നടി സണ്ണി ലിയോണി പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ മെഗാ ഫാഷന്‍ ഷോ വേദിയില്‍ വാക്കേറ്റവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടതോടെ നൂറോളം പൊലീസുകാരെത്തി പരിപാടി തടഞ്ഞു. നടത്തിപ്പുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘാടകരടക്കം എല്ലാവരെയും വേദിയില്‍നിന്നു പുറത്താക്കി. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിവന്ന ‘ഫാഷന്‍ റേയ്സ്വിന് യുവര്‍ പാഷന്’ ഡിസൈനര്‍ ഷോയും ‘ഗോള്‍ഡന്‍ റീല്‍സ് ഫിലിം അവാര്‍ഡ്സ്’ പരിപാടിയുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിപാടിയുടെ പ്രധാന നടത്തിപ്പുകാരായ പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് നടക്കാവ് സിഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ‘ഫാഷന്‍ റേയ്സ്വിന് യുവര്‍ പാഷന്’ പരിപാടിയ്ക്കായി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണിയും ചലച്ചിത്ര താരങ്ങളുമടക്കം അനേകം പേര് ആശംസകള്‍ നേരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പരിപാടിയുടെ പ്രചാരണാര്‍ഥം പങ്കുവച്ചിരുന്നു. ഫാഷന്‍ രംഗത്തു മുന്‍പരിചയമില്ലാത്ത കുട്ടികള്‍ക്കും പരിപാടിയില്‍…
Read MoreTag: kozhikkodu
കോഴിക്കോട്ട് ഫുട്ബോള്‍ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലില്‍ കാണാതായി ! തിരച്ചില്‍ തുടരുന്നു…
കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്ക്കിന് സമീപം രണ്ടു കുട്ടികളെ കടലില്‍ കാണാതായി. ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് അപകടം. ബോള്‍ എടുക്കുന്നതിനായി ഇവര്‍ കടലില്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസ്സന്, മുഹമ്മദ് ആദില്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്ബോള്‍ കളിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബോള്‍ പോയ സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് പേര് കടലില്‍ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതാണെന്നും ഇവര്‍ വ്യക്തമാക്കി. മറ്റ് രണ്ട് പേരെ കൈയ്യില്‍ കിട്ടിയെന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാള്‍ പറയുന്നത്. എന്നാല്‍ ഇവര്‍ പിന്നീട് തിരയില്‍പ്പെട്ട് പോവുകയായിരുന്നു. ഇവരില്‍ ഒരാള്‍ക്ക് നീന്തല്‍ അറിയില്ലെന്നും വിവരമുണ്ട്. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ നിലവില്‍ പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് അഗ്നിശമന സേനയും പോലീസും എത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കടലില്‍…
Read Moreഭാര്യയെ കണ്ണിറുക്കി കാണിച്ചത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചു ! രാത്രിയില്‍ നടന്ന ആക്രമണം വെളിപ്പെടുത്തി യുവാവ്…
ഞായറാഴ്ച രാത്രി കോഴിക്കോട് നഗരത്തില്‍ യുവദമ്പതികള്‍ക്കു നേരെ ആക്രമണം. ബൈക്കില്‍ പോകുകയായിരുന്ന തങ്ങളെ അഞ്ചംഗ സംഘം ആക്രമിച്ചെന്ന് ദമ്പതികള്‍ പറയുന്നു. ഇരിങ്ങാടന്‍പള്ളി സ്വദേശികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനമെന്നു അക്രമിക്കപ്പെട്ട അശ്വിന് മാധ്യമങ്ങളോടു പറഞ്ഞു. അശ്വിന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. ഭാര്യയും ഞാനും സിനിമ കണ്ട ശേഷം ഭക്ഷണം കഴിക്കാനായി നഗരത്തിലേക്കു പോകുകയായിരുന്നു. ഈ സമയത്തു രണ്ടു സ്കൂട്ടറുകളിലായി അഞ്ച് യുവാക്കള്‍ വന്നു. ഞങ്ങളെ കളിയാക്കുന്ന പോലെ അവര്‍ പാട്ടുപാടി. ഭാര്യയെ കണ്ണിറുക്കി കാണിച്ചപ്പോള്‍ ഞാന്‍ ചോദ്യം ചെയ്തു. അപ്പോള്‍ അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ എന്നെ വന്നു തല്ലി. മോശമായ വാക്കുകള്‍ ഉപയോഗിച്ചു ഞങ്ങളോടു കയര്‍ത്തു സംസാരിച്ചു. യാതൊരു പ്രകോപനവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്തിനാണ് മര്‍ദിച്ചതെന്നു ഇപ്പോഴും അറിയില്ല. മഴ പെയ്യുന്നതിനാല്‍ ഞങ്ങള്‍ക്കു ആക്രമണത്തിന്റെ വീഡിയോ എടുക്കാന്‍…
Read Moreപ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍ ! അഞ്ചാം ദിവസം മുങ്ങി; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളജില്‍…
പ്രവേശന യോഗ്യത നേടാത്ത പ്ലസ്ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍. നാലു ദിവസമാണ് പെണ്‍കുട്ടി ക്ലാസിലിരുന്നത്. നവംബര്‍ 29നാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചത്. 245 പേരാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇവരോടൊപ്പമാണ് പെണ്‍കുട്ടി കയറിക്കൂടിയത്. പ്രവേശന പരീക്ഷ യോഗ്യത പോലുമില്ലാത്ത പെണ്‍കുട്ടി ദിവസങ്ങളോളം ക്ലാസിലിരുന്നിട്ടും അധികൃതര്‍ അറിഞ്ഞില്ല. അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. അതേസമയം പ്രവേശന പട്ടികയില്‍ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ പ്ലസ്ടു വിദ്യര്‍ഥിനിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രന്‍സിപ്പലിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു ! മരണകാരണം ‘മരുന്ന് മാറി’ കുത്തിവച്ചതെന്ന് ബന്ധുക്കള്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധു (45)വാണ് മരിച്ചത്. എന്നാല്‍ യുവതിയുടെ മരണകാരണം മരുന്ന് മാറി കുത്തിവച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആദ്യം കാഷ്വാലിറ്റിയില്‍ കാണിച്ച സിന്ധുവിന്, ശക്തമായ പനിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്ത് 12-ാം വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഇന്നു രാവിലെ കുത്തിവയ്പ്പ് എടുത്തതിന് ശേഷം പള്‍സ് റേറ്റ് താഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് മരണം സംഭവിച്ചു. മരുന്ന് മാറി കുത്തിവെച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Read Moreപാലക്കാട്ട് മൂന്നു വയസുകാരന്റെ മുഖമടക്കം തെരുവുനായ കടിച്ചുമുറിച്ചു ! കോഴിക്കോട്ട് ആറാംക്ലാസ് വിദ്യാര്ഥിയ്ക്കെതിരേയും ആക്രമണം…
പത്തനംതിട്ട പെരുനാട്ടില്‍ 12കാരി അഭിരാമി പേവിഷബാധയേറ്റു മരിച്ചതിന്റെ നടുക്കം വിട്ടൊഴിയുന്നതിനു മുമ്പുതന്നെ പിഞ്ചുകുട്ടികള്‍ക്കു നേരെ വീണ്ടും തെരുവുനായ ആക്രമണം. അട്ടപ്പാടി ഷോളയൂരില്‍ മൂന്ന് വയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആകാശ് എന്ന മൂന്നുവയസുകാരനെ തെരുവുനായ ആക്രമിച്ചത്. തിരുവോണ ദിനത്തിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്തേക്ക് പാഞ്ഞെത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ആകാശ് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കോഴിക്കോട്ടെ ആറാംക്ലാസ് വിദ്യാര്‍ഥിയ്ക്കും തെരുവുനായയുടെ കടിയേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പില്‍ ജയന്റെ മകന് ജയസൂര്യ (12) നാണ് കടിയേറ്റത്. ഞായറാഴ്ച രാവിലെ 11ന് വിലങ്ങാട് പെട്രോള്‍ പമ്പിനു സമീപമാണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി…
Read Moreഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്നവര്‍ ! വഴിയോരക്കച്ചവടക്കാര്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങള്‍ അടിച്ചുമാറ്റി ആദായ വില്‍പ്പന നടത്തിയ സംഘം പിടിയില്‍…
തെരുവു കച്ചവടക്കാര്‍ വില്‍പ്പനയ്ക്കുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചു വച്ച തുണിത്തരങ്ങള്‍ മോഷ്ടിച്ച് ആദായ വില്‍പ്പന നടത്തിയ സംഘം പിടിയില്‍. കോഴിക്കോട് നഗരത്തിലാണ് സംഭവം. കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി, കായലം കറുത്തേടത്ത് അബ്ദുള്‍ കരിം.ടി.കെ ,തിരൂര്‍ കോട്ടത്തറ പൂക്കയോയ, ചേവായൂര്‍ മേലെ വാകേരി ഫൈസല്‍ കെ.പി. എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ബിജിത്ത് കെ.ടി, എ.എസ്.ഐ. മുഹമ്മദ്സബീര്, എസ്.സി.പി.ഒ. സജീവന്, സി.പി.ഒ ജിതേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടൗണ്‍ എസ്എച്ച്ഒ ഉമേഷ് എയുടെ നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ മോഷ്ടിച്ചെടുത്ത റെഡിമെയ്ഡ് തുണിത്തരങ്ങളുമായി വില്‍പ്പനയ്ക്കെത്തിയപ്പോഴാണ് സംഘത്തെ പോലീസ് പിടികൂടിയത്. കളവ് ചെയ്തെടുക്കുന്ന തുണിത്തരങ്ങള്‍ ആദായവിലക്ക് തെരുവോരങ്ങളില്‍ വില്‍പ്പന നടത്തി പണം സ്വരൂപിക്കുന്നതാണ് ഇവരുടെ രീതി. കൊവിഡ് കാലത്തെ ഇളവില്‍ ജയിലില്‍…
Read Moreബ്ലാക്ക്മാന് പോയതോടെ വന്നത് ‘ചാത്തന്’ ! കോഴിക്കോട്ടെ രാത്രികാല കല്ലേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്; മുമ്പും ഇത്തരത്തില്‍ ഇവിടെ ചാത്തനേറ് ഉണ്ടായിരുന്നതായി നാട്ടുകാര്‍…
കോവിഡ്ക്കാലത്ത് വൈറസ് ബാധയ്ക്കു പുറമേ കോഴിക്കോടിന്റെ സൈ്വര്യം കെടുത്തിയ കാര്യമായിരുന്നു ബ്ലാക്ക്മാന് ആക്രമണംം. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബ്ലാക്ക്മാന് വലിയ ശല്യമാണുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ചില മയക്കുമരുന്നു സംഘങ്ങളും ക്രിമിനലുകളും കുടുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോഴിക്കോടിനെ ബാധിച്ചിരിക്കുന്ന പ്രശ്നം ചാത്തനേറാണ്. പെരുമണ്ണ അമ്പിലോളിയിലാണ് വീടുകള്‍ക്കു നേരെ കല്ലേറുണ്ടാകുന്നത്. രണ്ടു മാസമായി ചാത്തനേറു തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി എട്ടിനു ശേഷമാണ് കല്ലേറ് തുടങ്ങുന്നത്. പുലര്‍ച്ചെ നാലു വരെ ഏതു നിമിഷവും കല്ലേറ് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം നടന്ന കല്ലേറില്‍ ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ വീടിനു നേരെ പതിവായി കല്ലേറുണ്ടാകാറുണ്ട്. അമ്പിലോളി കുഴിപ്പള്ളി സന്തോഷിന്റെ വീടിനു നേരെ ഏഴുതവണയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ സന്തോഷിനും പ്രായമുള്ള അമ്മയ്ക്കു പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന സംശയത്തിലാണ് പോലീസ്.
Read More‘സുഡാനി ഫ്രം നൈജീരിയ’ ! വ്യാജ പാസ്പോര്‍ട്ടുമായി പിടിയിലായതിനു പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്ബോളര് കോഴിക്കോട്ട് പിടിയില്‍…
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടിട്ടില്ലേ. നൈജീരിയയില്‍ നിന്നും ഫുട്ബോള്‍ കളിക്കാന്‍ കേരളത്തില്‍ എത്തുന്ന ചെറുപ്പക്കാരന്റെയും അവന്റെ സ്പോണ്‍സറിന്റെയും കഥയായിരുന്നു ആ ചിത്രം പറഞ്ഞത്. എന്നാല്‍ അത് സിനിമയായിരുന്നെങ്കില്‍ യഥാര്‍ഥ ജീവിതത്തിലെ ഒരു നൈജീരിയന്‍ ഫുട്ബോളറുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വ്യാജ പാസ്പോര്‍ട്ടുമായി പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്ബോളറാണ് ഇപ്പോള്‍ കോഴിക്കോട്ടു നിന്നും അറസ്റ്റിലായിരിക്കുന്നത്. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുര്‍ പോലീസാണ് കോഴിക്കോട്ടെത്തി റോയല്‍ ട്രാവല്‍സ് ടീം താരം ഒകെ ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ തന്നെ പ്രശസ്ത സെവന്‍സ് താരങ്ങളില്‍ ഒരാളാണ് യൂക്കോച്ചി. 2015-ലാണ് ഇമ്മാനുവല്‍ യൂക്കോച്ചി വ്യാജ പാസ്പോര്‍ട്ടുമായി നാഗ്പുറില്‍ അറസ്റ്റിലാകുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ട്രാവല്‍സ് ടീമില്‍…
Read Moreയുവതിയെ ഉപയോഗിച്ച് പണക്കാരായ ആളുകളെ വശീകരിക്കും ! പഞ്ചാരവാക്കുകള്‍ കേട്ടെത്തുന്നവരെ ഭീഷണിപ്പെടുത്തി വന്‍തുക തട്ടിയെടുക്കും; വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹണിട്രാപ്പ് സംഘം പിടിയിലായതിങ്ങനെ…
യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി കര്‍ണാടകത്തിലേക്ക് തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പേരാമ്പ്രയിലുള്ള സികെ അന്‍വറാണ് വയനാട് മാനന്തവാടി പോലീസിന്റെ പിടിയിലായത്. സ്ത്രീ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പണക്കാരായ ആളുകളെ സ്ത്രീ ഫോണ്‍ വിളിച്ച് വശീകരിക്കും പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടും. ഇതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലായിരുന്നു കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ സംഘം തട്ടിക്കൊണ്ട് പോയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി പിന്നീട് വ്യാപാരിയോട് വയനാട് മാനന്തവാടിയില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അവിടെ നിന്നും കര്‍ണാടകയിലെ ഒരു റിസോര്‍ട്ടിലെത്തിച്ചു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മോചനദ്രവ്യമായി 15 ലക്ഷം സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ മുഖേന 1.5…
Read More