ഗാന്ധിനഗർ: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനാ കേന്ദ്രത്തിൽ വൻ തിരക്ക്. ഇവിടുത്തെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരുമില്ല. പൊടിപാറ ബ്ലോക്കിലെ പരിശോധനാ കേന്ദ്രത്തിൽ ഇന്നലെ വൈകുന്നേരം നാലുവരെ നൂറോളം പേരാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും വകവയ്ക്കാതെ ഇവിടെ തടിച്ചുകൂടിയത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ രക്തവും മറ്റും പരിശോധിക്കാൻ ഇവിടെയാണ് നിർദേശിക്കാറുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന കൗണ്ടറുകളുടെ എണ്ണത്തിലെ പരിമിതിയാണ് തിരക്കിനു കാരണമെന്നും പറയപ്പെടുന്നു. പരിശോധനയ്ക്കുള്ള വസ്തുക്കൾ സ്വീകരിക്കുന്നതിനും ഫീസ് ഈടാക്കുന്നതിനും പരിശോധനാ റിപ്പോർട്ടുകൾ വാങ്ങുന്നതിനും ഓരോ കൗണ്ടറുകൾ മാത്രമാണുളളത്. കൂടുതൽ കൗണ്ടറുകൾ തുറക്കുകയും പരിശോധനാ ഫലം തിരികെ നൽകുന്നതിനു സമയം ക്രമീകരിക്കുകയും ചെയ്താൽ തിരക്ക് ഒഴിവാക്കാൻ കഴിയും. അധികൃതർ അടിയന്തരമായി ഇക്കാര്യം നടപ്പിലാക്കണമെന്നു രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
Read MoreTag: kottayam medical college
ആരോഗ്യമന്ത്രി കാണേണ്ട കാഴ്ച തന്നെ..! കോട്ടയം മെഡിക്കൽ കോളജ് പൊടിപാറ ബ്ലോക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല
ഗാന്ധിനഗർ: കോവിഡ് ഭീതിജനകമാം വിധം പടർന്നു പിടിക്കുന്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ മെഡിക്കൽ കോളജിലെ ലാബ് പരിശോധനാ കേന്ദ്രം. ഇവിടെ ജനങ്ങൾ തടിച്ചുകൂടി നില്ക്കുന്നത് പതിവ് സംഭവമാണ്. മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന പൊടിപാറ മെമ്മോറിയൽ ബ്ലോക്കിൽ 24 മണിക്കൂറുംപ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രത്തിൽ നൂറു കണക്കിനാളുകളാണ് കൂട്ടം കൂടി തങ്ങളുടെ ഉൗഴം കാത്ത് നിൽക്കുന്നത്. രോഗികളുടെ പരിശോധനാ സാംപിളുകൾ നൽ കാനും പരിശോധന ഫലങ്ങൾ തിരികെ വാങ്ങുന്നതിനുമാണ് രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ഇവിടെ ക്യൂ നിൽക്കുന്നത്. സാംപിളുകൾ നല്കാനും, പണം അടയ്ക്കാനും പരിശോധനാ ഫലം സ്വീകരിക്കാനുമായി ഇവിടെ നാലു കൗണ്ടറുകൾ മാത്രമാണുള്ളത്. അതിനാൽ കൂടുതൽ കൗണ്ടറുകൾ തുറക്കുകയും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് ആവശ്യം.
Read Moreമെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? വാക്സിനേഷൻ കേന്ദ്രത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
ആർപ്പൂക്കര: ഇവിടെ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? മെഡിക്കൽ കോളേജ് വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ തടിച്ചുകൂടിയത് നുറുകണക്കിനാളുകൾ. കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലാണ് വാക്സിൻ സ്വീകരിക്കാനെത്തിയവർ തടിച്ചുകൂടിയത്. കോവിഡ് നിയന്ത്രങ്ങൾ ഒന്നും പാലിക്കാതെയാണ് ഇവർ തടിച്ചുകൂടിയത്. ഇന്നലെ രാവിലെ ഒന്പതു മുതലാണ് കേന്ദ്രത്തിൽ വാക്സിനേഷൻ തുടങ്ങിയത്. രാവിലെതന്നെ നിരവധി ആളുകൾ ഇവിടെത്തിയിരുന്നു. പിന്നീട് വാക്സിൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് സാമൂഹ്യ അകലം കാറ്റിൽ പറത്തി ആലുകൾ കൂട്ടംകൂടിയത്. ഗൈനക്കോളജി വിഭാഗത്തിനു സമീപമാണ് മെഡിക്കൽ കോളജിലെ വാക്സിനേഷൻ കേന്ദ്രം. തടിച്ചുകൂടിയവരെ നിയന്ത്രിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ സുരക്ഷാ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതുമില്ല. ആളുകൾ കൂട്ടംകൂടുന്നതും സന്പർക്കത്തിൽ ഏർപ്പെടുന്നതും രോഗവ്യാപനത്തിനു കാരണമാകുമെന്ന ബോധ്യമുണ്ടായിരിക്കെ അധികൃതർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കുകയാണ്.
Read Moreഡോക്ടർമാരും ലാബുകാരും തമ്മിലുള്ള ഒത്തുകളി? കോട്ടയം മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ലാബുകൾ അമിത ഫീസ് ഈടാക്കുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലാബുകളിലെ പരിശോധനാ ഫീസ് അമിതമായി വർധിപ്പിച്ചതു മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്കു വിവിധ രക്ത പരിശോധനകളാണ് വേണ്ടി വരുന്നത്. സാധാരണ ഒരു രോഗിക്ക് പത്തോളം പരിശോധനകൾ വേണ്ടിവരുന്നുണ്ട്. 1500രൂപയിലധികമാണ് ഒരു പരിശോധനയ്ക്കു വേണ്ടി വരുന്നത്. കൂടാതെ രോഗിക്ക് ശ്വാസതടസമുണ്ടായാൽ ഓക്സിജൻ മാസ്ക്കും വെന്റിലേറ്റർ ട്യൂബുകളും ഒന്നിലധികം തവണ രോഗിയുടെ ബന്ധുക്കളെക്കൊണ്ടു വാങ്ങിപ്പിക്കും. ഇതിന് ഒരു പ്രാവശ്യം 2000രൂപയിൽ അധികം ചെലവ് വരും. മെഡിക്കൽ കോളജ് ആശുപത്രിയിൽ പെട്ടെന്ന് രോഗം മൂർധന്യാവസ്ഥയിലെത്തി വരുന്ന രോഗികൾക്കും അപകടങ്ങൾ സംഭവിച്ചെത്തുന്നവർക്കും ലാബ് പരിശോധകൾക്കു അമിതമായി പണം വേണ്ടിവരുന്നതിനാൽ രോഗികളും ബന്ധുക്കളും വലയുകയാണ്. രാത്രി കാലങ്ങളിൽ ആശുപത്രിക്കുള്ളിലെയും പരിസര പ്രദേശങ്ങളിലെയും എടിഎം കൗണ്ടറുകൾ പ്രവർത്തിക്കാത്തതും ആശുപത്രിയിൽ എത്തുന്നവർക്കു വലിയ ബുദ്ധിമുട്ടാവുന്നു. രോഗിയുടെ രോഗവിവരങ്ങൾ സ്ഥിരീകരിച്ചതിനു ശേഷവും നിരവധി രക്ത പരിശോധനകൾ…
Read Moreകോട്ടയംമെഡിക്കൽ കോളജിൽ മരിച്ചയാളുടെ ഫോൺ മോഷണം പോയ സംഭവം;അധികൃതരും പോലീസും കൈയൊഴിഞ്ഞതായി ബന്ധുക്കളുടെ പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളിന്റെ മൊബൈൽ ഫോണ് മോഷണം പോയ സംഭവത്തിൽ അധികൃതരും പോലീസും കൈയൊഴിഞ്ഞതായി പരാതിക്കാർ. സംഭവത്തിൽ മെഡിക്കൽ കോളജ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. എന്നാൽ മരിച്ച രോഗിയുടെ മൊബൈൽ ഫോണ് മോഷ്ടിച്ചത് ഗൗരവപൂർവം കാണണമെന്നും പ്രതിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. ആശുപത്രി അധികൃതർ മൗനം പാലിച്ചതിനെത്തുർന്നു മെഡിക്കൽ കോളജ് പോലീസിനോടും ബന്ധപ്പെട്ടെങ്കിലും അവിടെയും അനുകൂല സമീപനമല്ലായിരുന്നെന്നു പരാതിക്കാർ പറയുന്നു. കഴിഞ്ഞ 17-ന് കോവിഡ് ബാധിച്ചു മരണപ്പെട്ട് സംക്രാന്തി സ്വദേശിയുടെ 13,000 രൂപാ വിലമതിക്കുന്ന മൊബൈൽ ഫോണാണ് ഐസിയുവിൽ നിന്നു മോഷണം പോയത്. കോലോട്ടന്പലം കരിപ്പ റോഡിലെ കലിങ്കിനടയിൽ നിന്നു പ്രദേശവാസിയായ കൗമാരക്കാരനു ലഭിച്ച ഫോണ് ബന്ധുക്കൾക്കു തിരികെ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു രോഗിയുടെ ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതരുടെ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഫോണ് കാണാതായ സംഭവം; രണ്ടു ശുചീകരണ വനിതാ ജീവനക്കാരെ മാറ്റി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളിന്റെ മൊബൈൽ ഫോണ് കാണാതായ സംഭവത്തിൽ രണ്ട് വനിതാ താൽക്കാലിക ശുചീകരണ ജീവനക്കാരെ ഗൈനക്കോളജിയിലേക്ക് മാറ്റി. രോഗി മരണപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരിൽ നിന്നും ആശുപത്രി അധികൃതർ ഇന്ന് വിവരങ്ങൾ ശേഖരിക്കും.എന്നാൽ കുറ്റം ചെയ്തവരെന്ന് സംശയിക്കുന്നവരെ മാത്രം ചോദ്യം ചെയ്താൽ മതിയെന്ന് വാർഡിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിര ഭൂരിപക്ഷം ജീവനക്കാരും ആവശ്യപ്പെട്ടിരിക്കുകയാണ്. കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പോലീസിൽ പരാതി നൽകാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചിരുന്നത്.കഴിഞ്ഞ ഏപ്രിൽ 27-ന് അത്യാഹിത വിഭാഗം കെട്ടിടത്തിലെ നാലാം നിലയിലെ കോവിഡ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കോട്ടയം സംക്രാന്തി കൂട്ടുങ്കൽപ്പറന്പിൽ ശ്രീകുമാർ (63) മേയ് 17നാണ് മരണമടഞ്ഞത്. ഇയാളുടെ 13,000 രൂപാ വിലമതിക്കുന്ന മൊബൈൽ ഫോണാണ് കാണാതായത്. ശ്രീകുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കുശേഷം 18-ന് ബന്ധുക്കൾ കോവിഡ് വാർഡിലെത്തി അന്വേഷിച്ചപ്പോഴാണ് ഫോണ് നഷ്ടപ്പെട്ട…
Read Moreമാപ്പ്, ഞാൻ തന്നെ എടുത്തോളം; കോവിഡ് രോഗികളുടെ സ്രവം എടുക്കാൻ മുഖത കാട്ടി താൽക്കാലിക ജീവനക്കാരി; കോട്ടയം മെഡിക്കൽ കോളജിലെ സംഭവം ഇങ്ങനെ
ഗാന്ധിനഗർ: കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ വിമുഖത പ്രകടിപ്പിച്ച താത്കാലിക ജീവനക്കാരിയായ ലാബ് ടെക്നീഷ്യനെ സസ്പെൻഡ് ചെയ്യാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം പിൻവലിച്ചു. ജീവനക്കാരി ക്ഷമാപണം എഴുതി നൽകുകയും, തുടർന്നും കോവിഡ് ഡ്യൂട്ടി ചെയ്യാമെന്നുള്ള ഉറപ്പിൻമേലുമാണ് സസ്പെൻഷൻ തീരുമാനം പിൻവലിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രി ഡ്യൂട്ടിക്കെത്തിയ ലാബ് ടെക്നീഷ്യനോട് കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കാൻ ഡ്യൂട്ടിയിലുള്ള മേലധികാരി ആവശ്യപ്പെട്ടു. എന്നാൽ കോവിഡ് രോഗിയുടെ സ്രവ സാംപിൾ ശേഖരിക്കുകയില്ലെന്നും ഇത് ഡോക്ടർമാർ ചെയ്യേണ്ടതാണെന്നും പറഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് പിൻവാങ്ങി. ഇന്നലെ രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിനെ വിവരം ധരിപ്പിച്ചു. തുടർന്ന് ജീവനക്കാരിയെ സസ്പെൻഡ് ചെയ്യുവാൻ തീരുമാനിച്ചു.വിവരമറിഞ്ഞ ജീവനക്കാരി ഇനി മേലിൽ ആവർത്തിക്കില്ലെന്ന് പറഞ്ഞ് ക്ഷമാപണം സമർപ്പിച്ചതിന്റെ പേരിൽ സസ്പെൻഷൻ തീരുമാനം പിൻവലിച്ചു. അതേസമയം,…
Read Moreഈ ലിസ്റ്റിൽ ഇനിയൊരാളും ഇടം നേടരുതേ’; കോട്ടയം മെഡിക്കൽ കോളജിൽ 20 ദിവസത്തിനിടെ മരിച്ചത് 53 പേർ; വാക്സിൻ സ്വീകരിച്ചവരിൽ രോഗം വരാനുള്ള സാധ്യത കുറവ്
‘കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ ഒന്നു മുതൽ 21 വരെ കോവിഡ് രോഗത്താൽ മരണപ്പെട്ടത് 53 പേർ. കോവിഡ് പോസിറ്റീവായി ഇവിടെ ചികിത്സ തേടിയെത്തിയവരും വിവധ രോഗങ്ങളാലും അപകടങ്ങൾ സംഭവിച്ചും മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടു മരിച്ചവരുടെയും കണക്കാണിത്. വാക്സിൻ സ്വീകരിച്ചവരിൽ രോഗം കുറവ്, മരണവുംജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തിലും മരണ നിലക്കിലും വർധനവുണ്ടായത്. വാക്സിൻ വിതരണം ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നത് വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവ് സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ തോത് കുറവുണ്ടെന്നും വിലയിരുത്തുന്നു. 20ദിവസം, 53 മരണംരണ്ടിന് മരിച്ച പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി ഷൈജു(35) വിന്റെ മരണമാണ് കോവിഡ് മൂലം ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തത്.കോട്ടയം ഏറനാട് മനോജ്…
Read Moreആരോട് പറയാൻ,ആര് കേൾക്കാൻ ; നിയന്ത്രണങ്ങളൊന്നും പാലിക്കാതെ മെഡിക്കൽ കോളജിലെ ഒപി കൗണ്ടറിലെത്തുന്നവർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് എടുക്കാൻ എത്തുന്നവർ കോവിഡ് നിയന്ത്രണം പാലിക്കുന്നില്ല. ഇവിടെത്തുന്നവരോട് ക്യുവിൽ നിൽക്കുവാൻ സുരക്ഷാ ജീവനക്കാർ പറയുകയും മൈക്കിലൂടെ അനൗണ്സ്മെന്റ് നടത്തുകയും ചെയ്തിട്ടും അനുസരിക്കുവാൻ തയാറാകാതെ വരുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ആശുപത്രി അധികൃതർ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലയിലാണ് ഇവിടെത്തുന്നവർ. വാക്സിൻ എടുത്ത 12 സീനിയർ ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സുരക്ഷാ സംവിധാനം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിൽ സൈകാട്രി, അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളുടെ വാർഡുകളിൽ കഴിഞ്ഞിരുന്ന നിരവധി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേയാണ് ഇന്നലെ 12 ഡോക്ടർമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡുകളിലെ രോഗി സന്ദർശനം നിരോധിച്ചിരിക്കുകയാണ്.ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കോവിഡ് നെ ഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ…
Read Moreതാൽക്കാലിക ജീവനക്കാന്റെ ദുർവാശി; കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി പരാതി
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന മൃതദേഹത്തോട് മോർച്ചറി താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. ആശുപത്രി അധികൃതരും ഭരണ കക്ഷിയുടെ ജില്ലയിലെ ഉന്നത നേതാവടക്കം ഇടപെട്ടിട്ടും മണിക്കൂറുകളോളം ആംബുലൻസിൻ കിടത്തിയ മൃതദേഹം മോർച്ചറിയുടെ വാതിലിൽ കിടത്തിയാണ് അനാദരവ് കാട്ടിയത്. നെടുംകുന്നം പന്ത്രണ്ടാം മൈലിൽ കഴിഞ്ഞ ദിവസം മരിച്ച 71 കാരന്റെ മൃതദേഹത്തോടാണ് താൽക്കാലിക ജീവനക്കാരൻ അനാദരവ് കാട്ടിയത്. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ട വയോധികനെ കറുകച്ചാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കറുകച്ചാൽ പോലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഉച്ചയ്ക്കു 12 നു നടപടിക്രമം പൂർത്തികരിച്ച ശേഷം മൃതദേഹത്തിൽനിന്ന് കോവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിക്കുന്നതിനും പോസ്റ്റ്മോർട്ടത്തിനുമായി മോർച്ചറിയിൽ എത്തിച്ചു. എന്നാൽ മോർച്ചറിയിൽ ഡ്യൂട്ടിയുണ്ടായിരുന്ന താൽക്കാലിക…
Read More