പ്രണയബന്ധം തകര്‍ന്നത് അതിക്രൂരമായിരുന്നു ! പിന്നീട് ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി കൃഷ്ണ ഷ്‌റോഫ്…

പ്രണയബന്ധങ്ങളുടെ തകര്‍ച്ച പലരെയും വിഷാദത്തിലേക്കും മറ്റും നയിക്കാറുണ്ട്.അതില്‍ നിന്നും കരകയറുന്നതിനായി ഏറെക്കാലമെടുക്കും. പലരും തങ്ങളുടെ ഇത്തരം അനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് ജാക്കി ഷ്റോഫിന്റെ മകള്‍ കൃഷ്ണ ഷ്റോഫ്. അതിക്രൂരമായ ഒരു ബ്രേക്ക് അപ്പിനു ശേഷമാണ് താന്‍ ഫിറ്റ്‌നസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കൃഷ്ണ പറയുന്നു. ‘ഒരു മോശം ബന്ധം അവസാനിച്ചതിനു ശേഷമാണ് ഞാന്‍ ജിമ്മിലേക്കു പോകുന്നത്. എന്റെ ആദ്യ പ്രണയബന്ധമായിരുന്നു അത്. അവനായിരുന്നു എന്റെ ആദ്യത്തെ കാമുകന്‍. ആദ്യത്തെ അനുഭവം എനിക്ക് വലിയ പാഠമാണ് നല്‍കിയത്. എനിക്ക് എന്നെ പൂര്‍ണമായി നഷ്ടപ്പെട്ടു. ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ പ്രാധാന്യം അവന് നല്‍കി. ‘എനിക്ക് സ്വയം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ആ അധ്യായം അടച്ചപ്പോള്‍ ഞാന്‍ എനിക്കു വേണ്ടി ചിലകാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു. അതൊരു വലിയ മാറ്റമായിരുന്നു. ഫിറ്റ്‌നസായിരുന്നു എന്റെ ലക്ഷ്യം. ശാരീരികമായി മാത്രമല്ല, മാനസികമായും…

Read More