കോഴിക്കോട്: അര്‍ധരാത്രിയില്‍ പതിനേഴുകാരിയുമായി പറന്ന കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സര്‍വീസ് വിവാദം പുതിയ വഴിത്തിരിവിലേക്ക്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാദവും സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നാണ് വിവരം. കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് ജീവനക്കാര്‍ ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് തങ്ങളുടെ ഭാഗം വീശദീകരിച്ചത്. മിന്നല്‍ ബസ് പയ്യോളിയില്‍ നിര്‍ത്തില്ലെന്നും അതിനാല്‍ കോഴിക്കോട് ഇറങ്ങിക്കൊള്ളാന്‍ ബസിലെ കണ്ടക്ടര്‍ പെണ്‍കുട്ടിയോട് കോഴിക്കോട് സ്റ്റാന്‍ഡില്‍വെച്ച് അഭ്യര്‍ത്ഥിച്ചതായാണ് ജീവനക്കാര്‍ പറയുന്നത്. ബസിലെ മറ്റ് യാത്രക്കാര്‍ ഇതിന് ദൃക്സാക്ഷികളാണെന്നും അവര്‍ പറയുന്നു. ഇത് മിന്നല്‍ ബസാണെന്നും ഇനി കണ്ണൂരെ നിര്‍ത്തുള്ളുവെന്നും കണ്ടക്ടര്‍ സ്റ്റാന്‍ഡില്‍വെച്ച് പരസ്യമായി അനൗണ്‍സ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടി അതൊന്നും ശ്രദ്ധിക്കാതെ മൊബൈലില്‍ ആയിരുന്നു. പെണ്‍കുട്ടി ടിക്കറ്റ് എടുക്കുമ്പോഴും ഇക്കാര്യം കണ്ടക്ടര്‍ എടുത്തു പറയുകയും, തൊട്ടടുത്ത് പയ്യോളിയില്‍ സ്റ്റോപ്പുള്ള ബസ് ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെ പെണ്‍കുട്ടി കണ്ണൂര്‍ക്ക്…
Read More