പ്രായം കുറച്ച് പറഞ്ഞ് തന്നെ പറ്റിച്ചുവെന്ന് ആരോപിച്ച് ലിവ് ഇന്‍ പങ്കാളിയായ യുവതിയ്ക്കെതിരേ പ്രവാസി കോടതിയില്‍. ഇരുപതു വയസ്സ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണംം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസ്സാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡിലും ഡ്രൈവിങ് ലൈസന്‍സിലും ഇതേ പ്രായമാണ്. എന്നാല്‍ അവിചാരിതമായി പാസ്പോര്‍ട്ട് കണ്ടപ്പോഴാണ് പങ്കാളിയ്ക്ക് ഇരുപതു വയസ്സു കൂടുതലുണ്ടെന്നു മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിംഗ് ലൈസന്‍സിലും തിരിമറി നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമാവുന്നതെന്ന് പോലീസ് പറഞ്ഞു. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. യുവതി തലശ്ശേരി കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം…
Read MoreTag: kozhikode
കോഴിക്കോട്ട് 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി പാരലല്‍ കോളജ് അധ്യാപകന് ! സംഭവം പുറത്തറിഞ്ഞത് കുട്ടിയെ അന്വേഷിച്ച് അമ്മ എത്തിയപ്പോള്‍…
പന്ത്രണ്ടു വയസുള്ള ബാലനെ നിരന്തരം പ്രകൃതിവിരുദ്ധമായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പാരലല്‍ കോളജ് അധ്യാപകന് പിടിയില്‍. കോഴിക്കോട് താമരശ്ശേരി പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന് കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്. സ്ഥാപനത്തിലെത്തിയ 12കാരനെ കോളേജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്കി. പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.
Read More