കൊല്ലം: കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാദാസിനെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പ്രതിയുടെ മാനസികാരോഗ്യ അവസ്ഥ വിലയിരുത്താനാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. പ്രതിയുടെ ശരിയായ മാനസികാവസ്ഥ വ്യക്തമാകണമെങ്കിൽ ആശുപത്രിയിൽ കിടക്കണമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശാനുസരണം പ്രതിയെ നിരീക്ഷണത്തിലയച്ചത്. സന്ദീപ് മെഡിക്കൽ കോളജിലെ പ്രത്യേക നിരീക്ഷണ സെല്ലിലാണ്. സന്ദീപിന്റെ റിമാൻഡ് കാലാവധി ജൂൺ അഞ്ചുവരെ നീട്ടി.ഇയാളുടെ ജാമ്യാപേക്ഷ 27ന് കോടതി പരിഗണിക്കും.വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ വനിതാകമ്മീഷനും അന്വേഷിക്കും. വനിതാകമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം നാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തുമെന്നാണ് സൂചന.ആശുപത്രി അധികൃതർ. അന്വേഷ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും.
Read MoreTag: Kottarakkara Taluk Hospital
ചീട്ടെടുത്തതും ഒരു മുറിയിലേക്ക് പോയതും…വീണ്ടും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തി സന്ദീപ്; അന്ന് സംഭവിച്ചതെന്തെന്ന് പോലീസിനോട് വിശദീകരിച്ചു
കൊല്ലം: ഡോ.വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഇന്ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തെ കുറിച്ച് സന്ദീപ് പോലീസിനോട് വിശദീകരിച്ചു. ആദ്യം ആശുപത്രിയിൽ ഒപി ടിക്കറ്റെടുക്കുന്ന ഭാഗത്തേക്കാണ് സന്ദീപിനെ കൊണ്ടുപോയത്.വന്ദനയെ കൊല്ലാൻ ഉപയോഗിച്ച കത്രിക എവിടെ നിന്ന് കിട്ടിയെന്നും ഉപേക്ഷിച്ചത് എവിടെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. കഴിഞ്ഞ ദിവസം, പ്രതിയെ കുടവട്ടൂര്‍ ചെറുകരകോണത്തെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളുടെ അയല്‍വാസി ശ്രീകുമാറിന്റെ വീട്ടിലേക്കാണ് തെളിവെടുപ്പിന് ആദ്യം എത്തിച്ചത്. ഇവിടെ നിന്നാണ് സംഭവദിവസം സന്ദീപ് പോലീസിനെ വിളിച്ചു വരുത്തുകയും പിന്നീട് കൊട്ടാരക്കര ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടുപോയതും. പ്രതിയുടെ കാലിന് പരിക്ക് സംഭവിച്ചതെങ്ങനെയെന്ന കാര്യവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു.
Read Moreകുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ല; നിറകണ്ണുകളുമായി വികാരാധീനനായി സുരേഷ് ഗോപി; ഡോ. വന്ദനയുടെ വീട്ടിൽ നടനെത്തിയത് മകൻ ഗോകുലനോടൊപ്പം…
കടുത്തുരുത്തി: വന്ദനയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുമായി നേരില്‍ക്കണ്ട് സംസാരിക്കുമെന്ന് നടനും മുന്‍ രാജ്യസാഭാംഗവുമായ സുരേഷ് ഗോപി. വന്ദനയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയെ കാണുന്നത്. വന്ദന കൊല്ലപ്പെട്ടതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്നതിനിടെ പിതാവ് കെ.ജി. മോഹന്‍ദാസ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിതാവ് സുരേഷ് ഗോപിയോട് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചുകൊള്ളാമെന്ന് സുരേഷ് ഗോപി മോഹന്‍ദാസിന് ഉറപ്പ് നല്കി. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാണ് ഇന്നലെ ഉച്ചയോടെ സുരേഷ് ഗോപി മുട്ടുചിറയിലെ വസതിയിലെത്തിയത്. സുരേഷ് ഗോപി എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. സുരേഷ് ഗോപി എത്തിയപ്പോഴെ തൊഴുകൈയുമായി പൊട്ടിക്കരഞ്ഞ് വന്ദനയുടെ പിതാവ് എഴുന്നേറ്റുനിന്നു. മകളുടെ മരണശേഷം കരഞ്ഞുതളര്‍ന്ന് പുറത്തുനിന്നുള്ള ആരെയും കാണാന്‍ വിസമ്മതിച്ചിരുന്ന ഡോ. വന്ദനയുടെ മാതാവ് വസന്തകുമാരിയെ കാണാന്‍ മോഹന്‍ ദാസിനൊപ്പം…
Read Moreകുറ്റബോധം ഇല്ലാതെ സന്ദീപ്; ജയിലിലെ ഉപ്പ്മാവും ഗ്രീൻപീസ് കറിയും ചോറും കഴിച്ച് സുഖമായി ഉറങ്ങി; ജയിലിൽ 24 മണിക്കൂറും നിരീക്ഷണത്തിൽ
തിരുവനന്തപുരം: യുവഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ കുറ്റബോധമൊ ഭാവവ്യത്യാസമൊ ഇല്ലാതെ പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിൽ. ജയിലിലെ ഭക്ഷണം കൃത്യസമയങ്ങളിൽ കഴിക്കുകയും പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെയുമാണ് ഇയാൾ ജയിലിൽ കഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ എപ്പോഴുമുള്ളതും 24 മണിക്കൂറും സിസിടിവി കാമറ നിരീക്ഷണ സംവിധാനവുമുള്ള സെല്ലിലാണ് ഇയാൾ കഴിയുന്നത്. സെൻട്രൽ ജയിലിലെ 6,323-ാം നന്പർ അന്തേവാസിയാണ്. ഇയാളുടെ കാലിലെ മുറിവ് ഡോക്ടർമാർ യഥാസമയങ്ങളിൽ ഡ്രസ് ചെയ്യുന്നുണ്ട ്. ജയിലിനകത്ത് അക്രമസക്തമായ വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാനസികരോഗമാണെന്ന് വരുത്തി തീർത്തി ശിക്ഷയിൽ നിന്നു രക്ഷപ്പെടാനായി നാടകം കളിക്കുന്ന പ്രകൃതം നടത്തുന്നുണ്ടെ ായെന്ന് ജയിൽ അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇയാളെ കൊട്ടാരക്കരയിൽ നിന്നുള്ള അന്വേഷണ സംഘം പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. ജയിലിലെ…
Read Moreനമ്മുടെ സംവിധാനമാണ് ഡോ. വന്ദനയുടെ ജീവന് നഷ്ടപ്പെടുത്തിയത് ; പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ല; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇന്നു രാവിലെ പത്തിന് ആരംഭിച്ച പ്രത്യേക സിറ്റിംഗിലാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ചത്. സിറ്റിംഗില്‍ ഡിജിപി അനില്‍കാന്ത്, എഡിജിപി അജിത്കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നുണ്ട്. ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. വിഷയം ആളിക്കത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. നമ്മുടെ സംവിധാനമാണ് ഡോ. വന്ദനയുടെ ജീവന് നഷ്ടപ്പെടുത്തിയത്. വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തിയതും ഇതേ സംവിധാനം തന്നെയാണ്. വിഷയത്തെ സര്‍ക്കാര്‍ അലസമായി കാണരുത്. സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ലെന്നു ഡിവിഷന് ബെഞ്ച് പറഞ്ഞു. ഡോക്ടര്‍മാര്‍ ഇന്നും സമരത്തിലാണ്. എത്രയോ ആളുകളാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും. ഭയത്തില്‍ നിന്നാണ് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നതെന്നും കോടതി പറഞ്ഞു.…
Read Moreഎല്ലാവർക്കും പ്രിയപ്പെട്ടവൾ; ഡോ. വന്ദനയ്ക്ക് കണ്ണീർപ്പൂക്കളുമായി ജന്മനാട്; ഏകമകളുടെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാനാവാതെ മാതാപിതാക്കൾ
കടുത്തുരുത്തി: പോലീസ് ചികിത്സയ്ക്കെത്തിച്ച രോഗിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിനു കണ്ണീർപ്പൂക്കളുമായി ജന്മനാട്. ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടക്കും. വന്ദനയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനാളുകളാണു മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. ബന്ധുമിത്രാദികൾ, മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, വന്ദന പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകർ തുടങ്ങി നിരവധിപ്പേർ വീട്ടിലെത്തി. അക്ഷരാർഥത്തിൽ മുട്ടുചിറ എന്ന ഗ്രാമം കണ്ണീർക്കടലായി മാറി. ഒരു തേങ്ങലായി, നൊന്പരപ്പെടുത്തുന്ന ഓർമയായി നാടിന്റെ മനസിൽ ആ പെൺകുട്ടി എന്നുമുണ്ടാകും. വന്ദന, എല്ലാവർക്കും പ്രിയപ്പെട്ട പെൺകുട്ടിനാടിനു നൊമ്പരമായി ഡോ. വന്ദന ദാസിന്റെ മരണം. ഏറേ പ്രതീക്ഷയോടെ പഠിപ്പിച്ചു ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാവാതെ നെഞ്ചുപിടയുന്ന അവസ്ഥയിലാണു വന്ദനയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും. വന്ദനയുടെ മരണവാര്‍ത്തയറിഞ്ഞു നൂറുകണക്കിനാളുകളാണ് മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്കെത്തിയത്. കള്ളു ഷാപ്പു കോണ്‍ട്രാക്ടറായ മുട്ടുചിറ നമ്പിച്ചിറക്കാലയില്‍ ടി.ജി. മോഹന്‍ദാസിന്റെയും – വസന്തകുമാരി (ബിന്ദു) യുടെയും ഏക…
Read Moreഡോക്ടര്‍മാരും നഴ്സുമാരും സുരക്ഷിതരോ…? ക്രിമിനലുകള്‍ ചികിത്സ തേടിയെത്തിയാല്‍ പോര്‍വിളി ആരോഗ്യ പ്രവര്‍ത്തകരോട്
കോട്ടയം: ആതുരസേവനത്തിനിറങ്ങിയതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും തുടര്‍ച്ചയാണ് കുറുപ്പന്തറ സ്വദേശിനി ഡോ. വന്ദന. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഒട്ടും സുരക്ഷയില്ലാതെയാണ് ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗത്തിലും ഔട്ട് പേഷ്യന്റ് വിഭാഗത്തിലുമായി എത്തുന്ന രോഗികളുടെയും കൂടെയുള്ളവരുടെയും അക്രമത്തിനും ഭീഷണിക്കും പലപ്പോഴും ഡോക്ടര്‍മാരും നഴ്സുമാരും വിധേയരാകാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ പേരിനു മാത്രമാണുള്ളത്. ഇതുകൂടാതെ കുറെ സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. ഇവരുടെ നാമമാത്രമായ സുരക്ഷയിലാണ് ജീവന് പണയം വച്ചും ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിശോധിക്കുന്നത്. സകല അടിപിടി, ക്രിമിനല്‍ കേസുകളിലെയും പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിക്കുന്നത് ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലാണ്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെയും കൊടും ക്രിമിനലുകളെയും യാതൊരു സുരക്ഷയുമില്ലാതെയാണ് പരിശോധിക്കുന്നതും മുറിവുകള്‍ തുന്നിക്കെട്ടുന്നതും മരുന്നുകള്‍ നല്കുന്നതുമെല്ലാം. ചെറുതും വലുതുമായ നിരവധി അക്രമസംഭവങ്ങള്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുണ്ടായിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ…
Read Moreഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുത്തു; ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ആരോഗ്യ മന്ത്രി മനസിലാക്കണമെന്ന് വി.ഡി. സതീശൻ
കോട്ടയം: ഡോ. വന്ദനയുടെ കൊലപാതകത്തിൽ കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വി.ഡി. സതീശൻ. ഒരു പാവം പെൺകുട്ടിയെ ക്രിമിനലിന്റെ മുന്നിലേക്ക് പോലീസ് ഇട്ടുകൊടുക്കുകയായിരുന്നു വെന്നും സതീശൻ കുറ്റപ്പെടുത്തി. കോട്ടയം മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചശേഷമാണ് സതീശന്റെ പ്രതികരണം. പ്രതി വാദിയാണെ ന്നാണ് എഡിജിപി എം.ആർ .അജിത്കുമാർ പറഞ്ഞത്. സർക്കാരിന്റെ മുഖം രക്ഷിക്കാൻ പോലീസ് പുതിയ തിരക്കഥ തയാറാക്കുന്നുവെ ന്നും സതീശൻ വിമർശിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേയും പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഡോക്ടർക്ക് പരിചയ ക്കുറവെന്ന് പറഞ്ഞത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മന്ത്രി മനസിലാക്കണം. ആർക്കാണ് പരിചയക്കുറവെന്ന് ജനം വിലയിരുത്തു മെന്നും സതീശൻ പറഞ്ഞു.
Read Moreഡോ.വന്ദനയുടെ മരണം: എഫ്ഐആറില്‍ ഗുരുതര പിഴവ്; പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്
കൊല്ലം: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച കേസിലെ എഫ്ഐആറില്‍ ഗുരുതര പിഴവ്. അക്രമം നടന്ന സമയം രേഖപ്പെടുത്തിയതിൽ അടക്കമാണ് പിഴവുള്ളത്. പ്രതിയെ പുലര്‍ച്ചെ 5.30 ഓടെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ സ്റ്റേഷനിലെ പോലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അറിഞ്ഞത് 8.15നെന്ന് എഫ്ഐആറില്‍ പറയുന്നു. അക്രമം നടന്നതായി 8.15 ഓടെ ഒരാള്‍ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്നും എഫ്ഐആറിലുണ്ട്. പ്രതി ആദ്യം ആക്രമിച്ചത് വന്ദനയെ ആണെന്നാണ് എഫ് എഫ്ഐആറിലുള്ളത്. എന്നാണ് ദൃക്സാക്ഷികള്‍ അടക്കമുള്ളവരുടെ മൊഴിക്ക് ഇതുമായി വൈരുധ്യമുണ്ട്. കൊലപാതകശ്രമം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും. പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് പോലീസ് ചെയ്തതത്. ആശുപത്രിയില്‍ എത്തിക്കുന്നത് വരെ പ്രകോപനം ഇല്ലായിരുന്നെന്നും പോലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍…
Read Moreഡോക്ടർ വന്ദനയ്ക്ക് പ്രതിയുടെ ആക്രമണം തടയാൻ പരിചയമില്ലായിരുന്നു; വിചിത്രവാദവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിയുടെ ആക്രമണം തടയാനുള്ള പരിചയം വനിതാ ഡോക്ടറായ വന്ദനയ്ക്കില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിമർശനത്തിനിടയാക്കി. ലഹരിക്കടിമയായ ആൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ്കുമാർ എംഎൽഎ പ്രതികരിച്ചു. അക്രമി ഡോക്ടറെ കുത്തി വീഴ്ത്തിയ ശേഷം പുറത്തുകയറി നിരവധി തവണ കുത്തിയെന്നും ഗണേഷ്കുമാർ പറഞ്ഞു. അതേസമയം സംഭവം നിർഭാഗ്യകരവും ദാരുണവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന നിർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ ജീവൻരക്ഷിക്കാൻ കഴിയാത്തത് വിഷമം ഉണ്ട ാക്കുന്നു. പോലീസ് എയ്ഡ് പോസ്റ്റ് ഉൾപ്പെടെയുണ്ടയിരുന്ന ആശുപത്രിയിൽ നടന്ന ദാരുണമായ സംഭവത്തിൽ വേദനയുണ്ട്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്നും പൊതുസമൂഹം പിൻമാറണമെന്നും മന്ത്രി അഭ്യർഥിച്ചു. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ ചെറുക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും. ഇതിനായി ആരോഗ്യപ്രവർത്തകരുടെ…
Read More