എസ്. മഞ്ജുളാദേവികെ.എസ്. ചിത്ര പഠിച്ച ഗവണ്മെന്റ് കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രയുടെ സംഗീത അധ്യാപികയായ പൊന്നമ്മ ടീച്ചർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്;”എപ്പോൾ പാടാൻ പറഞ്ഞാലും യാതൊരു മടിയുമില്ലാതെ അപ്പോൾ തന്നെ ചിത്ര പാടും.’ ചിത്ര വലിയ ഗായികയായി ഉയർന്നുകൊണ്ടിരുന്ന 1985 കാലഘട്ടത്തിലാണ് ചെറിയ ക്ലാസുകളിൽ ചിത്രയെ സംഗീതം പഠിപ്പിച്ച ടീച്ചർ ഇങ്ങനെ പറഞ്ഞിരുന്നത്. അക്കാലത്തെ സിനിമാ മാസികകളിൽ അച്ചടിച്ചുവരുന്ന ചിത്രയുടെ ഫോട്ടകൾ കാണുന്പോൾ വലിയ അഭിമാനത്തോടൊപ്പം ആശങ്കകളും പൊന്നമ്മ ടീച്ചർ പങ്കുവച്ചിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരുമൊത്ത് റെക്കോർഡിംഗിനു നില്ക്കുന്ന ഫോട്ടോകൾ സൂക്ഷിച്ചു നോക്കി ചിത്രയുടെ അധ്യാപിക പറയും – “”സിനിമാ രംഗമല്ലേ; പാവം കുട്ടിക്കാണെങ്കിൽ ലോകപരിചയവും കുറവാണ്.’ ചിത്രയുടെ നിഷ്കളങ്കതയെക്കുറിച്ച് സ്വന്തം അമ്മയും ആശങ്കപ്പെട്ടിരുന്നതും സിനിമയിൽ പാടിത്തുടങ്ങുന്ന കാലത്ത് എല്ലാവരെയും നോക്കി ചിരിക്കരുതെന്ന് അമ്മ താക്കീത് നല്കിയതും പല അഭിമുഖങ്ങളിലും ഇപ്പോൾ ചിത്ര പറയാറുണ്ട്.…
Read More