കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരേ കോടതിയില്‍ മൊഴി നല്കി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍. കോഴിക്കോട് എന്‍ഐടിയില്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) അധ്യാപികയാണെന്നു തന്നെ വിശ്വസിപ്പിച്ചിരുന്നതായാണ് ജയശ്രീ വാര്യര്‍ കോടതിയില്‍ മൊഴി നല്കി. ജോളിയുടെ പേരിലുള്ള ഭൂമിക്കു നികുതി സ്വീകരിക്കാനുള്ള നടപടി വേഗത്തിലാക്കാന്‍ കൂടത്തായി വില്ലേജ് ഓഫിസറോടു താന്‍ ആവശ്യപ്പെട്ടതായും കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിസ്താരത്തിനിടെ ജയശ്രീ പറഞ്ഞു. ബസ് യാത്രയിലാണു ജോളിയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി. പലവട്ടം ജോളിയെ കാണാന്‍ എന്‍ഐടിയില്‍ പോവുകയും കന്റീനില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിച്ചു ചെറിയ യാത്രകള്‍ നടത്തി. ഭര്‍ത്താവ് റോയ് തോമസ് ഹൃദയാഘാതം മൂലം മരിച്ചതായി 2011ല്‍ ജോളി അറിയിച്ചിരുന്നു. അന്നു താന്‍ ജോളിയുടെ വീട്ടിലെത്തിയപ്പോള്‍, ഭര്‍ത്താവു മരിച്ചതിന്റെ വിഷമം ഒന്നുമില്ലാതെ മരണാനന്തര ചടങ്ങുകള്‍ക്കു…
Read MoreTag: koodathayi
ഇസ്ലാമിനെ അവഹേളിച്ചു ! സ്കൂള്‍ കലോല്ത്സവത്തിനെതിരേ സമസ്ത; എല്ലാം ‘സംഘി’ അധ്യാപകരുടെ കളികളെന്ന് നാസര്‍ ഫൈസി കൂടത്തായി
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിനും മോണോ ആക്ടിനുമെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്ത്. സ്കൂള്‍ യുവജനോത്സവത്തില്‍ സ്വാഗതഗാനത്തിലും പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ടിലും ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ ഫൈസി കൂടത്തായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… കാവിച്ചുവപ്പ് പാഷാണം പട്ടില്‍ പൊതിഞ്ഞ് സ്റ്റേജിലെറിയുന്ന കലാവിഷ്കാരം* സ്കൂള്‍ യുവജനോത്സവത്തില്‍: ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്…. കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണ്. നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കാലിന്റെ ചുവപ്പ് മാറാത്ത കുട്ടികളില്‍ അപര മത വിദ്വേശവും വെറുപ്പിന്റെ കാവി ചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജില്‍ ഛര്‍ദ്ദിക്കുന്നത്. ചാട് രാമകുഞ്ചിരാമ…
Read Moreജയിലില്‍ പുതിയ കിടക്ക വേണമെന്ന് കൂടത്തായി ജോളി ! ആവശ്യങ്ങള്‍ കേട്ട് കണ്ണുതള്ളിയ കോടതി പറഞ്ഞ മറുപടിയിങ്ങനെ…
ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന് ഒരു ചൊല്ലുണ്ട്, കൂടത്തായി കേസിലെ പ്രതികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേട്ട് കോടതിയുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. ജയിലില്‍ കിടക്ക വേണമെന്നു ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍, ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തി കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ ആവശ്യം. ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കേണ്ടതെന്നു ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്നു മാത്യുവിനോടും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു. വിചാരണത്തടവുകാരായി ജില്ലാ ജയിലില്‍ കഴിയുകയാണ് ഒന്നും രണ്ടും പ്രതികള്‍. കിടക്ക വേണമെന്ന ജോളിയുടെ ആവശ്യത്തിനു മറുപടിയായി ഡോക്ടര്‍ നിര്‍ദേശിച്ചതും ചട്ടപ്രകാരവുമുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്കു മാത്രമായി പ്രത്യേകമായൊന്നും നല്‍കാനാകില്ലെന്നും ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ജയില്‍ സൂപ്രണ്ടിന്റെ തീരുമാനമാണ് പ്രധാനമെന്നും കോടതിയും വ്യക്തമാക്കിയതോടെ പുതിയ കിടക്ക കണ്ട് പനിക്കാന്‍ തല്ക്കാലം ജോളിയ്ക്കാവില്ല. പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നും ഇതു തിരികെ വേണമെന്നുമായിരുന്നു…
Read Moreപാലക്കാട്ട് നടന്നത് ‘കൂടത്തായി മോഡല്‍’ സംഭവം ! ഭര്‍ത്തൃപിതാവിന് വിഷം നല്‍കിയത് രണ്ടു വര്‍ഷത്തോളം; പ്രതി കുടുങ്ങിയത് ഇങ്ങനെ…
പാലക്കാട്ടെ ‘കൂടത്തായി മോഡല്‍’ സംഭവത്തിലെ പ്രതിയായ യുവതിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 59 കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടതും പൊലീസിനെ സമീപിച്ചതും. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ പൊലീസ് ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന…
Read Moreകൂടത്തായി കൊലപാതക പരമ്പര; വിചാരണ ഇന്ന് തുടങ്ങും
കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലപാതക പരന്പര കേസിൽ പ്രാഥമിക വാദം ഇന്ന് തുടങ്ങും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ. കൂടത്തായി പൊന്നാമറ്റം വീട്ടിൽ ടോം തോമസ്, ഭാര്യ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടി മാത്യു, ബന്ധുവായ സിലി, സിലിയുടെ മകൾ ആൽഫൈൻ എന്നിവരെ കൊന്നതായാണ് കേസ്. റോയ് തോമസ്, സിലി വധക്കേസുകളിലാണ് ഇന്ന് പ്രാഥമികവാദം കേൾക്കുക. കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി, എം.എസ്. മാത്യു, പ്രജികുമാർ എന്നിവരാണ് കേസിലെ പ്രതികൾ. റോയ് വധക്കേസിൽ മനോജ്, നോട്ടറി അഭിഭാഷകൻ സി. വിജയകുമാർ എന്നിവരും പ്രതികളാണ്. ടോം തോമസിന്റെ വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായിച്ചെന്നതാണ് നോട്ടറി അഭിഭാഷകന് എതിരായ കുറ്റം. കോടതിയുടെ അനുമതിപ്രകാരം ഇയാളെ പ്രതിചേർത്ത് കഴിഞ്ഞ ദിവസം അനുബന്ധ കുറ്റപത്രം നൽകിയിരുന്നു. വിജയകുമാറിന് സമൻസ് നൽകി വിളിച്ചുവരുത്തിയ ശേഷമാകും കോടതി വാദം…
Read Moreകൂടത്തായി കേസ്; വിചാരണ തുടങ്ങുന്നു; ആദ്യം പരിഗണിക്കുന്നത് ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവിന്റെ ഭാര്യ സിലിയുടെ കൊലപാതകം
കോഴിക്കോട് : രാജ്യത്തിനകത്തും പുറത്തും വരെ സംസ്ഥാന പോലീസിന്റെ യശസുയര്‍ത്തിയ കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ക്ക് തുടക്കം. കോഴിക്കോട് സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവിന്റെ ഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയ കേസാണ് ആദ്യം പരിഗണിക്കുക. പ്രാഥമിക വാദം കേട്ട ശേഷമാകും തുടര്‍ വിചാരണ നടപടികള്‍ എന്നു തുടങ്ങണമെന്ന് കോടതി തീരുമാനിക്കുക. സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളില് സയനൈഡ് നിറച്ചു നല്കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തിയെന്നാണു കേസ്. ജോളിക്കു സയനൈഡ് എത്തിച്ചു നല്കിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം.എസ്.മാത്യു എന്ന ഷാജി(44), മാത്യുവിന് സയനൈഡ് നല്കിയ സ്വര്ണപ്പണിക്കാരന് താമരശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48) എന്നിവരാണ് കേസിലെ രണ്ടും മൂന്നും കൂട്ടുപ്രതികള്‍. വടകര തീരദേശപോലീസ് സ്റ്റേഷന്…
Read Moreഇതൊക്കെയെന്ത്! മുടി ചീകിയൊതുക്കി കണ്ണാടിയും വച്ച് അടിപൊളി ലുക്കിലുള്ള ജോളിയെ കണ്ട് വാപൊളിച്ച് ആളുകള്‍; വൈദ്യ പരിശോധനയ്ക്ക് എത്തിയത് മിസ് കൂളായി…
നഷ്ടപ്പെട്ട ഗ്ലാമര്‍ വീണ്ടെടുത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി ജോസഫ്. കണ്ണാടി വച്ച്, മുടി ചീകിയൊതുക്കി വൃത്തിയോടെ നടന്നു പോകുന്ന ജോളി ആളുകളെയാകെ ഞെട്ടിക്കുകയാണ്. പോലീസ് കസ്റ്റഡിയിലെ ജീവിതം തനിക്ക് യാതൊരു അലോസരവുമുണ്ടാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് മുഖഭാവം. ആറുപേരെ കൊന്നതിന്റെ പശ്ചാത്താപം ലവലേശം പോലും ആ മുഖത്ത് കാണാനില്ല. ഇന്നലെ ജോളിയെ പൊലീസ് കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടു വന്നിരുന്നു. അപ്പോഴാണ് മുഖം മുനുക്കിയ ജോളിയുടെ ചിത്രം വ്യക്തമാകുന്നത്. എന്നും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്ന ആളുകളെ എന്‍ഐടി അദ്ധ്യാപികയെന്ന് പറഞ്ഞ് പറ്റിച്ചിരുന്ന ജോളി പതിയെ കേസിന്റെ സാഹചര്യവുമായി അടുക്കുകയാണ്. പൊലീസ് കാവലിലില്‍ പതിയെ അത്യാവശ്യം മേക്കപ്പുമായി ഇറങ്ങുകയാണ് അവര്‍. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലാകുന്നതിന് മുമ്പുള്ള ജോളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതും അറസ്റ്റിലായ ശേഷമുള്ള ജോളിയും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായിരുന്നു. തിരിച്ചറിയാന്‍ പോലും…
Read Moreസയനൈഡ് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചതും ജോളി തന്നെ; ലക്ഷ്യം മറ്റൊന്നായിരുന്നു…
കൂടത്തായി പൊന്നാമറ്റം വീട്ടില്‍ നടത്തിയ ആദ്യ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തത് 47 ഗുളികകള്‍ ആയിരുന്നു. ഇത് വ്യക്തമായ ഉദ്ദേശ്യത്തോടെ ജോളി തന്നെ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അറസ്റ്റിലാകും മുമ്പ് അഭിഭാഷകന്റെ നിര്‍ദേശം പ്രകാരമാണ് കാഴ്ചയില്‍ സയനൈഡിനോടു സാദൃശ്യം തോന്നുന്ന ഗുളികകള്‍ അലമാരയില്‍ സൂക്ഷിച്ചത്. തെളിവെടുപ്പിനെത്തുമ്പോള്‍ ഇതു നല്കി പോലീസിനെ വഴി തെറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു പിടിച്ചെടുത്ത ഗുളിക സനനൈഡല്ലെന്നു മനസ്സിലാക്കിയ അന്വേഷണ സംഘം മൂന്നു ദിവസത്തിനു ശേഷം ഒരു ദിവസം രാത്രിയില്‍ അപ്രതീക്ഷിതമായി ജോളിയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് സയനൈഡ് കണ്ടെത്തിയത്. അടുക്കളയിലെ പാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്.
Read Moreവെളുക്കെ ചിരിച്ചും നുണ പറഞ്ഞും അവര്‍ നമുക്കിടയിലും കാണും അത്തരക്കാര്‍; അവരോട് അടുത്തിട പഴകുന്നവര്ക്കേ തനിനിറം മനസ്സിലാകൂ; സൈക്കോപ്പാത്തുകളെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…
കൂടത്തായി കൊലപാതക പരമ്പര അക്ഷരാര്‍ഥത്തില്‍ രാജ്യത്തെത്തന്നെയാണ് ഞെട്ടിച്ചത്. ഓരോ ദിവസവും പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ആ ഞെട്ടലിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പ്രതി ജോളി സൈക്കോപ്പാത്ത് ആണെന്ന രീതിയിലുള്ള പ്രചരണമാണ് ആദ്യ നാളുകള്‍ മുതല്‍ നടക്കുന്നത്. കൊടുംക്രൂരതകള്‍ ഉള്ളിലൊളിപ്പിച്ച് ചിരിക്കുന്ന പൊയ്മുഖവുമായി സൈക്കോപ്പാത്തുകള്‍ നമുക്കിടയിലും ഉണ്ടാവാം. അത്തരക്കാരെക്കുറിച്ചുള്ള ഡോ. സി ജെ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ സൈക്കോപ്പതിയെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടണമെന്നില്ല. പുറമെയുള്ള ആകര്‍ഷണ വ്യക്തിത്വത്തിനുള്ളില്‍ ഈ സ്വഭാവങ്ങള്‍ ഒളിപ്പിച്ചു വച്ച് അവരില്‍ ചിലര്‍ പൊതു ജീവിതത്തിന്റെ മുഖ്യധാരയില്‍ പോലും തിളങ്ങി നില്‍ക്കാറുണ്ട്. മറ്റുള്ളവരോട് അനുതാപമില്ലാതെ, സ്വന്തം ഉയര്‍ച്ചക്കായി സമര്‍ത്ഥമായി തരികിട നടത്തിയും, ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും, നുണപറഞ്ഞു…
Read Moreഡോക്ടറായി എസി റൂമില്‍ ഇരിക്കാമായിരുന്നിട്ടും പ്രണയിച്ചത് കാക്കിയെ ! മന്ത്രിമാരെപ്പോലും വകവെയ്ക്കാത്ത ഐപിഎസുകാരി;’സൈക്കോ’ ജോളിയെ പഴുതടച്ച് അകത്താക്കാന്‍ നിയോഗിക്കപ്പെട്ട ദിവ്യ ഗോപിനാഥിനെക്കുറിച്ചറിയാം…
കൂടത്തായി കൊലപാതക പരമ്പരയിലൂടെ ജോളി എന്ന സ്ത്രീ ഞെട്ടിച്ചത് മലയാളികളെ ഒന്നടങ്കമാണ്. ഇതുവരെ ഇന്ത്യയില്‍ ഒരു വനിതയും ചെയ്യാത്ത കൃത്യമാണ് ജോളി ചെയ്തത് എന്ന് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെയാണ്.അന്വേഷണ സംഘത്തിന് സാങ്കേതിക സഹായങ്ങള്‍ നല്കാന് ഒരു പ്രത്യേക സംഘത്തെ കൂടി നിയമിച്ചപ്പോഴാണ് ഐടി സെല്‍ പൊലീസ് സൂപ്രണ്ടന്റ് ഡോ. ദിവ്യ വി ഗോപിനാഥിനെയും ഉള്‍പ്പെടുത്തിയത്. കുറ്റാന്വേഷണ രംഗത്ത് മികവു തെളിയിച്ച ഉദ്യോഗസ്ഥയാണ് ദിവ്യ. കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥയായ ഇവര്‍ കേരളത്തിലേക്ക് എത്തിയത് കുറച്ചു കാലം മുമ്പാണ്. കര്‍ണാടക കേഡറിലായിരുന്ന ഈ ഉദ്യോഗസ്ഥ സെന്‍ട്രല്‍ കേഡറില്‍ ഡെപ്യൂട്ടേഷനിലാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ വച്ച് മന്ത്രിയുടെ കാര്‍ കടത്തിവിടാതെ തടഞ്ഞും അതിന് മന്ത്രിയുടെ അധിക്ഷേപമേല്‍ക്കേണ്ടി വന്നതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥയാണ് ദിവ്യ ഗോപിനാഥ്. ഇക്കഴിഞ്ഞ ജൂലൈ 18ന് തുമകുരു ജില്ലാ ഭരണകൂടത്തെ സുരക്ഷയൊരുക്കുന്നതിന് സഹായിക്കുന്നതിനിടെയായിരുന്നു…
Read More