ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കൃതിക പ്രദീപ്. ആദി, ആമി, കുഞ്ഞെല്‍ദോ, മന്ദാരം, കൂദാശ അടക്കം 15ല്‍ അധികം ചിത്രങ്ങളില്‍ ഇതിനോടകം നടി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല ഗാനാലാപനത്തിലും കഴിവ് തെളിയിച്ച താരമാണ് കൃതിക.അതേ സമയം മലയാളത്തിന്റെ പ്രിയഗായകന് എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഭാവിവരനെ ക്കുറിച്ച് ചോദിച്ചുള്ള ചോദ്യങ്ങള്‍ക്കും കൃതിക കൃത്യമായ മറുപടി പറഞ്ഞിരുന്നു. കൃതികയുടെ വാക്കുകള്‍ ഇങ്ങനെ… എനിക്ക് പ്രണയമൊന്നുമില്ല, അതിനോടൊന്നും താല്പര്യമില്ല ഇപ്പോള്‍. ഡോക്ടര്‍ ആവണമെന്നായിരുന്നു ആദ്യം ആഗ്രഹിച്ചത്. പിന്നീടാണ് സൈക്കോളജിയിലേക്ക് തിരിഞ്ഞത്. ചേച്ചി കീര്‍ത്തനയാണ് നീ സൈക്കോളജിസ്റ്റ് ആയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞത്. നല്ലൊരു സിംഗറായാല് നല്ലതാണെന്നും കൃതിക പറയുന്നു. സൈക്കോളജിസ്റ്റ് ആയാല്‍ ഭാവിവരന് പ്രശ്നമാവുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പറഞ്ഞത്. ഏഴാമത്തെ വയസ്സിലാണ് സംഗീതം…
Read More