കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ പുതിയ ബസ് വാങ്ങാന്‍ 445 കോടി അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. സിഎന്‍ജി ബസുകളാണ് വാങ്ങാനാണ് കിഫ്ബി വഴി പണം നല്‍കുക. ആറ് മുതല്‍ 10 മാസത്തിനുള്ളില്‍ ബസുകള്‍ വാങ്ങും. സിഎന്‍ജിയിലേക്ക് മാറുമ്പോള്‍ ഇന്ധന ചെലവ് കുറയും. മൈലേജ് കൂടും. കെഎസ്ആര്‍ടിസിയിലെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനാണ് ഈ തീരുമാനം. അദാനിയും പൊതുമേഖല കമ്പനികളും കൂടുതല്‍ സിഎന്‍ജി സ്റ്റേഷനുകള്‍ തുടങ്ങാന്‍ സ്ഥലമെടുപ്പ് തുടങ്ങി. എന്നാല്‍ ശമ്പള പ്രതിസന്ധി ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യാഞ്ഞതോടെ ഈ മാസം 20നെങ്കിലും ശമ്പളം നല്‍കുമെന്ന പ്രതീക്ഷ മങ്ങി. ശമ്പളം പ്രതിസന്ധിയിലായതോടെ സിഐടിയുവും അനിശ്ചിത കാല സമരത്തിലേക്ക് കടക്കുന്നു. 20ന് സമര പ്രഖ്യാപനവും ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ സമരം നടത്തുമെന്നാണ് അറിയിപ്പ്.
Read MoreTag: KSRTC
ബ്രൂട്ടസേ നീയും ! യൂണിയനുമായി നേര്‍ക്കുനേര്‍ പോരാടാനിറങ്ങി മന്ത്രി ആന്റണി രാജു; കെഎസ്ആര്‍ടിസിയില്‍ സിഐടിയുവും മന്ത്രിക്കെതിരേ രംഗത്ത്…
കെഎസ്ആര്‍ടിസിയിലെ ശമ്പളവിഷയത്തില്‍ മന്ത്രിയും തൊഴിലാളി യൂണിയനുകളും നേര്‍ക്കുനേര്‍. പണിമുടക്കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഇതോടെ, പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന സിഐടിയുവും മന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതിനാല് കെഎസ്ആര്‍ടിസി ശമ്പളപ്രശ്നം ധനവകുപ്പിന്റെയും പരിഗണനയിലില്ല. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനു സിഐടിയു ശ്രമിച്ചെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല. രണ്ടുദിവസത്തെ ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പണിമുടക്കുദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസിയില്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പളപ്രശ്നത്തില്‍ കഴിഞ്ഞ അഞ്ചിനു പണിമുടക്കിയവരുടെ വേതനം പിടിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഇത്തരത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണു മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. പണിമുടക്കിയ ജീവനക്കാരുടെ പട്ടിക നാളെ നല്‍കാനാണു നിര്‍ദേശം. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്ക്കുമെതിരേയും നടപടിയുണ്ടാകും. തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ആഞ്ഞടിച്ച്…
Read Moreകെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കോ ? പണം കണ്ടെത്താനാകാതെ വിഷമിച്ച് മാനേജ്മെന്റ് ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന നിലപാടില്‍ സര്‍ക്കാര്‍…
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി കീറാമുട്ടിയായി തുടരുമ്പോള്‍ ആനവണ്ടി കട്ടപ്പുറത്താവുമോയെന്ന ചോദ്യമാണുയരുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലും വിഷയം ചര്‍ച്ചയായില്ല. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നെങ്കിലും അതും മുഖവിലയ്ക്കെടുത്തില്ല. ഗതാഗതമന്ത്രി കയ്യൊഴിയുകയും ശമ്പളത്തിന് പണം കണ്ടെത്താനാകാതെ മാനേജ്മെന്റ് നട്ടംതിരിയുകയും ചെയ്യുമ്പോള്‍ ജീവനക്കാരുടെ പ്രതീക്ഷ മുഴുവന്‍ മന്ത്രിസഭായോഗത്തിലായിരുന്നു. സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം നല്കിയാല് ഈ ആഴ്ച അവസാനത്തോടെയെങ്കിലും ശമ്പളം കിട്ടുമെന്നായിരുന്നു ജീവനക്കാരും കരുതിയത്. എന്നാല്‍ മന്ത്രിസഭായോഗം വിഷയം പരിഗണിച്ചേയില്ല. ഇതോടെ നിലവില്‍ അനുവദിച്ചിട്ടുള്ള 30 കോടിക്ക് അപ്പുറത്തേക്ക് ധനസഹായം സര്‍ക്കാരില്‍ നിന്ന് ലഭിക്കില്ലെന്നും ഏതാണ്ട് ഉറപ്പായി. ശമ്പളം ലഭിക്കാന്‍ ഇടപെടണമെന്ന സി.പി.ഐ യൂണിയന്റെ ആവശ്യം പോലും നിരസിച്ചുകൊണ്ടാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞമാസം ശമ്പളം മുടങ്ങിയപ്പോള്‍ തുടര്‍സമരം നടത്തിയ സി.ഐ.ടി.യു ഇത്തവണ നിശബ്ദമാണ്. കെ.എസ്.ആര്.ടി.സിയിലെ ഏറ്റവും വലിയ യൂണിയന്റെ ഈ നിലപാടില്‍ തൊഴിലാളികള്‍ക്ക് ഇടയിലും മറ്റ് യൂണിയനുകളിലും…
Read Moreകെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ‘ഉഗ്രന്‍ ഐഡിയ’യുമായി ആന്റണിരാജു! ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് മന്ത്രി…
കെഎസ്ആര്‍ടിസിയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാര്‍ അധിക സമയം ജോലി ചെയ്യണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 12 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മന്ത്രി പറയുന്നത്. സര്‍വ്വീസ് വര്‍ധിപ്പിക്കാന്‍ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം. അധികസര്‍വ്വീസ് നടത്തിയാല്‍ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ശമ്പള ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. പൊതുമേഖലയില്‍ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ ബസുകള്‍ രംഗത്തിറക്കും. 400 സിഎന്‍ജി ബസും 50 ഇലക്ട്രിക് ബസും ഉടനെത്തും. 620 ബസുകള്‍ ഉടന്‍ ആക്രിവിലയ്ക്ക് വില്‍ക്കും. സ്വിഫ്റ്റ് ബസുകള്‍ക്ക് മറ്റ് ബസുകളേക്കാള്‍ അപകടം കുറവാണ് എന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
Read Moreകെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ! സംഭവം കണ്ടില്ലെന്നു നടിച്ച് കണ്ടക്ടര്‍…
കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ! സംഭവം കണ്ടില്ലെന്നു നടിച്ച് കണ്ടക്ടര്‍… കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികന്റെ പക്കല്‍ നിന്നും ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി അധ്യാപികയായ യുവതി. സഹയാത്രികനെതിരേ കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ഒരു ഇടപെടലും ഉണ്ടായില്ലെന്നും കോഴിക്കോട് സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു. കണ്ടക്ടര്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് യുവതി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെ ഇന്നലെ രാത്രിയാണ് യുവതിക്ക് മോശം അനുഭവം ഉണ്ടായത്. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വച്ചാണ് സഹയാത്രികന് മോശമായി പെരുമാറിയത്. ഇക്കാര്യം അപ്പോള്‍ തന്നെ കണ്ടക്ടറെ അറിയിച്ചെങ്കിലും കണ്ടക്ടര്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും അധ്യാപിക ആരോപിക്കുന്നു. തനിക്ക് നേരെ ഉണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു. കണ്ടക്ടറുടെ പെരുമാറ്റം തന്നെ മാനസികമായി തളര്‍ത്തി. ഇനി ആര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാവാന്‍…
Read Moreഅച്ചായോ ആ ഗിയര്‍ ബാക്കി വെച്ചേക്കണേ..! കെഎസ്ആര്‍ടിസി അച്ചായന്റെ ഡ്രൈവിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്…
കെഎസ്ആര്‍ടിസി കോര്പ്പറേഷന് നഷ്ടത്തിലാണെങ്കിലും നമ്മുടെ ആനവണ്ടിയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ആനവണ്ടിയുടെ വരവും പോക്കുമെല്ലാം ആരാധനയോടെ കാണുന്ന, അതിന്റെ വീഡിയോ പ്രചരിപ്പിക്കുന്ന നിരവധി ആളുകളുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു കളിക്കുന്നത്. ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിക്ക് പോകുന്ന ബസിന്റെ ഡ്രൈവറുടേതാണ് വീഡിയോ. രണ്ടു ബസുകളെ മറികടന്ന് കെഎസ്ആര്‍ടിസി ഹൈവേയിലൂടെ കുതിക്കുന്നത് വീഡിയോയിലുണ്ട്. തമിഴ്നാട്ടിലൂടെയാണ് ബസ് ഓടുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. അച്ചായന്റെ മാസ് ഡ്രൈവിംഗ് എന്ന പേരിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ബസ് യാത്രികരില്‍ ആരോ എടുത്ത വീഡിയോയാണിപ്പോള്‍ സൂപ്പര്‍ഹിറ്റായത്. മിന്നല്‍ മുരളി സിനിമയിലെ പാട്ടിന്റെ അകമ്പടിയോടെയാണ് മീന്നല്‍ ഡ്രൈവിങ്ങും പ്രചരിക്കുന്നത്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
Read Moreടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാന്‍ മറന്നു ! മിനിറ്റുകള്‍ക്കുള്ളില്‍ യാത്രക്കാരിയുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി…
ബസ്ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി. യുവതി ഇറങ്ങി കൃത്യം 43-ാം മിനിട്ടില്‍ യാത്രക്കാരിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് കെഎസ്ആര്‍ടിസി അമ്പരപ്പിച്ചത്. ബാക്കി നല്‍കേണ്ട 300 രൂപയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ കൈമാറിയത്. കഴിഞ്ഞ ദിവസം വൈറ്റിലയില്‍നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത തൃശൂര്‍ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്കാണ് വ്യത്യസ്തമായ അനുഭവമുണ്ടയാത്. സോഷ്യല്‍മീഡിയയിലെ കെഎസ്ആര്‍ടിസി ഫാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൂടി കൈകോര്‍ത്തതോടെയാണ് ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാന്‍ സാധിച്ചത്. കൊല്ലം എസ്എന്‍ കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ടിജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയില്‍നിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാന്‍ ലസിത കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ്…
Read Moreബല്ലാത്ത ധൈര്യം തന്നെ പഹയന്മാരെ ! ഒരു ചക്രമില്ലാതെ കെഎസ്ആര്‍ടിയുടെ സാഹസിക യാത്ര ! ഏഴു ജീവനക്കാര്‍ക്ക് സസ്പെന്ഷന്…
പിന്നിലെ നാലുചക്രങ്ങളില്‍ ഒന്നില്ലാതെ ബസ് സര്‍വീസ് നടത്തിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലെ ഏഴ് ജീവനക്കാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. മെക്കാനിക്കുമാരായ കെ പി സുകുമാരന്‍, കെ അനൂപ്, കെ ടി അബ്ദുള്‍ ഗഫൂര്‍, ഇ രഞ്ജിത്ത് കുമാര്‍, എ പി ടിപ്പു മുഹ്സിന്, ടയര്‍ ഇന്‍സ്പെക്ടര്‍ എന്‍ അബ്ദുള്‍ അസീസ്, ഡ്രൈവര്‍ കെ സുബ്രഹ്മണ്യന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സംഭവം ഉണ്ടായത്. 2021 ഒക്ടോബര്‍ ഏഴിന് നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ടിടി ഓര്‍ഡിനറി ബസിന്റെ പിന്നില്‍ വലതുഭാഗത്ത് ഒരു ടയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സി. ബാലന് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഏഴ് ജീവനക്കാരെ കെഎസ്ആര്‍ടിസി എം.ഡി സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവറും കണ്ടക്ടറുമാണ് യാത്രക്കിടെ പിഴവ് കണ്ടെത്തിയത്.…
Read Moreകെഎസ്ആർടിസിക്ക് ലാഭകരമായ റൂട്ടുകൾ കണ്ടെത്താൻ നിർദേശം; ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ 35 രൂപയായി വർദ്ധിപ്പിക്കണം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ലാഭകരമായ പുതിയ റൂട്ടുകൾ കണ്ടെത്തണമെന്ന് യൂണിറ്റ് ഓഫീസർമാർക്ക് കെഎസ്ആർടിസി എംഡിയുടെ നിർദ്ദേശം. ഒരു കിലോമീറ്റർ സർവീസ് നടത്തുമ്പോൾ ( ഇപികെഎം) 35 രൂപയായി വർദ്ധിപ്പിക്കണം.നിലവിൽ ഇത് 25 രൂപ യിൽ താഴെയാണ്. വരുമാനത്തിന്റെ 74 ശതമാനവും ഡീസൽ വാങ്ങാനാണ് ഉപയോഗിക്കുന്നത്. ഇത് 45 ശതമാനമായി കുറച്ചു കൊണ്ടുവരണം. കിലോമീറ്ററിന് വരുമാനം വർദ്ധിപ്പിക്കാനാണ് നിർദ്ദേശം. ഇപി കെ എം 25 -ൽ താഴെയുള്ള സർവീസുകൾ വരുമാന വർദ്ധന ഉണ്ടാകുന്ന രീതിയിൽ അടിയന്തിരമായി പുനക്രമീകരിക്കണം. കെഎസ്ആർടിസി യുടെ സർവീസുകളുടെ എണ്ണം 6000 ആയി വർദ്ധിപ്പിക്കാനാണ് നീക്കം.നിലവിൽ 3300 സർവീസുകളാണ് നടത്തുന്നത്.വിവിധ കേന്ദ്രങ്ങളിൽ കൂട്ടിയിട്ടിരുന്ന ബസുകളിൽ 650 എണ്ണം അറ്റകുറ്റപണികൾ നടത്തി സർവീസിന് യോഗ്യമാക്കിയിട്ടുണ്ട്. ഇതിന് ബാറ്ററി, ടയർ, സ്പെയർ പാർട്സുകൾ എന്നിവ വാങ്ങാനായി അഞ്ച് കോടി വിനിയോഗിക്കേണ്ടി വന്നുവെന്നും സി എംഡി വ്യക്തമാക്കി. ജീവനക്കാരുടെയോ ബസുകളുടെയോ അഭാവം…
Read Moreഅയ്യേ എന്ന് ഇനിയാരും പറയരുത്! കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കിയില്ലെങ്കിൽ കർശന നടപടി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ബസുകൾ വൃത്തിയായി പരിപാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മാനേജ്മെന്റ്. ദീർഘദൂര സർവീസുകൾ മുതൽ ഓർഡിനറി സർവീസുകൾ വരെയുള്ള ബസുകളിലെ അപര്യാപ്തതകളും വൃത്തിഹീനമായ അവസ്ഥയും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. യാത്രക്കാരുടെ പരാതികളും ഇത് സംബന്ധിച്ച് ഉണ്ടായിട്ടുണ്ട്.ബസുകളുടെ ഡ്രൈവർ ക്യാബിൻ, ഡ്രൈവർ ഡാഷ് ബോർഡ്, ബസിന്റെ ജനൽ ഷട്ടർ അകവും പുറവും,യാത്രക്കാരുടെ സീറ്റ്,ബസ് പ്ലാറ്റ് ഫോം, ബസിന്റെ ടോപ്, പിറകിലെ എമർജൻസി ഗ്ലാസ്, മുതലായവ എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതായിരിക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇവ വൃത്തിയാക്കാതെ ബസുകൾ സർവീസിന് കൊടുക്കുന്നത് മൂലം യാത്രക്കാർക്കും, ഡ്രൈവർക്കുംകണ്ടക്ടർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായുള്ള നിരവധി പരാധികൾ ലഭിച്ചിരിക്കുന്നു എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു. അതിനാൽ ദീർഘദൂര സർവീസ്, ഓർഡിനറി ഉൾപ്പെടെ എല്ലാ ബസുകളും കഴുകി വൃത്തിയാക്കി മാത്രമേ സർവീസിന് അയയ്ക്കാവു എന്നാണ് മാനേജിംഗ്…
Read More