ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സസ്പെന്ഷന്. ഇതിന് പിന്നാലെ തബല കൊട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ജയദീപ് സസ്പെന്‍ഷനില്‍ പ്രതിഷേധം അറിയിച്ചത്. മുങ്ങിയ കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവന് പണയം വച്ച് ആളുകളെ രക്ഷിച്ച തന്നെ സസ്പെന്‍ഡ് ചെയ്തുവെന്നായിരുന്നു ജയദീപിന്റെ അവകാശ വാദം. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജയദീപ് സര്‍ക്കാരിന്റെ ക്രൂരതയ്ക്കിരയായി എന്ന രീതിയിലായി പ്രചരണം. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരുമ്പോള്‍ കഥ ആകെ മാറുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത വെള്ളക്കെട്ടിലേക്ക് മനപൂര്‍വം ജയദീപ് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍…
Read More