തിരുവനന്തപുരം: നഷ്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിയ്ക്ക് പുതുപ്രതീക്ഷ പകര്‍ന്നു കൊണ്ടാണ് എം.ജി രാജമാണിക്യം കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റത്. വിഷുവും ഈസ്റ്ററും പോലുള്ള അവധിദിനങ്ങളില്‍ യാത്രക്കാര്‍ കൂടുമെന്നു മനസിലാക്കി കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും രാജമാണിക്യത്തിന്റെ തലയായിരുന്നു. റിക്കാര്‍ഡ് കളക്ഷനാണ്് ഈ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി നേടിയത്.5114 ബസുകളാണ് അന്ന് സര്‍വീസ് നടത്തിയത്. അവധിക്കാലശേഷമുള്ള ദിവസത്തെ വരുമാനക്കൊയ്ത്തിന് ഉദ്യോഗസ്ഥര്‍ മുന്‍കരുതലെടുത്തിരുന്നു. അഞ്ചു സോണല്‍ ഓഫിസര്‍മാരും ട്രാന്‍സ്പോര്‍ട്ട് ഭവനിലെ 15 ഡിടിഒമാരുമാണു ഡിപ്പോതല ആസൂത്രണത്തിനു നേതൃത്വം നല്‍കിയത്. മേല്‍നോട്ടത്തിന് രാജമാണിക്യവും. ഇതോടെ എല്ലാം നേര് വഴിയിലായി. ഈ ഏകോപനം തുടര്‍ന്നാല്‍ ഇനിയും കെ എസ് ആര് ടി സിക്ക് മുമ്പോട്ട് പോകാന്‍ കഴിയും. ഇങ്ങനെ പ്രതീക്ഷയുടെ അവസാന ബസിലായിരുന്നു ആനവണ്ടിയുടെ യാത്ര. പക്ഷേ സ്ഥാപനത്തിലുള്ളവര്‍ക്ക് ഈ സുഖയാത്ര സുഖിക്കുന്നില്ല. ജോലി ചെയ്യാതെ സ്ഥാപനത്തെ നശിപ്പിക്കാനാണ് അവരുടെ താല്‍പ്പര്യം. ഇത് മനസ്സിലാക്കിയതോടെ രാജമാണിക്യത്തില്‍ അവശേഷിച്ചിരുന്ന…
Read More