കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നാലു വയസുകാരിയുടെ കുടുംബത്തെ സ്വാധീനിച്ച് കേസ് ദുർബലമാക്കാൻ ശ്രമം. പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഡോക്ടർക്ക് അനുകൂല നിലപാട് സ്വീകരിക്കാനുള്ള സമ്മർദമാണു കുട്ടിയുടെ കുടുംബത്തിനുമേലുള്ളത്. ഡോക്ടർക്ക് അനുകൂലമായി സംസാരിക്കാൻ തങ്ങൾക്കു കടുത്ത സമ്മർദമുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. സമ്മർദങ്ങൾക്കു വഴങ്ങില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി. കുട്ടിയുടെ കൈയിലെ ആറാം വിരൽ നീക്കുന്നതിനു പകരം നാവിലാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കാതെയോ അവരുടെ സമ്മതപത്രം വാങ്ങാതെയോ ആണ് നാവിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോ. ബിജോണ്‍ ജോണ്‍സനെതിരേ മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമാണു മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ഡോ. ബിജോണിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ…
Read MoreTag: kozhikode medical college
കൈക്ക് ചെയ്യേണ്ട ഓപ്പറേഷൻ നാവിൽ ചെയ്തു; മാപ്പ് പറഞ്ഞ് ഡോക്ടറുടെ കുറ്റസമ്മതം; സൂപ്രണ്ടിന്റെ വിശദീകരണം നടക്കുന്നത്; കോഴിക്കോട് മെഡിക്കൽ കോളജ് വീണ്ടും വിവാദത്തിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ. കൈക്ക് ശസ്ത്രക്രിയനടത്താൻ എത്തിയ നാലു വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. കൈയിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് കുട്ടിക്ക് നടത്തേണ്ടിയിരുന്നത്. ഇതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്രതിഷേധമുണ്ടായതോടെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു. അതേസമയം, കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. നേരത്തേ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന സ്ത്രീ ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുന്നതിനിടെയാണ് മെഡിക്കല്‍ കോളജിനെതിരേ വീണ്ടും പരാതി ഉയരുന്നത്.
Read Moreവയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; ഡോക്ടര്‍മാരെയും നഴ്സുമാരെയും ചോദ്യംചെയ്യുന്നു;അറസ്റ്റിനു സാധ്യത
കോഴിക്കോട്:പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികള്‍ ചോദ്യംചെയ്യലിന് പോലീസിന് മുന്നില്‍ ഹാജരായി. സംഭവസമയത്ത് മെഡിക്കൽ കോളജ് വിഭാഗം അസി. പ്രഫസറായിരുന്ന ഡോ. സി.കെ. രമേശൻ, പി.ജി. ഡോക്ടറായിരുന്ന ഡോ. എം.ഷഹന, നഴ്സുമാരായ എം.രഹ്ന, കെ.ജി. മഞ്ജു എന്നിവരാണ് മെഡിക്കൽകോളജ് എസിപി എ.സുദർശനന്റെ ഓഫീസിൽ ചോദ്യംചെയ്യലിന് ഇന്ന് രാവിലെ ഒമ്പതരയോടെ ഹാജരായത്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് നീങ്ങും. അതേസമയം പ്രതികള്‍ മുന്‍ കൂര് ജാമ്യത്തിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്് കുന്നമംഗലം കോടതിയിൽ പോലീസ് പ്രതിപ്പട്ടിക സമർപ്പിച്ചത്.
Read Moreവയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ സംഭവം; ഡോക്ടർമാരുടെ അറസ്റ്റിനു സാധ്യത
സ്വന്തം ലേഖകന്‍കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസ്ത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ , നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് ആലോചന. നിയമവിദഗ്ധരുടെ കൂടി അഭിപ്രായം തേടിയിട്ടാകും നടപടി. എംആര്‍ഐ സ്കാനിംഗ് മെഷീന് കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗിൽ ശരീരത്തില്‍ ലോഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. അതേസമയം, ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശകമ്മീഷന് രംഗത്തെത്തി. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പോലീസില്‍ നിന്ന് വീണ്ടും റിപ്പോർട്ട് തേടിയതായി മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥ് അറിയിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടും പോലീസിന്റെ കണ്ടെത്തലും പരിശോധിക്കുമെന്നും മനുഷ്യവകാശ…
Read Moreവയറ്റില്‍ കത്രിക; രണ്ടു ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും എതിരേ കേസിനു സാധ്യത
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ ഹര്‍ഷിന എന്ന യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാര്‍ക്കും രണ്ടു നഴ്സുമാര്ക്കുമെതിരേ കേസെടുക്കുന്ന കാര്യം പോലീസ് സജീവമായി പരിഗണിക്കുന്നു. രണ്ട് പിജി ഡോക്ടര്‍മാര്‍, രണ്ടു നഴ്സുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ആലോചന. എച്ച്ഒഡിക്കെതിരേയും കേസിനു സാധ്യതയുണ്ട്. ചികില്‍സയില്‍ പിഴവ് സംഭവിച്ചത് മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് അസി. കമ്മീഷണര്‍ കെ. സുദര്ശന് പറഞ്ഞു. സമരത്തിന് 90 ദിവസം തികയുന്ന നാളെ മെഡിക്കല്‍ കോളജില്‍ പ്രതീകാത്മക കത്രിക സമര്‍പ്പണം നടത്താന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. ഹര്‍ഷിനയുടെ മൂന്നാമത്തെ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരേയാണ് നടപടി. നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ടിനെ കേസില്‍നിന്ന് ഒഴിവാക്കിയേക്കും.
Read Moreകത്രികയ്ക്ക് ഉടമയായി..! ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിൽ തന്നെ; പോലീസ് റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017-ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നു.മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പോലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും നിർദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും. 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയവേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ…
Read Moreകത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ബലിപ്പെരുന്നാളിന് സമരപ്പന്തലില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കും; നാളെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച്
കോഴിക്കോട്: വയറ്റില്‍ കത്രികയുമായി അഞ്ചുവര്‍ഷം ദുരിതമനുഭവിച്ച ഹര്‍ഷിന മെഡിക്കല്‍ കോളജ് ആശുപത്രിക്കുമുന്നില്‍ നടത്തുന്ന സമരം 36 ദിവസം പിന്നിടുന്നു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, കത്രികയുടെ ഉറവിടം കണ്ടെത്തുക, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുക, കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഹര്‍ഷിനയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തിന് മാവൂര്‍ റോഡ് ജംഗ്ഷനില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പ്രസംഗിക്കും. നീതി കിട്ടുംവരെ എന്തു സഹനം സഹിച്ചും സമര രംഗത്ത് ഉറച്ചുനില്ക്കുമെന്നു ഹർഷിന പറഞ്ഞു. ബലിപ്പെരുന്നാള്‍ ദിനത്തില്‍ സമരപ്പന്തലില്‍ കഞ്ഞിവച്ച് പ്രതിഷേധിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം സംബന്ധിച്ച് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍…
Read Moreപാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; സാരമായ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍…
മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോടാണ് സംഭവം. പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ റെയില്‍വേ കരാര്‍ ജീവനക്കാരന് ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഫാരിസ് രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റിയല്‍മി ഫോണിന്റെ ബാറ്ററിയുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത്. കാലിന് സാരമായി പൊള്ളലേറ്റ ഫാരിസ് റഹ്മാന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Read More‘ജോലി കളയും’..! കോഴിക്കോട് മെഡിക്കല്‍ കോളജ് പീഡനം: അതിജീവിതയെ അനുകൂലിച്ച നഴ്സിംഗ് ഓഫീസർക്കു ഭീഷണി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരന് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഭരണാനുകൂല സംഘടനാ നേതാക്കൾ രംഗത്ത്. പീഡനവിഷയത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി നിലപാടെടുത്ത വാര്‍ഡിലെ നഴ്സിംഗ് ഓഫീസറുടെ ജോലി കളയുമെന്നു ഭരണാനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ വച്ചു ചീഫ് നഴ്സിംഗ് ഓഫീസറുടെയും നഴ്സിംഗ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്ന് ആശുപത്രി സൂപ്രണ്ടിനു നല്കിയ പരാതിയില്‍ നഴ്സിംഗ് ഓഫീസര്‍ പറയുന്നു. ജോലിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ഇവര്‍ക്കുനേരേ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപവും നടക്കുന്നുണ്ട്.പരാതി പോലീസിനു കൊടുക്കുന്നതിന്റെ മുന്നോടിയായി പ്രന്‍സിപ്പലിനു കൈമാറി. അതിജീവിതയുടെ മൊഴിമാറ്റിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരേ നടപടി വന്നതിനു പിന്നാലെയാണു പുതിയ സംഭവങ്ങൾ. നീതിക്കുവേണ്ടി നിലക്കൊണ്ട ജീവനക്കാര്‍ക്ക് ഓഫീസില്‍ ജോലി ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ സമ്മര്‍ദം മുറുകുകയാണ്. പ്രതിയായ മെഡിക്കല്‍ കോളജ് ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര…
Read Moreമെഡിക്കൽ കോളജ് പീഡനം: മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരിക്കെതിരേ പോലീസ് കേസ്
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചതിനു പിരിച്ചുവിട്ട താത്കാലിക ജീവനക്കാരി ദീപയ്ക്കെതിരേ ഇന്ന് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തേക്കും. ഇവരുടെ മൊഴി ഒന്നുകൂടി രേഖപ്പെടുത്തിയശേഷമായിരുക്കും നടപടി. ഇവര്‍ അതിജീവിതയുമായി സംസാരിച്ചതിനുള്ള തെളിവും സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെയാണു പ്രധാനമായും മൊഴിമാറ്റാന്‍ നിയോഗിച്ചതെന്നാണ് പോലീസ് നല്കുന്ന വിവരം.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയാണു പീഡിപ്പിക്കപ്പെട്ടത്. ഈ കേസിലെ പ്രധാന പ്രതിയായ ആശുപത്രി ജീവനക്കാരന് പ്രതി വടകര സ്വദേശി കെ. ശശീന്ദ്രന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളെ രക്ഷപ്പെടുത്താന്‍ യുവതിയുടെ മൊഴി മാറ്റാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയിട്ടുള്ളത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട നഴ്സിംഗ് അസിസ്റ്റന്റ് അടക്കം അഞ്ചു പേര്‍ക്കെതിരേ കഴിഞ്ഞ ദിവസം തന്നെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചു എന്നിവയാണു കുറ്റങ്ങള്‍. പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദം…
Read More