ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്ന അനാഥരോഗികൾക്ക് ഭക്ഷണം നൽകാൻ തയാറാണെന്നു നവജീവൻ ട്രസ്റ്റ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരെ അറിയിച്ചു. അനാഥ രോഗികളെ കൂടാതെ വിവിധ അപകടങ്ങളിൽപ്പെട്ടും ദൂരസ്ഥലങ്ങളിൽനിന്നും അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരുന്ന രോഗികൾക്കും ഭക്ഷണം നൽകാൻ തയാറാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് നവജീവൻ ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന പിആർഒമാർക്ക് നിർദേശം നൽകിയാൽ ഭക്ഷണം ആവശ്യമായി വരുന്ന രോഗികളെ കണ്ടെത്തി അവർക്കു നൽകാൻ കഴിയും. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് എറണാകുളം ജനറൽ ആശുപത്രിയിൽനിന്നു വാഹനാപകടത്തിൽ പരിക്കേറ്റ മധുര സ്വദേശിയായ ഫിലിപ്പ് (46) എന്നയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിരുന്നു. പ്രാഥമിക പരിശോധനകളും ചികിത്സയ്ക്കും ശേഷം ഇയാളെ വാർഡിലേക്കു മാറ്റുന്നതിനു ജീവനക്കാരിയെത്തിയപ്പോഴാണ് ’വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം തരാമോ’ എന്ന് ചോദിച്ചത്. ജീവനക്കാരി ഉടൻ തന്നെ നഴ്സിംഗ് കൗണ്ടറിൽ…
Read MoreTag: kottayam medical college
ലിഫ്റ്റ് സ്ഥാപിക്കാൻ ഉത്തരവും പണവും നൽകി; പണിയാതെ പൊതുമരാമത്ത് വകുപ്പ്; കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ഭിന്നശേഷിക്കാർ വലയുന്നു
ഗാന്ധിനഗർ: ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. പണവും അനുവദിച്ചു. എന്നിട്ടും കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ലിഫ്റ്റ് വന്നില്ല. ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർ ഇപ്പോൾ വലയുകയാണ്. ഒന്നര വർഷം മുൻപാണ് ഭിന്നശേഷിക്കാർ ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നല്കിയത്. ലിഫ്റ്റ് സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. 38 ലക്ഷം രൂപയും അനുവദിച്ചു. എന്നിട്ടും ലിഫ്റ്റ് സ്ഥാപിക്കാൻ ഇതുവരെ തയാറായിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ലിഫ്റ്റ് സ്ഥാപിക്കാൻ വൈകുന്നതെന്ന് ഭിന്നശേഷിക്കാർ ആരോപിക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ ദിന്ന ശേഷി ക്കാർക്ക് കയറുന്നതിന് ലിഫ്റ്റോ റാംബോ നിർമിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്ന് ഡിഫറന്റലിഏ ബിൾസ് എംപ്ലോയിസ് അസോസിയേഷൻ (ഡിഎ ഇ എ ) ജില്ലാ പ്രസിഡന്റ് റെനി പോൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള പരാതി കോളജ് പ്രിൻസിപ്പൽ ഡോ.ജോസ് ജോസഫിന് നൽകിയിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കേണ്ടി…
Read Moreരക്തബാങ്കിൽ കുറച്ചു ജീവനക്കാരെക്കൂടി വേണം; ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നുവെന്ന് രക്തബാങ്ക് വിഭാഗം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് ടെക്നീഷ്യന്മാരില്ല. പ്രഫസർ, ഡോക്ടർമാർ എന്നിവരുടെ ഒഴിവുകളും നികത്തപ്പെടുവാനുണ്ട്. ആവശ്യത്തിന് ജീവനക്കാരും പ്രഫസറും, ഡോക്ടറുമുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിനേക്കാൾ കൂടുതൽ രക്ത ശേഖരണം കോട്ടയത്താണ് നടത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിനേക്കാൾ ഇരട്ടിയിലധികം ടെക്നീഷ്യന്മാരും ഡോക്ടർമാരും ഉള്ള ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളിൽ കോട്ടയം മെഡിക്കൽ കോളജിനേക്കാൾ പകുതിയിൽ താഴെ മാത്രമേ രക്തശേഖരണവും, പരിശോധനകളും നടക്കുന്നുള്ളൂ. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇപ്പോഴത്തെ പ്രവർത്തന സമയം. പ്രഫസറെയും ടെക്നീഷ്യൻമാരെയും നിയമിച്ചാൽ പ്രവർത്തനസമയം വർധിപ്പിക്കുവാനും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രയോജനപ്പെടുത്തുവാനും കഴിയും. നിരവധി വികസന പദ്ധതികൾ പൂർത്തീകരിക്കുകയും പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനം നടത്തുകയും ചെയ്യുന്പോൾ രക്ത ബാങ്കിലേക്ക് ആവശ്യമുള്ള ജീവനക്കാരെയും ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നുള്ള…
Read Moreമുഖം മിനുക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി; വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആറിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടേയും പുതിയ നിർമാണ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം ആറിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി.എൻ.വാസവൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ, ആർപ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിക്കും. ആർദ്രം പദ്ധതിയിലൂടെ 8.39 കോടി രൂപാ ചെലവിൽ പൂർത്തീകരിച്ച കംപ്യൂട്ടർവത്കരിച്ച ഒപി ബ്ലോക്കുകൾ, പ്രൈമറിവെയിറ്റിംഗ് ഏരിയ, ഓർത്തോ പീഡിക്സ് വെയിറ്റിംഗ് ഏരിയ, പൾമനറി മെഡിസിൻ വെയിറ്റിംഗ് ഏരിയ, കാൻസർ കെയർ സെന്റർ ഒപി വെയിറ്റിംഗ് എരിയ ഫാർമസി വെയിറ്റിംഗ് ഏരിയ, കാർഡിയോളജി, കാർഡിയോ തൊറാസിക് വെയിറ്റിംഗ് ഏരിയ, സിടിസിമുലേറ്റർ, ഖരമാലിന്യ സംസ്കരണ പ്ലാന്റ്, കാൻസർ…
Read Moreമെഡിക്കൽ കോളജ് ജീവനക്കാരുടെ ഡ്യൂട്ടി; ആരോഗ്യ വകുപ്പിന്റെ ഉത്തരവിൽ സമയക്രമം ഇല്ലെന്ന് ജീവനക്കാർ
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ സമയക്രമം ഇല്ലെന്ന് ജീവനക്കാർ. സമയം അതാത് സ്ഥാപന മേധാവികൾ തീരുമാനിക്കട്ടെയെന്ന് ആരോഗ്യ വകുപ്പ്. ഡ്യൂട്ടി സമയം ഉത്തരവിൽ പറയാത്തതിനാൽ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അധികൃതർ. ഇതോടെ കഴിഞ്ഞ 17ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സ്, പാരാമെഡിക്കൽ ജീവനക്കാർ, അറ്റൻഡർമാർ എന്നിവർക്കായി ഡ്യൂട്ടി സംബന്ധിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടടർ ഇറക്കിയ ഉത്തരവ് ആശങ്ക പടർത്തുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. പഞ്ചിംഗ് സന്പ്രദായം കൃത്യമായി പാലിക്കപ്പെടുന്നതിനാണ് ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ബാധകമായ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പകൽ സമയം ആറ് മണിക്കൂർ ഡ്യൂട്ടിയും, രാത്രി സമയങ്ങളിൽ 12 മണിക്കൂർ ഡ്യൂട്ടിയെന്നും മാത്രമാണ് ഉത്തരവിൽ പറയുന്നത്. ഒാരോ വിഭാഗത്തിലേയും ജീവനക്കാർ…
Read Moreജൂണിയർ ഡോക്ടർമാർ അഡ്മിറ്റ് ചെയ്യേണ്ട; മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളെ വലയ്ക്കുന്ന ഇൻചാർജ് ഡോക്ടറുടെ ഉത്തരവിങ്ങനെ….
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗത്തിലെത്തുന്ന രോഗികളെ ജൂണിയർ ഡോക്ടർമാർ അഡ്മിറ്റ് ചെയ്യരുതെന്ന് പഴയ വകുപ്പ് മേധാവി പുറത്തിറക്കിയ ഉത്തരവ് ബുദ്ധിമുട്ടുണ്ടാക്കുന്നു. രണ്ട് മാസം മുൻപ് മെഡിസിൻ വിഭാഗത്തിന്റെ ഇൻചാർജ് വഹിച്ചിരുന്ന മേധാവിയാണ് ഉത്തരവിറക്കിയത്. എന്നാൽ നിലവിൽ വകുപ്പ് മേധാവിയായി ചുമതലയെറ്റടുത്തയാളും ഉത്തരവ് പിൻവലിച്ചിട്ടില്ല. മറ്റ് ആശുപത്രികളിൽ നിന്ന് റഫർ ചെയ്യാതെയും നിസാര രോഗമുള്ളവരെയും അഡ്മിറ്റ് ചെയ്യുന്നതു മൂലം ശരാശരി 60 കിടക്കകളുള്ള മെഡിസിൻ വാർഡുകളിൽ 120 മുതൽ 150 വരെ കിടപ്പ് രോഗികളുണ്ട്. അതിനാൽ ഗുരുതരമായ രോഗികൾക്ക് വേണ്ട വിധം ചികിത്സ നൽകാൻ കഴിയുന്നില്ല. അതിനാലാണ് ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് അധികൃതർ പറയുന്നു. മെഡിസിൻ വിഭാഗത്തിലെ എംഒ (മെഡിക്കൽ ഓഫീസർ) എസ്ആർ (സീനിയർ റെസിഡന്റ്) എന്നിവർക്ക് മാത്രമേ രോഗികളെ അഡ്മിറ്റ് ചെയ്യുവാൻ അവകാശമുള്ളൂവെന്നും ഉത്തരവിലുണ്ട്.
Read Moreമാലിന്യ ടാങ്ക് പൊട്ടി, മലിനജലം ആശുപത്രി പരിസരത്ത്; ദുർഗന്ധം സഹിക്കാനാവാതെ അത്യാഹിത വിഭാഗത്തിലെ രോഗികൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് മാലിന്യ ടാങ്ക് പൊട്ടി മലിനജലം ആശുപത്രി പരിസരത്തേക്ക് ഒഴുകുന്നു. അത്യാഹിത വിഭാഗത്തിനു പിന്നിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യ ടാങ്കാണ് പൊട്ടിയത്. ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും താമസസ്ഥലങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ പൈപ്പുകളിലൂടെ എത്തിച്ചേരുന്നത് ഈ ടാങ്കിലേക്കാണ്. ഇവിടെ നിന്നും ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് മാലിന്യം ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. പ്ലാന്റിൽ ശുദ്ധീകരിക്കുന്ന മലിനജലം അവിടെനിന്നും തോട്ടിലേക്കും ഒഴുക്കിവിടും.അത്യാഹിത വിഭാഗത്തിൽ ദിവസേന നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. മലിനജലത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് കഴിയേണ്ട ദുരവസ്ഥയിലാണ് രോഗികൾ. മാത്രവുമല്ല, ഈച്ചയും കൊതുകും മൂലം മറ്റു പലവിധ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മാലിന്യ ടാങ്കിന്റെ ചോർച്ച മാറ്റി മലിനജലം ആശുപത്രി പരിസരത്ത് ഒഴുകുന്നത് തടയാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
Read Moreസ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന് ചികിത്സ വൈകിയതായി ആരോപണം; ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാരും തയാറായില്ലെന്ന് നാട്ടുകാർ
ഗാന്ധിനഗർ: സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകിയതായും അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് ജീവനക്കാർ തയാറായില്ലെന്നും ആക്ഷേപം. ഇന്നലെ ഉച്ചയ്ക്ക് അമ്മഞ്ചേരി ഭാഗത്തായിരുന്നു അപകടം. 12നു മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിന് ഉച്ചയ്ക്ക് ശേഷം മൂന്നു മുതലാണു ചികിത്സ ലഭിച്ചത്. മല്ലപ്പള്ളി സ്വദേശിയായ ആരോമലാ(19)ണ് അപകടത്തിൽപ്പെട്ടത്. എംജി സർവകലാശാല കോന്പൗണ്ടിൽനടന്നു കൊണ്ടിരിക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്തശേഷം കോട്ടയം ഭാഗത്തേക്ക് പോകുന്പോൾ കോട്ടയത്തുനിന്നും എറണാകുളത്തിനു പോകുകയായിരിന്ന മരിയ ദാസ് എന്ന ബസാണ് ആരോമൽ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചത്. ഇടിയെ തുടർന്ന് രക്തം വാർന്ന് റോഡിൽ കിടന്ന ആരോമലിനെ ഇദ്ദേഹത്തിന്റെ നാട്ടിൽനിന്നും റാലിയിൽ പങ്കെടുക്കുവാൻ വന്ന രണ്ട് യുവാക്കളാണ് ഈ സമയം അതുവഴി വന്ന ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ…
Read Moreമെഡിക്കൽ കോളജിൽ ആംബുലൻസ് ഡ്രൈവറുടെ പരാക്രമം; പോലീസ് പിടിക്കില്ലെന്ന കാരണത്തിൽ മിക്ക ഡ്രൈവർമാരും മദ്യപിച്ചാണ് ഡ്രൈവ് ചെയ്യുന്നതെന്ന് വ്യാപക പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്പിൽ ആംബുലൻസ് ഡ്രൈവറുടെ പരാക്രമം. രോഗികളോടൊപ്പം എത്തിയവർ ഇയാളുടെ പ്രവൃത്തിയിൽ ഭയപ്പെട്ട് സ്ഥലത്തുനിന്നും ഓടി മാറി. ശനിയാഴ്ച രാത്രി 10.05 നായിരുന്നു സംഭവം. നെടുങ്കണ്ടത്തുനിന്നു രോഗിയുമായി എത്തിയതാണ് 108 ആംബുലൻസ്. ആശുപത്രി കോന്പൗണ്ടിൽ പ്രവേശിച്ച ശേഷവും അമിതവേഗത്തിൽ സൈറണ് മുഴക്കി വന്ന ആംബുലൻസ് അത്യാഹിത വിഭാഗത്തിലെത്തിയ ഒരു രോഗിയെ ഇറക്കിക്കൊണ്ടിരുന്ന കാറിനെ മറികടന്നു വെട്ടിച്ചു കയറ്റുകയായിരുന്നു. രോഗികളുമായി എത്തുന്നതും അല്ലാത്തതുമായ വാഹനങ്ങൾ മെഡിക്കൽ കോളജ് പരിസരത്ത് അമിത വേഗത്തിലോ ഹോണ് മുഴക്കിയോ ഓടിക്കരുതെന്നാണ് നിയമം. ഇത്കാറ്റിൽ പറത്തിയാണ് 108 ആംബുലൻസിന്റെ ഡ്രൈവർ വണ്ടിയുമായി ആശുപത്രിയിലേക്കു കുതിച്ചെത്തിയത്. ഈ സമയം ഗുരുതരാവസ്ഥയിലെത്തിയ ഒരു രോഗിയെ കാറിൽനിന്നും സ്ട്രെച്ചറിലേക്കു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. 108 ആംബുലൻസിന്റെ അമിതവേഗവും സൈറണ് മുഴക്കിക്കൊണ്ടുള്ള അമിതവേഗത്തിലുള്ള വരവും കാറിനെ മറികടന്നു പെട്ടെന്ന് ബ്രേക്കിട്ടും കണ്ട് രോഗികളുടെ കൂടെയുണ്ടായിരുന്നവർ ഭയന്ന്…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടക്കുന്നില്ല; കാരണം..!
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ സ്ത്രീ-പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നില്ലെന്നു പരാതി. ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിലും സ്റ്റാഫ് നഴ്സില്ലെന്ന കാരണത്താലാണ് ശസ്ത്രക്രിയയ്ക്കായി എത്തുന്നവരെ മടക്കി അയക്കുന്നത്. ഒരു മാസം 120 മുതൽ 150 പേർക്കു വരെ ഇവിടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തിയിരുന്നതാണ്. ശസ്ത്രക്രിയ നടത്താതിരിക്കുന്നതു മെഡിക്കൽ കോളജിൽ പ്രസവ ചികിത്സയ്ക്കായി എത്തുന്നവർക്കാണ്. പ്രസവത്തോടൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയ ആവശ്യമായവർക്ക് ഇതുകൂടി കഴിഞ്ഞാൽ പിന്നീട് ഇതിനായി വിശ്രമിക്കേണ്ടതില്ല. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇത്തരക്കാർക്ക് സാധാരണ പ്രസവ ചികിത്സയ്ക്ക് ഒരു നിശ്ചിത മാസം അവധി അനുവദിക്കും. ഈ സമയത്തിനുള്ളിൽ വന്ധ്യംകരണ ശസ്ത്രക്രിയകൂടി നടത്തിയാൽ പ്രസവാവധിയോടെപ്പം ലഭിക്കുന്ന അവധി പ്രയോജനപ്പെടുകയും ചെയ്യും. ഇതോടെ വന്ധ്യംകരണ ശസ്ത്രക്രിയയുടെ പേരിൽ മറ്റൊരു അവധിയുടെ ആവശ്യമില്ലാതാകുകയും ചെയ്യും. അതിനാൽ ഒരു സ്റ്റാഫ് നഴ്സ് മാത്രം ഇല്ലാത്തതിന്റെ പേരിൽ…
Read More