ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽനിന്ന് ഇരുചക്രവാഹനങ്ങളുടെ മോഷണങ്ങൾ പെരുകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആറ് ബൈക്കുകളാണ് കോന്പൗണ്ടിൽനിന്നു മാത്രം നഷ്ടപ്പെടുന്നത്. ബൈക്കുകളിൽ ചിലത് കുറച്ചു നാളുകൾക്ക് ശേഷം മോഷണം നടന്നയിടത്തു തന്നെ കൊണ്ടുവന്നു ഉപേക്ഷിക്കുന്നതും പതിവാണ്. ബൈക്കുകൾ മോഷണം പോകുന്നത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയാൽ കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. കഞ്ചാവ് ലഹരിക്കടിമപ്പെട്ട യുവാക്കളാണ് ആശുപത്രി കോന്പൗണ്ടിൽ നിന്ന് ബൈക്കുകൾ മോഷ്ടിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. മോഷണം പോയ ബൈക്ക് കണ്ടെത്തിയാൽ പോലീസ് പരാതിക്കാരെ വിളിച്ചു വരുത്തി ഉടമസ്ഥർക്ക് തിരികെ ഏല്പിക്കാറുണ്ട്. അതുകൊണ്ടാണ് മോഷണം സംബന്ധിച്ചു പരാതി കിട്ടിയാലുടൻ കേസ് രജിസ്റ്റർ ചെയ്യാത്തതെന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു. കോവിഡ് ഭീതി മൂലം ആശുപത്രിക്കുള്ളിലും പരിസരങ്ങളിലും കോന്പിംഗ് നടത്താൻ കഴിയാത്തത് മോഷ്ടാക്കൾക്കും കഞ്ചാവ് മാഫിയയ്ക്കും ആശുപത്രി പരിസരം താവളമാക്കാൻ കാരണമാകുന്നുണ്ടെന്നും പോലീസ് പറയുന്നു.
Read MoreTag: kottayam medical college
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ച ജീവനക്കാരിക്ക്കോവിഡ്
ഗാന്ധിനഗർ: രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരിക്കും ചികിത്സയിൽ കഴിയുന്ന രോഗിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരും ചികിത്സയിൽ കഴിയുന്ന രോഗികളും വീണ്ടും ആശങ്കയിൽ. കോട്ടയം മെഡിക്കൽ കോളജ് ഡയാലിസിസ് ടെക്നീഷ്യ അരീപ്പറന്പ് സ്വദേശിനി 27കാരിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന വൈക്കം ചെന്പ് സ്വദേശിയായ 25കാരനും രോഗം സ്ഥിരീകരിച്ചതോടെ ആശങ്ക പടർന്നിരിക്കുകയാണ്. ജനുവരിയിൽ മെഡിക്കൽ കോളജ് സെന്ററിൽ നിന്നും ടെക്നീഷ്യ ആദ്യ വാക്സിൻ ഡോസ് സ്വീകരിച്ചിരുന്നു. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും എടുത്തു. കഴിഞ്ഞ ദിവസം പനിയും ശ്വാസം മുട്ടലുമുണ്ടായതിനെ തുടർന്ന് പരിശോധന നടത്തി. ഇന്നലെ പരിശോധന ഫലം വന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചു. തൽക്കാലം ഹോം ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരിക്കുകയാണ്. വീട്ടുമുറ്റത്ത് തെന്നി വീണു കാൽ ഒടിഞ്ഞ അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 25കാരനു ശസ്ത്രക്രിയക്ക് മുന്പു നടത്തിയ…
Read Moreഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല; ഇപ്പോഴത്തെ വിവാദം അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയത് മൂലം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ. മാനസിക- ശാരീരിക വെല്ലുവിളികളുള്ള കുട്ടികളാണ് ഇവിടെ ഐക്യു പരിശോധന്ക്കായി എത്തുന്നത്. അവരോട് കാരുണ്യ പൂർവമായ സമീപനമാണ് പുലർത്തുന്നത്. അർഹരായ എല്ലാ കുട്ടികൾക്കും നീതി പൂർവമായ ഇടപെടലാണ് ആശുപത്രിയിൽ നിന്നും ബന്ധപ്പെട്ട വിഭാഗം ഡോക്്ടറുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അറിയിച്ചു. പരീക്ഷ സംബന്ധമായ ആനുകൂല്യം ലഭിക്കുന്നതിനും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പി വേണ്ടതാണോ എന്നു തീരുമാനിക്കുന്നതിനും അർഹരായ മുഴുവൻ കുട്ടികൾക്കും മെച്ചപ്പെട്ട സംവിധാനവും സഹായ മനോഭാവവുമാണ് ബന്ധപ്പെട്ട വിഭാഗം ചെയ്തു വരുന്നത്. ആനുകൂല്യം നേടുന്നതിനായി സമീപിച്ച അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയതിന്റെ പ്രതികരണമാണ് ഇപ്പോഴത്തെ വിവാദം എന്നും ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയന നടപടികൾ സ്വീകരിക്കുമെന്നും…
Read Moreഓപ്പറേഷന് രോഗിക്കായി വാങ്ങിയ മരുന്നിനൊപ്പം ബില്ലും ചോദിച്ചു വാങ്ങി; ഉപയോഗിക്കാതിരുന്ന മരുന്ന് ബില്ല് സഹിതം വീണ്ടും മെഡിക്കൽ സ്റ്റോറിലെത്തി; കോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാരിയുടെ ഉഡായിപ്പ് പൊളിച്ച് രോഗിയുടെ ബന്ധുക്കൾ….
ഗാന്ധിനഗർ: ശസ്ത്രക്രിയക്ക് മുന്പ് രോഗിയെ മയക്കുന്നതിനുള്ള വിലകൂടിയ മരുന്ന് രോഗിയുടെ ബന്ധുവിനെ കൊണ്ടു വാങ്ങിപ്പിച്ചു. ഉപയോഗിക്കാതിരുന്ന ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം തിയറ്ററിൽ ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ജീവനക്കാരി വാങ്ങിയ കടയിൽ കൊണ്ടുപോയി തിരികെ വില്പന നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരു രോഗിക്ക് ഡോക്ടർമാർ വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ശസ്ത്രക്രിയക്ക് മുന്പ് കൈ മരവിപ്പിക്കുന്നതിനുള്ള മരുന്ന് കുറിച്ച് നൽകി. രോഗിയുടെ ബന്ധുക്കൾ, മോർച്ചറി ഗേറ്റിന് എതിർ ഭാഗത്തുള്ള ഒരു ഹോട്ടലിനു സമീപമുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി. തുടർന്ന് ശസ്ത്രക്രിയ തിയറ്ററിൽ ഡ്യൂട്ടിയുള്ള നഴ്സിംഗ് അസിസ്റ്റന്റായ ജീവനക്കാരി വഴി മരുന്നു നൽകി. മരുന്നു നൽകിയപ്പോൾ കടയിലെ ബിൽ കൂടി തരാൻ ജീവനക്കാരി ആവശ്യപ്പെടുകയും, രോഗിയുടെ ബന്ധുക്കൾ അത് നൽകുകയും…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പെയിന്റിംഗ് തട്ടിപ്പ് ? പിന്നിൽ ചില യൂണിയൻ നേതാക്കൻമാരും കോൺട്രാക്ടർമാരുമെന്ന് ആരോപണം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടങ്ങളുടെ പെയിന്റിംഗ് ജോലി ചെയ്യുന്നതിൽ വൻ തട്ടിപ്പെന്ന് ആരോപണം. ചില യൂണിയൻ നേതാക്കൻമാരും കോണ്ട്രാക്ടർമാരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. 2015 മുതൽ 2020 വരെ കോട്ടയം മെഡിക്കൽ കോളജിൽ നാല് യൂണിയനുകളുടെ കീഴിലുള്ള തൊഴിലാളികളാണ് കെട്ടിടങ്ങളുടെ പെയിന്റിംഗ് ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസക്കൂലി അടിസ്ഥാനത്തിലും ചെയ്യുന്ന ജോലി അളന്നു നോക്കിയും, ഉടന്പടി പ്രകാരവുമായിരുന്നു തൊഴിലാളികളെ കൊണ്ട് പെയിന്റിംഗ് ജോലികൾ ചെയ്യിപ്പിച്ചിരുന്നത്. ഒരു കെട്ടിടം പെയിന്റ് ചെയ്യുന്പോൾ മൂന്നു തവണ (മൂന്നു കോട്ട്) പെയിന്റടിക്കണമെന്നാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ചില യൂണിയൻ നേതാക്കളുടെ നിർദ്ദേശപ്രകാരം മൂന്നു കോട്ട് പെയിന്റിംഗ് അടിച്ചിട്ടില്ലെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. മെഡിക്കൽ കോളജിലെ ഓരോ വിഭാഗത്തിലുള്ള കെട്ടിടങ്ങളും ഓരോ കോണ്ട്രാക്്ടർമാരുടെ നേതൃത്വത്തിൽ ഓരോ യൂണിയനുകളാണ് പെയിന്റ് അടിക്കുന്നത്. ഒരു യൂണിയനിൽപ്പെട്ട തൊഴിലാളികളെ കൊണ്ട് ഒരു കോട്ട് പ്രൈമറും, രണ്ട് കോട്ട് എമർഷനും…
Read More‘ഇരുട്ടിലാണ് കവാടം’; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടം കൂരിരുട്ടിൽ;വഴിതെറ്റി ആംബുലൻസുകൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന കവാടം കൂരിരുട്ടിൽ. സന്ധ്യ കഴിഞ്ഞ് ആംബുലൻസ് അടക്കമുള്ള വിവിധ വാഹനങ്ങളിൽ രോഗികളെ കൊണ്ടുവരുന്പോൾ കവാടത്തിൽ വൈദ്യുതി വെളിച്ചം ഇല്ലാതെ ഇരുട്ടായതിനാൽ പ്രവേശന കവാടം അറിയാതെ ഡ്രൈവർമാർ ബുദ്ധിമുട്ടുന്നു. പ്രധാന റോഡിൽ നിന്നും അത്യാഹിത വിഭാഗംറോഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശങ്ങളിലുമുള്ള ലൈറ്റുകളാണ് പ്രവർത്തനരഹിതമായത്. ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് ലൈറ്റുകൾ പണിമുടക്കിയിട്ട്. രാത്രി സമയങ്ങളിൽ രോഗികളുമായി അമിത വേഗത്തിലാണ് വാഹനങ്ങൾ വരുന്നത്. പരിചയമുള്ള ഡ്രൈവർമാർക്ക് പോലും ആശുപത്രിക്കകത്തേക്കുള്ള പ്രവേശന റോഡ് കാണാൻ കഴിയാതെ കവാടം കടന്നു മുന്നോട്ടു പോകുന്നു. കോട്ടയം-ചുങ്കം റോഡ് വഴി വരുന്ന വാഹനങ്ങളും, അതിരന്പുഴ- ഗാന്ധിനഗർ റോഡുകളിൽ നിന്നു വരുന്ന വാഹനങ്ങളും കവാടം കഴിഞ്ഞ് അധിക ദൂരം മുന്നോട്ടു പോയ ശേഷമാണ് പിന്നീട് പുറകോട്ടു വന്ന് അത്യാഹിത വിഭാഗം റോഡിൽ പ്രവേശിക്കുന്നത്. വൈദ്യുതി വിളക്കുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം…
Read Moreഞരമ്പു മുറിക്കൽ തുടരുന്നു; കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് കയ്യിലെ ഞരമ്പ് മുറിച്ചു
ഗാന്ധിനഗർ: കയ്യിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന തൃശൂർ സ്വദേശിയായ 20കാരനാണ് കയ്യിലെ ഞരന്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു പേ വാർഡിലെ കോവിഡ് നിരീക്ഷണ വിഭാഗത്തിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കൾ ആരും കൂടെയുണ്ടായിരുന്നില്ല. ജോലിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയതാണെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണവുമായി നഴ്സ് എത്തിയപ്പോൾ വാതിൽ തുറന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സുരക്ഷാ വിഭാഗത്തെ അറിയിച്ചു. ഉടൻ സെക്യൂരിറ്റി ജീവനക്കാരെത്തി വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്നു. അപ്പോഴാണ് ഇടതു കയ്യിലെ ഞരന്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മറ്റ് ജീവനക്കാരുടെ സഹായത്തോടെ സർജറി വിഭാഗത്തിലെത്തിച്ചു…
Read Moreരണ്ട് വിത്തൗട്ട് കാപ്പി, രണ്ട് വിത്തൗട്ട് ചായ… ‘പ്രശ്നം ആകെ അലന്പാക്കി’; കോട്ടയം മെഡിക്കൽ കോളജിൽ ചൂടൻ ചർച്ച
ഗാന്ധിനഗർ: കാപ്പി വാങ്ങാനെത്തിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനോട്, ടീ സ്റ്റാളിൽ നിന്ന ജീവനക്കാരി മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. അത്യാഹിത വിഭാഗം മന്ദിരത്തിനു മുന്പിൽ പ്രവർത്തിക്കുന്ന റ്റീ സ്റ്റാളിനെതിരെയാണ് പരാതി. കഴിഞ്ഞ 10ന്, ജീവനക്കാരൻ ഡ്യൂട്ടി വസ്ത്രത്തിൽ ഫ്ളാസ്കുമായി കാപ്പി വാങ്ങുവാൻ ഇവിടെയെത്തി. പഞ്ചസാര ഇടാതെ രണ്ടു കാപ്പി ചോദിക്കുകയും, ഫ്ളാസ്ക് ടീസ്റ്റാളിലെ ജീവനക്കാരി കൈവശം കൊടുക്കുകയും ചെയ്തു. ഇവർ മധുരമില്ലാത്ത രണ്ടു ചായ കൊടുത്തു. ഞാൻ കാപ്പിയാണ് ചോദിച്ചതെന്ന് ആശുപത്രി ജീവനക്കാരൻ പറഞ്ഞപ്പോൾ, ജീവനക്കാരന്റെ കൈയിൽ നിന്നും ഫ്ളാസ്ക് തിരികെ വാങ്ങി, മറ്റ് ചായ പാത്രത്തിലേക്ക് (കെറ്റിൽ) തിരികെ ഒഴിച്ചശഷം ഇവിടെ കാപ്പിയില്ലെന്ന് പറഞ്ഞുമടക്കി അയച്ചു. ഇതു തന്നെ പരസ്യമായി അപമാനിച്ചതാണെന്നു പറഞ്ഞ് നഴ്സിംഗ് അസിസ്റ്റന്റായ ജീവനക്കാരന്റെ നേതൃത്വത്തിൽ 30ൽ അധികം പേർ ഒപ്പിട്ട പരാതി സൂപ്രണ്ടിന് നൽകുകയായിരുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരം മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളം;പരാതിയുമായി വ്യാപാരികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ട്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ മോഷ്ടാക്കൾ, യാചകർ, കഞ്ചാവ് വില്പനക്കാർ, സാമൂഹ്യ വിരുദ്ധർ തുടങ്ങിയവർ താവളമാക്കുന്നതായി കാണിച്ച് വ്യാപാരികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി തുടങ്ങി വിവിധ സംഘടനകളുടെ സംയുക്തഭിമുഖ്യത്തിൽ 45ൽപ്പരം വ്യാപാരികൾ ഒപ്പിട്ട പരാതിയാണ് നൽകിയിരിക്കുന്നത്. ഇവിടെ തന്പടിക്കുന്ന ഒരു സംഘം ആശുപത്രിയിൽ എത്തുന്നവരോട് ഭിക്ഷ യാചിച്ചും മോഷണം നടത്തിയും ലഭിക്കുന്ന പണം കൊണ്ട് മദ്യം വാങ്ങി ഒരു ഹോട്ടലിന്റെ പിൻഭാഗത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഇരുന്ന് മദ്യപിക്കുകയാണ് പതിവ്. ഒരോ ദിവസവും, യാചകരുടെ എണ്ണം വർധിക്കുകയാണെന്നും ഇവർ ഏതു നാട്ടിൽ നിന്നു വരുന്നവരാണെന്ന് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. മദ്യം കഴിച്ചശേഷം സ്ത്രീകളോട് മോശമായി പെരുമാറുകയും ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ…
Read Moreകോവിഡ് ഡ്യൂട്ടിയിലും വിവേചനം ! വേണ്ടപ്പെട്ടവരെ ഇതുവരേയും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല; അഞ്ചുമാസം മുമ്പ് കയറിയവർ വീണ്ടും ഡ്യൂട്ടി കയറേണ്ടി വരുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടി നൽകുന്ന കാര്യത്തിൽ അധികൃതർ വിവേചനം കാണിക്കുന്നതായി പരാതി. കഴിഞ്ഞ മാർച്ച് ഒന്പതിനാണ് ആദ്യമായി കോവിഡ് ബാധിതർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തുന്നത്. അഞ്ചു മാസം പിന്നിടുന്പോൾ ആദ്യനാളുകളിൽ കോവിഡ് ഡ്യൂട്ടി ചെയ്തവരെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിക്കുന്പോൾ ചില ജീവനക്കാർക്ക് ഇതുവരെ കോവിഡ് ഡ്യൂട്ടി കൊടുക്കാതെ അധികൃതർ വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. കൂടാതെ ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് മറ്റുള്ള ജീവനക്കാർക്ക് ലഭിക്കുന്നതുപോലുള്ള ക്വാറന്റൈൻ അനുവദിക്കുന്നുമില്ല. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാരുടെ സ്രവ പരിശോധന നടത്താതെ തന്നെ മൂന്നാം ദിവസം അടുത്ത വാർഡിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇതു രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഈ വിഭാഗം ജീവനക്കാർ പറയുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ളവർ മൂന്നു മണിക്കൂർ കഴിയുന്പോൾ സുരക്ഷാ വസ്ത്രങ്ങൾ മാറുന്നു.…
Read More