കൂടത്തായി കൊലപാതക പരമ്പരയില്‍ ദിവസം കഴിയുംതോറും പുറത്തു വരുന്ന വിവരങ്ങള്‍ കേരളത്തെത്തന്നെ ഞെട്ടിക്കുകയാണ്. ബിഎസ്എന്‍എല്‍ ജീവനക്കാരനായ കക്കയം വലിയപറമ്പില്‍ വീട്ടില്‍ 55 കാരനായ ജോണ്‍സനാണ് ജോളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് ജോളി ജോണ്‍സനെ വലയില്‍ വീഴ്ത്തുന്നത്. ബിഎസ്എന്‍എലില്‍ റിട്ടയര്‍മെന്റ് പ്രായം 60 ആണ്. അതിനാല്‍ തന്നെ നിലവില്‍ 55 വയസുള്ള ജോണ്‍സനെ എന്തിനാണ് ജോളി വലയിലാക്കിയതെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കാണാന്‍ സൗന്ദര്യവുമില്ല നല്ല പ്രായവും. ജോളിയുമായി കമ്പനിയായതോടെ വീട്ടില്‍ ചെലവു കാശു പോലും കൊടുക്കില്ലായിരുന്നു ജോണ്സന് എന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. അതിനാല്‍ ജോളി അകത്തായതില്‍ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ജോണ്‍സന്റെ കുടുംബമാണ്. ജോളി മൂന്നാമതൊരു വിവാഹത്തിന് ആഗ്രഹിച്ചിരുന്നുവെന്നും അതിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജു സക്കറിയയെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതായി പോലീസ് കണ്ടെത്തിയതോടെയാണ് ജോണ്സന് ശ്രദ്ധാകേന്ദ്രമാകുന്നത്. ജോണ്‍സനെ സ്വന്തമാക്കാനായാണു…
Read MoreTag: koodathayi
ഒടുവിൽ ജോളിക്കായി ആളൂർ എത്തുന്നു; കൂട്ടത്തായി കൂട്ടക്കൊലക്കേസിലെ വക്കാലത്തേറ്റെടുക്കുന്നതിൽ നിന്നും വക്കീലൻമാർ പിൻമാറി; ഏറ്റെടുക്കാൻ തയാറായി ആളൂരും
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനായി അഭിഭാഷകൻ ബി.എ. ആളൂർ എത്തുന്നു. ജോളിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂർ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണും അതുകൊണ്ട് അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിനുശേഷം മുന്നോട്ട് പോയാല്‍ മതിയെന്നു ജോളിയുടെ ബന്ധുക്കള്‍ തന്നോട് പറഞ്ഞുവെന്നും ആളൂർ കൂട്ടിച്ചേർത്തു. ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹ മരണത്തിനു പിന്നിലെ മുഖ്യ ആസൂത്രക ജോളി ജോസഫിനെ അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായിരിക്കുന്നത്.
Read Moreജോളിക്ക് വഴിവിട്ട സഹായം; റവന്യൂ ഉദ്യോഗസ്ഥർക്കതിരേ അന്വേഷണം നടത്താൻ മന്ത്രിയുടെ നിർദേശം
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: കൂടത്തായിലെ കൊലപാതക കേസിലെ പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് പ്രകാരം ഭൂമി സ്വന്തമാക്കാൻ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർക്കതിരേ വകുപ്പു തല അന്വേഷണം നടത്താൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിർദ്ദേശം. ജോളിക്ക് സ്വത്ത് തട്ടിയെടുക്കാൻ കൂട്ടു നിന്ന റവന്യൂ വകുപ്പിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കാനും അന്വേഷണം നടത്താനുമാണ് നിർദ്ദേശം. റവന്യൂ ഉദ്യോഗസ്ഥർക്കെതിരേ ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ പ്രാഥമിക അന്വേഷണം നടത്താൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ നേരത്തെ ഡെപ്യൂട്ടി തഹസിൽദാറും നിലവിൽ തഹസിൽദാറുമായ വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവർക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വനിത ഉദ്യോഗസ്ഥയ്ക്കെതിരേയും താമരശേരി തഹസിൽദാർ ഓഫീസിലേയും കൂടത്തായി വില്ലേജ് ഓഫീസിലേയും ജീവനക്കാർക്കെതിരേയും അന്വേഷണം ഉണ്ടാകും. ഇതു സംബന്ധിച്ച് റവന്യൂ സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്. വിശദമായ അന്വേഷണം…
Read Moreകൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…
കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
Read More