ഞാനും ആ വഴിക്കാ…വഴി ചോദിച്ച അപരിചിതന്‍ യുവാവിനെ തലക്കടിച്ചു മയക്കി; പിന്നെ ഹോട്ടലില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; കോഴിക്കോട്ട് നടന്നത് ഇതൊക്കെ…

കോഴിക്കോട്: ഗവേഷക വിദ്യാര്‍ഥിയായ യുവാവിനെതിരേ പീഡനശ്രമം. ആല്‍ബിന്‍ കിഷോരിയെന്ന യുവാവാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ പീഡനം നേരിട്ടത്. വെള്ളിയാഴ്ച രാത്രി ആല്‍ബിന്‍ അപരിചിതനോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചു. താനും ആ വഴിയാണെന്ന പറഞ്ഞയാള്‍ യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടു പോവുകയായിരുന്നു. സ്റ്റേഷന്‍ കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെയായതോടെ ആല്‍ബിന്‍ ബഹളം വെച്ചതോടെ ഇയാള്‍ യുവാവിനെ തലക്കടിച്ച് അര്‍ധബോധാവസ്ഥയിലാക്കി. തലയ്ക്ക് പരിക്കേറ്റ ഇയാളെ ഹോട്ടലിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാനും ശ്രമിച്ചെന്ന് ആല്‍ബിന്‍ പറയുന്നു. ഹോട്ടലില്‍ നിന്നും പുലര്‍ച്ചെയോടെയാണ് ആല്‍ബിന്‍ രക്ഷപ്പെട്ടത്. അക്രമത്തില്‍ പരിക്കേറ്റ ആല്‍ബിന്‍ ഭിന്നലിംഗക്കാരനായ സുഹൃത്തിനൊപ്പം രാവിലെ അഞ്ചുമണിയ്ക്ക് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് സ്വീകരിക്കാന്‍ തയ്യാറായില്ല. ഇങ്ങനെയുള്ളവരുടെ കൂടെ നടക്കുന്നതിനാലാണ് നിനക്ക് ഇത് നേരിടേണ്ടി വന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. തുടര്‍ന്ന് 12 മണിയോളം ഇവരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. പിന്നീട് മെഡിക്കല്‍…

Read More

ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളെ പിടിച്ചു സ്റ്റേഷനില്‍ കൊണ്ടുപോയി; വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നു ഒരു പെണ്‍കുട്ടി പറഞ്ഞതോടെ ‘സദാചാരപോലീസ്’ വെട്ടിലായി; കോഴിക്കോട് ടൗണ്‍ പോലീസ് പുലിവാല്‍ പിടിച്ചത് ഇങ്ങനെ…

കോഴിക്കോട്: സദാചാരപ്പോലീസ് ആകുന്നവരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുമ്പോള്‍ യഥാര്‍ഥ പോലീസ് തന്നെ സദാചാരപ്പോലീസ് ചമഞ്ഞാലോ ?.കോഴിക്കോട് ടൗണ്‍ പോലീസാണ് സദാചാരപോലീസ് ചമഞ്ഞ് പുലിവാല്‍ പിടിച്ചത്. ഒടുക്കം വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നു പെണ്‍കുട്ടികള്‍ പറഞ്ഞതോടെ പോലീസ് വെട്ടിലായി. ഒടുവില്‍ കോടതിയിലെത്തിച്ച് തലയൂരാനും ശ്രമം. ഇന്നലെ വൈകുന്നേരം നാലുമണിമുതല്‍ കോഴിക്കോട് ടൗണ്‍ എസ് ഐ യുടെ നിര്‍ദേശപ്രകാരം വുമണ്‍സ് പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവച്ചിരുന്ന പെണ്‍കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും . പോലീസ് പെണ്‍കുട്ടികളോട് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെങ്കിലും പെണ്‍കുട്ടികളിലൊരാള്‍ നല്‍കിയ മേല്‍വിലാസം തെറ്റാണെന്നു ബോധ്യമായതിനെത്തുടര്‍ന്ന് ‘അമ്മ വന്നാല്‍ വിട്ടയക്കാം എന്ന നിലപാടിലെത്തുകയായിരുന്നു. പക്ഷെ പെണ്‍കുട്ടി അതിനു തയ്യാറായില്ല തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ ഇപ്പോള്‍ പോലീസ് തിരക്കിട്ട നീക്കം നടത്തുന്നത്. പെണ്‍കുട്ടികള്‍ കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഭക്ഷണം ലഭിക്കുന്നതില്‍ താമസം നേരിട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ ബഹളം കൂട്ടുകയായിരുന്നു.…

Read More

ഇടനെഞ്ചു പൊട്ടി മോളിയുടെ കരച്ചില്‍; മൂന്നു മക്കളെയും കൊണ്ട് ഞാന്‍ എന്തു ചെയ്യും; ജോയിയുടെ കുടുംബത്തിന്റെ അവസ്ഥയില്‍ മനംനൊന്ത് മലയാളക്കര…

വില്ലേജ് ഓഫീസിന്റെ ഉത്തരത്തില്‍ പൊലിഞ്ഞത് അവരുടെ പ്രതീക്ഷയായിരുന്നു. മൂന്നു പെങ്കുഞ്ഞുങ്ങളെയും കൊണ്ട് ഞാന്‍ ഇനി എന്തു ചെയ്യും എന്ന് മോളി ചോദിക്കുമ്പോള്‍ മലയാളികളുടെ നെഞ്ചു വിങ്ങുകയാണ്. ‘ഞങ്ങള്‍ക്കു പോയി അവര്‍ക്ക് എന്നാ പോകാനാ’ ഗവണ്‍മെന്റിന്റെ ശമ്പളം വാങ്ങിക്കുന്ന മനുഷ്യര്‍. നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്‍ഷകന്‍ കോഴിക്കോട് ചക്കിട്ടാംപാറയിയെ കാവില്‍പുരയിടം വീട്ടില്‍ ജോയിയുടെ ഭാര്യ മോളിയുടെ ചോദ്യം മനസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കു നേരെയാണ്. ”പല രോഗങ്ങളുടെയും അടിമയായിരുന്നു ആ മനുഷ്യന്‍. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിറകെ നടക്കുന്നു. എല്ലാ രേഖയുമുണ്ട് സ്ഥലത്തിന്. എന്നു ചെന്നാലും ഒരു മാസം കഴിഞ്ഞ് വരാന്‍ പറയും. ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ കത്ത് കൊടുത്തു. ഇടയ്ക്ക് ഞാനും പോകുമായിരുന്നു. നിങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തു തരാന്‍ ഞാന്‍ കാലുപിടിച്ചു പറഞ്ഞു. ഇന്നലെ പനിച്ചു കിടന്നതു…

Read More