കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന് കോട്ടയം ജില്ലാ ഘടകത്തിന്റെയും കോട്ടയം പ്രസ് ക്ലബിന്റെയും പ്രസിഡന്റായി അനീഷ് കുര്യനും (മലയാള മനോരമ) സെക്രട്ടറിയായി ജോബിന് സെബാസ്റ്റ്യനും (ദീപിക) തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ ട്രഷറര്‍: സരിത കൃഷ്ണന് (ജനയുഗം). വൈസ് പ്രസിഡന്റുമാര്‍: മനോജ് പി. നായര്‍ (മംഗളം), രശ്മി രഘുനാഥ് (മാതൃഭൂമി). ജോയിന്റ് സെക്രട്ടറിമാര്‍: ജോസി ബാബു (മീഡിയാ വണ്‍), ഷീബാ ഷണ്മുഖന് (മാധ്യമം). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സ്വപ്ന പി.ജി (മംഗളം), അനില്‍ ആലുവ (എസിവി ന്യൂസ്), ബെന്നി ചിറയില്‍ (ദീപിക ), റോഷന് ഭാനു ( ദേശാഭിമാനി ), നിയാസ് മുസ്തഫ ( കേരള കൗമുദി), കണ്ണന് സി. മുരളി (കേരള കൗമുദി), ബാലചന്ദ്രന് ചീറോത്ത് (ജന്മഭൂമി), ജിതിന് ബാബു (ദേശാഭിമാനി ). ജോണ്സണ് പൂവന്തുരുത്ത് (ദീപിക) വരണാധികാരിയും എസ്. നാരായണന് (എസിവി ന്യൂസ് ) ഉപ…
Read MoreTag: koovappalli
തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ അസ്ലീല ചിത്രം കാട്ടി ശല്യം ചെയ്യൽ; ചോദ്യം ചെയ്ത ഭർത്താവിനെ ക്രൂരമായി മർദിച്ച് അഞ്ചംഗ സംഘം; കൂവപ്പള്ളിയിൽ വീണ്ടും യുവാക്കളുടെ അഴിഞ്ഞാട്ടം…
കാഞ്ഞിരപ്പള്ളി: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ ഡോണ മാത്യു (30), ഇടക്കുന്നം വെപ്പാട്ടുശേരിൽ ജയ്സൺ മാത്യു (25), ഇടക്കുന്നം പാലമൂട്ടിൽ ക്രിസ് ജെയിംസ് (20), ഇടക്കുന്നം കാരമുള്ളുങ്കൽ ജസ്റ്റിൻ തോമസ് (22), പട്ടിമറ്റം കരിപ്ലാക്കൽ മിഥുൻ സാബു (22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 11ഓടുകൂടി കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്തുള്ള ഫാസ്റ്റ് ഫുഡ്കടയിൽനിന്നു ഭക്ഷണം കഴിച്ചിറങ്ങിയ കൂവപ്പള്ളി സ്വദേശികളായ ദമ്പതികളെ ആക്രമിച്ചെന്നാണ് പരാതി. ദമ്പതികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കൾ വന്നിരിക്കുകയും തുടർന്ന് ഭർത്താവ് മാറിയ സമയം യുവാക്കളിലൊരാൾ തന്റെ കൈയിലിരുന്ന മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയും ചെയ്തു. ഇത് വീട്ടമ്മ ഭര്‍ത്താവിനോട് പറഞ്ഞതോടെ ഭർത്താവ് ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു.…
Read Moreകാഞ്ഞിരപ്പള്ളി പോലീസ് ശ്രദ്ധിക്കുന്നില്ലേ ? വിഴിക്കത്തോട്, കൂവപ്പള്ളി, പൊടിമറ്റം എന്നിവിടങ്ങളില്‍ മോഷ്ടാക്കൾ വിലസുന്നു
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാഞ്ഞിരപ്പള്ളിയിൽ നടന്നത് മോഷണ പരന്പര. വിഴിക്കത്തോട്, കൂവപ്പള്ളി, പൊടിമറ്റം എന്നിവിടങ്ങളിലാണ് മോഷണ പരന്പര അരങ്ങേറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആദ്യ സംഭവം. വിഴിക്കത്തോട്ടിലെ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഷിഫ്റ്റ് കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോകവേയാണ് ആദ്യ ആക്രമണം ഉണ്ടായത്. വഴിയിൽ തടസമിട്ട് തടഞ്ഞ മൂന്നംഗ സംഘം കഴുത്തിൽ കയർ കുരുക്കി യുവാവിനെ കത്തിമുനയിൽ നിർത്തി പഴ്സും അതിലുണ്ടായിരുന്ന 5500 രൂപയും മൊബൈൽ ഫോണും അപഹരിച്ചു. ഈ സംഭവത്തിൽ ഒരാഴ്ചയായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ശനിയാഴ്ചയായിരുന്നു രണ്ടാമത്തെ സംഭവം. വിഴിക്കത്തോട്ടിൽ ജ്യേഷ്ഠനെ കൂട്ടാൻ രാത്രി വാഹനത്തിൽ എത്തിയ സഹോദരനെ എറിഞ്ഞ് വീഴ്ത്താൻ ശ്രമം നടന്നെങ്കിലും വാഹനം നിർത്താതെ പോയതിനാൽ ശ്രമം നടന്നില്ല. ഈ ദിവസം തന്നെ അർധരാത്രി സമീപത്തെ വീട്ടിലെ കതകിൽ മുട്ടി വാതിൽ തുറപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വാതിൽ തുറന്നില്ല. കഴിഞ്ഞ…
Read Moreഭൂകമ്പമോ അതോ? കോട്ടയം കൂവപ്പള്ളിയില്‍ ആളുകള്‍ ഉറങ്ങിയിട്ട് ഒരാഴ്ച്ച, ഭൂമിക്കടിയിലെ മുഴക്കത്തില്‍ ഞെട്ടി നാട്ടുകാര്‍, ഉത്തരം കണ്ടെത്താനാകാതെ വിദഗ്ധരും
കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂമിക്കടിയില്‍ മുഴക്കമുണ്ടായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രദേശത്ത് തീവ്രത കുറഞ്ഞ ഭൂമികുലുക്കം അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് ഇന്ന് വലിയ ശബ്ദം ഭൂമിക്കടിയില്‍ ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുഴക്കം അനുഭവപ്പെട്ടത്. അതിനാല്‍ അധികം പേര് അറിഞ്ഞിരുന്നില്ല. ഇന്ന് നിരവധി ആളുകള്‍ക്ക് മുഴക്കം അനുഭവപ്പെട്ടതായി പറയുന്നുണ്ട്. കൂവപ്പള്ളി, പാലന്പ്ര, ചേറ്റുതോട്, ഇടക്കുന്നം, പാറത്തോട്, ആനക്കല്ല്, പിണ്ണാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം എന്ന് തോന്നിക്കുന്ന പ്രതിഭാസമുണ്ടായത്. എന്നാല്‍ ഭൂമിക്കടിയിലുണ്ടായ മുഴക്കം ഭൂചലനമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശങ്ങളില്‍ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Read Moreകൂവപ്പള്ളി വീണ്ടും കുലുങ്ങുന്നു..! കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും ഭൂമിക്കടിയിൽ നിന്നും മുഴക്കം; പരിഭ്രാന്തരായി നാട്ടുകാർ; മുഴക്കം ഭൂചലനമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല
കൂവപ്പള്ളി: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂമിക്കടിയിൽ മുഴക്കമുണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചെ പ്രദേശത്ത് തീവ്രത കുറഞ്ഞ ഭൂമികുലുക്കം അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് ഇന്ന് വലിയ ശബ്ദം ഭൂമിക്കടിയിൽ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മുഴക്കം അനുഭവപ്പെട്ടത്. അതിനാൽ അധികം പേർ അറിഞ്ഞിരുന്നില്ല. ഇന്ന് നിരവധി ആളുകൾക്ക് മുഴക്കം അനുഭവപ്പെട്ടതായി പറയുന്നുണ്ട്. കൂവപ്പള്ളി, പാലന്പ്ര, ചേറ്റുതോട്, ഇടക്കുന്നം, പാറത്തോട്, ആനക്കല്ല്, പിണ്ണാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം എന്ന് തോന്നിക്കുന്ന പ്രതിഭാസമുണ്ടായത്. എന്നാൽ ഭൂമിക്കടിയിലുണ്ടായ മുഴക്കം ഭൂചലനമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശങ്ങളിൽ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Read Moreകഞ്ചാവുമായി കൂവപ്പള്ളിക്കാരും പോരേണ്ട..! സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന നടത്തിയ മൂന്നംഗ സംഘം പിടിയിൽ; പോലീസിന്റെ തന്ത്രപരമായ നീക്കമാണ് പ്രതികളെ കുടുക്കിയത്
കാഞ്ഞിരപ്പള്ളി: സ്കൂൾ കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കൂവപ്പള്ളിയിൽ പിടിയിലായ കഞ്ചാവ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ്. ഒന്നര കിലോഗ്രാമിലേറെ കഞ്ചാവുമായി മൂന്നു യുവാക്കളെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കൂവപ്പള്ളി ആലംപരപ്പ് കോളനി പുത്തൻപുരയിൽ അനന്തു (20), ഇടശേരിമറ്റം രാഹുൽ (21), കാഞ്ഞിരപ്പള്ളി കെഎംഎ ഹാൾ ഭാഗത്ത് പള്ളിവീട്ടിൽ സിയാദ് (21) എന്നിവരാണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി മേഖലയിൽ കഞ്ചാവ് വിൽപ്പന വ്യാപകമാണെന്ന് നേരത്തെ തന്നെ നിരവധി തവണ പരാതി ഉയർന്നിരുന്നതാണ്. സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പ്രവർത്തിച്ചുവരുന്നത്. എന്നാൽ നാളിതുവരെ കാര്യമായ നടപടി എക്സൈസ്-പോലീസ് വിഭാഗങ്ങൾ സ്വീകരിച്ചിരുന്നില്ല. ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 1.65 കിലോഗ്രാം കഞ്ചാവുമായി കൂവപ്പള്ളി മലബാർ കവല ഭാഗത്തു നിന്നാണ് ഇവരെ ഇന്നലെ കാഞ്ഞിരപ്പള്ളി എസ്ഐ എ.എസ്.അൻസിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെ സംഘത്തെ പോലീസ് വിദഗ്ധമായി കുടുക്കുകയായിരുന്നു. അനന്തു, സിയാദ്…
Read Moreകൂവപ്പള്ളി റോഡ് കഠിനമെന്റയപ്പ..! ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ കടന്നു പോകുന്ന എരുമേലി റോഡില്‍ അപകടം പതിയിരിക്കുന്നു; കണ്ണടച്ച് അധികൃതരും
കൂവപ്പള്ളി: ശബരിമല തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ കടന്നു പോകുന്ന 26-ാം മൈല്‍-എരുമേലി റോഡിലെ അപ കടക്കെണികള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു
Read More