തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിനെതിരെ ഉയർന്ന ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിൽ ലോകായുക്ത കേസ് മൂന്നംഗ ബഞ്ചിനു വിട്ടതിനു പിന്നാലെ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് മുൻമന്ത്രി കെ.ടി.ജലീൽ. രാഷ്ട്രീയം നോക്കിയല്ല സഹായ വിതരണമെന്നും ഇനിയും അത് തുടരുമെന്നും വിമര്‍ശകർക്ക് ചൊറിച്ചിലാണെന്നും കെ.ടി.ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്കേ സഹായം കൊടുത്തിട്ടുള്ളൂ. യുഡിഎഫ് ആണോ എൽഡിഎഫ് ആണോ ബിജെപിയാണോ എന്ന് നോക്കിയിട്ടല്ല ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സഹായവിതരണം നടത്തുന്നത്. ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുൻ എംഎൽഎയും ലീഗ് നേതാവുമായ കളത്തിൽ അബ്ദുല്ലക്ക് ചികിൽസക്കായി 20 ലക്ഷം അനുവദിച്ചത്. അതേസമയം കടലോരത്ത് സുനാമി ദുരന്തങ്ങൾക്ക് ഇരയായവർക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു “പുഴ” പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകൾക്കായി കോടികൾ വാരിക്കോരി നൽകിയപ്പോൾ ഈ ഹർജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നുവെന്നും കെ.ടി.ജലീൽ ചോദിക്കുന്നു. …
Read MoreTag: kt jaleel
ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല ; ജലീലിന് കനത്ത തിരിച്ചടി
കൊച്ചി: മുൻ മന്ത്രി ഡോ. കെ.ടി ജലീലിന് ഹൈക്കോടതിയിൽനിന്നും കനത്ത തിരിച്ചടി. ബന്ധു നിയമനവുമായി ബന്ധപ്പെട്ടു ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹർജി തള്ളിയത്. ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് പിബി.സുരേഷ്കുമാറും ജസ്റ്റീസ് കെ.ബാബു എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13നു ഹർജിയിൽ വാദം തുടരുന്നതിനിടെ രാജിവച്ചു. തന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നായിരുന്നു ജലീലിന്റെ വാദം. ലോകായുക്ത റിപ്പോർട്ടിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജർ തസ്തികയിൽ ബന്ധു കെ.ടി.…
Read Moreപിടിച്ചു നിൽക്കാൻ ജലീലിന്റെ നീക്കം; മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ സമരപരിപാടി
തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനെന്ന ലോകായുക്ത വിധിയെത്തുടർന്ന് ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാനിരിക്കെ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മന്ത്രി കെ.ടി ജലീൽ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹർജി എത്തിക്കാനാണ് മന്ത്രി കെ.ടി. ജലീൽ ശ്രമിക്കുന്നത്. ബന്ധുനിയമനത്തിൽ ജലീൽ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചിരുന്നു. ബന്ധുവിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. കൂടാതെ ജലീലിനെ മന്ത്രി സഭയിൽ നിന്നു പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ജലീലിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരപരിപാടികളുമായി മുന്നോട്ട്. ആദ്യപടിയായി ഇന്ന്…
Read Moreമന്ത്രിസ്ഥാനത്തു തുടരാൻ പാടില്ല; ബന്ധുനിയമനക്കേസിൽ കെ ടി ജലിലിനെതിരേ ലോകായുക്ത; ബന്ധുവിനെ നിയമിക്കാൻ അടി സ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീബിനെ അധികാരദുർവിനിയോഗം നടത്തി നിയമിച്ച കെ.ടി. ജലീൽ മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ലെന്നു ലോകായുക്ത ഉത്തരവ്. യുക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് മുഖ്യമന്ത്രിക്കു നല്‍കും. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ്‍ അൽ റഷീദ് എന്നിവർ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ന്യൂനപക്ഷ വികസന കോർപറേഷനിൽ അടുത്ത ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ചട്ടവിരുദ്ധമായി നിയമിച്ചുവെന്നായിരുന്നു പരാതി. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നായിരുന്നു പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ ആവശ്യം.പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞതായി ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കി. അടുത്ത ബന്ധുവിനെ നിയമിക്കാൻ അടി സ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി. കോർപറേഷൻ ആവശ്യപ്പെടാതെയായിരുന്നു ഇത്. ഇ ങ്ങനെ മന്ത്രിപദവി സ്വകാര്യ താത്പര്യത്തിനായി ദുർവിനിയോഗം ചെയ്തു. സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, സത്യപ്രതിജ്ഞാലംഘനം…
Read Moreഎണ്ണവും തൂക്കവും തമ്മില്‍ ഒത്തുവരുന്നില്ലല്ലോ സാറേ… നയതന്ത്ര ബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയം മാറുന്നില്ല; നിര്‍ണായക നീക്കത്തിനൊരുങ്ങി എന്‍ഐഎ
കോഴിക്കോട്: നയതന്ത്രബാഗേജ് വഴി എത്തിച്ച മതഗ്രന്ഥത്തിനൊപ്പം സ്വര്‍ണവും കടത്തിയിട്ടുണ്ടെന്ന സംശയത്തില്‍ ഉറച്ച് എന്‍ഐഎ.മതഗ്രന്ഥങ്ങളുടെ എണ്ണവും അതിന്റെ തൂക്കവും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സ്വര്‍ണം കടത്തിയതായി സംശയിക്കുന്നത്. അതേസമയം, തൂക്കത്തിലെ 20 കിലോയോളം വരുന്ന വ്യത്യാസം പായ്ക്കിംഗ്കേയ്സ് ഒഴിവാക്കിയതിനാലാണെന്നു വിവിധ മേഖലകളില്‍നിന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. എങ്കിലും ഇക്കാര്യം വിശദമായി എന്‍ഐഎ പരിശോധിക്കും. തൂക്കത്തിലെ വ്യത്യാസം നേരത്തെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് എന്‍ഐഎയെയും എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. സാഹചര്യങ്ങള്‍ വച്ചു മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം എത്തിച്ചതായുള്ള സംശയമാണ് ഇപ്പോഴുള്ളത്. സ്വര്‍ണം കടത്തിയെന്നതിനു കൃത്യമായ തെളിവ് ഇതുവരെ എന്‍ഐഎയ്ക്കു ലഭിച്ചിട്ടില്ല. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണം അടുത്ത ഘട്ടത്തിലേക്കു നീങ്ങിയിരിക്കുന്നത്. നയതന്ത്ര പാഴ്സല്‍ വഴി എത്തിച്ച മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളിലുണ്ടെന്നാണ് പറയുന്നത്. ഇവിടെയെത്തി ഇതു വീണ്ടും പരിശോധിക്കും.…
Read More