കെഎസ്ആര്‍ടിസിയില്‍ പുതിയ തന്ത്രം പയറ്റാനൊരുങ്ങി തച്ചങ്കരി; നാളെ സെന്‍ട്രല്‍ ഡിപ്പോയില്‍ സ്‌റ്റേഷന്‍ മാസ്റ്ററാകും; ഉപയോഗ ശൂന്യമായ ബസുകള്‍ ഇനി കുടുംബശ്രീ കാന്റീന്‍ ആകും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡിയായ തച്ചങ്കരിയെ ഒരുനാളില്‍ നീല യൂണിഫോമണിഞ്ഞ് കണ്ടക്ടറുടെ വേഷത്തില്‍ ബസില്‍ കണ്ടപ്പോള്‍ ഞെട്ടിയത് ജനങ്ങള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ കൂടിയായിരുന്നു. ഇുപ്പോഴിതാ തച്ചങ്കരി വീണ്ടും പുതിയ വേഷമണിയുന്നു. ഇക്കുറി സ്റ്റേഷന്‍മാസ്റ്ററുടെ റോള്‍ നിര്‍വഹിക്കാനാണ് തച്ചങ്കരി ഒരുങ്ങുന്നത്. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയല്‍ മോര്‍ണിംഗ് ഷിഫ്റ്റിലാണ് സി.എം.ഡി സ്‌റ്റേഷന്‍ മാസ്റ്ററാകുന്നത്. ഇതിനായുള്ള പരിശീലനത്തിലാണ് അദ്ദേഹം ഇപ്പോള്‍. ചീഫ് ഓഫീസില്‍ സിനീയര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ ശിക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹം സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതലകളെക്കുറിച്ച് പഠിക്കുന്നത്. കൊല്ലം ഡിപ്പോയില്‍ മിന്നല്‍ പരിശോധന നടത്തി കാര്യങ്ങള്‍ ഏറെകുറേ ഗ്രഹിച്ചശേഷമാണ് സി.എം.ഡിയായി അദ്ദേഹം ചുമതല ഏറ്റെടുത്തത്. പിറ്റേന്നു തന്നെ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മിന്നല്‍ പരിശോധന ഉണ്ടായി. പിന്നീട് സംസ്ഥാനമെമ്പാടുമുള്ള ഡിപ്പോകളില്‍ നേരിട്ട് എത്തി ജീവനക്കാരുമായി സംവദിച്ചു. ധീരമായ നിലപാടുകളിലുടെ കോര്‍പ്പറേഷനെ നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റി വരികയാണിപ്പോള്‍. ഇതിനിടയില്‍ തമ്പാനൂരില്‍ നിന്ന്…

Read More