ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്ന അനാഥരോഗികൾക്ക് ഭക്ഷണം നൽകാൻ തയാറാണെന്നു നവജീവൻ ട്രസ്റ്റ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരെ അറിയിച്ചു. അനാഥ രോഗികളെ കൂടാതെ വിവിധ അപകടങ്ങളിൽപ്പെട്ടും ദൂരസ്ഥലങ്ങളിൽനിന്നും അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരുന്ന രോഗികൾക്കും ഭക്ഷണം നൽകാൻ തയാറാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് നവജീവൻ ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന പിആർഒമാർക്ക് നിർദേശം നൽകിയാൽ ഭക്ഷണം ആവശ്യമായി വരുന്ന രോഗികളെ കണ്ടെത്തി അവർക്കു നൽകാൻ കഴിയും. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് എറണാകുളം ജനറൽ ആശുപത്രിയിൽനിന്നു വാഹനാപകടത്തിൽ പരിക്കേറ്റ മധുര സ്വദേശിയായ ഫിലിപ്പ് (46) എന്നയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിരുന്നു. പ്രാഥമിക പരിശോധനകളും ചികിത്സയ്ക്കും ശേഷം ഇയാളെ വാർഡിലേക്കു മാറ്റുന്നതിനു ജീവനക്കാരിയെത്തിയപ്പോഴാണ് ’വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം തരാമോ’ എന്ന് ചോദിച്ചത്. ജീവനക്കാരി ഉടൻ തന്നെ നഴ്സിംഗ് കൗണ്ടറിൽ…
Read MoreTag: kottayam medical collage
ലിഫ്റ്റ് സ്ഥാപിക്കാൻ ഉത്തരവും പണവും നൽകി; പണിയാതെ പൊതുമരാമത്ത് വകുപ്പ്; കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഭിന്നശേഷിക്കാർ വലയുന്നു
ഗാന്ധിനഗർ: ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. പണവും അനുവദിച്ചു. എന്നിട്ടും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ലിഫ്റ്റ് വന്നില്ല. ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർ ഇപ്പോൾ വലയുകയാണ്. ഒന്നര വർഷം മുൻപാണ് ഭിന്നശേഷിക്കാർ ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നല്‍കിയത്. ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. 38 ലക്ഷം രൂപയും അനുവദിച്ചു. എന്നിട്ടും ലിഫ്റ്റ് സ്ഥാപിക്കാൻ ഇതുവരെ തയാറായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ലിഫ്റ്റ് സ്ഥാപിക്കാൻ വൈകുന്നതെന്ന് ഭിന്നശേഷിക്കാർ ആരോപിക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ദിന്ന ശേഷി ക്കാർക്ക് കയറുന്നതിന് ലിഫ്റ്റോ റാംബോ നിർമിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് ഡിഫറന്റലിഏ ബിൾസ് എംപ്ലോയിസ് അസോസിയേഷൻ (ഡിഎ ഇ എ ) ജില്ലാ പ്രസിഡന്റ് റെനി പോൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള പരാതി കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കേണ്ടി…
Read Moreരക്തബാങ്കിൽ കുറച്ചു ജീവനക്കാരെക്കൂടി വേണം; ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നുവെന്ന് രക്തബാങ്ക് വിഭാഗം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് ടെക്നീഷ്യന്മാരില്ല. പ്രഫസർ, ഡോക്ടർമാർ എന്നിവരുടെ ഒഴിവുകളും നികത്തപ്പെടുവാനുണ്ട്. ആവശ്യത്തിന് ജീവനക്കാരും പ്രഫസറും, ഡോക്ടറുമുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിനേക്കാൾ കൂടുതൽ രക്ത ശേഖരണം കോട്ടയത്താണ് നടത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിനേക്കാൾ ഇരട്ടിയിലധികം ടെക്നീഷ്യന്മാരും ഡോക്ടർമാരും ഉള്ള ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളിൽ കോട്ടയം മെഡിക്കൽ കോളജിനേക്കാൾ പകുതിയിൽ താഴെ മാത്രമേ രക്തശേഖരണവും, പരിശോധനകളും നടക്കുന്നുള്ളൂ. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇപ്പോഴത്തെ പ്രവർത്തന സമയം. പ്രഫസറെയും ടെക്നീഷ്യൻമാരെയും നിയമിച്ചാൽ പ്രവർത്തനസമയം വർധിപ്പിക്കുവാനും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രയോജനപ്പെടുത്തുവാനും കഴിയും. നിരവധി വികസന പദ്ധതികൾ പൂർത്തീകരിക്കുകയും പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനം നടത്തുകയും ചെയ്യുന്പോൾ രക്ത ബാങ്കിലേക്ക് ആവശ്യമുള്ള ജീവനക്കാരെയും ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നുള്ള…
Read Moreപൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവിന്റെ പ്രതിജ്ഞ ! കൈനകരിക്കാരന്‍ സിബിന് ജോസഫ് ജീവിക്കുന്നത് തന്നെ സഹജീവികളുടെ വയറു നിറയ്ക്കുന്നതിനായി; നന്മവിതറുന്ന യുവാവിന്റെ ജീവിതം ഇങ്ങനെ…
കോട്ടയം മെഡിക്കല്‍ കോളജിനു മുമ്പിലെത്തുന്ന ഏവരുടെയും കണ്ണു നിറയിക്കും സിബിന് ജോസഫ് എന്ന യുവാവ്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് ഈ ചെറുപ്പക്കാരന്റെ ഒരു ദിവസം തുടങ്ങുന്നത്. സുമനസ്സുകളുടെ മുമ്പില്‍ സഹജീവികളെ പോറ്റാനായി അയാള്‍ കൈനീട്ടുന്നു. അവരില്‍ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് പാവങ്ങള്‍ക്കായി ഭക്ഷണം പാകം ചെയ്തു വിളമ്പുകയാണ് ഈ ചെറുപ്പക്കാരന്. പ്ലസ്ടു കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ആലപ്പുഴ കൈനകരിക്കാരന്‍ പയ്യന് സിബിന് ജോസഫ്. നേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്. കയറിക്കിടക്കുവാന്‍ നല്ല ഒരിടമില്ല. ആ പാചകപ്പുരയോട് ചേര്‍ന്നുള്ള ബെഞ്ചില്‍ കിടന്നുറങ്ങി നേരം വെളുപ്പിക്കുമ്പോള്‍ അടുത്തദിവസത്തെ ഉച്ച ഭക്ഷണം എങ്ങനെ തയ്യാറാക്കും എന്ന ചിന്തയില്‍ ആ മനസ്സ് വേവാറുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജിനടുത്തുള്ള ഈ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ ഇപ്പോള്‍ ദിവസം 800 പേര്‍ക്ക് ഊണ്…
Read More