കോട്ടയത്തെ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര് പിടിയില്‍. മുടിയൂര്‍ക്കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍ ( സുനാമി, 34) , മലപ്പുറം എടപ്പന തോരക്കാട്ടില്‍ വീട്ടില്‍ ഹാനീഷ് ( 24) എന്നിവരാണ് പിടിയിലായത്. പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന ഇയാളുടെ മൊബൈല്‍ ഫോണില്‍ പഴയ സ്വര്‍ണം വില്‍ക്കാനുണ്ട് സഹായിക്കാമോ എന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയും രണ്ടു ദിവസത്തിനു ശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കലക്റേടറ്റിനടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ വെച്ചു സന്ധിക്കാം എന്നും പറഞ്ഞാണ് സംഭവങ്ങളുടെ തുടക്കം. ഫോണിലൂടെ കേട്ട സ്ത്രീയുടെ വാക്കുകള്‍ വിശ്വസിച്ച് അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോഴാണ് വ്യവസായിക്ക്് കെണിയിലകപ്പെട്ട കാര്യം മനസ്സിലായത്. അവിടെ കാത്തിരുന്ന സംഘം ഇയാളുടെ ഷര്‍ട്ട് അഴിച്ചു മാറ്റിയ ശേഷം വിവസ്ത്രയായ സ്ത്രീയ്ക്കൊപ്പം ഇരുത്തി ബലമായി ഫോട്ടോയെടുക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. പിന്നീട് ഈ ഫോട്ടോ…
Read MoreTag: kottayam
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ്: കോട്ടയത്ത് ആറ്, ഇടുക്കിയില്‍ നാല്; കോട്ടയത്തെ ചുമട്ടു തൊഴിലാളിയില്‍ നിന്ന് രോഗം പടര്‍ന്നത് രണ്ടു പേര്‍ക്ക്; ഇടുക്കിയില്‍ രണ്ടു കൗമാരക്കാര്‍ക്കും രോഗബാധ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കും ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര് തമിഴ്നാട്ടില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. മറ്റൊരാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചു വരികയാണ്. ബാക്കിയുള്ള ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര് രോഗമുക്തി നേടി. 481 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 20,301 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര് വീടുകളിലും 489 ആശുപത്രികളിലും കഴിയുന്നു. 104 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാന്പിളുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണ്.…
Read Moreഒരു ലോക്ക് ഡൗണ്‍ യാത്ര ! മുംബൈയില്‍ നിന്ന് അച്ഛനും 12കാരനായ മകനും കോട്ടയത്ത് എത്തിയത് നാലു ദിവസം നീണ്ട സാഹസിക യാത്രയ്ക്കൊടുവില്‍; ഇപ്പോള്‍ ഇരുവരും ഐസൊലേഷനില്‍…
രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യപിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ എങ്ങനെയും വീടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു അന്യദേശങ്ങളില്‍ ജോലിയ്ക്കും മറ്റുമായി പോയിരുന്ന ആളുകളെല്ലാം. കോട്ടയം സ്വദേശിയായ അച്ഛന് 12കാരനായ മകനെയും കൊണ്ട് രായ്ക്കുരാമാനം മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പാലായനം ചെയ്യാന്‍ കാരണവും മറ്റൊന്നല്ലായിരുന്നു. ഒരു വാഹനവും നിരത്തിലിറങ്ങാത്ത ലോക്ക് ഡൗണ്‍ കാലത്തു തന്നെ മകനുമായി യാത്ര തുടര്‍ന്ന ഈ അച്ഛന്റെ മനസ്സില്‍ മുണ്ടക്കയത്തെ സ്വന്തം വീടുമാത്രമായിരുന്നു. നാലു ദിവസത്തെ പ്രതിസന്ധികള്‍ നിറഞ്ഞ യാത്രയ്ക്കൊടുവില്‍ മുണ്ടക്കയം സ്വദേശി കെ.ജെ. ജോസഫും മകനും കോട്ടയത്ത് എത്തി. കോട്ടയം ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ് ഇരുവരും. പൊതുഗതാഗതം പൂര്‍ണമായി നിലച്ച സാഹചര്യത്തില്‍ പല വാഹനങ്ങളിലായാണ് 1500 കിലോമീറ്റര്‍ താണ്ടിയത്. 25ന് ഉച്ചയ്ക്ക് ഒന്നിനു പുണെയില്‍നിന്നു തിരിച്ചു. ട്രെയിനിലായിരുന്നെങ്കില്‍ 30 മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള യാത്ര മുഴുമിക്കാന്‍ നാല് ദിവസമാണ് ഇവര്‍ക്ക്…
Read Moreകാമുകിയുടെ വീട്ടില്‍ നട്ടപ്പാതിരായ്ക്കു കയറാനെത്തിയ വ്യവസായിയെ യുവാക്കള്‍ തടഞ്ഞു ! ഇതിന്റെ ദേഷ്യത്തില്‍ യുവാക്കള്‍ക്കെതിരേ ക്വട്ടേഷന്‍ നല്കി; പെണ്‍വാണിഭക്കേസിലെ പ്രതി ഒടുവില്‍ പിടിയില്‍…
കാമുകിയുടെ വീട്ടില്‍ പാതിരാ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തടഞ്ഞ യുവാക്കളെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത വ്യവസായി പിടിയില്‍. ഏറ്റുമാനൂര്‍ പെണ്‍വാണിഭക്കേസിലെ പ്രതിയായ ഇയാള്‍ അതിരമ്പുഴയില്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസിലെ പ്രതികള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ക്രിസ്മസ് ദിനത്തില്‍ രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഇയാള്‍ അതിനു ശേഷം ഒളിവിലായിരുന്നു. കുറവിലങ്ങാട് കുമ്മണ്ണൂര്‍ വട്ടുകളത്ത് സജയന് പോളി (ബിജു വട്ടമറ്റം -45)നെയാണ് ഗാന്ധിനഗര്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മൂന്നംഗ സംഘത്തെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ക്വട്ടേഷന്‍ നല്കിയ വ്യവസായിയെ തന്നെ ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടുത്തുരുത്തി മങ്ങാട്ട് സ്റ്റൈബിന്‍ ജോണ്‍ (23), ഏറ്റുമാനൂര്‍ മങ്ങാട്ട് ഇണ്ടത്തില്‍ ജിസ് തോമസ് (39), അതിരമ്പുഴ കാക്കടിയില്‍ ലിബിന് (32) എന്നിവരെയാണ് നേരത്തെ…
Read Moreകോട്ടയം നഗരത്തിലെ ഓട്ടോ സമരം തുടരുന്നു ; കളക്ടർ അയയുന്നില്ല; ഡ്രൈവർമാർ പ്രതിരോധത്തിൽ; ഉപവാസസമരം 14ന്
കോട്ടയം: നിലപാട് മയപ്പെടുത്താതെ കളക്ടർ ഉറച്ചു നിൽക്കുന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിരോധത്തിൽ. മീറ്റർ ഘടിപ്പിക്കുവാൻ സാവകാശം ലഭിക്കുകയാണെങ്കിൽ സമരം തീർത്ത് ഓട്ടോറിക്ഷകൾ ഇന്നു മുതൽ ഓടിത്തുടങ്ങുമെന്നാണു ഇന്നലെ വരെ ഡ്രൈവർമാർ പ്രതീക്ഷിച്ചത്. എന്നാൽ മീറ്റർ ഘടിപ്പിക്കാതെ മാർഗമില്ലെന്നു കളക്ടർ പി.കെ. സുധീർ ബാബു ചർച്ചയിൽ വ്യക്തമാക്കിയതോടെ ഇന്നും നാളെയും ഓട്ടോറിക്ഷ സമരം തുടരാൻ യൂണിയൻ നേതാക്കൾ തീരുമാനിച്ചു. വിവിധ യൂണിയനുകൾ യോഗം ചേർന്നു തുടർ നടപടികളെപ്പറ്റി ഇന്നു ചർച്ച നടത്തും. പണിമുടക്ക് തുടരണമോയെന്നും ഇന്നു തീരുമാനം എടുക്കും. ഓട്ടോറിക്ഷ തൊഴിലാളികളുടെ പണിമുടക്ക് അഞ്ചാം ദിവസത്തിലേക്കു കടന്നു. നഗരത്തിലെ പെർമിറ്റുള്ള ഭൂരിഭാഗം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. പഞ്ചായത്ത് പെർമിറ്റ് ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുമുണ്ട്. മീറ്റർ ഘടിപ്പിച്ചു ഓടുന്ന ഓട്ടോറിക്ഷകൾ ഇന്നലെ പലസ്ഥലത്തും തടഞ്ഞതായി ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിസങ്ങളായി തുടരുന്ന ഓട്ടോറിക്ഷ സമരം യാത്രക്കാരെ പോലെ ഡ്രൈവർമാർക്കും ബുദ്ധിമുട്ടായി.…
Read Moreജോസഫിനെപ്പോലെയൊരു നേതാവിനെ അത്ര പെട്ടെന്ന് തള്ളരുതെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉപദേശിച്ചതോടെ മാണിയ്ക്കും മകനും വീണ്ടു വിചാരം ! ജോസഫിനു കോട്ടയത്തു സീറ്റ് കൊടുക്കുന്നതിനെപ്പറ്റി ചര്‍ച്ച തുടങ്ങി…
കേരളാ കോണ്‍ഗ്രസിലെ സീറ്റു പ്രതിസന്ധി ഇന്നു തീര്‍ന്നേക്കുമെന്നു സൂചന. പി ജെ ജോസഫിനെ ഒപ്പം നിര്‍ത്തിയാകും കേരളാ കോണ്‍ഗ്രസ് മുന്നോട്ടു പോവുകയെന്ന ഉറപ്പ് കെ എം മാണി നല്‍കിക്കഴിഞ്ഞു. കോട്ടയത്ത് ജോസഫിനെ സ്ഥാനാര്‍ഥിയാക്കുകയും കേരളാ കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം ജോസ് കെ മാണിക്ക് നല്‍കുകയും ചെയ്യുന്ന തരത്തിലായിരിക്കും ഒത്തുതീര്‍പ്പെന്നാണ് സൂചന. യുപിഎ അധികാരത്തിലെത്തിയാല്‍ ജോസ് കെ മാണിക്ക് മന്ത്രി സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ചാണ് ജോസഫിന് സീറ്റ് നല്കാന് മാണിയുടെ സമ്മതം മൂളല്‍. ആരോഗ്യപ്രശ്നങ്ങളാല്‍ തീരുമാനം എടുക്കാനുള്ള അധികാരം ജോസ് കെ മാണിക്ക് നേരത്തെ തന്നെ മാണി നല്‍കിയിരുന്നു. ജോസഫിനെ തള്ളരുതെന്ന് നിരവധി പേരുടെ ഉപദേശത്തിനു ശേഷമാണ് ജോസ് കെ മാണി ഈ തീരുമാനത്തിലെത്തിയത്. പി ജെ ജോസഫിനെ കൈവിടരുതെന്ന ആവശ്യം കോണ്‍ഗ്രസാണ് ജോസ് കെ മാണിക്ക് മുന്നില്‍ പ്രധാനമായും വച്ചത്. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ പിളരുന്നത് യുഡിഎഫിന്റെ…
Read Moreഎസ്ഐയ്ക്ക് ഈ ഗതിയാണെങ്കില്‍ നീയൊക്കെ സാധാരണക്കാരെ ജീവിക്കാന്‍ അനുവദിക്കുമോടാ…കാറില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളുടെ കാര്‍ ഇടിച്ച് എസ്ഐയുടെ കൈയ്യൊടിഞ്ഞു
നാട്ടുകാരെ ഭീതിയിലാഴ്ത്തി അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ കാറിടിച്ച് എസ്ഐയുടെ ഇടതുകൈ ഒടിഞ്ഞു. കോടിമത നല്ലതില്പുതുപ്പറമ്പ് മുഹമ്മദ് ഷെരീഫ് (ഷാ-31), സുഹൃത്തുക്കളായ ഇല്ലിക്കല്‍ നൗഷാദ് മന്‍സില്‍ നിഷാദ് (29), വേളൂര്‍ വാഴേപ്പറമ്പ് പനയ്ക്കച്ചിറ അരുള്‍ മോഹന്‍ (23) എന്നിവരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ പിടിച്ചെടുത്തു. ഇന്നലെ രാത്രി എട്ടിന് തിരുവാതുക്കല്‍ ഭാഗത്ത് റോഡിലാണ് സംഭവം. ഷെരീഫും സുഹൃത്തുക്കളും സന്ധ്യമുതല്‍ റോഡില്‍ അപകടകരമായ രീതിയില്‍ കാറില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇതുവഴിയെത്തിയ മറ്റുവാഹനങ്ങള്‍ക്ക് ഭീഷണിയായി സംഘം മാറിയതോടെ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. എസ്ഐ ടോം മാത്യുവും 2 പോലീസുകാരും ജീപ്പിലെത്തിയതോടെ മുഹമ്മദ് ഷെരീഫും സുഹൃത്തുക്കളും വാഹനം അമിതവേഗത്തില്‍ ഓടിച്ചു കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ കാര്‍ ജീപ്പില്‍ രണ്ടു തവണ ഇടിപ്പിച്ചു. ഇവരെ തടയാനായി പുറത്തിറങ്ങിയ എസ്ഐയെ കാര്‍ തട്ടിവീഴ്ത്തിയതോടെയാണ് കയ്യൊടിഞ്ഞതെന്നു പൊലീസ് പറഞ്ഞു. പോലീസുകാര്‍ വെസ്റ്റ്…
Read Moreലൈംഗികമായി ഉപയോഗിച്ചത് 30ലേറെ സ്ത്രീകളെ ! ഉയര്‍ന്ന കുടുംബത്തില്‍ പെട്ടവരായതിനാല്‍ മാനഹാനി ഭയന്ന് പരാതി നല്കുന്നതില് നിന്ന് ഇരകള്‍ പിന്‍വലിയുന്നു; കോട്ടയത്തെ 24കാരന് വിചാരിച്ചതിലും വലിയ ഭീകരന്…
സ്കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും വലയില്‍ വീഴ്ത്തി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ യുവാവ് വിചാരിച്ചിരുന്നതിലും വലിയ ഭീകരനെന്ന് വിവരം. കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നത്.പക്ഷേ മാനഹാനി ഭയന്ന് പലരും പരാതി നല്കാന് മുമ്പോട്ടു വരാതിതിരിക്കുന്നത് പോലീസിനെ കുഴയ്ക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം കല്ലറ മറ്റം ജിത്തുഭവനില്‍ ജിന്‍സു എന്ന 24 കാരനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ ഇരകളില്‍ മുപ്പതിലേറെപേര്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഫേസ്ബുക്കിലൂടെ ഇരകളെ ആദ്യം പരിചയപ്പെടുന്നതാണ് രീതി. പിന്നീട് അവരെ പ്രണയത്തില്‍ വീഴ്ത്തി ചിത്രങ്ങളെടുക്കും. പിന്നീട് അതുവെച്ച് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഈ രംഗവും ഫോണില്‍ പകര്‍ത്തി അതുവെച്ച് തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്യും. സംഭവത്തില്‍ മൊഴി നല്കാന് ആരും മുമ്പോട്ടു വരാത്തതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെ ഇരകളുടെ കൂടുതല്‍ വിവരങ്ങള്‍…
Read Moreകോട്ടയത്തു നിന്നും കാണാതായ പൂച്ചയെ ഒരാഴ്ചയ്ക്കു ശേഷവും കണ്ടുകിട്ടിയില്ല; പ്രിയപ്പെട്ട പൂച്ചയുടെ വരവും കാത്ത് അധ്യാപികയായ ഉടമ…
ഓമനിച്ചു വളര്‍ത്തിയ ‘ടുക്കൂ’ പൂച്ചയെ തെരഞ്ഞ് അധ്യാപിക. പൂച്ചയെ കാണാതായതോടെ പത്രപ്പരസ്യം നല്കി കാത്തിരിക്കുകയാണ് കോട്ടയം നഗരത്തില്‍ താമസിക്കുന്ന അധ്യാപിക. അധ്യാപിക വളര്‍ത്തിയ ഓറഞ്ച് നിറത്തിലുള്ള നാടന്‍ പൂച്ചയെ കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. അഞ്ചു വര്‍ഷമായി ഇവര്‍ക്കൊപ്പമുള്ള പൂച്ചയുടെ ചെവിയില്‍ അണുബാധ അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ചൊവ്വാഴ്ച കുമാരനല്ലൂരിലുള്ള മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ എത്തിച്ചു. ഇവിടെ എത്തിയപ്പോള്‍ വാഹനങ്ങളുടെ ശബ്ദം കേട്ട് പേടിച്ച് അധ്യാപികയുടെ കയ്യില്‍നിന്നും പൂച്ച ചാടി ഓടുകയായിരുന്നു. പിന്നീട് ഇവര്‍ പൂച്ചയെ കണ്ടിട്ടില്ല. അധ്യാപിക ബുധനാഴ്ചയും കുമാരനല്ലൂരില്‍ പൂച്ചയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പത്രപ്പരസ്യം നല്‍കിയത്. ഓറഞ്ച് നിറത്തിലുള്ള പൂച്ചയെ കണ്ടുകിട്ടുന്നവര്‍ അറിയിച്ചാല്‍ തക്കതായ പ്രതിഫലം നല്‍കാമെന്നും പറയുന്നു. ‘ടുക്കൂ’ എന്ന പേരിലാണു പൂച്ചയെ വളര്‍ത്തിയിരുന്നത്. ഏറെ ഓമനിച്ചു വളര്‍ത്തിയ പൂച്ച ഉടന്‍തന്നെ തന്റെ അടുക്കല്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കഴിയുന്നത്. പൂച്ചയെ കണ്ടു കിട്ടുന്നവര്‍ ഈ…
Read More