പറവൂർ: വിഷു ദിവസം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം തടസപ്പെട്ടത് പ്രതിഷേധത്തിനിടയാക്കി. ചൊവ്വര ജല ശുദ്ധീകരണ പ്ലാന്റിലെ അറ്റകുറ്റപ്പണി മൂലം തിങ്കളാഴ്ച കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ജല അഥോറിറ്റി അറിയിച്ചിരുന്നു. എന്നാൽ വിഷു തലേന്നും പറവൂർ പമ്പ് ഹൗസിലെ ചില തകരാറുകൾ മൂലം വെള്ളം പമ്പ് ചെയ്യാനായില്ല. ഓവർ ഹെഡ് ടാങ്കിൽ നിന്നു വെള്ളം ഇറങ്ങിവരുന്ന പൈപ്പിൽ ചോർച്ച ഉണ്ടാകുകയും ഇത് പരിഹരിക്കാൻ താമസം നേരിടുകയമാണ് ഉണ്ടായത്. ഇതോടെ താലൂക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കിട്ടാതെ ജനം വലഞ്ഞു. ആവശ്യത്തിന് ശുദ്ധജലം ശേഖരിക്കാൻ സാധിക്കാത്തതിനാൽ നഗരത്തിലെ പല ഹോട്ടലുകളും പ്രവർത്തിച്ചില്ല.പ്രശ്ന പരിഹാരമുണ്ടാക്കി വൈകിട്ട് പമ്പിംഗ് പുനരാരംഭിച്ചെങ്കിലും രാത്രി ഏറെ വൈകിയാണ് നഗര പ്രദേശങ്ങളിലെങ്കിലും കുടിവെള്ളം ലഭിച്ചത്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ പാചക ആവശ്യങ്ങൾക്ക് പോലും ശുദ്ധജലം കിട്ടാതായത് വ്യാപക പ്രതിഷേധത്തിനിടയാക്കി.വീട്ടമ്മമാർ കാലിക്കുടങ്ങളുമായി പൊതുടാപ്പുകളിലും മറ്റും ഒരു കുടം…
Read More