സംസ്ഥാനത്തെ വൈദ്യുത നിരക്ക് നിര്‍ണയവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയ്ക്ക് താക്കീതുമായി ഹൈക്കോടതി. ജീവനക്കാരുടെ പെന്ഷന് ഉള്‍പ്പെടുളള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സമാഹരിക്കുന്ന തുക കൂടി കണക്കാക്കി വൈദ്യുതിനിരക്ക് നിര്‍ണയിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരള ഹൈ ടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇലക്ടിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന് ഉള്‍പ്പെടെയുളളവര്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013ല്‍ കെഎസ്ഇബി കമ്പനിയായതിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നാഷണല്‍ പെന്ഷന് സ്കീമാണ് ബാധകമാകുന്നത്. അതിന് മുമ്പ് വിരമിച്ചവരുടെയും സര്‍വീസില്‍ ഉണ്ടായിരുന്നവരുടെയും പെന്ഷന് ആനുകൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇതിലേക്കായി അനുവദിക്കുന്ന തുകയുടെ ബാധ്യത താരിഫ് നിര്‍ണയത്തില്‍ വരരുത് എന്നാണ് നിര്‍ദേശം. മാസ്റ്റര്‍ ട്രസ്റ്റിലേക്ക് അനുവദിക്കുന്ന മുഴുവന്‍ തുകയും അതിന്റെ പലിശയും വൈദ്യുത താരിഫ് നിര്‍ണയത്തിന് പരിഗണിക്കാമെന്നായിരുന്നു 2021 ലെ അന്തിമ റെഗുലേഷന്. ഇത് ചോദ്യം…
Read MoreTag: kseb
പത്ത് ലൈറ്റ് ഉള്ളവർ രണ്ടെണ്ണം അണച്ചാൽ മതി ! ലോഡ് ഷെഡിംഗ് ഒഴിവാക്കാനുള്ള ബുദ്ധിയുപദേശിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ലോഡ്ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി. പത്ത് ലൈറ്റ് ഉള്ളവർ രണ്ട് ലൈറ്റുകളെങ്കിലും അണച്ച് സഹകരിച്ചാൽ ലോഡ് ഷെഡിംഗോ പവർകട്ടോ ഇല്ലാതെ മുന്നോട്ട് പോകാനാവുമെന്ന് മന്ത്രി പറഞ്ഞു. വാഷിംഗ് മെഷീൻ, ഗ്രൈൻഡർ തുടങ്ങിയവ വൈകുന്നേരങ്ങളിൽ ഒഴിവാക്കണം. വൈകുന്നേരം വൈദ്യുതി ഉപകരങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ നിയന്ത്രണം ഉണ്ടാകണം. ലോഡ് ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ നിയന്ത്രണമില്ലാതെ മുന്നോട്ടു പോയാൽ എന്തു ചെയ്യാനാകും എന്നും മന്ത്രി ചോദിച്ചു. 3000 ടിഎംസി വെള്ളമുണ്ടായിട്ടും. 300 ടിഎംസി മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി ഉപയോഗിക്കുന്നത്. പുതിയ ജലവൈദ്യുത പദ്ധതിയെപ്പറ്റി പറഞ്ഞാൽ പോലും വിവാദമുണ്ടാവുകയാണ്. ഉത്പാദനമേഖലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കണമെന്നാണ് ഈ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ ഉപയോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി വൈദ്യുതി ബോർഡും…
Read Moreമലയാളികള്‍ക്ക് സ്വാതന്ത്ര്യദിന ‘സമ്മാന’വുമായി കെഎസ്ഇബി ! സെസ് നിരക്ക് കൂട്ടിയേക്കും
അണക്കെട്ടുകളില്‍ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞതോടെ സംസ്ഥാന വൈദ്യുതി വകുപ്പ് വന്‍ പ്രതിസന്ധിയിലാണ്. പുറമെ നിന്ന് അമിത വില നല്കി വൈദ്യുതി വാങ്ങുകയാണ് ഒരു പോംവഴി. ഈ അവസരത്തില്‍ കടുത്ത പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെ.എസ്.ഇ.ബി. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാളെ വിളിച്ചു കൂട്ടുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുളള സമയപരിധി മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞെങ്കിലും ,ഹൈക്കോടതി തടഞ്ഞതിനാല്‍ പുതിയ നിരക്ക് പ്രഖ്യാപിക്കാനായിട്ടില്ല. പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നതിന്റെ നഷ്ടം നികത്താന്‍ അതത് മാസം സെസ് പിരിക്കാന്‍ കെ.എസ്.ഇ.ബിക്ക് അനുമതിയുണ്ടെങ്കിലും അത് യൂണിറ്റിന് 10 പൈസയായി റെഗുലേറ്ററി കമ്മിഷന് കുറച്ചിട്ടുണ്ട്. വൈദ്യുതി വാങ്ങാന്‍ കോടികള്‍ ചെലവായാലും സെസ് അധികം പിരിക്കാനാകാത്ത സ്ഥിതി. അതേ സമയം ,കേന്ദ്ര നിയമമനുസരിച്ച് പരിധിയില്ലാതെ സെസ് ഏര്‍പ്പെടുത്താനുമാകും. നഷ്ടം നികത്തുന്നതിന് നിയമപരമായി എന്ത് ചെയ്യാനാകുമെന്ന്…
Read Moreകര്ഷകന് ഹൈവോള്‍ട്ടേജ് ഷോക്ക് നല്കി കെഎസ്ഇബി ! ലൈനില്‍ മുട്ടിയെന്ന പേരില്‍ വെട്ടിമാറ്റിയത് കുലച്ച 406 വാഴകള്‍
വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കുലച്ച നൂറുകണക്കിന് വാഴകള്‍ വെട്ടി കര്‍ഷകനോട് ക്രൂരമായ പ്രതികാരം ചെയ്ത് കെഎസ്ഇബി. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്ഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന്‍ സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകന് അനീഷ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് കെഎസ്ഇബിക്കാര്‍ എത്തി വെട്ടിനിരത്തിയത്. സംഭവദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ…
Read Moreനന്മയുടെ വെളിച്ചം വിതറി കെഎസ്ഇബി ! പോസ്റ്റിനു മുകളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിയെ രക്ഷിച്ചു
കാലവര്‍ഷം അതിശക്തമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്. മരം വീണും പോസ്റ്റ് ഒടിഞ്ഞുവീണും സംസ്ഥാനത്തിന്റെ പലയിടത്തും വൈദ്യുതി ബന്ധം താറുമാറായതോടെ, പ്രശ്നം പരിഹരിക്കാന്‍ രാവെന്നും പകലെന്നും വ്യത്യാസമില്ലാതെ നെട്ടോട്ടത്തിലാണ് കെഎസ്ഇബി ജീവനക്കാര്‍. ഈ തിരക്കിനിടയിലും സഹജീവികളോടു കെഎസ്ഇബിയുടെ കരുതലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂച്ചയോട് കാരുണ്യം കാണിച്ച ജീവനക്കാരുടെ ചിത്രങ്ങള്‍ കെഎസ്ഇബിയാണ് പങ്കുവെച്ചത്. തിരുവനന്തപുരം വെള്ളയമ്പലം സെക്ഷനില്‍ തകരാര്‍ പരിഹരിക്കാന്‍ എത്തിയ ജീവനക്കാരാണ് മാതൃകയായത്. ജോലിക്കിടെ, പോസ്റ്റിന് മുകളില്‍ പൂച്ചക്കുട്ടി കുടുങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തിരക്കിനിടയിലും പൂച്ചക്കുട്ടിയെ രക്ഷിക്കാനും ജീവനക്കാര്‍ സമയം കണ്ടെത്തി. കുറച്ചു ബുദ്ധിമുട്ടിയാണ് പൂച്ചക്കുട്ടിയെ രക്ഷിച്ചത് എന്ന് കെഎസ്ഇബിയുടെ കുറിപ്പില്‍ പറയുന്നു. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന സന്ദേശത്തോടെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
Read Moreസര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി ! വെള്ളവും വെളിച്ചവുമില്ലാതെ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍; പഞ്ചായത്ത് അധികൃതരുടെ പകപോക്കലെന്ന് പിടിഎ…
വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. മലപ്പുറം പറപ്പൂര് പഞ്ചായത്ത് മുണ്ടോത്ത്പറമ്പ് സര്‍ക്കാര്‍ സ്കൂളിന്റെ ഫ്യൂസാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നല്‍കിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. കെഎസ്ഇബിയുടെ നടപടിയെ തുടര്‍ന്ന് വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികള്‍ ദുരിതത്തിലായിരിക്കുകയാണ്. അതേ സമയം പറപ്പൂര് പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്. സ്കൂളിന്റെ പക്കല്‍ പണമില്ലെന്നും നേരത്തെ അടച്ച 17000 രൂപയോളം പഞ്ചായത്ത് തരാനുണ്ടെന്നും അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ആരോപിക്കുന്നു. വര്‍ഷങ്ങളായി പഞ്ചായത്തും സ്കൂളും തമ്മില്‍ പല വിഷയത്തിലും തര്‍ക്കമുണ്ട്.ഈ സാഹചര്യത്തിലാണ് കെഎസ്ഇബി ബില്‍ കുടിശ്ശിക വരുത്തിയുള്ള പഞ്ചായത്തിന്റെ നടപടിയെന്നാണ് പി.ടി.എയുടെ ആരോപണം. ആറ് വര്‍ഷം മുന്‍പ് സ്കൂളില്‍ അങ്കണ്‍വാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്നങ്ങളാണ് പഞ്ചായത്തും പിടിഎയും തമ്മിലെ പടലപിണക്കത്തിലേക്ക്…
Read Moreദാണ്ടേ ഇവിടെയും രാഷ്ട്രീയഷോക്ക്..! ഉപയോഗിച്ചത് 13 യൂണിറ്റ്, കിട്ടിയത് 1,232 രൂപയുടെ ബില്ല്..! പിൻവാതിൽ നിയമനത്തിലെ ജീവനക്കാർ സംഭവിക്കുന്ന തെറ്റേറ്റ് പറഞ്ഞ് കെഎസ്ഇ ബി ഉദ്യോഗസ്ഥർ
വണ്ണപ്പുറം: ഒറ്റമുറി കെട്ടിടത്തിനു കെഎസ്ഇബി നൽകിയ ബില്ല് കണ്ട് ഉപഭോക്താവ് അന്പരന്നു. വണ്ണപ്പുറം ടൗണിലെ കെട്ടിട ഉടമയ്ക്ക് വൈദ്യുതിബില്ലായി കെഎസ്ഇബി നൽകിയത് 1,232 രൂപ. വളരെ കുറച്ചുമാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താവ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന തുക കണ്ട് അന്പരന്നു. മുന്‍പു 250 രൂപയിൽ താഴെമാത്രം ആയിരുന്ന ബില്ലാണ് ഇത്തവണ അഞ്ചിരട്ടിയിലേറെ വർധിച്ചത്. ഇതോടെ ഉപഭോക്താവ് തന്നെ മീറ്റർ റീഡിംഗ് പരിശോധിച്ചപ്പോൾ ഉപഭോഗം 13 യൂണിറ്റ് മാത്രമായിരുന്നു. മുൻ ബില്ലിൽ റീഡിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് 1020 എന്നാണ്. ഇപ്പോഴത്തെ മീറ്റർ റീഡിംഗ് 1033 മാത്രം. എന്നാൽ കെഎസ്ഇബി നൽകിയ ബില്ലിൽ കാണിച്ചിരിക്കുന്ന വൈദ്യുതി ഉപഭോഗം 159 യൂണിറ്റാണ്. തുടർന്ന് കാളിയാർ കെഎസ്ഇബി ഓഫീസിൽ പരാതിയുമായി എത്തിയപ്പോൾ വീണ്ടും പരിശോധിച്ചു ഉപഭോക്താവിന്റെ കണ്ടെത്തൽ ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ബില്ലിൽ കുറവുവരുത്തി പുതിയ ബില്ല് നൽകുമെന്നും പറഞ്ഞു.പുതിയ ആളാണ് മീറ്റർ റീഡിംഗ്…
Read Moreസംസ്ഥാനം വീണ്ടും ലോഡ് ഷെഡ്ഡിംഗിലേക്ക് ? വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി; ഏറ്റവും കൂടുതല്‍ ഉപയോഗം വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്…
സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമെന്ന് കെഎസ്ഇബി. രാത്രിയിലുള്ള വൈദ്യുത ഉപയോഗം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി പറയുന്നു. ലോഡ്ഷെഡ്ഡിംഗോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. അതിനാലാണ് നാല് മണിക്കൂര്‍ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള…
Read Moreഅടഞ്ഞു കിടന്ന തിയറ്ററിന് വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം ! ദുരിതകാലത്ത് തീയറ്റര്‍ ഉടമയ്ക്ക് ഷോക്കായി കെഎസ്ഇബിയുടെ നടപടി…
കോട്ടയം: തിയറ്റര്‍ ഉടമകളുടെ ദുരിതം ഒന്നു കാണേണ്ടതു തന്നെ. തിയറ്റര്‍ അടഞ്ഞു കിടന്നാലും വൈദ്യുതി ബില്ല് ലക്ഷങ്ങള്‍ നല്‍കണം. അടച്ചിടാന്‍ പറഞ്ഞ സര്‍ക്കാരും തിയറ്റര്‍ ഉടമകളുടെ ദുരിതം കാണുന്നില്ല. ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ട പള്ളിക്കത്തോട് അഞ്ചാനി തിയറ്ററിനു വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം. ഉടന്‍ പണം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന് വിച്ഛേദിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍. പള്ളിക്കത്തോട്ടിലെ മള്‍ട്ടിപ്ലസ് തിയറ്ററായ അഞ്ചാനി തിയറ്റര്‍ ഉടമ ജിജി അഞ്ചാനിക്കാണ് കെഎസ്ഇബിയുടെ ഷോക്ക് വന്നിരിക്കുന്നത്. 2019 ഡിസംബര്‍ മാസത്തിലാണു പള്ളിക്കത്തോട്ടില്‍ ജിജി തിയറ്റര്‍ സമുച്ചയം തുടങ്ങുന്നത്. ലോക്ഡൗണ്‍ കാലത്ത് ഏഴുമാസം തിയറ്റര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ലോക്ഡൗണില്‍ എല്ലാ മേഖലയ്ക്കും ഇളവ് അനുവദിച്ചെങ്കിലും തിയറ്റര്‍ മേഖലയ്ക്ക് കാര്യമായ ഇളവ് ലഭിച്ചില്ല. ഫിക്സഡ്ചാര്ജായി 60,000 രൂപയാണ് ഒരോ മാസവും ജിജിക്ക് അടയ്ക്കേണ്ടത്. ജിഎസ്ടിക്കു പുറമേ വിനോദനികുതിയായും സര്‍ക്കാരിലേക്ക് എല്ലാ മാസവും നികുതി അടയ്ക്കുന്ന തിയറ്റര്‍ ഉടമകളെ…
Read Moreഈ കൊറോണക്കാലത്ത് എങ്ങനെ ബില്ലടയ്ക്കും മിസ്റ്റര്‍ ! കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്തപറയുന്ന ജയസൂര്യ; വീഡിയോ വൈറലാകുന്നു…
കൊറോണക്കാലത്ത് എല്ലാവരും വീടുകളില്‍ ടിക്ടോക്ക് വീഡിയോകളുമായി സജീവമാണ്. ലോക്ക്ഡൗണില്‍ ആയിരിക്കുമ്പോള്‍ എങ്ങനെ ഇലക്ട്രിസിറ്റി ബില്ലടയ്ക്കും എന്നാണ് നടന് ജയസൂര്യ ചോദിക്കുന്നത്. കെഎസ്ബിയിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്ത പറയുന്ന നടന് ജയസൂര്യയുടെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് താരത്തിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്. കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ വന്‍തുക ബില്ല് വന്നതിന്റെ കാരണം വിളിച്ച് അന്വേഷിക്കുകയാണ് താരം. ജയസൂര്യയുടെ മകന് അദ്വൈതിന്റെ ടിക് ടോക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കസ്റ്റമര്‍ സാലറി ഏണിംഗ് ദെന്‍ ബില്‍ ശമ്പളം കിട്ടിയാല്‍ മാത്രം ബില്‍ എന്ന പുതിയ ഫുള്‍ഫോമും കെഎസ്ഇബിക്ക് താരം നല്‍കുന്നുണ്ട്. എന്തായാലും സംഗതി കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.
Read More