കഴിഞ്ഞ മാസത്തിന് സമാനമായി മേയ് മാസത്തിലും കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നീളുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. മേയ് ആറിന് ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ പണിമുടക്ക് സാഹചര്യങ്ങള്‍ പ്രതികൂലമാക്കിയിരിക്കുകയാണ്. പ്രതിസന്ധിയ്ക്കിടയിലും പത്തിന് മുന്‍പ് ശമ്പളം നല്‍കാമെന്ന് യൂണിയന് ഭാരവാഹികളുമായുള്ള ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ വാക്കിന് വില കല്‍പ്പിക്കാതെ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്ക് നടത്തുകയായിരുന്നു. പണിമുടക്ക് കാരണം അഞ്ച് കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന പണിമുടക്കിലേക്ക് നീങ്ങരുതെന്ന മന്ത്രിയുടെ ആവശ്യം നിരസിക്കപ്പെട്ടതോടെ വേതനം നല്‍കേണ്ടത് മാനേജ്മെന്റാണെന്ന തലത്തിലേക്ക് ഗതാഗത മന്ത്രി എത്തി. അതേസമയം പ്രതിപക്ഷ യൂണിയനുകളുടെ സമരത്തില്‍ സിപിഐ ട്രേഡ് യൂണിയന് പങ്കെടുത്തതും വിവാദമായിട്ടുണ്ട്. എഐടിയുസി യൂണിയനില്‍ ഉള്‍പ്പെട്ടവര്‍ പണിമുടക്ക് ദിവസം ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഇത് വിവാദമായപ്പോള്‍ ജോലി ചെയ്താല്‍ കൂലി കിട്ടണം എന്ന്…
Read More