കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിച്ച് പോലീസ്. കുറ്റകൃത്യമൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രക്ഷിതാക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തി പെണ്‍കുട്ടി പോലീസിനോട് മാപ്പ് പറഞ്ഞതോടെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് പോലീസ് കണ്ടെത്തി. നീറ്റ് പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തില്‍ പെണ്‍കുട്ടിയും കുടുംബവും ഗോവയിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. ഇവിടെവച്ച് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്നാണ് മനസിലായത്. ഇത് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. പെണ്‍കുട്ടിക്ക് അനുമോദനങ്ങള്‍ നേര്‍ന്ന് നാട്ടില്‍ ഫ്ലക്സ് ബോര്‍ഡുകളും ഉയര്‍ന്നു. പിന്നീട് നാട്ടിലെത്തി ഫലം പരിശോധിച്ചപ്പോഴാണ് ആദ്യം ഫലം പരിശോധിപ്പപ്പോള് പിഴവ് വന്നെന്ന് വ്യക്തമായത്. ഇതോടെ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി ക്ലാസിലെത്തുകയായിരുന്നു. ഇവിടെയെത്തി സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്ക്കയച്ചെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍…
Read MoreTag: kozhikode medical college
കത്രിക വയറ്റിലെങ്കിൽ റിപ്പോർട്ട് ഫയലിലും കുടുങ്ങി..! വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ യുവതി; കത്രികയും മന്ത്രിയും വീണ്ടും ചർച്ചയാകുമ്പോൾ…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വെളിച്ചം കാണാതെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്. രോഗിയില്‍ നിന്ന് തെളിവെടുത്ത് രണ്ട് മാസമായിട്ടും തുടര്‍നടപടിയുണ്ടായിട്ടില്ല. മന്ത്രിയെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫോണില്‍ ലഭിച്ചില്ലെന്ന് പരാതിക്കാരിയായ ഹര്‍ഷീന പറഞ്ഞു. നിലവില്‍ ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് ഹര്‍ഷീന വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിയില്‍ നിന്ന് മറുപടി ലഭിച്ച ശേഷമേ ഇനി ആശുപത്രിയില്‍നിന്ന് മടങ്ങൂവെന്ന് യുവതി പ്രതികരിച്ചു. കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയാണ്, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞയിടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യ മന്ത്രിക്ക് കുടുംബം പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Moreവനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം ആണധികാരവ്യവസ്ഥയുടെ ഭാഗം; പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈക്കോടതി
കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ കോടതിയുടെ രൂക്ഷവിമർശനം. വനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം ആണധികാരവ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി. ഇത്തരം നടപടികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി . രാത്രി നിയന്ത്രണത്തിന്റെ കാരണം അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ആണധികാരവ്യവസ്ഥയുടെ ഭാഗമാണ് ഇത്തരം നിയന്ത്രണമെന്നും കോടതി പറഞ്ഞു. ഹോസ്റ്റലില്‍ രാത്രി പത്തു മണിക്കുശേഷവും തിരികെ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്നപരിഹാരത്തിനായി വിളിച്ചുചേര്‍ത്ത പിടിഎ മീറ്റിങ്ങിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണിത്. രാത്രി പത്തുമണിയാണ് ഹോസ്റ്റലില്‍ തിരിച്ചുകയറാന്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം. ഇത് നീട്ടണമെന്നും ആണ്‍കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കും വേണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. സര്‍ക്കാര്‍ കോളജുകളുടെ പൊതുചട്ടമാണ് നടപ്പാക്കുന്നതെന്നാണ് കോളജ് അധികൃതരുടെ വാദം. ഇക്കാര്യത്തില്‍ ചട്ടം തന്നെ…
Read Moreമെഡിക്കല്‍ കോളജില്‍ യുവതി മരിച്ച സംഭവം; മരുന്ന് മാറി കുത്തിവച്ചോ? പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകം; വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടിലുറച്ച് അധികൃതര്‍
സ്വന്തം ലേഖകന്‍കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. അതേസമയം തങ്ങള്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍.മരുന്ന് മാറി കുത്തിവച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചത്. ടെസ്റ്റ് ഡോസ് എടുത്ത ശേഷമാണ് യുവതിക്ക് ഇന്ജക്ഷന് നല്‍കിയത്.ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് മാറിയിട്ടില്ലെന്നും ക്രിസ്റ്റലിന് പെനിസിലിന് എന്ന മരുന്നാണ് കുത്തിവച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി.കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് സിന്ധു മരിച്ചതെന്ന് കാണിച്ച് ഭര്‍ത്താവ് രഘു ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. വലിയ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ആശുപത്രിയില്‍ നിന്ന് മടങ്ങാനിരുന്ന യുവതിക്കാണ് മരണം സംഭവിച്ചത്. നഴ്സിനു പറ്റിയ പിഴവാണിതെന്നാണ് ആരോപണം. നഴ്സ് തുടര്‍ച്ചയായി രണ്ട് ഇന്ജക്ഷന് നല്‍കിയെന്നും അതു കഴിഞ്ഞയുടന്‍ യുവതിയുടെ ശരീരം തളരുകയുമായിരുന്നുവെന്നാണ്…
Read Moreമെഡിക്കല്‍ കോളജ് ആക്രമണം: ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി;പോലീസ് നരനായാട്ട് നടത്തുകയാണെന്ന് സിപിഎം
കോഴിക്കോട്: മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 11 പ്രതികളുള്ള കേസിൽ അഞ്ച് പേർ മാത്രമാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് കെ.അരുണ്‍, പ്രാദേശിക നേതാക്കളായ എം.കെ.അശ്വിന്, കെ.രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് പിടിയിലായത്. എന്നാല്‍ സംഭവങ്ങളുടെ പേരില്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ട് നടത്തുന്നു എന്നാണ് സിപിഎം ഭാഷ്യം.
Read Moreഒടിഞ്ഞ കൈയിലെ അസ്ഥികൾ യോജിപ്പിച്ചത് സ്ഥാനം തെറ്റി; രണ്ടര വയസുകാരിയുടെ ചികിത്സയില്‍ മെഡിക്കല്‍ കോളജിനു വീഴ്ച; വേദന സഹിച്ച് ശിവന്യ; പരാതിയുമായി ബന്ധുക്കൾ
രാജപുരം: കൈയൊടിഞ്ഞ രണ്ടര വയസുകാരിക്ക് കൃത്യമായ ചികിത്സ നല്കുന്നതില് പരിയാരം ഗവ. മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചതായി കുടുംബാംഗങ്ങളുടെ പരാതി. കൂരാമ്പിക്കോല് പടിമരുതില്‍ താമസിക്കുന്ന രാജേഷിന്റെ മകള്‍ ശിവന്യയ്ക്കാണ് ചികിത്സാ പിഴവുമൂലം വലതുകൈയ്ക്ക് വൈകല്യവും കടുത്ത വേദനയും സഹിക്കേണ്ടിവന്നതെന്ന് പിതാവ് രാജേഷ്, എം. ഭാസ്കരന്, പി.കെ. രാഘവന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്രിസ്മസ് ദിവസം രാത്രി കളിക്കുന്നതിനിടെ വീണ കുട്ടിയെ വലതുകൈ ഒടിഞ്ഞുതൂങ്ങിയ നിലയില്‍ അടുത്തുള്ള പൂടംകല്ല് താലൂക്ക് ആശുപത്രിയിലാണ് ആദ്യമത്തിച്ചത്. അവിടെ എക്സ്റേ സംവിധാനമില്ലാത്തതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തപ്പോള്‍ പരിക്ക് ഗുരുതരമായതിനാല്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശം നല്കി. അവിടെവച്ച് ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ് ഇടുകയും സര്ജന് വന്നിട്ട് തുടര്‍ ചികിത്സ നല്‍കുന്നതിനായി കുട്ടിയെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ഡിസംബര്‍ 30 ന് ഉച്ചയോടെ…
Read More‘പോലീസ് യൂണിഫോമില്‍’ സെക്യൂരിറ്റി ജീവനക്കാരുടെ വിളയാട്ടം; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയോട് സെക്യൂരി ജീവനക്കാരൻ ചെയ്തത്
കോഴിക്കോട് : തിരുവനന്തപുരത്ത് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ വളഞ്ഞിട്ട് ആക്രമിച്ചതിന് പിന്നാലെ കോഴിക്കോടും സുരക്ഷാ ജീവനക്കാരുടെ അധിക്ഷേപം. കോഴിക്കോട് മെഡിക്കല്‍കോളജിലെ അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാരി പോലീസില്‍ പരാതി നല്കി. ഇന്നലെയാണ് പരാതിക്കടിസ്ഥാനമായ സംഭവം. കോഴിക്കോട് സ്വദേശിയും കോടതി ജീവനക്കാരിയുമായി സ്ത്രീയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ മെഡിക്കല്‍കോളജ് പോലീസില്‍ പരാതിയുമായെത്തിയത്. വിവരങ്ങള്‍ പോലീസ് മുമ്പാകെ വെളിപ്പെടുത്തിയ സ്ത്രീ സാക്ഷികളെ കൂടി ഉള്‍പ്പെടുത്തി രേഖാമൂലം പരാതി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗിക്ക് കൂട്ടിരിക്കാനെത്തിയപ്പോള് ജീവനക്കാരിയോട് ഗേറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാര്‍ മോശമായി പെരുമാറുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരേ സമാനമായ രീതിയിലുള്ള പരാതികള്‍ ലഭിക്കാറുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാര്‍ രോഗിയുടെ സമീപത്തുണ്ടാവുമ്പോള് പരിചരണത്തിന് അസൗകര്യമുണ്ടാവും. കോവിഡുള്‍പ്പെടെയുള്ള മഹാമാരികളുടെ കാലത്ത് രോഗം പടരാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയുമാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും രോഗികള്‍ക്കാണ്…
Read Moreകോഴിക്കോട് മെഡിക്കല്‍കോളജില്‍ ചികിത്സാ ഉപകരണങ്ങളുടെ വിതരണം നിലച്ചു ; വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് രണ്ടര കോടി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള ചികിത്സാഉപകരണങ്ങളുടെ വിതരണം നിലച്ചു. കഴിഞ്ഞ ഒരു മാസമായി ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തിര വിഭാഗമായ ഇന്റര്‍വന്‍ഷന്‍ റേഡിയോളജിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇതോടെ രക്തകുഴലുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും മുടങ്ങി. ഇതോടെ ആയിരത്തോളം രോഗികളാണ് ചികിത്സ ലഭിക്കാതെ മടങ്ങുന്നത് . തലച്ചോര്‍, കരള്‍, ഹൃദയം, ഗര്‍ഭപാത്രം എന്നിവിടങ്ങളിലേ രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കാണ് കുറഞ്ഞ ചെലവില്‍ ഇവിടെ നിന്ന് ചികിത്സ ലഭിക്കുന്നത് . കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഈ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. കോഴിക്കോട് കൂടാതെ തിരുവനന്തപുരം ശ്രീചിത്രയില്‍ മാത്രമാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള ആയിരക്കണക്കിന് രോഗികളാണ് രക്തക്കുഴലുകളിലെ പ്രശ്നവുമായി ഇവിടെ എത്തുന്നത് .എന്നാല്‍ ചികിത്സക്കാവശ്യമായ സ്റ്റെന്റ്്, കത്തീറ്റര്‍, വയര്‍, ബലൂണ്‍, ബ്ലീഡിംഗ് തടയാനുള്ള ഉപകരണങ്ങള്‍ എന്നിവ ഇല്ലാത്തതിനാല്‍ രോഗികളെ മടക്കി അയക്കുകയാണ്.…
Read More