kവടക്കാഞ്ചേരി: ഭർത്താവ് ഭരതനെ അടക്കം ചെയ്ത എങ്കക്കാട്ടിലെ പാലിശേരി തറവാട്ടിൽ ഭരതന്റെ ചിതയ്ക്കരികിൽ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു കെപിഎസി ലളിതയുടെ ആഗ്രഹമെങ്കിലും അതു സാധിച്ചില്ല. കാരണം ഭരതനെ അടക്കം ചെയ്ത ഭൂമി വിറ്റുപോയി. പക്ഷേ, എറണാകുളത്തേക്കു തിരിക്കുംമുമ്പ് മകൻ സിദ്ധാർത്ഥിനോടു ലളിത പറഞ്ഞ ആഗ്രഹം എങ്കക്കാട് ലളിത നിർമിച്ച ‘പാലിശേരിയിലെ ഓർമ’ എന്ന വീട്ടുവളപ്പിൽ തന്റെ മൃതദേഹം സംസ്കരിക്കണം എന്നായിരുന്നു. ഓർമകൾ വഴിതെറ്റിപ്പോകുന്നതിനിടയിലും അമ്മ ഇക്കാര്യം പറഞ്ഞപ്പോൾ സിദ്ധു സമ്മതിച്ചിരുന്നു. അങ്ങനെ ലളിത വീണ്ടും ഓർമയെന്ന തന്റെ പ്രിയപ്പെട്ട വീട്ടിലേക്കു തിരിച്ചുവന്നു. എല്ലാ ഭാവങ്ങളും ഉണരാത്ത നിദ്രയിലൊതുക്കിക്കൊണ്ട്…. ഇന്നലെ വൈകുന്നേരം ഓർമയിലെ വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ ലളിതയെന്ന അഭിനേത്രി എരിഞ്ഞടങ്ങുമ്പോൾ അത് ഒരു മഹാനടിയുടെ വിടവാങ്ങലായി. വടക്കാഞ്ചേരിയുടെ മരുമകളാണ് ലളിതയെങ്കിലും വടക്കാഞ്ചേരിക്കാർക്കു ലളിത അവരുടെ മകൾതന്നെയാണ്. വടക്കാഞ്ചേരിയുടെ പേരും പെരുമയും സിനിമാലോകത്തേക്കെത്തിച്ച ഭരതന്റെ പ്രിയപ്പെട്ട ലളിത ഒടുവിൽ വടക്കാഞ്ചേരിയുടെ മണ്ണിൽ…
Read MoreTag: KPAC lalitha
അരങ്ങിലൂടെ വന്ന്, വെള്ളിത്തിര കീഴടക്കിയ പ്രതിഭ; ഓർമക്കോണിൽ നിറയുന്ന അഭിനയറാണി
അജിൽ നാരായണൻകെപിഎസി ലളിത ജീവിതത്തിന്റെ അരങ്ങൊഴിയുന്പോൾ നാടകത്തിലൂടെ സജീവമായി വെള്ളിത്തിര കീഴടക്കിയ അതുല്യ അഭിനേത്രിയെയാണ് മല യാളിക്കു നഷ്ടമാകുന്നത്. കാമുകിയായും അമ്മയായും അമ്മൂമ്മയായുമെല്ലാം വേഷപ്പകർച്ചകൾ നടത്തിയ അഭിനയ ജീവിതം 550ഓളം ചിത്രങ്ങളിലൂടെ അര നൂറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ഏതു വേഷങ്ങൾ ചെയ്യുന്പോഴും അതിൽ തന്റേതായ ഒരു സിഗ്നേച്ചർ പതിപ്പിച്ച പ്രതിഭയായിരുന്നു അവ ർ.ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബ്ബിന്റെ ബലി എന്ന നാടകത്തിലൂടെയായിരുന്നു ലളിതയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. 1960ൽ ഗായികയായി കെ പിഎസിയിലെത്തിയ അവർ പിന്നീട് അഭിനയത്തിൽ തിളങ്ങി. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. സ്വയംവരം, അനുഭവ ങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിലൂടെ അഭിനയരംഗത്തു ചുവടുറപ്പിച്ച അവർ ഏറെ വൈകാതെ സിനിമയിലെത്തി. 1970ൽ കെപിഎസി നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ കൂട്ടുകുടുംബത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ…
Read Moreമനസിൽ കമ്യൂണിസവും കൃഷ്ണഭക്തിയും ചേർത്തുവച്ച ജീവിതം; ആദ്യ ഗുരുവായൂർ ദർശനം ഒരു സിനിമാക്കഥ പോലെ…
.സ്വന്തം ലേഖകൻരഞ്ജിത്തിന്റെ നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിന് കെ.പി.എ.സി ലളിതയുടെ ജീവിതവുമായി സാദൃശ്യമുണ്ട്. പണ്ടുതൊട്ടേ കെ.പി.എ.സി ലളിത തികഞ്ഞ ഒരു കൃഷ്ണഭക്തയായിരുന്നുവെങ്കിലും സാക്ഷാൽ ഗുരുവായൂരപ്പനെ ഗുരുവായൂരന്പലത്തിൽ നേരിട്ടു കാണാൻ കാലം കുറച്ചു കാത്തിരിക്കേണ്ടി വന്നു. ബാലാമണിയെ പോലെ…. കമ്യൂണിസ്റ്റ് പാർട്ടിയിലും കെ.പി.എ.സിയിലുമൊക്കെ പ്രവർത്തിക്കുന്പോഴും ഹൃദയം നിറയെ കൃഷ്ണഭക്തിയുമായി കഴിഞ്ഞിരുന്ന ലളിതയ്ക്ക് ഗുരുവായൂരന്പലത്തിൽ പോയി ഗുരുവായൂരപ്പനെ തൊഴണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്ന സമയം. അതിനിടെയാണ് കെ.പി.എ.സിക്ക് ഗുരുവായൂരിൽ ക്ഷേത്രത്തിനു സമീപത്തായി നാടകം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്. ലളിതയ്ക്ക് ഇതിൽപരം സന്തോഷം വേറെ ഒന്നില്ലായിരുന്നു. നാടകം കളിക്കാൻ പോകുന്പോൾ ഗുരുവായൂരന്പലത്തിൽ കയറി തൊഴാമെന്ന മോഹത്തോടെ ഗുരുപവനപുരിയിലെത്തിയെങ്കിലും തൊഴാൻ സാധിച്ചില്ല. കെ.പി.എ.സിയുടെ തലപ്പത്തുള്ളവർ അന്ന് ലളിതയോട് ഇപ്പോൾ തൊഴാനൊന്നും പോകേണ്ടെന്ന് പറഞ്ഞതോടെ ലളിതയുടെ ആഗ്രഹങ്ങൾ അവിടെ നിലച്ചു. നാടകം നടക്കുന്ന ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നുകൊണ്ട് ഗുരുവായൂരന്പലം നോക്കി ലളിത ഉള്ളുരുകി പ്രാർത്ഥിച്ചു.…
Read Moreറിഹേഴ്സല്‍ ആദ്യ ടേക്ക് ആയ “ലളിത’കഥ; പിന്നീട് 550 ലേറെ സിനിമകളില്‍ അതുല്യമായ അഭിനയ മികവുമായി നിറഞ്ഞാടി…
സിജോ പൈനാടത്ത്കൊച്ചി: 550 ലേറെ സിനിമകളില്‍ അതുല്യമായ അഭിനയ മികവുമായി പ്രതിഭ തെളിയിച്ച കെപിഎസി ലളിതയുടെ, വെള്ളിത്തിരയിലേക്കുള്ള ആദ്യഷോട്ട് അവിസ്മരണീയമായിരുന്നു. അറുപതുകളില്‍ കെപിഎസിയുടെ അരങ്ങുകളില്‍ അനായാസം കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത ലളിതയ്ക്കു, കാമറയ്ക്കു മുന്നിലെത്തിയപ്പോഴുള്ള പരിഭ്രമം തിരിച്ചറിഞ്ഞ സംവിധായകന് സേതുമാധവനാണ്, ആ അവിസ്മരണീയ മുഹൂര്ത്തത്തിനു പിന്നില്‍. സേതുമാധവന്റെ സംവിധാനത്തില്‍ ഉദയാ ഒരുക്കിയ കൂട്ടുകുടുംബമായിരുന്നു ലളിതയുടെ ആദ്യചിത്രം. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കെപിഎസിയുടെ കൂട്ടുകുടുംബം നാടകം 1970 ലാണു സേതുമാധവന് സിനിമയാക്കിയത്. നാടകത്തിലും ലളിത അഭിനയിച്ചിരുന്നെങ്കിലും അതു സിനിമയിലേക്കെത്തിയപ്പോള്‍ വല്ലാത്ത ടെന്‍ഷന്‍ അവരുടെ മുഖത്തുണ്ടായിരുന്നെന്നു തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഓര്‍ക്കുന്നു.ഉദയായുടെ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ആദ്യമായാണ് സിനിമാ ലൊക്കേഷനിലേക്കു ലളിത എത്തുന്നത്. കണ്ണഞ്ചിക്കുന്ന പ്രകാശത്തോടെ ജ്വലിക്കുന്ന ലൈറ്റുകള്‍, ക്രെയിനിലും ട്രോളിയിലും ട്രാക്കിലും സ്റ്റാന്‍ഡിലുമായി മാറിമാറി ഇടംപിടിക്കുന്ന കാമറ, അതിനിടയില്‍ ഓരോ ഷോട്ടിനും മുമ്പു മുഖത്തിനു മുന്പില് സഹസംവിധായകന് കൊണ്ടുവന്നു ശബ്ദത്തോടെ…
Read Moreകണ്ണീരോടെ കലാലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിൽ
കൊച്ചി/തൃപ്പൂണിത്തുറ: അനുപമമായ അഭിനയമികവുകൊണ്ടു മലയാള സിനിമയില്‍ പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന നടി കെപിഎസി ലളിത(74)യ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കലാകേരളം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ കുടുംബവീട്ടിൽ നടക്കും. ചൊവ്വാഴ്ച രാത്രി 10.45-ന് തൃപ്പൂണിത്തുറയില്‍ മകന് സിദ്ധാര്‍ഥിന്റെ ഫ്ളാറ്റിലായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. കരള്‍ സംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. മരണവിവരം അറിഞ്ഞതുമുതല്‍ തൃപ്പൂണിത്തുറയില്‍ മകന് സിദ്ധാര്‍ഥിന്റെ ഫ്ളാറ്റിലേക്ക് സിനിമാലോകം ഒഴുകിയെത്തി. രാഷ്ട്രീയ, കല-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. രാത്രി 12-ന് ഭൗതിക ശരീരം ഫ്ളാറ്റിന്റെ ക്ലബ് ഹൗസില്‍ പൊതുദര്‍ശനത്തിനു വച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ബാബുരാജ്, ടിനി ടോം, രചന നാരായണന്‍കുട്ടി, നാദിര്‍ഷ, ദിലീപ്, കാവ്യ മാധവന്, ഫഹദ് ഫാസില്‍, അമല്‍ നീരദ് , സരയൂ, ബി. ഉണ്ണിക്കൃഷ്ണന്, ഇടവേള ബാബു എന്നിവര്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്ന്…
Read Moreമകനെപ്പോലെയല്ല മകന് തന്നെയാണ് ! പണമില്ലാതിരുന്നപ്പോള്‍ ദിലീപ് അറിഞ്ഞു സഹായിച്ചെന്നും ഒരിക്കല്‍ പോലും തിരികെ ചോദിച്ചിട്ടില്ലെന്നും കെപിഎസി ലളിത
മലയാള സിനിമയില്‍ അര ശതാബ്ദത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് കെപിഎസി ലളിത. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതല്ക്കേ സിനിമയിലുള്ള കെപിഎസി ലളിത നാടക രംഗത്ത് നിന്നും എത്തിയ താരം കൂടിയാണ്. നായികയായും അമ്മയായും മുത്തശ്ശിയായും എല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ലളിത അടുത്തിടെ കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച നടിയുടെ പക്കല്‍ പണമുണ്ടെന്നും സര്‍ക്കാര്‍ ചികിത്സ ചിലവ് വഹിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ നടി ആവശ്യപ്പെട്ടത് പ്രകാരമാണ് ചികിത്സ സഹായം ലഭ്യമാക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഈ അവസരത്തില്‍ നടന് ദിലീപ് പല സാഹചര്യങ്ങളിലും സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത…
Read Moreഎനിക്ക് അവരോട് സഹതാപം മാത്രമാണ്; കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല; ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്’ എന്നാണ് പറയാനൊള്ളൂ എന്ന് റിമ കല്ലിങ്കല്‍
താരസംഘടനയായ അമ്മയ്ക്കെതിരേ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍. ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ആക്രോശിച്ചതുപോലെ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എന്തു കൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നതെന്ന് റിമ ചോദിച്ചു.കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അമ്മയ്ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് റിമയുടെ പ്രതികരണം. എഎംഎംഎ നേതൃത്വത്തില്‍ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ പോലും അവര്‍ താല്പര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല. രാജി സമര്‍പ്പിച്ചെന്നും എന്നാല്‍ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താന്‍ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം റിമ പറയുന്നു. റിമയുടെ വാക്കുകള്‍–ഇങ്ങനെ… സിനിമാ സംഘടനയ്ക്കും സിനിമയിലെ പ്രമുഖര്‍ക്കുമെതിരേ പ്രതികരിക്കുന്നതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ആളുകള്‍ ഡബ്യുസിസിക്ക്…
Read Moreഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു; തിലകനുമായി വര്‍ഷങ്ങളോളം നീണ്ട വഴക്കിനെക്കുറിച്ച് തുറന്നു പറഞ്ഞ് കെപിഎസി ലളിത; ഒടുവില്‍ വഴക്ക് തീര്‍ന്നത്…
മലയാള സിനിമയിലെ മഹാപ്രതിഭകളിലൊരാളായിരുന്ന തിലകനുമായി താന്‍ വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് കെപിഎസി ലളിത.ഒടുവില്‍ ശ്രീവിദ്യയാണ് ആ പിണക്കം മാറ്റിയതെന്നും കെ.പി.എ.സി.ലളിത പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കെ.പി.എ.സി ലളിത മനസ്സുതുറന്നത്.” കുറേ വര്‍ഷം ഞാനും തിലകന് ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന് ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന് ചേട്ടന് ആരോപിച്ചത്.” കെപിഎസി ലളിത പറയുന്നു. എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന് ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന് ചേട്ടന് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന് ചേട്ടന് പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട്…
Read Moreആക്രമിക്കപ്പെട്ട നടിയുടെ വീട് അടുത്തായിട്ടും കെപിഎസി ലളിത തിരിഞ്ഞു നോക്കിയില്ല; എന്നാല്‍ ദിലീപിനെ സന്ദര്‍ശിച്ചത് നിരവധി തവണ അതും സര്‍ക്കാര്‍ വാഹനത്തിലെത്തി
തിരുവനന്തപുരം: മലയാളത്തിലെ പേരുകേട്ട അഭിനേത്രിയാണ് കെപിഎസി ലളിത. ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കാലത്ത് തുടങ്ങിയ ലളിതയുടെ അഭിനയം ഇപ്പോള്‍ ന്യൂജന്‍ സിനിമകളില്‍ വരെയെത്തി നില്ക്കുന്നു. ഇടതുപക്ഷത്ത് ഉറച്ചു നില്ക്കുന്ന നടിയായതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ സ്ഥാനവും നല്കി. ലളിതകലാ അക്കാദമി സ്ഥാനമാണ് ലളിതക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയത്. ഇങ്ങനെയുള്ള ലളിത നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് സന്ദര്‍ശിക്കാന്‍ എത്തിയത് നിരവധി തവണയാണ്. അതേസമയം ലളിതയുടെ ഓഫീസിന് സമീപത്തു നിന്നു വിളിപ്പാടകലെയാണ് ആക്രമണത്തിന് ഇരയായ നടി താമസിക്കുന്നത്. എന്നിട്ടും അവരെ സന്ദര്‍ശിക്കാന്‍ ലളിത തയ്യാറാകാത്ത നടപടി കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. ലളിതയുടെ വളര്‍ച്ചയില്‍ പലരും സഹായിച്ചിട്ടുണ്ട്. എന്നാല്‍, ആ കാലമൊക്കെ മറന്നാണ് ദിലീപിന് പിന്നാലെ ലളിത പോയത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലളിതയുടെ ജയില്‍ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും…
Read Moreആര് എന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലിപിനെ സന്ദര്‍ശിക്കാന്‍ താരങ്ങള്‍ ജയിലിലേക്കൊഴുകിയത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഭരണകക്ഷിയുടെ പിന്തുണയോടെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയ കെ.പി.എ.സി ലളിത ദിലീപിനെ സന്ദര്‍ശിച്ചത് അനൗചിത്യമാണെന്നാണ് സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്. ആക്രമണത്തിനിരയായ നടിയെ സന്ദര്‍ശിക്കാനോ, ആശ്വസിപ്പിക്കാനോ തയ്യാറാകാത്ത ചെയര്‍പേഴ്സണ്‍ ആരോപണവിധേയനായ നടനെ ജയിലില്‍ സന്ദര്‍ശിച്ചതിലൂടെ പദവിയുടെ പവിത്രതയും, വിശ്വാസ്യതയും തകര്‍ത്തെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെപിഎസി ലളിത രംഗത്തെത്തി. താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമാണെന്നും തനിക്ക് അതിനുള്ള അവകാശമുണ്ടെന്നും ഒരു ദിനപത്രത്തോട് അവര്‍ വ്യക്തമാക്കി.’ദിലീപിനെ എന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, ഞാന്‍പിന്തുണക്കും. ഞാന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍…
Read More