മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. കോഴിക്കോടാണ് സംഭവം. പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ റെയില്‍വേ കരാര്‍ ജീവനക്കാരന് ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഫാരിസ് രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ റിയല്‍മി ഫോണിന്റെ ബാറ്ററിയുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത്. കാലിന് സാരമായി പൊള്ളലേറ്റ ഫാരിസ് റഹ്മാന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Read MoreTag: kozhikodu
മറ്റുള്ളവരുടെ മുമ്പില്‍ ഭാര്യഭര്ത്താക്കന്മാരായി ഗംഭീര പ്രകടനം!…കൈയ്യില്‍ പൊതിയുമായി കോഴിക്കോട്ട് അങ്ങോളമിങ്ങോളം കറക്കവും;സംശയം തോന്നിയ പോലീസ് യുവതിയെ പൊക്കിയപ്പോള്‍ പുറത്തു വന്നത് കണ്ണുതള്ളിക്കുന്ന കാര്യങ്ങള്‍…
ഭാര്യാഭര്ത്താക്കന്മാരായി അഭിനയിച്ച് സുഗമമായി കഞ്ചാവ് വില്‍പ്പന നടത്തിയ യുവതി പിടിയില്‍. കൂട്ടാളി ഒളിവിലാണ്. തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കോഴിക്കോട്ട് എത്തിക്കുന്നത്. ഭാര്യാ ഭര്ത്താക്കന്മാരായി അഭിനയിച്ചാണ് കഞ്ചാവ് കടത്താറുള്ളത്. ഇങ്ങനെ കടത്തി കൊണ്ട് വരുന്ന കഞ്ചാവ് ജംഷീന സ്വന്തം വീട്ടില്‍ സൂക്ഷിക്കാറാണ് പതിവ്. തുടര്‍ന്ന് പല തവണകളായി സലീമിന് എത്തിച്ച് കൊടുക്കും. ഇങ്ങനെ ശേഷം സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്. കോഴിക്കോട് സ്കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായാണ് യുവതി കോഴിക്കോട്ട് പിടിയിലാകുന്നത്.രഹസ്യ വിവരത്തെ തുടര്‍ന്ന് ഫറൂഖ് റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഫറൂഖ് സ്വദേശി ജംഷീന കുടുങ്ങിയത്. മുമ്പും പ്രധാന ഏജന്റായ ഫറൂഖ് സ്വദേശി സലീമുമായി ചേര്‍ന്ന് പലതവണ ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് യുവതി പോലീസിന് മൊഴി നല്കി. സലിമാണ് ചെറിയ പൊതികളാക്കി കോഴിക്കോട് ജില്ലയിലെ വിവിധ…
Read Moreനൂതന സാങ്കേതിക വിദ്യയുപയോഗിച്ച് കോഴിക്കോട് എടിഎമ്മില്‍ നിന്നും ഒന്നര ലക്ഷം തട്ടിയത് ഏഴാം ക്ലാസുകാരനും നാലാംക്ലാസുകാരനും; തട്ടിപ്പ് ഇങ്ങനെ…
കോഴിക്കോട്: എടിഎമ്മില്‍ നിന്നു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്ത കേസില്‍ മൂന്നു പേര് അറസ്റ്റില്‍. എടിഎമ്മില്‍ സ്കിമ്മറും കാമറയും ഘടിപ്പിച്ചാണ് സംഘം വിവരങ്ങള്‍ ചോര്‍ത്തിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ പതിനെട്ടുവയസു മാത്രം പ്രായമുള്ള ഏഴാം ക്ലാസുകാരനാണ്.ഇയാള്‍ തന്നെയാണ് സംഘത്തലവനും മറ്റൊരാള്‍ നാലാം ക്ലാസുകാരനും. ജനുവരി ഏഴ്, എട്ട് തീയതികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെള്ളിമാട്കുന്ന്, പള്ളിക്കണ്ടി, പന്തീരാങ്കാവ്, വിജയാബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് എന്നീ കൗണ്ടറുകളില്‍ നിന്ന് 1,41,900 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കാസര്‍ഗോഡ് അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രത്തിനു സമീപം പാലയില്‍ ക്വാര്‍ട്ടേഴ്സ് അബ്ദുറഹ്മാന് സഫ്വാന് (18), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മേട്ടമ്മല്‍ ജമത്ത് ക്വാര്‍ട്ടേഴ്സ് അബ്ബാസ് (26), കോഴിക്കോട് കൊളത്തറ കണ്ണാട്ടിക്കുളത്തു താമസിക്കുന്ന ഫോര്‍ട്ട് കൊച്ചി സി.പി തോട് സ്വദേശി എം.ഇ ഷാജഹാന് (43) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. കാസര്‍ഗോഡ് കുഡ്ലു രാംദാസ് നഗറില്‍ ബിലാല്‍ ബാഗ് ഹൗസില്‍…
Read Moreപാതിരാത്രിയില്‍ എസ്ഐ വനിതാഹോസ്റ്റലില്‍ എത്തി; അസമയത്ത് റോഡില്‍കിടന്നു പരുങ്ങുന്നതാരെന്നു നോക്കിയ അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ചു; കോഴിക്കോട്ട് നടന്നതിതൊക്കെ…
കോഴിക്കോട്: എരഞ്ഞിപ്പാലം പാസ്പോര്‍ട്ട് ഓഫീസിനു സമീപം കഴിഞ്ഞ ദിവസം നടന്ന സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അച്ഛനെ അസഭ്യം പറയുന്നത് ചോദ്യം ചെയ്ത പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയേയും അച്ഛനേയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായാണ് പരാതി. സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയുടെ വീട്ടിലേക്കും തൊട്ടടുത്ത വനിതാ ഹോസ്റ്റലിലേക്കും ഒരേ വഴിയാണ്. ഈ ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഹബീബുള്ള യൂണിഫോമില്‍ സഹപ്രവര്‍ത്തകരോടൊപ്പം എത്തിയതായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. അസമയത്ത് ഹോസ്റ്റല്‍ ഗേറ്റിനടുത്ത് ഒരാള്‍ പതുങ്ങി നല്ക്കുന്നത് തൊട്ടടുത്ത വീട്ടുകാര്‍ കണ്ടു. അസമയത്ത് വഴിയില്‍ നില്‍ക്കുന്നതാരാണെന്ന് നോക്കുന്നതിനിടെ അച്ഛന് പുരുഷോത്തമനെ എസ്ഐ അസഭ്യം പറഞ്ഞു. നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാന്‍ എന്നായിരുന്നു എസ്ഐയുടെ വാക്കുകള്‍. വീട്ടില്‍ നില്ക്കുന്ന തന്നെ അസഭ്യം പറഞ്ഞതോടെ പുരുഷോത്തമന് എസ്ഐയുടെ…
Read More