കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ നിരവധി കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോയ്ക്ക് കടമുറികള്‍ വാടകയ്ക്ക് നല്കുന്നതില് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെഎസ്ആര്‍സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിരവധി ഇടങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കാമെന്ന നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചത്. കെഎസ്ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
Read MoreTag: KSRTC
കോവിഡ് ബാധിച്ചത് അറിഞ്ഞിട്ടും നൈസായി ഡ്യൂട്ടിയ്ക്കെത്തി മേലുദ്യോഗസ്ഥന് ! ഓഫീസിലെത്തിയതും തിരിച്ചു പോയതും കെഎസ്ആര്‍ടിസി ബസില്‍…
കോവിഡ് ബാധിതനാണെന്ന് അറിഞ്ഞിട്ടും ആരോടും പറയാതെ ഓഫീസില്‍ സാധാരണ പോലെ ജോലിയ്ക്കെത്തിയ മേലുദ്യോഗസ്ഥനെ പോലീസെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. പറവൂരിലെ സെയില്‍സ് ടാക്സ് ഓഫീസറാണ് ഈ പരിപാടി കാണിച്ചത്. ഇയാള്‍ താമസിക്കുന്ന സൗത്ത് വാഴക്കുളം ഉള്‍പ്പെടുന്ന തടിയിട്ടപറമ്പ് പോലീസ് ഇയാള്‍ക്കെതിരെ സമ്പര്‍ക്കവിലക്ക് ലംഘിച്ച് പുറത്തിറങ്ങിയതിന് കേസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരനായതിനാല്‍ റൂറല്‍ എസ്പി വഴി ജില്ല കലക്ടര്‍ക്കും പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈയിടെ സ്ഥലംമാറി പറവൂരിലെത്തിയ സെയില്‍സ് ടാക്സ് ഓഫിസര്‍ പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി മുനീറാണ് (47) കോവിഡ് ബാധിച്ചിട്ടും ബുധനാഴ്ച ഓഫീസില്‍ ജോലിക്ക് എത്തിയത്. ഉച്ചവരെ ഇയാള്‍ ഓഫിസിലുണ്ടായിരുന്നതായി മറ്റ് ജീവനക്കാര്‍ പറയുന്നു. ഇതിനിടെയാണ് പോലീസ് എത്തി തിരിച്ചയച്ചത്. കഴിഞ്ഞ 20ന് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് ഓഫീസില്‍ അറിയിച്ചില്ല. ബുധനാഴ്ച കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്താണ് പറവൂരിലെത്തിയത്. കോവിഡ് ബാധിച്ചിട്ടും ഇയാള്‍ നാട്ടില്‍ കറങ്ങിനടക്കുന്നതായ പരാതിയെത്തുടര്‍ന്ന്…
Read Moreസർവീസ് നടത്താൻ 3800 ബസുകൾ മാത്രം;300 എണ്ണം ഷോപ്പ് ഓൺ വീൽ ആക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ 6185 ബസുകളിൽ 3800 എണ്ണം മാത്രം സർവീസ് നടത്തിയാൽ മതിയെന്ന് സിഎംഡി ബിജു പ്രഭാകരന്റെ ഉത്തരവ്. യൂണിറ്റുകളിൽ ഒരു സർവീസ് പോലും മുടങ്ങാതെ 100 ശതമാനം സർവീസും നടത്തണമെന്നും സി എം ഡി.സർവീസ് നടത്തുന്നതിനാവശ്യമായ 3800 ബസ്സുകൾ യൂണിറ്റുകൾക്ക് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. 300 ബസുകൾ ഷോപ്പ് ഓൺവീൽ ആക്കി മാറ്റാനാണ് നിർദേശം. ചെറുകിട വ്യാപാര രംഗത്തേക്കു കെഎസ്ആർടിസി ശക്തമായി എത്തുമെന്നതിന്റെ സൂചനയാണ് ഇത്രയധികം ബസുകൾ ഷോപ്പ് ഓൺ വീൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് പിന്നിൽ. ഷോപ്പ് ഓൺ വീൽ ബസുകൾ കരാർ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കു വിട്ടു നല്‍കാനും ധാരണ ഉണ്ടെന്നറിയുന്നു.യൂണിറ്റുകൾക്കു സർവീസീനും സ്പെയർ ആയും അനുവദിച്ചിട്ടുള്ള 3,800 ബസുകൾക്ക് പുറമേ ജില്ലാ പൂളിൽ 450 ബസുകളുണ്ടാവും. യൂണിറ്റുകളിലെ ബസുകൾ സർവീസിനു യോഗ്യമല്ലെങ്കിൽ ജില്ലാ പൂളിൽനിന്നും ബസ്…
Read Moreകെഎസ്ആർടിസി: ശമ്പളം ജി – സ്പാർക്കിലെ അപാകതകൾ പരിഹരിച്ചിട്ട് നല്കിയാൽ മതി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: ജി- സ്പാർക്ക് സോഫ്റ്റ് വെയറിലെ അപാകതകൾ പരിഹരിച്ച ശേഷം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നല്കിയാൽ മതിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകരൻ ജനറൽ മാനേജർക്ക് (എഫ് ആൻഡ് എ) കർശന നിർദ്ദേശം നല്കി. ജൂൺ മാസത്തെ ശമ്പളം വൈകാൻ ഇത് കാരണമായേക്കും. ഡസ്ക് ഓപ്പറേറ്റിംഗ് സിസ്റ്റം (ഡി ഒ എസ്) ഉപയോഗിച്ചായിരുന്നു ഇതുവരെ ശമ്പള വിതരണം. മേയ് മാസത്തെ ശമ്പളം മുതലാണ് ജി-സ്പാർക്ക് മുഖേനയാക്കിയത്. ഡിഒഎസും ജി- സ്പാർക്കും തമ്മിൽ ഒത്തുനോക്കിയപ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ വ്യത്യാസം ഉണ്ടായി. 26,054 ജീവനക്കാരുടെ ശമ്പളത്തിൽ ജി-സ്പാർക്കിലും ഡി.ഒ.എസിലും കൃത്യമായി വന്നത് 25,375 ജീവനക്കാരുടെ ശമ്പളമാണ്. ജി-സ്പാർക്കിലൂടെ 341 ജീവനക്കാരുടെ ശമ്പളം പ്രോസസ്സ് ചെയ്യാൻ കഴിഞ്ഞില്ല.ജൂൺ മാസത്തെ ശമ്പളം മുതൽ ശമ്പളം കൃത്യമായിരിക്കണമെന്നാണ് കർശന നിർദ്ദേശം. ജി -സ്പാർക്കിൽ തയാറാക്കുന്ന ശമ്പളബിൽ ഡി ഒ എസിലും…
Read Moreജനപ്രതിനിധികള്‍ അറിയാതെ… കെഎസ്ആര്‍ടിസി ബസുകള്‍ നാടുകടത്തി; ഏറ്റവും കൂടുതല്‍ ബസുകള്‍ കൊണ്ടുപോയത് ഈരാറ്റുപേട്ടയില്‍ നിന്ന്
കോട്ടയം: കോവിഡ് നിയന്ത്രങ്ങള്‍ പിന്‍വലിക്കുന്നതു മുതല്‍ കെഎസ്ആര്‍ടിസിയില്‍ അടിമുടി പരിഷ്കാരം.5,200 സര്‍വീസുകളുണ്ടായിരുന്നത് 3,500 സര്‍വീസുകളായി വെട്ടിക്കുറയ്ക്കും. ലാഭകരമല്ലാത്ത സര്‍വീസുകള്‍ പിന്‍വലിക്കുന്നതിനൊപ്പം ഓരോ ഡിപ്പോയിലും അധികം വരുന്ന ബസുകള്‍ വിവിധ സോണുകളില്‍ സ്റ്റേ ബസുകളായി സൂക്ഷിക്കാനുമാണ് നീക്കം. കോട്ടയം ജില്ലയില്‍ വിവിധ ഡിപ്പോകളില്‍ നിന്നായി 50 ബസുകള്‍ തിരികെയെടുത്തു. നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കേടുപാടുണ്ടാകുന്ന സാഹചര്യത്തില്‍ പിന്‍വലിക്കുന്ന ബസുകള്‍ ആവശ്യത്തിനനുസരിച്ച് തിരികെ എത്തിക്കും. കോവിഡ് ലോക്ഡൗണില്‍ സര്‍വീസ് മുടങ്ങിയ വേളയില്‍ ബസുകള്‍ കൊണ്ടുപോയതിനാല്‍ യാത്രക്കാര്‍ക്ക് പ്രതിഷേധിക്കാന്‍ അവസരവും ലഭിച്ചില്ല. പല സര്‍വീസുകളും ഇല്ലാതാകാന്‍ കാരണമാകുമെന്നാണ് സൂചന. മാത്രവുമല്ല ലാഭകരമായ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ബസുകളും തിരികെ കൊണ്ടുപോകുന്നതില്‍ ഉള്‍പ്പെടുന്നു. പാലാ ഡിപ്പോയില്‍ സര്‍വീസിലുണ്ടായിരുന്ന 24 ബസുകളാണ് ഒരു മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി ആലുവ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സെന്‍ട്രല്‍ വര്‍ക് ഷോപ്പുകളിലേക്കു കൊണ്ടുപോയത്. ഈരാറ്റുപേട്ട, പൊന്‍കുന്നം,…
Read Moreകെഎസ്ആര്‍ടിസി സ് ദീർഘദൂര സർവീസ് ബസുകളില്‍ യാത്രക്കാര്‍ കുറവ്
കോട്ടയം: കോവിഡ് നിയന്ത്രണം നിലനില്‍ക്കെ കോട്ടയത്തുനിന്നു കെഎസ്ആര്‍ടിസി ഇന്നലെ രാവിലെ 6.30നു തിരുവനന്തപുരത്തേക്കും 7.30ന് കോഴിക്കോട്ടേക്കും സ്പെഷല്‍ സര്‍വീസ് നടത്തി. ഈ സര്‍വീസുകള്‍ ഇന്നും തുടരും.അതേ സമയം ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസിയുടെ തീരുമാനം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. സര്‍വീസ് തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ യാത്രക്കാര്‍ തീരെ കുറവായിരുന്നു. ലോക്ഡൗണ്‍ 16 വരെ നീട്ടിയ സാഹചര്യത്തില്‍ പെട്ടെന്ന് സര്‍വീസ് ആരംഭിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഇല്ല. ഇതോടെ ലോക്ഡൗണ്‍ അവസാനിക്കുന്നതിനു മുമ്പ് വെറും അഞ്ചു ദിവസം മാത്രമാണ് സര്‍വീസ് നടത്താന്‍ ലഭിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്നതില്‍ ആരോഗ്യ വകുപ്പും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് എട്ടിനാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അടക്കം പൊതുഗതാഗത സംവിധാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വിവിധ ഡിപ്പോകളില്‍നിന്ന്…
Read Moreദീർഘ ദൂര സർവീസുമായി കോട്ടയത്ത് നിന്ന് കെഎസ്ആർടിസി ഓടിത്തുടങ്ങി; എതിർപ്പുമായി ആരോഗ്യവകുപ്പ്
കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ചിരുന്ന കെഎസ്്ആർടി സർവീസുകൾ കോട്ടയം ഡിപ്പോയിൽ നിന്നു പുനരാരംഭിച്ചു.ദീർഘദൂര യാത്രക്കാർക്കു പ്രയോജനപ്പെടുത്തുന്ന രണ്ടു സർവീസാണ് ഇന്നു മുതൽ ആരംഭിച്ചിരിക്കുന്നത്. കോട്ടയം ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തിനും കോഴിക്കോടിനുമാണ് സർവീസ് നടത്തുന്നത്. രാവിലെ ആറിനു ഡിപ്പോയിൽനിന്നു തിരുവനന്തപുരത്തേക്കു സൂപ്പർഫാസ്റ്റ് ബസ് പുറപ്പെട്ടു. ഉച്ചയ്ക്കു ഒന്നിനു തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു തിരികെ ബസ് പോരും. രാവിലെ 7.30നായിരുന്നു കോട്ടയത്തു നിന്നു കോഴിക്കോടിനുള്ള ബസ് പുറപ്പെട്ടത്. ഇന്നു തന്നെ വൈകുന്നേരം അഞ്ചിന് കോഴിക്കോടു നിന്നു കോട്ടയത്തേക്കു പുറപ്പെടും. കോവിഡ് മാനദണ്ഡം പാലിച്ചാണ് സർവീസ്.ഇതിനിടെ കെഎസ്ആർടിസിയുടെ ഈ നിക്കത്തിനെതിരേ ആരോഗ്യ വകുപ്പ് രംഗത്തു വന്നു. ജനം പുറത്തിറങ്ങുകയോ അനാവശ്യ യാത്രകൾ ചെയ്യുകയോ പാടില്ലെന്ന് സർക്കാർ പറയുന്പോൾ ബസുകൾ ഓടിക്കാൻ തയാറായത് ജനസന്പർത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നതിനു കാരണമാകുമെന്ന ആശങ്കയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചത്. കോവിഡ് വ്യാപനത്തോത് സംസ്ഥാനത്ത് ഇപ്പോഴും 14 ശതമാനത്തിൽനിന്നു…
Read Moreകെഎസ്ആർടിസിയിൽ കൂട്ടവിരമിക്കൽ; ‘31ന് പടിയിറങ്ങുന്നത് 416 ജീവനക്കാർ; ഒരു ദിവസം ഇത്രയധികം പേർ വിരമിക്കുന്നത് കോർപ്പറേഷൻ ചരിത്രത്തിൽ ആദ്യം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിൽ കൂട്ടവിരമിക്കൽ. മേയ് 31-ന് മാത്രം വിരമിക്കുന്നത് 416 ജീവനക്കാർ.കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ജീവനക്കാർ ഒരു ദിവസം വിരമിക്കുന്നത്. വിരമിക്കുന്നതിലധികവും 2000 ബാച്ച് ഡ്രൈവർമാരാണ്. 26,000ത്തോളം ജീവനക്കാരിൽ ആയിരത്തോളം പേരാണ് ഈ സാമ്പത്തിക വർഷത്തിൽ വിരമിക്കുന്നത്. ഇവർക്ക് പകരം നിയമനം ഉണ്ടാകാൻ സാധ്യതയില്ല. 2021-22 സാമ്പത്തിക വർഷത്തിൽ കോർപ്പറേഷനിൽ നിന്നു വിരമിക്കുന്നത് 945 ജീവനക്കാരാണ്. ഇതിൽ 2022-ജനുവരി മുതൽ മാർച്ച് വരെ വിരമിക്കാനുള്ളത് 187 പേർ മാത്രമാണ്. 2021 ജൂൺ മുതൽ ഡിസംബർ വരെ വിരമിക്കുന്നത് 200 ഓളം ജീവനക്കാരും. ലോക്ഡൗൺ കഴിഞ്ഞ് ഓർഡിനറി സർവീസുകളും ഹ്രസ്വദൂര സർവീസുകളും പരമാവധി ഓപ്പറേറ്റ് ചെയ്യാനാണ് കോർപ്പറേഷന്റെ നീക്കം. ഡ്രൈവർ ,കണ്ടക്ടർ വിഭാഗം ജീവനക്കാരാണ് വിരമിക്കുന്നവരിൽ 80 ശതമാനത്തിലേറെയും. ഇത് സുഗമമായ സർവീസ് നടത്തിപ്പിനെ ബാധിക്കും. വിരമിക്കുന്ന ജീവനക്കാരുടെ പിഎഫ് തുടങ്ങിയ പെൻഷൻ ആനുകൂല്യങ്ങൾ നല്കാൻ…
Read Moreപൊതുജനങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കെഎസ് ആർ ടി സി ഡിപ്പോകളിൽ അത്യാധുനിക ശുചിമുറികൾ സ്ഥാപിക്കും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടി സി യുടെ ഡിപ്പോകളിൽ അന്തർദേശീയ നിലവാരമുള്ള അത്യാധുനിക ശുചി മുറികൾ സ്ഥാപിക്കും.നിലവിലുള്ള ശുചി മുറികളുടെ ശോചനീയാവസ്ഥയും പലതും ഉപയോഗശൂന്യമാണെന്നുംബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലെയും ശുചിമുറികൾ ഒരേ പ്ലാനിലും തരത്തിലുമുള്ളതായിരിക്കും .ഡിപ്പോകളിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ശരിയായ രീതിയിൽ കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലസൗകര്യമുള്ള, സൗകര്യപ്രദമായ രീതിയിലായിരിക്കണം ശുചി മുറികൾ. ശുചി മുറികൾ നിർമിക്കുന്നതിനുള്ള പ്ലാൻ ചീഫ് ഓഫീസിൽ തയാറാക്കി യൂണിറ്റുകൾക്ക് കൈമാറിയിട്ടുണ്ട്. സർക്കാർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റും ചിലവുകളും തയാറാക്കി ജൂൺ അഞ്ചിന് മുമ്പ് അംഗീകാരത്തിനായി ചീഫ് ഓഫീസിൽ എത്തിക്കണം. ഇതിനായി ഡിപ്പോ എൻജിനീയർ തലത്തിലുള്ള 28 ഉദ്യോഗസ്ഥർക്ക് ചുമതല നല്‍കിയിട്ടുണ്ട്.ഓരോ ഉദ്യോഗസ്ഥർക്കും മൂന്നും നാലും ഡിപ്പോകളുടെ ചുമതലയാണ് കൊടുത്തിരിക്കുന്നത്.ഒരേ കെട്ടിടത്തിലാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ശുചിമുറികൾ . സ്ത്രീകൾക്ക് മൂന്ന് കക്കൂസുകളും മറുവശത്ത് മൂന്ന്…
Read Moreടിക്കറ്റ് നിരക്കില്‍ സൂപ്പര്‍ഫാസ്റ്റിനെ പിന്നിലാക്കി ഫാസ്റ്റ് പാസഞ്ചര്‍ ! യാത്രക്കാരുടെ എണ്ണം കൂടിയിട്ടും ‘കഴുത്തറപ്പന്‍’ പരിപാടിയുമായി കെഎസ്ആര്‍ടിസി…
കെഎസ്ആര്‍ടിസിയുടെ പുതിയ ടിക്കറ്റ് നിരക്ക് രീതിയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈടാക്കുന്നത് സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്കാണ്. കോവിഡ് കാലത്ത് വരുത്തിയ ചാര്‍ജിലെ മാറ്റമാണിത്. ചാര്‍ജ് കുറവു പ്രതീക്ഷിച്ച്, ഫാസ്റ്റ് പാസഞ്ചറില്‍ കയറുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു. എന്നാല്‍ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില്‍ 84 രൂപയുടെ ടിക്കറ്റെടുക്കണം. യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെഎസ്ആര്‍ടിസി തയ്യാറായിട്ടില്ല. ഈ ദിവസങ്ങളില്‍ കോട്ടയം-പത്തനംതിട്ട റൂട്ടില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 54ല്‍ നിന്ന് 67 ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ദിവസേന ദൂരയാത്ര ചെയ്യുന്നവര്‍ക്ക് അധിക പണച്ചെലവാണ് ഇതുവഴി വരുന്നത്.
Read More