താമരശേരി: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളി ഉൾപ്പെടെ മൂന്നു പേരെ താമരശേരി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ജോളി, മാത്യു, പ്രജികുമാർ എന്നിവരെയാണ് ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. പതിനൊന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. കൊലപാതക പരമ്പരക്ക് പിന്നില്‍ വന്‍ ആസൂത്രണമുണ്ടെന്നും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആരംഭിക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. പ്രതികളെ കാണാൻ വൻ ജനക്കൂട്ടമാണ് താമരശേരി കോടതിക്കു സമീപമെത്തിയത്. ജോളിയെ ജനക്കൂട്ടം കൂകി വിളിക്കുകയും ചെയ്തു. ജോളിയെ കോടതിയില്‍ എത്തിച്ചത് കനത്ത സുരക്ഷയിൽ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള മുഖ്യപ്രതി ജോളിയെ കോടതിയില്‍ ഹാജരാക്കി. ജില്ലാ ജയിലില്‍ റിമാന്‍ഡിലുള്ള ജോളിയെ ഇന്ന് രാവിലെ 10 ഓടെയാണ് പുറത്തിറിക്കിയത്. ജോളിക്ക് പുറമേ പ്രജികുമാറിനേയും മാത്യുവിനേയും കോടതിയിലേക്ക് കൊണ്ടുപോയി. കനത്ത സുരക്ഷയിലാണ് പ്രതിയെ കൊണ്ടുപോയത്. പ്രതികളെ ഹാജരാക്കണമെന്ന്…
Read MoreTag: koodathai crimes
മൂന്നാമതൊരാൾ കൂടി; മനോജിനും മഹേഷിനും പിന്നാലെ മറ്റൊരു സിപിഎം നേതാവിനും പങ്ക് ? പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ….
മുക്കം: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളി തയാറാക്കിയ വ്യാജ വിൽപ്പത്രത്തിൽ ഒപ്പിട്ട സംഭവത്തിൽ ലോക്കൽ സെക്രട്ടറി മനോജിനെ പുറത്താക്കിയതിനു പിന്നാലെ വിൽപ്പത്രത്തിൽ ഒപ്പിട്ട രണ്ടാം സാക്ഷിയും മനോജിനെതിരേ രംഗത്ത്. തന്റെ പേരിൽ ഒപ്പിട്ടത് മനോജ് ആണെന്നും അത് താനാണെന്ന് സമ്മതിക്കാൻ സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജ് നിർബന്ധിച്ചുവെന്നും മഹേഷ് പറഞ്ഞു . മനോജ്, മഹേഷ് എന്നിവരാണ് ജോളി തയാറാക്കിയ വിൽപ്പത്രത്തിൽ ഒപ്പിട്ടതായി കണ്ടെത്തിയിട്ടുള്ളത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിന് മുൻപ് താനാണ് ഒപ്പിട്ടതെന്ന് അവരോട് സമ്മതിക്കണമെന്ന് മനോജ് തന്നെ നിർബന്ധിച്ചു. ലോക്കൽ സെക്രട്ടറി പറഞ്ഞതിനാൽ പ്രശ്നമുണ്ടാകില്ലെന്ന് കരുതി പോലീസിന് താൻ കള്ള മൊഴി നൽകുകയായിരുന്നുവെന്നും മഹേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം മനോജിനെ വിളിച്ചപ്പോൾ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും മിണ്ടാതിരുന്നാൽ മതിയെന്നും പറഞ്ഞു. കട്ടാങ്ങലിൽ വച്ച് പിന്നീട് കണ്ടപ്പോഴും മനോജ് ഇതുതന്നെ ആവർത്തിച്ചു. ജോളിയെ…
Read Moreകൂടത്തായി കൂട്ടക്കൊലക്കേസിന്റെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ? സിപിഎമ്മിനും ലീഗിനുംപിന്നാലെ ഡിസിസി ഭാരവാഹിയുടെ പേരും ഉയരുന്നു; നേതാക്കളുടെ വഴിവിട്ട ബന്ധത്തിൽ അണികളിൽ അമർഷം
മുക്കം: കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയുമായി വിവിധ പാർട്ടി നേതാക്കളുടെ ബന്ധം സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലും ആശങ്ക. വിവിധ പാർട്ടികളികളിലെ പ്രാദേശിക നേതാക്കൾക്കുള്ള ബന്ധം പുറത്തു വന്നതിന് പിന്നാലെ ഒരു ഡിസിസി ഭാരവാഹിയുടെ പേരും സജീവ ചർച്ചയാണ്. വ്യാജ ഒസ്യത്ത് നിര്‍മാണം, ഭൂമി കൈമാറ്റം, രജിസ്ട്രേഷന്, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളുടെ വഴിവിട്ട ബന്ധം അണികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു കട്ടാങ്ങല്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പുറത്താകലും പ്രധാന ചര്‍ച്ചയാവുന്നുണ്ട്. മറ്റൊരു നേതാവിന്റെ പേരും കേസുമായി ബന്ധപ്പെട്ട് പറഞ്ഞ് കേൾക്കുന്നുണ്ട്. മരിച്ച റോയിയുയടെ സഹോദരന് റോജോ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നല്കിയ വിവരാവകാശ അപേക്ഷയില്‍ വിവരം നല്‍കുന്നത് തടയാന്‍ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപെട്ടതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മറുപടി ലഭിക്കാതായപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ഉന്നതങ്ങളില്‍ പരാതി നല്കാന് ഒരുങ്ങിയതോടെയാണ്…
Read Moreഉപതെരഞ്ഞെടുപ്പ് അങ്കത്തിന് കൂടത്തായിയും; മൂന്നു കൊലകൾ നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തെന്ന് കടകംപള്ളി
കാസർഗോഡ്: കൂടത്തായി കേസന്വേഷണത്തിൽ യുഡിഎഫ് സർക്കാരിനെതിരേ ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊലപാതകങ്ങളിൽ മൂന്നെണ്ണം നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണെന്നും അന്നു ശരിയായി കേസ് അന്വേഷിച്ചിരുന്നെങ്കിൽ തുടർമരണങ്ങൾ ഒഴിവാക്കാമായിരുന്നെന്നും കടകംപള്ളി പറഞ്ഞു. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു കടകംപള്ളി.
Read Moreജോളിയുടെ കറുത്ത കൈകള്‍ പതിഞ്ഞ”ഏഴാം മരണം’; കോൺഗ്രസ് നേതാവും ജോളിയുടെ സുഹൃത്തുമായിരുന്ന രാമകൃഷണന്റെ മരണവും കുഴഞ്ഞു വീണ് തന്നെ; പിതാവിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് മകൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞതിങ്ങനെ….
കോഴിക്കോട്: കൂടത്തായിയിലെ ആറു മരണങ്ങൾക്കു പുറമേ ഏഴാമത് ഒരു മരണത്തിൽ കൂടി ജോളിയുടെ പങ്ക് അന്വേഷിക്കുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ രാമകൃഷ്ണന്റെ ദുരൂഹ മരണം സംബന്ധിച്ചാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 2016 മേയ് 17-നാണു ജോളിയുടെ സുഹൃത്തായ രാമകൃഷ്ണൻ മരിച്ചത്. കൂടത്തായിയിലെ ആറുപേർ മരിച്ചതു പോലെ രാമകൃഷ്ണനും കുഴഞ്ഞുവീണാണ് മരിച്ചത്. മരിക്കുന്നതിനു മുന്‍പു സ്ഥലം വിറ്റുകിട്ടിയ 55 ലക്ഷം രൂപയെ സംബന്ധിച്ചു യാതൊരു വിവരവുമില്ലെന്നു രാമകൃഷ്ണന്റെ മകൻ രോഹിത് വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണു രാമകൃഷ്ണന്റെ മരണം സംബന്ധിച്ചും അന്വേഷിക്കുന്നത്. മരണത്തിൽ ജോളിക്കു പങ്കുണ്ടെന്നു സംശയമുണ്ടെന്നാണു മകൻ പറയുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. കേസ് വെല്ലുവിളി നിറഞ്ഞതാണ്. കാലപ്പഴക്കവും സാക്ഷികളുടെ അഭാവവും വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ഇത് മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് വിദേശ ഏജൻസികളുടെ സഹായം തേടുന്നുണ്ട്.…
Read Moreകൂടത്തായി മരണപരമ്പര; ആറുപേരുടെ മരണവും വിഷാംശം ഉള്ളിൽ ചെന്ന്; ജോളിക്ക് സയനൈഡ് നൽകിയ ജുവലറി ജീവനക്കാരൻ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കൂടത്തായി ദുരൂഹമരണക്കേസിൽ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയ ജോളിക്ക് സയനൈഡ് എത്തിച്ചു നൽകിയ ജുവലറി ജീവനക്കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ജോളിയുടെ ബന്ധുവുമാണ്. ജോളിയെ ശനിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ ഇന്ന് വൈകിട്ടു തന്നെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. ബന്ധുക്കളായ ആറുപേരുടെ മരണവും വിഷാംശം ഉള്ളിൽ ചെന്നാണ് സംഭവിച്ചതെന്നും ഫോറൻസിക് പരിശോധനയിൽ ഇവരുടെ ശരീരത്തിൽനിന്നും ചെറിയ അളവിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതായും വടകര റൂറൽ എസ്പി വ്യക്തമാക്കിയിരുന്നു.
Read Moreകൂടത്തായി ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: കൊലപാതകത്തിന് പിന്നിൽ മരിച്ച റോയിയുടെ ഭാര്യ ജോളിയെന്ന് സൂചന; അറസ്റ്റ് ഉടൻ
താമരശേരി: കൂടത്തായി ദുരൂഹമരണം കേസിലെ അന്വേഷണത്തിൽ നിർണായകമായ സാഹചര്യതെളിവുകൾ പോലീസിന് ലഭിച്ചു. സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിക്കുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. മരിച്ച റോയിയുടെ ഭാര്യ ജോളി കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. സംഭവം കൊലപാതകമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതോടെ പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. ജോളി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ആറുപേരുടെ മരണവും വിഷാംശം ഉള്ളിൽ ചെന്നാണ് സംഭവിച്ചത്. ഫോറൻസിക് പരിശോധനയിൽ ഇവരുടെ ശരീരത്തിൽനിന്നും ചെറിയ അളവിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതായും വടകര റൂറൽ എസ്പി പറഞ്ഞു. മരണകാരണം സയനൈഡടക്കമുള്ള വിഷവസ്തുക്കളാണെന്ന് സ്ഥിരീകരിക്കുന്ന മൊഴി ലഭിച്ചതായുമാണ് വിവരം. സയനൈഡ് എവിടെ നിന്നു കിട്ടിയെന്ന കാര്യവും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. ആറു പേരുടെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറ തുറന്ന് ഫോറന്‍സിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്,…
Read Moreകൂടത്തായി ദുരൂഹമരണം; കല്ലറ തുറന്നുള്ള പരിശോധനയും സങ്കീർണമാകുന്നു; കുടുംബ കല്ലറയിൽ നിന്ന് കിട്ടിയത് 25 പേരുടെ അസ്ഥികൾ; ഇതിലെ സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ച് ഫോറന്‍സിക് വിഭാഗം മേധാവികളുടെ വിശദീകരണം ഇങ്ങനെ…
കോഴിക്കോട്: വിരമിച്ച സര്‍ക്കാരുദ്യോഗസ്ഥരായ ദമ്പതികളുള്‍പ്പെടെ ആറു പേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ശവക്കല്ലറ തുറന്നുള്ള ഫോറന്‍സിക് പരിശോധന സങ്കീര്‍ണം. കൂടത്തായിയിലെ രണ്ടു കുടുംബക്കല്ലറകളിലായി 30 പേരുടെ അസ്ഥികളാണുള്ളത്. ഇതില്‍ ഒരുകല്ലറയില്‍ മാത്രം 25 പേരുടെ അസ്ഥികളുണ്ടെന്നാണ് ഫോറന്‍സിക് മെഡിസിന് വിഭാഗത്തിന് ലഭിച്ച സ്ഥിരീകരിച്ച കണക്കുകള്‍ . അതിനാല്‍ കല്ലറയിലുള്ള മുഴുവന്‍ അസ്ഥികളും പുറത്തെടുക്കേണ്ടതായുണ്ടെന്നാണ് കോഴിക്കോട് മെഡിക്കല്‍കോളജിലെ ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവികള്‍ പറയുന്നത്. ഇത്തരത്തില്‍ എക്സ്ഹ്യുമേഷന്‍ നടത്തി കിട്ടുന്ന അസ്ഥികളെല്ലാം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാണ് കെമിക്കല്‍ അനാലിസിസ് നടത്തുന്നത്. പലരുടേയും അസ്ഥികള്‍ ശവക്കല്ലറയില്‍ ഉള്ളതിനാല്‍ ആരുടെതാണെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഇതില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ അസ്ഥികള്‍ തിരിച്ചറിയണം. തുടര്‍ന്നാണ് ഈ അസ്ഥികളില്‍ കെമിക്കല്‍ അനാലിസിസ് നടത്തുക. കെമിക്കല്‍ അനാലിസിസ് പരിശോധനയിലൂടെ ശരീരത്തില്‍ ഏതെങ്കിലും വിഷാംശം എത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം കണ്ടെത്താനാവും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും എല്ലില്‍ അതിന്റെ അംശങ്ങള്‍…
Read Moreകൂടത്തായി ദുരൂഹമരണത്തിന് പിന്നിൽ മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതി? കല്ലറകൾ തുറന്ന് ആദ്യം പുറത്തെടുത്തത് സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ; പരിശോധന ഫലത്തിന് ഒരു മാസത്തെ കാത്തിരിപ്പ്
കോഴിക്കോട്: ഒരു കുടുംബത്തിലെ റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദന്പതികളടക്കം ആറ് പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് എക്സ്ഹ്യുമേഷന്‍ (മൃതദേഹാവശിഷ്ടം പുറത്തെടുക്കല്‍) നടപടികള്‍ തുടങ്ങി. സിലിയുടെയും മകൾ ആൽഫെനിന്റെയും മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി പള്ളിയിലെ പൊന്നാമറ്റത്തിൽ കുടുംബക്കല്ലറയാണ് ആദ്യം തുറന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. 16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിതമായ കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. മരിച്ച ആറില്‍ നാലുപേരെ സംസ്കരിച്ചത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയില്‍ സംസ്കരിച്ച നാലുപേരുടെ മൃതദേഹങ്ങളും ഇന്നുതന്നെ പുറത്തെടുത്തേക്കും. രാവിലെ റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. അസി.കളക്ടര്‍ വിഘ്നേശ്വരിയുടെ…
Read More