കോട്ടയം: മെഡിക്കല്‍ കോളജ് എംഡിആര്യു ( ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ) തസ്തികയിലേക്കുള്ള നിയമനം സെക്ഷന്‍ ക്ലര്‍ക്കിനെ സ്വാധീനിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ച ബ്ലഡ് ബാങ്ക് ജീവനക്കാരനായ ഭരണകക്ഷി നേതാവിന്റെ ശ്രമം അധികൃതരുടെ കര്‍ശനമായ നടപടിയിലൂടെ ഒഴിവായി. നേതാവിന്റെ ഭാര്യയ്ക്ക് വേണ്ടിയായിരുന്നു ഇടപെടല്‍ നടത്തിയത്. ഇന്റര്‍വ്യൂ നടക്കുന്ന ദിവസങ്ങളില്‍ നേതാവ് പ്രിന്‍സിപ്പല്‍ ഓഫീസിനുള്ളില്‍ ചുറ്റിത്തിരിയുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യപേപ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോരാതിരിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു. നേതാവിന്റെ ഭാര്യയെ ഇന്റര്‍വ്യൂവിലുടെ തെരെഞ്ഞെടുത്തിരുന്നുവെങ്കില് വിവാദങ്ങളില്പ്പെടുമായിരുന്ന അധികൃതര്‍ അതീവ ജാഗ്രത പാലിച്ചതുകൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്ന ആശ്വാസത്തിലാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നിയമനങ്ങള്‍ നടത്തുന്നതില്‍ വ്യാപകപരാതിയാണ് ഉയരുന്നത്.
Read MoreTag: kottayam medical college
ശസ്ത്രക്രിയയ്ക്ക് 20,000 രൂപ; കോട്ടയം മെഡിക്കൽ കോളജിൽ കൈക്കൂലി ചോദിച്ച ഡോക്ടറുടെ ചീഫ് സ്ഥാനം തെറിച്ചു
ഗാന്ധിനഗര്‍: ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതിയിൽ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്നു മാറ്റി. അന്വേഷണത്തിന് പ്രിന്‍സിപ്പല്‍ ഉത്തരവിടുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി യൂണിറ്റ് രണ്ടിന്റെ ചീഫായിരുന്ന അസിസ്റ്റന്റ് ഡോക്ടർ ശസ്ത്രക്രിയയ്ക്കായി 20,000 രൂപ ആവശ്യപ്പെട്ടെന്നാണു പരാതി. പരാതിയെത്തുടര്‍ന്ന് രോഗിയെ അടിയന്തരമായി സൗജന്യമായി ശസ്ത്രക്രിയ നടത്തി. ഇന്നലെ ഡോക്ടറെ യൂണിറ്റ് ചീഫ് സ്ഥാനത്തുനിന്ന് നാലാം യൂണിറ്റിലേക്ക് മാറ്റുകയും അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചുമതലയേറ്റത്. ഇദ്ദേഹം വന്ന് അധികം താമസിയാതെ കൈക്കൂലി വാങ്ങുവാന്‍ തുടങ്ങിയെന്നാണ് ചില രോഗികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിന് സ്വകാര്യ പ്രാക്ടീസും ഉണ്ടെന്ന് രോഗികള്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗവിഭാഗം, ന്യൂറോ സര്‍ജറി, നെഫ്രോളജി, അസ്ഥിരോഗം, ജനറല്‍ സര്‍ജറി തുടങ്ങിയ…
Read Moreമോഷ്ടാവില്‍നിന്നു കണ്ടെത്തിയ പണം ഉടമയെ തിരികെ ഏൽപ്പിച്ചു; മാതൃകയായി മെഡിക്കൽ കോളജ് ജീവനക്കാരൻ
ഗാന്ധിനഗര്‍: മോഷ്ടാവിൽനിന്നു കണ്ടെത്തിയ പണം ഉടമയെ തിരിച്ചേൽപ്പിച്ച് മെഡിക്കല്‍ കോളജ് ജീവനക്കാർ മാതൃകയായി. ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി ഒപി വിഭാഗത്തിലാണ് സംഭവം. തെള്ളകം കുറിച്ചിയാംമലയില് ആന്‍സമ്മ വര്‍ക്കിയുടെ 5,000 രൂപയടങ്ങുന്ന പേഴ്സാണ് മോഷ്ടിക്കപ്പെട്ടത്. ആന്‍സമ്മ ജനറല്‍ സര്‍ജറിവിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായി രോഗികള്‍ക്കും കൂട്ടിരി പ്പുകാര്ക്കുമുള്ള കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ സമീപത്തെ കസേരയില്വച്ചിരുന്ന പേഴ്സ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എം.ആര്. രാജേന്ദ്രനെ വിവരം അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ മൈക്കിലൂടെ പണം നഷ്ടപ്പെട്ട വിവരം അനൗണ്‍സ് ചെയ്തു. പണം മോഷ്ടിച്ചവര്‍ എത്രയും പെട്ടെന്ന് അന്വേഷണ കൗണ്ടറിലോ, സെക്യൂരിറ്റി ഓഫീസിലോ എത്തിക്കുക ഇല്ലെങ്കില്‍ മോഷ്ടാവിനെ സിസിടിവിയിലൂടെ കണ്ടെത്തി പോലീസിനു കൈമാറുമെന്നായിരുന്നു അറിയിപ്പ്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു യുവാവ് ന്യൂറോ മെഡിസിന് ഒ.പി വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.കെ. വിജയമ്മയുടെ കൈയിൽ പേഴ്സ് ഏൽപ്പിക്കുകയായിരുന്നു.…
Read Moreകോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിന് മുന്നിൽ യുവാവിന് മർദനം; രണ്ടുപേര്‍ പിടിയില്‍
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എ. അമൃത് (28) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നിനു കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വാര്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ മുന്‍വശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിര്‍ത്തി ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 15,000 രൂപയും എടിഎം കാര്‍ഡും തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അനന്തു ഷാജിക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം, കീഴ്വായ്പൂര്, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.
Read Moreമെഡിക്കല്‍ കോളജില്‍ വെള്ളമില്ല;ശസ്ത്രക്രിയകള്‍ മാറ്റി
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ലാത്തതിനെത്തുടര്‍ന്ന് ശസ്ത്രക്രിയകൾ മാറ്റി.പ്രധാന തിയറ്ററിലെ ശസ്ത്രക്രിയകളാണു മാറ്റിവച്ചത്. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പത്ത്, അസ്ഥിരോഗ വിഭാഗം- എട്ട്, ന്യൂറോസര്‍ജറി വിഭാഗം- രണ്ട്, ഗൈനക്കോളജി- മൂന്ന്, മേജര്‍ ശസ്ത്രക്രിയ മറ്റുവിഭാഗം-അഞ്ച് എന്നിങ്ങനെ 28ഓളം ശസ്ത്രക്രിയകളാണു മാറ്റിയത്. പൈപ്പിന്റെ തകരാര്‍ മൂലമാണു ജലവിതരണം തടസപ്പെട്ടതെന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചെന്നും വാര്‍ഡുകളില്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിനുപോലും വെള്ളമില്ലാത്തതുകൊണ്ട് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ വെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിവളപ്പിൽനിന്ന് കടത്തിയ തടി തിരികെകൊണ്ടുവന്നു ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍നിന്നു കടത്തിക്കൊണ്ടുപോയ ടണ്‍ കണക്കിനു തടി തിരികെകൊണ്ടുവന്നിട്ടു. കുട്ടികളുടെആശുപത്രിയില് പുതിയ കെട്ടിടം നിര്‍മിക്കാനായി കോമ്പൗണ്ടില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പ് കോളജ് പ്രിന്‍സിപ്പലിനു അനുമതി നല്‍കുകയും തുടര്‍ന്നു മരം വെട്ടി മാറ്റുവാന്‍ കരാര്‍ നല്കയും ചെയ്തു. വെട്ടിമാറ്റുന്ന തടികള്‍ അവിടെത്തന്നെ ഇടണമെന്നായിരുന്നു…
Read Moreമുഖ്യമന്ത്രിക്കു സമയമില്ല; ശസ്ത്രക്രിയാ തിയറ്ററിന്റെ ഉദ്ഘാടനം വൈകുന്നു; കോട്ടയം മെഡിക്കൽ കോളജിൽ രോഗികൾ ദുരിതത്തിൽ
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗത്തില്‍ നവീകരിച്ച ശസ്ത്രക്രീയാ തീയറ്ററിന്റെ ഉദ്ഘാടനം വൈകുന്നതുമൂലം രോഗികള്‍ ദുരിതത്തിലാകുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് രോഗികളില്‍ നിന്നും ഉയരുന്നത്. കഴിഞ്ഞ 25 ന് തിയറ്ററിന്റെയും നിരവധി പുതിയ പദ്ധതികളുടെയും ഉദ്ഘാടനം നടത്താനായിരുന്നു അധികൃതര്‍ നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 25നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തില്‍ നടന്നതിനാല്‍ അന്നു മെഡിക്കല്‍ കോളജിലെ ഉദ്ഘാടന പരിപാടി നടത്താനായില്ല. എന്നാല്‍ വീണ്ടും രണ്ടാഴ്ച പിന്നിട്ടിട്ടും നേത്രരോഗ വിഭാഗത്തിലെ ശസ്ത്രക്രിയ തിയറ്റര്‍ ഉദ്ഘാടന തീയതി പോലും നിശ്ചയിക്കാനായിട്ടില്ല. നിരവധി നേത്ര രോഗികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഇവര്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ചു നല്‍കിയെങ്കിലും പിന്നീട് മാറ്റി നല്‍കുകയായിരുന്നു.എന്നാല്‍ ആ തീയതിയിലും ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല. അതിന്റെ കാരണം മുഖ്യമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് തിയറ്ററിന്റെ ഉദ്ഘാടനം നടത്താനായില്ല എന്നതാണ്.ഇതുമൂലം നിരവധി രോഗികളാണ്ദുരിതത്തിലായിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്കു…
Read Moreനിറപുഞ്ചിരിയോടെ… അമ്മ ഉപേക്ഷിച്ച കുഞ്ഞിന് മുലപ്പാലിന്റെ മധുരം നൽകി ആരോഗ്യവാനാക്കി കോട്ടയം മെഡിക്കൽ കോളജ്; കുഞ്ഞിന് തണലായി സർക്കാരും
ഗാന്ധിനഗർ: പ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ പത്തനംതിട്ട ഓമല്ലൂരിലെ ശിശുസംരക്ഷണ കേന്ദ്രം ഏറ്റെടുത്തു. സിഡബ്ലുസി നിർദേശപ്രകാരമാണ് സർക്കാർ ശിശു സംരക്ഷണ കേന്ദ്രം ഏറ്റെടുത്തത്. പ്രസവശേഷം മാതാവ് ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ടതിനെത്തുടർന്ന് ചെങ്ങന്നൂർ പോലീസാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ 15 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന നവജാതശിശുവിനെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. രാവിലെ 11ന് ആശുപത്രി സൂപ്രണ്ടും ചികിത്സയ്ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത ഡോ.കെ.പി. ജയപ്രകാശ് കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഡിസ്ചാർജ് ചെയ്യുകയായിരുന്നു. തുടർന്ന് ഉച്ചകഴിഞ്ഞ് 2.50ന് പത്തനംതിട്ടയിൽനിന്നു കേരള ശിശുക്ഷേമ വകുപ്പിന്റെ വാഹനം എത്തി. കുട്ടിയെ ആശുപത്രിയിൽ പരിചരിച്ചിരുന്ന ഓമല്ലൂരിലെ ശിശു സംരക്ഷണ കേന്ദ്രത്തിലെ രണ്ടു വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. 1.300 ഗ്രാം തൂക്കമുണ്ടായിരുന്ന നവജാത ശിശുവിന് ഇപ്പോൾ1.420 ഗ്രാം തൂക്കമുണ്ട്.…
Read Moreനട്ടെല്ലിന്റെ സ്കാനിംഗ് റിപ്പോര്‍ട്ടിനു പകരം നല്കിയതു തലയുടെ റിപ്പോര്‍ട്ട്; കോട്ടയം മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർക്കെതിരേ വ്യാപക പരാതി
ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് എംആര്‍ഐ സ്കാനിംഗ്, സിടി സ്കാനിംഗ് വിഭാഗങ്ങളില്‍ രോഗികള്‍ക്കു റിപ്പോര്‍ട്ടുകള്‍ മാറി നല്‍കുന്നതായി വ്യാപക പരാതി. പരാതിക്കാരിൽ അധികവും ആശുപത്രി ജീവനക്കാരായതിനാൽ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. അടുത്തിടെ പാലാ രാമപുരം സ്വദേശിയായ 60കാരന് നട്ടെല്ലിന്റെ എംആര്‍ഐ സ്കാനിംഗ് റിപ്പോർട്ടിനു പകരം നൽകിയതു മറ്റൊരു രോഗിയുടെ തലയുടെ സ്കാനിംഗ് റിപ്പോര്‍ട്ട്. പിന്നീട് റിപ്പോര്‍ട്ട് മാറ്റിവാങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് വാങ്ങിയ രോഗിയുടെ ബന്ധു മെഡിക്കല്‍ കോളജ് ജീവനക്കാരനായതിനാല്‍ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയില്ല. ഈ സംഭവത്തിന് ശേഷം ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിക്കും ഭര്‍ത്താവിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായി. ജീവനക്കാരിയുടെ ഭര്‍ത്താവ് സിടി ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായി. അവിടെനിന്നു ലഭിച്ചത് മറ്റൊരു രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ട്. ജീവനക്കാരി വയറിന്റെ സ്കാനിംഗിനു (യുഎസ്ജി) വിധേയമായി ശേഷം ലഭിച്ച റിപ്പോര്‍ട്ടും മാറിപ്പോയിരുന്നു. ഗുരുതരമായ മൂന്നു സംഭവങ്ങള്‍ ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ക്ക് പരാതി…
Read More249 കോടിയുടെ നിര്‍മാണത്തില്‍ അപകാത? കോട്ടയം മെഡിക്കല്‍ കോളജിലെ തീപിടിത്തത്തില്‍ ദുരൂഹത
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനു തീപിടിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപണം. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു പടര്‍ന്ന തീ മറ്റു നിലകളിലേക്കു വ്യാപിച്ചു. ഇനി കെട്ടിടം ഉപയോഗിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നു പൊതുമരാമത്തു വകുപ്പ് ടെക്നിക്കല്‍ അസസ്മെന്റ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ് ട്രദീപികയോടു പറഞ്ഞു. നിര്‍മാണത്തിന് ഉപയോഗിച്ച കമ്പികളും കോണ്‍ക്രീറ്റുകളും ശക്തമായി ചൂടായതിനാല്‍ കെട്ടിടത്തിനു ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൂടു പിടിച്ചതോടെ കമ്പി വികസിക്കുകയും ബീമിനു ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 249 കോടി ചെലവിട്ടാണ് ജനറല്‍ സര്‍ജറി വാര്‍ഡ് നിർമിക്കുന്നത്. നിര്‍മാണത്തില്‍ അപകാത സംഭവിച്ചതാണോ തീപിടിത്തത്തിനു കാരണമെന്നും സംശയിക്കുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജിലെ തീപിടുത്തം; വൈദ്യുതി കണക്ഷൻ ഇല്ലാത്ത കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടെന്നു റിപ്പോർട്ട്; തീ അണയ്ക്കുന്നതിനിടെ വെള്ളം തീർന്ന് പ്രതിസന്ധിയിലായി അഗ്നിശമന സേന
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറി വാർഡിനായി നിർമാണത്തിലിരുന്ന കെട്ടിടത്തിനു തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽകോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ, ആർഎംഒ ഡോ. ലിജോ മാത്യു, ഫയർ ആൻഡ് സേഫ്റ്റി ജില്ലാ ഓഫീസർ അനൂപ് രവീന്ദ്രൻ, എസ്എച്ച്ഒ അനിൽകുമാർ, ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ഔദ്യോഗികമായി ഇല്ലാത്തതിനാൽ പിന്നെയെങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നടത്തിയ പ്രാഥമിക…
Read More