കൊച്ചി: പൊതിച്ചേറ് ഉൾപ്പെടെ വിഷരഹിതവും സ്വാദിഷ്ടവുമായ ഭക്ഷണ വിഭവങ്ങൾ ഓണ്‍ലൈൻ വഴി വീട്ടുപടിക്കലെത്തിക്കാനൊരുങ്ങി കുടുംബശ്രീ കിച്ചണ്‍. സ്വിഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈൻ ഭക്ഷ്യവിതരണ കന്പനികളുമായി സഹകരിച്ചാണ് കുടുംബശ്രീ നഗരത്തിൽ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വൈറ്റില, കലൂർ, കളമശേരി, കാക്കനാട് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന കുടുംബശ്രീ ഫുഡ് കിയോസ്കുകളിൽനിന്ന് ഏജൻസികൾ വഴി ഭക്ഷണവിതരണം നടത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പ്രവർത്തകർ വീടുകളിൽ പാചകം ചെയ്യുന്ന ഫുഡ് കിയോസ്കുകളിലെത്തിക്കുകയും തുടർന്ന് ഇവിടെനിന്ന് വിതരണം നടത്തുകയും ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഉദ്ഘാടനം നാളെ തോപ്പുംപടി ബിഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. നൂറോളം പേർക്ക് ജോലി കുടുംബശ്രീ നഗരത്തിലെ ഓണ്‍ലൈൻ ഭക്ഷണ വിതരണ രംഗത്തേക്കു കടക്കുന്നതോടെ നൂറോളം കുടുംബശ്രീ പ്രവർത്തകർക്കാണ് നേരിട്ട് ജോലി ലഭിക്കുന്നത്. അംഗങ്ങളുടെ വീട്ടിൽ പാചകം ചെയ്യുന്ന വിഭവങ്ങളാണ് ഓണ്‍ലൈനായി…
Read More