മലയാള സിനിമപ്രേമികളുടെയെല്ലാം ഇഷ്ടതാരമാണ് കെ.ടി.എസ് പടന്നയില്‍ എന്ന കൊച്ചുപറമ്പില്‍ തായി സുബ്രഹ്മണ്യന്. സിനിമയില്‍ ഹാസ്യ കഥാപാത്രങ്ങളെ ആണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുക, ത്രീമെന്‍ ആര്‍മി, കളമശ്ശേരിയില്‍ കല്ല്യാണയോഗം, കാക്കക്കും പൂച്ചയ്ക്കും കല്ല്യാണം, അനിയന് ബാവ ചേട്ടന് ബാവ, ആദ്യത്തെ കണ്മണി, സ്വപ്നലോകത്തെ ബാലഭാസ്കരന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. താരസംഘടനയായ ‘അമ്മ’യില്‍ അയ്യായിരം രൂപ അംഗത്വ ഫീസുള്ളപ്പോഴാണ് കെ.ടി.എസ് പടന്നയില്‍ ചേരുന്നത്. ഇന്ന് ‘അമ്മ’ അയ്യായിരം രൂപ പെന്‍ഷനായി അദ്ദേഹത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ അമ്മ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരു കാരണവരാണെന്ന പരിഗണന പോലും തനിക്ക് ആരും തരാറില്ലെന്ന് പറയുകയാണ് അദ്ദേഹം. ” അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോള്‍ ഒരുപാട് ആള്‍ക്കാരെ കാണും. ഞാനിങ്ങനെ അവരെ നോക്കും, അവരും നോക്കും. എന്നാല്‍ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും…
Read More