കറുകച്ചാല്‍: വിസ തട്ടിപ്പു കേസില്‍ കറുകച്ചാല്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ കൂത്രപ്പള്ളി ഭാഗത്ത് തുമ്പിയില്‍ സച്ചിന് ജോണ്‍ ആണ് പിടിയിലായത്. ഇയാള്‍ ഷാര്‍ജയിലേക്കു തൊഴില്‍ വിസ ഏര്‍പ്പാടാക്കാമെന്ന വ്യവസ്ഥയില്‍ കറുകച്ചാല്‍ സ്വദേശിയായ അഖിലില്‍നിന്ന് 85,000 രൂപ വാങ്ങിയിരുന്നു. ഒരു വര്‍ഷമായിട്ടും വിസ ലഭിക്കാത്തതില്‍ സംശയം തോന്നിയ യുവാവ് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ പണം മടക്കിനല്‍കിയില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്എച്ച്ഒ കെ.എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.
Read MoreTag: kottayam
നെഹ്റു സ്റ്റേഡിയം നാശത്തിന്റെ വക്കില്‍ ! ഇടിഞ്ഞു വീഴാറായ ഗാലറികള്‍; മഴപെയ്താല്‍ സ്വിംമ്മിംഗ് പൂള്…
കോട്ടയം: നിരവധി കായികതാരങ്ങളുടെ വളര്‍ച്ചയില്‍ ചവിട്ടുപടിയായ കോട്ടയത്തിന്റെ കായിക പരിശീലനകേന്ദ്രം ശോചനീയ അവസ്ഥയില്‍. സ്റ്റേഡിയം കാടുകയറി നശിക്കുന്നനിലയിലാണുള്ളത്. വേനല്‍ മഴ പെയ്തതോടെ കാട് ഇരട്ടിയാകുകയും ചെയ്തു. ഇതോടെ ഇഴജന്തുക്കളുടെ ശല്യവുമേറി. തെരുവുനായ്ക്കള്‍ താവളമാക്കിയതോടെ സ്റ്റേഡിയത്തില്‍ വ്യായാമത്തിനായി രാവിലെയും വൈകിട്ടും എത്തിയിരുന്നവര്‍ പോലും വരാതെയായി. ഫുട്ബോള്‍ കളിക്കാനെത്തിയിരുന്നവരും സ്റ്റേഡിയം ഉപേക്ഷിച്ചു. മഴ പെയ്താല്‍ സ്റ്റേഡിയം ചെളിക്കുളമായി മാറും. സ്റ്റേഡിയത്തിനകത്തു വീഴുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ല. ഇതു ദിവസങ്ങളോളം കെട്ടിക്കിടക്കും. ഗാലറിയുടെ സ്ലാബുകള്‍ മിക്കതും അപകടാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് തകര്‍ന്നു കമ്പികള്‍ തെളിഞ്ഞനിലയിലാണ് സ്ലാബുകള്‍. ഗാലറിയുടെ അടിയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ മിക്കതും ചോര്‍ച്ചയിലാണ്. ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍. രണ്ടു തവണ സംസ്ഥാന ബജറ്റില്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിനും പണം വകയിരുത്തിയെന്നു പ്രഖ്യാപനമുണ്ടായിരുന്നു. ആദ്യ തവണ ഒരു കോടിയും രണ്ടാം തവണ 1.25 കോടി രൂപയുമാണു പ്രഖ്യാപിച്ചത്.…
Read Moreകോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി ! മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വെച്ചിരുന്നു…
കോട്ടയത്ത് തെരുവുനായയെ അജ്ഞാതര്‍ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. അതേസമയം, കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂര്‍ പോലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങള് കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയായതിനാല്‍ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പഞ്ചായത്തിന്റെ നിലപാട്.
Read More‘വരത്തനായ’ രാജവെമ്പാല സുജിത്തിനൊപ്പം കാറില്‍ കറങ്ങിയത് ഒരു മാസം ! ആര്‍പ്പൂക്കരയില്‍ നിന്ന് പിടികൂടിയ രാജവെമ്പാലയുടെ കഥയിങ്ങനെ…
ഒരു മാസത്തോളം കാറില്‍ കയറി കറങ്ങിയ രാജവെമ്പാല ഒടുവില്‍ പിടിയിലായി. കഴിഞ്ഞ ഒരു മാസം കൊടുംവിഷമുള്ള പാമ്പുമായാണ് താന്‍ കാറോടിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സുജിത്തിന്റെ വിറയല്‍ മാറുന്നില്ല. നിലമ്പൂര്‍ കാട്ടില്‍നിന്നും കാറില്‍ കയറിക്കൂടി നാടുമുഴുവന്‍ ചുറ്റിയ രാജവെമ്പാല ഒടുവില്‍ പിടിയിലായപ്പോള്‍ സുജിത്തിനൊപ്പം ആര്‍പ്പൂക്കരയിലെ അയല്‍വാസികള്‍ക്കു കൂടിയാണ് ആശ്വാസമായത്. ഒരു മാസം മുന്‍പാണ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയത്. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പാമ്പ് കാറില്‍ കയറിയിട്ടില്ലെന്ന അനുമാനത്തില്‍ എത്തിയ ശേഷമാണ് ഇവര്‍ നിലമ്പൂരില്‍നിന്നു മടങ്ങിയത്. നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും യാത്ര നടത്തുകയും ചെയ്തു. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. ഞെട്ടിപ്പോയ…
Read Moreപഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരേ അര്‍ധരാത്രിയില്‍ കല്ലേറ് ! അക്രമികള്‍ എത്തിയത് സ്കൂട്ടറില്‍…
കോട്ടയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരെ അര്‍ധ രാത്രിയില്‍ കല്ലേറ്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വെള്ളിലാപ്പിളളിയിലെ വീടിനു നേരെയാണ് ഇന്നു പുലര്‍ച്ചെ 12.30നു കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നു. സംഭവ സമയത്ത് ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. സ്കൂട്ടറില്‍ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷൈനി ഇടതു മുന്നണി യോടൊപ്പം ചേര്‍ന്ന് പ്രസിഡന്റായതിലെ വിരോധം മൂലമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, രാമപുരം എസ്എച്ച്ഒ കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Read Moreചങ്ങനാശേരി ഡിവൈഎസ്പി അടക്കം നാല് പോലീസുകാര്‍ക്ക് ഗുണ്ടാ ബന്ധം ? ഐ ജിയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…
കോട്ടയം ജില്ലയില്‍ നാല് പോലീസുകാര്‍ക്ക് ഗുണ്ടാബന്ധമെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ട്. ചങ്ങനാശേരി ഡി.വൈ.എസ്.പി, സൈബര്‍ സെല്ലിലെ ഒരു ഓഫീസര്‍, രണ്ട് സിവില്‍ പോലീസുകാര്‍ എന്നിവര്‍ക്കെതിരേയാണ് ഗുണ്ടാബന്ധ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടി ശിപാര്‍ശ ചെയ്ത് ഐ.ജി പി.പ്രകാശ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. കോട്ടയത്തെ സ്ഥിരം കുറ്റവാളിയായ അരുണ്‍ ഗോപനുമാണ് ഇവര്‍ക്ക് ബന്ധം. ഏതാനും മാസം മുന്‍പ് ഒരു യവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പോലീസ് സ്റ്റേഷനു മുന്നില്‍ തള്ളിയ സംഘത്തിലുള്ളയാളാണ് അരുണ്‍ ഗോപനെന്ന് റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് പോലീസ് അരുണിനെ അറസ്റ്റു ചെയ്തിരുന്നു. അന്ന് രാത്രി സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി അരുണിനെ തന്റെ പേര് പുറത്തുപറഞ്ഞാല്‍ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ച് കോട്ടയം എസ്.പിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി ഈ റിപ്പോര്‍ട്ട് ഐ.ജിക്ക് കൈമാറുകയും ഐ.ജി നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും മൂന്നു…
Read Moreപി.സി ജോര്‍ജിന് ചൊവ്വാഴ്ച കോട്ടയത്ത് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ വമ്പിച്ച സ്വീകരണം…
കോട്ടയം: മത വിദ്വേഷം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് കോട്ടയത്ത് ചൊവ്വാഴ്ച്ച സ്വീകരണം. വിവിധ ക്രൈസ്തവ സംഘടനകളുടെയും പൗര സമിതിയുടെയും നേതൃത്വത്തില്‍ കോട്ടയം ടൗണില്‍ വച്ചാണ് സ്വീകരണം നല്‍കുന്നത്. ചൊവ്വാഴ്ച്ച നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഞായറാഴ്ച്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. മത വിദ്വേഷം പ്രസംഗങ്ങള്‍ നടത്തിയ ഇസ്ലാമിക നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പോലും തയാറാകാതിരുന്ന പോലീസ് പി.സി ജോര്‍ജിനെ മാത്രം അറസ്റ്റ് ചെയ്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു പിണറായി സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ജാമ്യം കിട്ടിയ ജോര്‍ജിന്റെ ആദ്യ പ്രതികരണം.
Read Moreവൈഫ് സ്വാപ്പിംഗ് കേരളത്തിലും ! ഇണകളെ പരസ്പരം വെച്ചുമാറുന്ന വന്‍സംഘം കോട്ടയത്ത് പിടിയില്‍;പ്രവര്‍ത്തനം മെസേജിംഗ് ആപ്പുകളിലൂടെ…
ഇണകളെ പരസ്പരം വെച്ചുമാറുന്ന ‘വൈഫ് സ്വാപ്പിംഗ്’ സമ്പ്രദായം കേരളത്തിലും പിടിമുറുക്കുന്നു.പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പിടിയിലായി. ആറുപേരാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേര് ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍…
Read Moreആരോഗ്യമന്ത്രിയുടെ ഉത്തരവിനു പുല്ലുവില! സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700!
കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഉത്തരവിനു പുല്ലുവില. നഗരത്തിലെ സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700 തന്നെ. ഇതു സംബന്ധിച്ചു മാധ്യമങ്ങളിലെ വാർത്ത മാത്രമാണ് കണ്ടിട്ടുള്ളു എന്നും അധികൃതരുടെ ഭാഗത്തു നിന്നും നിരക്കു കുറക്കാൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ലാബുകാരുടെ മറുപടി. ഇന്നു രാവിലെ കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ലാബിൽ എത്തിയ മാധ്യമ പ്രവർത്തകനായ വ്യക്തിയോട് ആർടിപിസിആർ പരിശോധനയ്ക്കു 1700 ഈടാക്കുകയും ഇതു ചോദിച്ചപ്പോൾ നിരക്കു കുറക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നുമാണ് ലാബിലെ ജീവനക്കാരി പറഞ്ഞത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ നിരക്ക് കൂടിയാലും ഫലം വേഗത്തിൽ ലഭിക്കുന്നതിനായി ലാബുകാർ ആവശ്യപ്പെടുന്നത് നൽകാൻ പൊതുജനം നിർബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായി എല്ലാ കോവിഡ് പരിശോധനകളും നടത്തുന്പോഴാണ് സ്വകാര്യ…
Read Moreപാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി! തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യമിട്ട് മദ്യം ഒഴുക്കാൻ നീക്കം സജീവം…
പാലാ: ലോറിയിൽ കടത്തിയ നൂറിലധികം കേസ് വിദേശ മദ്യം പിടിച്ചെടുത്തു. ഇന്നു രാവിലെ എട്ടിന് പാലാ ഏറ്റുമാനൂർ റൂട്ടിൽ അരുണാപുരത്തു നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യം വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസിനു നൽകിയ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ലോറിയിൽ കേസുകളിലായി അടുക്കിവെച്ചിരുന്ന നിലയിലായിരുന്നു മദ്യം കടത്തിയത്. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാണെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദാംശങ്ങൾ പുറത്തു വിട്ടട്ടില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മദ്യ വില്പന ശാലകളെല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ ജില്ലയിലേക്കു അനധികൃതമായി മദ്യം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.
Read More