പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ വ്യാപക അക്രമം. പോപ്പുലര്‍ ഫ്രണ്ടുകാരുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലേറില്‍ 11 ജീവനക്കാര്‍ക്ക് പരിക്കേറ്റു. 59 ബസുകള്‍ക്ക് കേടുപാടുകളുണ്ടായി. ഇതില്‍ ഒരെണ്ണം ലോഫ്ളോര്‍ എസി ബസും ഒരെണ്ണം കെ-സ്വിഫ്റ്റ് ബസുമാണ്. പോലീസ് സംരക്ഷണം നല്കിയാല് കെഎസ്ആര്‍ടിസി പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസുകള്‍ തകര്‍ത്തതിലൂടെ 40 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 2432 ബസുകള്‍ സര്‍വീസ് നടത്തി. മൊത്തം സര്‍വീസിന്റെ 62 ശതമാനം ബസുകളും നിരത്തിലിറങ്ങിയതായി മാനേജ്മെന്റ് അവകാശപ്പെട്ടു. അതേസമയം, ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ബസുകള്‍ക്കുണ്ടായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും…
Read MoreTag: ksrtc conductor
സൂപ്രണ്ട് പറയുന്നതാണോ കണ്ടക്ടര്‍ പറയുന്നതാണോ സത്യം ! അടൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ത്; വിവാദ സംഭവത്തില്‍ കെഎസ്ആര്‍ടിസി രണ്ടായി ചേരി തിരിയുമ്പോള്‍…
കെഎസ്ആര്‍ടിസി ബസില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ വനിതാ സൂപ്രണ്ടിന്റെ വിഡിയോ എന്ന പേരിലാണ് വീഡിയോ വൈറലായത്. കെഎസ്ആര്‍ടിസി ജീവനക്കാരാണെങ്കിലും പാസ്സിന്റെ നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിവരും. ഇതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ജീവനക്കാര്‍ തന്നെയാണെന്ന് ബേസില്‍ സ്കറിയ ജൂനിയര്‍ അസിസ്റ്റന്റ് എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ക്ക് പരാതിപെടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. അവരുടെ ജഡ്ജ്മെന്റ് അല്ലെങ്കില്‍ അഭിപ്രായം നിങ്ങള്‍ കേള്‍ക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം സാമൂഹ്യ മാധ്യമങ്ങളില്‍ കൊടുത്ത് ആത്മനിര്‍വൃതി അടയുക. ജീവനക്കാരുടെ പരാതികള്‍, അവരുടെ പടല പിണക്കങ്ങള്‍ തീര്‍ക്കാന്‍ കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല അലെങ്കില്‍ ഓഞ്ഞ മാനേജ്മെന്റിന്റെ സെക്കോപതിക്ക് അലിവിയേഷന്‍…
Read Moreനഷ്ടക്കടലിൽ നിന്നും കരകയാൻ..! കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തുന്നു; പോയിന്റ് ടു പോയിന്റ് ചെയിൻ സർവീസുമായി പുതിയ പരീക്ഷണം
കോട്ടയം: കെഎസ്ആർടിസിയുടെ പുതിയ പരിഷ്കാരം യാത്രക്കാർക്കു ദുരിതം സമ്മാനിക്കും. തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയുടെ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തുകയാണ്. ഇനി ബസുകളുടെ റൂട്ട് തിരക്കി ഉറപ്പാക്കിയശേഷമേ യാത്ര തിരിക്കാവു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം-തൃശൂർ റൂട്ടിലാണു പോയിന്റ് ടു പോയിന്റ് ചെയിൻ സർവീസുമായി പുതിയ പരീക്ഷണത്തിനു കെഎസ്ആർടിസി തയാറെടുക്കുന്നത്. പുതിയ പരിഷ്കാരം വൻ ലാഭം നേടിതരുമെന്നാണ് കോർപറേഷനിലെ സാന്പത്തിക വിദഗ്ധരുടെ കണ്ടുപിടുത്തം. ഇനി മുതൽ കോട്ടയം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, കട്ടപ്പന ഡിപ്പോകളിൽനിന്നും നേരിട്ട് തിരുവനന്തപുരത്തേക്കു ഫാസറ്റ് പാസഞ്ചർ ബസുകൾ ഉണ്ടാവില്ല. യാത്രക്കാർ ആദ്യം കോട്ടയത്ത് എത്തണം. പീന്നിട് മറ്റൊരു ബസിൽ കയറി കൊട്ടാരക്കരയിൽ ഇറങ്ങണം. വീണ്ടും മറ്റൊരു ബസിൽ തിരുവനന്തപുരത്തേക്കു പോകാം. ഇങ്ങനെ പല തവണ കയറിയിറങ്ങിയാലെ ലക്ഷ്യസ്ഥാനത്ത് എത്താൻ പറ്റു. പാലായിൽനിന്നും തിരുവനന്തപുരം യാത്രയ്ക്കെടുക്കുന്ന സമയം 4.50 മണിക്കൂറായിരുന്നെങ്കിൽ ഇനി നാലു ബസുകൾ കയറിയിറങ്ങുന്പോൾ സമയം…
Read Moreവേലിതന്നെ വിളവു തിന്നാല്‍ പിന്നെ എങ്ങനെ കെഎസ്ആര്‍ടിസി രക്ഷപ്പെടും ! യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ തട്ടിപ്പ് നടത്തിയ കണ്ടക്ടര്‍ക്ക് അവസാനം കിട്ടിയത് എട്ടിന്റെ പണി…
കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കാനുള്ള പദ്ധതികളുമായി എംഡി ടോമിന് തച്ചങ്കരി മുമ്പോട്ടു പോകുമ്പോഴും കൂസലില്ലാതെ തട്ടിപ്പു നടത്തുകയാണ് ചിലര്‍. യാത്രക്കാര്‍ക്കു ടിക്കറ്റ് നല്‍കാതെ തട്ടിപ്പ് നടത്തിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയിലായി. മൂന്നാര്‍ സബ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ എന്‍കെ സജീവാണ് കുമളിയില്‍ നിന്നുള്ള സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്. മുട്ടുകാട്-അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസിലെ കണ്ടക്ടറാണ് പിടിയിലായ സജീവന്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അടിമാലിയില്‍ നിന്നു മുട്ടുകാട്ടേക്ക് സര്‍വീസ് നടത്തുന്നതിനിടെ യാത്രക്കാരില്‍ നിന്ന് പൈസ വാങ്ങിയതിന് ശേഷം സജീവന് ടിക്കറ്റ് നല്‍കാതിരിക്കുകയായിരുന്നു. സ്ക്വാഡ് നടത്തിയ പരിശോധനയില്‍ നാലു യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയതിന് ശേഷം ഇയാള്‍ ടിക്കറ്റ് നല്‍കാത്തതായി കണ്ടെത്തി. പണം തട്ടിയതിന് സജീവനെതിരെ പൊലീസില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആര്‍ടിസി. നാലു വര്‍ഷം മുമ്പും ഇതേകുറ്റത്തിന് ഇയാളെ പിടിച്ചിട്ടുണ്ട്. അതും ഇതേ റൂട്ടില്‍ നിന്നു തന്നെ. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ…
Read Moreഞങ്ങള്‍ ചോദിച്ചത് രണ്ടു ടിക്കറ്റ് ആണല്ലോ ! കെഎസ്ആര്‍ടിസി ബസില്‍ ഗുണ്ടായിസം കളിച്ച വനിതാ കണ്ടക്ടറിന് വിദ്യാര്‍ഥികള്‍ കൊടുത്തത് എട്ടിന്റെ പണി; വീഡിയോ വൈറലാവുന്നു
ആലുവ: സ്വകാര്യ ബസുകാര് വിദ്യാര്‍ഥികളോടു മോശമായി പെരുമാറുന്നതിനെപ്പറ്റി പലപ്പോഴും പരാതികള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ സ്വന്തം കെഎസ്ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് രക്ഷിയാല്ലാതെ വന്നാല്‍…ആലുവപറവൂര് റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത യാത്രക്കാര്‍ കണ്ടത് വനിതാ കണ്ടക്ടറുടെ ഗുണ്ടായിസമാണ്. മനയ്ക്കപ്പടി മാതാ കോളേജില്‍ പരിക്ഷയ്ക്ക്പോയ വിദ്യാര്‍ത്ഥികളോടായിരുന്നു കണ്ടക്ടറുടെ ഗുണ്ടായിസം. വിദ്യാര്‍ത്ഥികള്‍ രണ്ട് ടിക്കറ്റ് ചോദിച്ചപ്പോള്‍ മൂന്നെണ്ണം കൊടുക്കുകയായിരുന്നു. തങ്ങള്‍ ആവശ്യപ്പെട്ടത് രണ്ടു ടിക്കറ്റ് ആണെന്നും ഒരെണ്ണത്തിന്റെ കാശ് തിരികെ ചോദിക്കുകയും ചെയ്തപ്പോഴാണ് കണ്ടക്ടര്‍ ക്ഷുഭിതയായത്. വിദ്യാര്‍ത്ഥികളെ പറവൂര്‍ക്കവലയില്‍ ഇറക്കിവിടാനും ശ്രമിക്കുകയും ചെയ്തു. ഇതോടെ ബസിലെ മറ്റു യാത്രക്കാര്‍ ഇടപെടുകയായിരുന്നു. ഇത് ചോദ്യംചെയ്ത മറ്റു യാത്രക്കാരോടും വനിതാ കണ്ടക്ടര്‍ കയര്‍ത്തു. ഇതോടെ സംഭവം വഷളാകുകയായിരുന്നു. ഒടുവില്‍ ആലുവ പോലീസ് എത്തുകയും കണ്ടക്ടറെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോകുകയും ചെയ്തു. ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Read More