ഖുബൂസില്‍ തട്ടി സുഡാന്‍ പ്രസിഡന്റ് പുറത്ത് ! മൂന്നു ദശാബ്ദം നീണ്ടുനിന്ന ഏകാധിപത്യത്തിന് അന്ത്യംകുറിച്ച ഖുബൂസ് വിപ്ലവം ഇങ്ങനെ…

സുഡാനില്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഇതോടെ മൂന്നു ദശകം നീണ്ട ഏകാധിപത്യത്തിനാണ് അന്ത്യമായത്. സൈന്യം ഇടക്കാല കൗണ്‍സില്‍ രൂപീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. അധികാരഭ്രഷ്ടനായ ബഷീറിനെ (75) സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി സൈനിക നേതൃത്വം അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ഉത്തര ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ഇന്ധനവിലക്കയറ്റത്തിനും കറന്‍സി ക്ഷാമത്തിനും പിന്നാലെ മുഖ്യ ഭക്ഷ്യവിഭവമായ ഖുബൂസിനു (ഒരുതരം ഗോതമ്പ് റൊട്ടി) വില കൂട്ടുകയും ചെയ്തതോടെ ജനരോഷം അണപൊട്ടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രക്ഷോഭം ഒരാഴ്ചയായി കൂടുതല്‍ ശക്തമാവുകയും സൈനിക ആസ്ഥാനത്തിനു മുന്നിലേക്ക് പ്രക്ഷോഭവേദി മാറ്റുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണു സൈനിക അട്ടിമറി. ബഷീറിനെ പുറത്താക്കിയെന്ന വാര്‍ത്ത പരന്നതോടെ ഖാര്‍ത്തൂമിലെ തെരുവുകളിലിറങ്ങിയ ആയിരങ്ങള്‍ ആഹ്ലാദനൃത്തം ചവിട്ടി. ജനകീയ സര്‍ക്കാര്‍ വരണമെന്നും സൈനിക ഭരണം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രസ്താവിച്ചു. ജനകീയ പ്രാതിനിധ്യമുള്ള ഇടക്കാല…

Read More