കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ അനായാസേന ജാമ്യം നേടിയ മൂന്നാംപ്രതി പ്രജികുമാറിന്, സിലി വധക്കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അറസ്റ്റിനു തൊട്ടുമുൻപ് രണ്ടാംപ്രതി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയുമായി ഫോണിൽ ബന്ധപ്പെട്ടില്ല എന്ന നുണ പ്രോസിക്യൂഷന് ഖണ്ഡിക്കാനായതും പ്രതിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന ആവശ്യവും പരിഗണിച്ചാണ് ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസ് പ്രജികുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത്. തനിക്കും ഭാര്യക്കും മകനും ഗുരുതരരോഗമാണെന്ന പ്രജികുമാറിന്റെ വാദവും കോടതി പരിഗണിച്ചില്ല. രോഗവിവരം ചൂണ്ടിക്കാണിച്ചായിരുന്നു റോയ് തോമസ് വധക്കേസിൽ ഇയാൾ നിഷ്പ്രയാസം ജാമ്യം സമ്പാദിച്ചത്. അന്ന് ഹാജരാക്കാതിരുന്ന നിരവധി സുപ്രധാന തെളിവുകൾ ഇന്നലെ ഗവ. പ്ലീഡർ കോടതിയിൽ ഹാജരാക്കി. കോടഞ്ചേരിയിലെയും കൂടത്തായിയിലെയും കല്ലറകൾ പൊളിക്കുന്നതിനു തലേന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസ് പ്രജി കുമാറിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടയിൽ ഭക്ഷണം കഴിക്കണമെന്ന് പ്രജികുമാർ ആവശ്യപ്പെട്ടതനുസരിച്ച് പോലീസ്…
Read MoreTag: koodathayi murder
പത്തു തലയാ തനി രാവണന് ! ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ എതിരാളികളേയില്ല; കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാന്‍ ഡോ.ഡോഗ്ര എത്തുന്നു…
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കാന്‍ ഡോക്ടര്‍ ടി.ഡി ഡോഗ്ര എത്തും. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടറായ ഡോ.ഡോഗ്ര ഇന്ത്യയില്‍ ഫോറന്‍സിക് മെഡിസിനില്‍ അഗ്രഗണ്യനാണ്. ടോക്സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാര്‍ഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഫോറന്‍സിക് മെഡിസിനിലെ ‘രാവണന്’ എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുക. ഇദ്ദേഹത്തിന്റെ വൈദഗ്ധ്യത്താല്‍ തുമ്പുണ്ടായ കേസുകള്‍ നിരവധിയാണ്. ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇന്ത്യയില്‍ തന്നെ ആരുമില്ല. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം നടന്ന ട്രെയിന്‍ അപകടങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, തുടങ്ങി സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകട മരണങ്ങള് വരെ പുനരാവിഷ്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വെടിയുണ്ട ഏറ്റ പാടുകളില്‍ പഠനങ്ങള്‍ നടത്താന്‍ വേണ്ടി ‘മോള്‍ഡബിള്‍’ പുട്ടി ഉപയോഗപ്പെടുത്തി അദ്ദേഹം സ്വന്തമായി ഒരു…
Read More