്വ.ആളൂർ വ്യക്തമാക്കി.
Read More‘പണി ചോദിച്ചു വാങ്ങരുത് ’; കൂടത്തായി ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ക്രൈംബ്രാഞ്ചിന്റെ പേരിൽ വ്യാജ അന്വേഷണം നടത്തുന്നവർക്കെതിരേ കടുത്ത നടപടിയെന്ന് റൂറൽ എസ്പി
കോഴിക്കോട്: കൂടത്തായി ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ സമഗ്രമായ പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍ അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്ന രീതിയില്‍ ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതായും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ റൂറല്‍ പോലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അദ്ദേഹം പത്ര കുറിപ്പില്‍ ആവശ്യപ്പെട്ടു.
Read More